നീതിന്യായ കോടതികളിലും ദലിതര്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ല –  ഡോ. മോഹന്‍ ഗോപാല്‍

എയ്ഡഡ് മേഖലയില്‍ റിസര്‍വേഷന്‍ നടപ്പിലാക്കുന്നതിനെതിരെ മാനേജ്‌മെന്റുകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ കേസില്‍ എം.ഇ.എസ് മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായി കക്ഷി ചേര്‍ന്നില്ലെന്നു എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു.

നീതിന്യായ കോടതികളില്‍ ദലിതര്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് സുപ്രീം കോടതി നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടര്‍ ഡോ. മോഹന്‍ ഗോപാല്‍. ദലിത് സമുദായ മുന്നണി തൃശൂരില്‍ സംഘടിപ്പിച്ച ഡോ. ബി. ആര്‍. അംബേദ്കര്‍ ജന്മദിനാഘോഷമായ ഫെസ്റ്റിവല്‍ ഓഫ് ഫ്രട്ടേണിറ്റിയുടെ സമാപന പൊതുയോഗത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാര്‍ഥ സംവരണം പാലിക്കുകയാണെങ്കില്‍ സുപ്രീംകോടതിയില്‍ എട്ട് ജഡ്ജിമാര്‍ ഉണ്ടാവേണ്ടതാണ്. അങ്ങനെ പ്രാതിനിധ്യം ലഭിച്ചിരുന്നെങ്കില്‍ വിധികളെയും കോടതിയുടെ നടപടിക്രമങ്ങളെയും കോടതിയുടെ സമീപനത്തെയും മാറ്റിമറിക്കാന്‍ പര്യാപ്തമായേനേ. പ്രാതിനിധ്യ സര്‍ക്കാറിന് വേണ്ടി ഈ തലമുറയിലുള്ളവരെങ്കിലും മുന്നോട്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എയ്ഡഡ് മേഖലയില്‍ റിസര്‍വേഷന്‍ നടപ്പിലാക്കുന്നതിനെതിരെ മാനേജ്‌മെന്റുകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ കേസില്‍ എം.ഇ.എസ് മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായി കക്ഷി ചേര്‍ന്നില്ലെന്നു എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. പൊതുയോഗം ഡി.എസ്.എം. ചെയര്‍മാന്‍ സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്തു. സിനിമ സംവിധായകന്‍ ഡോ.ബിജു കള്‍ച്ചറല്‍ ഫെസ്റ്റ് ഉത്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ മണികണ്ഠന്‍ കാട്ടാമ്പിള്ളി അദ്ധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ കെ. സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു. ഡി.എസ്.എം. ജന.സെക്രട്ടറി അഡ്വ.പി.എ. പ്രസാദ്, ഡോ. ടി.എന്‍ ഹരികുമാര്‍, ബിജോയ് ഡേവിഡ്, ശ്യാമളകോയിക്കല്‍, സി.വി. മണി, ഷൈജു വാടാനപ്പള്ളി എന്നിവര്‍ സമ്മേളനത്തില്‍ പ്രസംഗിച്ചു. തങ്കപ്പന്‍ കാവാടി, അഡ്വ.പി.ജി.ശശിധരന്‍ എന്നിവരെ ആദരിച്ചു. പ്രഥമ പി.എസ്. ബാനര്‍ജി എക്‌സലന്‍സ് അവാര്‍ഡ് ഫോര്‍ എമര്‍ജിംഗ് യൂത്ത് മോഡലും നടിയുമായ അനു പ്രശോഭിനിക്ക് സണ്ണി.എം. കപിക്കാട് സമ്മാനിച്ചു.

രാവിലെ 10 30നു ആരംഭിച്ച സാഹോദര്യ സംഗമം ജനറല്‍ സെക്രട്ടറി അഡ്വ. പി.എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.കെ. സുകു അധ്യക്ഷത വഹിച്ചു. കാലടി യൂണിവേഴ്സിറ്റി അസി. പ്രഫസര്‍ ഡോ. അജയ്‌ശേഖര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. രേഖാരാജ്, സി.കെ. അബ്ദുല്‍ അസീസ്, ജാക്‌സണ്‍ പൊള്ളയില്‍, ഫൈസല്‍ ഫൈസു, എ.കെ. സുലോചന തുടങ്ങിയവര്‍ സംസാരിച്ചു. യൂത്ത് ആന്‍ഡ് വിമണ്‍ മീറ്റ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം പ്രഫ. ഡോ. കെ.എസ്. മാധവന്‍ ഉദ്ഘാടനം ചെയ്തു. ദലിത് വുമണ്‍ ജനറല്‍ സെക്രട്ടറി തങ്കമ്മ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഡോ. വിനില്‍ പോള്‍, ഡോ. ടി.എസ്. ശ്യാം കുമാര്‍, സുകുമാരന്‍ ചാലിഗദ്ദ, ഒ.പി. രവീന്ദ്രന്‍, മായ പ്രമോദ്, ആനന്ദ് സി. രാജപ്പന്‍, അനു പ്രശോഭിനി, ശ്രീദേവ് സുപ്രകാശ്, അനു മോഹന്‍, ശ്യാമള കോയിക്കല്‍, സി. രഞ്ജിനി എന്നിവര്‍ സംസാരിച്ചു.


ചിത്രരചന കലാപ്രദര്‍ശനം കാലടി യൂനിവേഴ്‌സിറ്റി ചിത്രകല അധ്യാപകന്‍ ഡോ. ഷാജു നെല്ലായി ഉദ്ഘാടനം ചെയ്തു. കെ.കെ ദിലീപ് കുമാര്‍ സ്വാഗതം പറഞ്ഞു. ശില്പി രാംദാസ് തോലില്‍ ഡോ.അംബേദ്കര്‍ പ്രതിമ കാലപ്രദര്‍ശനത്തിന്റെ ഭാഗമായി നിര്‍മ്മിച്ചു. ഡോ. അംബേദ്കര്‍ ജന്മദിന റാലി വിവിധ കലാവിഷ്‌കാരങ്ങളോടെ വര്‍ണ്ണാഭമായി നടത്തി. ഓര്‍ഗനൈസിങ് സെക്രട്ടറി ഗോവിന്ദന്‍ കിളിമാനൂര്‍ റാലിയുടെ ഫ്‌ളാഗ് ഓണ്‍ നിര്‍വഹിച്ചു. ഇരുതി മ്യൂസിക് ബാന്‍ഡ്, വിനു കിളച്ചൂടന്റെ നേതൃത്വത്തില്‍ ഒരു വയ നാടന്‍ കമ്പളം പാട്ടും പറച്ചിലും, വയനാട് സുധോ ധിമ്മി കാട്ടുനായ്ക്ക കലാസംഘം എന്നിവരുടെ അവതരണവരും നടന്നു. ദലിത് സമുദായ മുന്നണിയുടെ നേതൃത്വത്തില്‍ സാഹിത്യ പ്രവര്‍ത്തകരെയും കലാ സാംസ്‌കാരിക പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് സാംസ്‌കാരിക സംഘടനയ്ക്ക് രൂപം നല്‍കി. രാജന്‍ കൈതക്കാടിനെ സെക്രട്ടറിയായും സി. ഗംഗാധാരനെ പ്രസിഡന്റ് ആയും തെരഞ്ഞെടുത്തു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply