സിപിഎം. കേരളകോണ്‍ഗ്രസ് ആവുമ്പോള്‍.

എന്‍. എന്‍.എസ് നേതാവായിരുന്ന മന്നത്തു പദ്മനാഭനാണ് ‘കേരളാകോണ്‍ഗ്രസ്’ എന്ന പേരു നിര്‍ദേശിച്ചത്. ആര്‍ക്കും ഭുരിപക്ഷമില്ലാതിരുന്ന 1965 ലെ തെരഞ്ഞെടുപ്പില്‍ 12.58 ശതമാനം വോട്ടുനേടി 25 സീറ്റുകള്‍ കരസ്ഥമാക്കിയെങ്കിലും 1967 ലെ തെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസ് അഞ്ചു സീറ്റിലേക്കു ഒതുക്കപ്പെട്ടു. കെ. കരുണാകരന്‍ കോണ്‍ഗ്രസ് നേതാവാകുകയും, NDP രൂപീകരിക്കപ്പെടുകയും ചെയ്തതോടെ
കേരളാകോണ്‍ഗ്രസിലെ നായര്‍ പങ്കാളിത്തം കുറയുകയും ഫലത്തില്‍ മധ്യകേരളത്തിലെ നസ്രാണിപാര്‍ട്ടിയായി അതു പരിണമിക്കുകയും ചെയ്തു, പിളര്‍പ്പു ഒരു കലയായി വികസിപ്പിച്ച കേരളകോണ്‍ഗ്രസുകാര്‍ ഏതു മുന്നണി അധികാരത്തില്‍ വന്നാലും മന്ത്രിസഭയില്‍ പങ്കാളിത്തം ഉറപ്പാക്കിയാണ് അതിജീവിച്ചത്. കേരളത്തിലെ മുന്നണി സംവിധാനം അതിനവര്‍ക്കു സഹായകമായി.

കമ്യൂണിസ്റ്റു പാര്‍ട്ടി ഇന്ത്യയില്‍ രൂപംകൊണ്ടതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍, സിപിഎം കേരളത്തില്‍ സ്വീകരിച്ച പ്രധാന തീരുമാനം കേരളാകോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ ഇടതുപക്ഷ മുന്നണിയില്‍ ഉള്‍പ്പെടുത്തുക എന്നതായിരുന്നല്ലോ. കേരള കോണ്‍ഗ്രസ് രൂപം കൊണ്ടതിനു ശേഷം നിലവില്‍ വന്ന സര്‍ക്കാരുകളിലെല്ലാം അവര്‍ക്കു
പങ്കാളിത്തമുണ്ടായിരുന്നു, 1967 ലെ ഇ.എം.എസ് മന്ത്രിസഭയിലൊഴികെ. പിണറായി സര്‍ക്കാരില്‍ കേരള കോണ്‍ഗ്രസ് മന്ത്രിമാരില്ലെങ്കിലും ജനാധിപത്യ കേരളകോണ്‍ഗ്രസ് അവരുടെ തെരഞ്ഞെടുപ്പ് സഖ്യകക്ഷി ആയിരുന്നു. അതുകൊണ്ടു തന്നെ ഏതെങ്കിലും കേരളകോണ്‍ഗ്രസുകള്‍ ഇടതുമുന്നണിയിലേക്ക് കടന്നു വരുന്നതില്‍ രാഷ്ട്രീയമായ പുതുമയൊന്നുമില്ല.  രു ഹ്രസ്വ കാലയളവിലൊഴികെ ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായിരുന്നവരാണിപ്പോള്‍ ജോസ് കെ.മാണിയുടെ നേതൃത്വത്തില്‍ ഇടതുപക്ഷത്തേക്ക് വന്നിരിക്കുന്നത്. അവരുടെ കടന്നുവരവ് മധ്യകേരളത്തില്‍ തങ്ങളുടെ വിജയസാധ്യത വര്‍ധിപ്പിക്കുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ. വലതുപക്ഷ ചിന്താഗതിക്കാരായ കേരളാകോണ്‍ഗ്രസ് അനുയായികളെ എത്രമാത്രം സ്വാധീനിക്കാന്‍ ജോസ് കെ. മാണിക്കും കൂട്ടാളികള്‍ക്കും സാധിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഈ പ്രതീക്ഷയുടെ സഫലീകരണം.

ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി. ചാക്കോയുടെ കാര്‍ ഉന്തുവണ്ടിയില്‍ തട്ടിയതിനെ തുടര്‍ന്നുളവായ വിവാദങ്ങളും അതിനെത്തുടര്‍ന്നു മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ അദ്ദേഹം
നിര്‍ബന്ധിതമായതുമാണ് 1964 ല്‍ കേരള കോണ്‍ഗ്രസ് രൂപം കൊള്ളാനിടയാക്കിയത്. പി.ടി. ചാക്കോ മരണം വരെ കോണ്‍ഗ്രസുകാരന്‍ ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ അനുയായികളായിരുന്നു കേരളാകോണ്‍ഗ്രസിന്റെ ശില്‍പികള്‍. മുഖ്യമന്ത്രി ആയിരുന്ന ആര്‍. ശങ്കറും പി.ടി. ചാക്കോയും തമ്മിലുള്ള അഭിപ്രായ ഭിന്നതക്ക് ചില സാമുദായിക പശ്ചാത്തലവും കൂടി ഉണ്ടായിരുന്നു. ഈഴവ സമുദായത്തില്‍പെട്ട ശങ്കറിന്റെ നേതൃത്വത്തെ അംഗീകരിക്കാന്‍ നസ്രാണി – നായര്‍ വിഭാഗത്തില്‍പെട്ട നേതാക്കള്‍ സന്നദ്ധമായിരുന്നില്ല. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനുള്ളിലെ നസ്രാണി – നായര്‍ സഖ്യം എന്ന നിലയിലാണ് കേരളാകോണ്‍ഗ്രസ് ജന്മമെടുത്തത്.

എന്‍. എന്‍.എസ് നേതാവായിരുന്ന മന്നത്തു പദ്മനാഭനാണ് ‘കേരളാകോണ്‍ഗ്രസ്’ എന്ന പേരു നിര്‍ദേശിച്ചത്. ആര്‍ക്കും ഭുരിപക്ഷമില്ലാതിരുന്ന 1965 ലെ തെരഞ്ഞെടുപ്പില്‍ 12.58 ശതമാനം വോട്ടുനേടി 25 സീറ്റുകള്‍ കരസ്ഥമാക്കിയെങ്കിലും 1967 ലെ തെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസ് അഞ്ചു സീറ്റിലേക്കു ഒതുക്കപ്പെട്ടു. കെ. കരുണാകരന്‍ കോണ്‍ഗ്രസ് നേതാവാകുകയും, NDP രൂപീകരിക്കപ്പെടുകയും ചെയ്തതോടെ കേരളാകോണ്‍ഗ്രസിലെ നായര്‍ പങ്കാളിത്തം കുറയുകയും ഫലത്തില്‍ മധ്യകേരളത്തിലെ നസ്രാണിപാര്‍ട്ടിയായി അതു പരിണമിക്കുകയും ചെയ്തു, പിളര്‍പ്പു ഒരു കലയായി വികസിപ്പിച്ച കേരളകോണ്‍ഗ്രസുകാര്‍ ഏതു മുന്നണി അധികാരത്തില്‍ വന്നാലും മന്ത്രിസഭയില്‍ പങ്കാളിത്തം ഉറപ്പാക്കിയാണ് അതിജീവിച്ചത്. കേരളത്തിലെ മുന്നണി സംവിധാനം അതിനവര്‍ക്കു സഹായകമായി.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കമ്മ്യൂണിസ്റ്റു വിരുദ്ധതയും സവര്‍ണ മനോഭാവവും സിരകളിലൊഴുകുന്നവരാണ് കേരളകോണ്‍ഗ്രസിന്റെ അണികള്‍ എന്നതുകൊണ്ടു തന്നെ ഇടതുപക്ഷവുമായി സഖ്യത്തിലേര്‍പ്പെടുന്ന കേരളകോണ്‍ഗ്രസ് വിഭാഗങ്ങള്‍ക്ക് കാര്യമായ വളര്‍ച്ച ഉണ്ടാകാറില്ല
എന്നതാണു നാളിതുവരെയുള്ള അനുഭവം. കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ നേതൃത്വവും നിയന്ത്രണവും സവര്‍ണ നേതാക്കളുടെ കൈകളിലായിരുന്നെങ്കിലും അതിന്റെ ബഹുജനാടിത്തറ പിന്നോക്ക – ദളിത് വിഭാഗങ്ങളായിരുന്നു. അക്കാലങ്ങളില്‍ ക്രിസ്ത്യന്‍ മുസ്ലിം
വിഭാഗങ്ങള്‍ക്കിടയില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കു കാര്യമായ സ്വാധീനവും ഉണ്ടായിരുന്നില്ല. 1967 ല്‍ ഇ.എം.എസിന്റെ നേതൃത്വത്തില്‍ മുസ്ലിം ലീഗുമായി സഖ്യം ഉണ്ടാക്കിയിരുന്നെങ്കിലും കേരള കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനെയും വര്‍ഗീയപാര്‍ട്ടി എന്നാണവര്‍
വിശേഷിപ്പിക്കാറുള്ളത്. ഈ രണ്ടു പാര്‍ട്ടികളെയും വര്‍ഗീയ പാര്‍ട്ടികളായി ചിത്രീകരിക്കുന്ന പ്രചാരണങ്ങളിലൂടെ ലഭ്യമാകുന്ന ഹിന്ദു ട്ടുകളുടെ സമാഹരണം ഇടതുപക്ഷ മുന്നണിയുടെ വിജയത്തിനു പലപ്പോഴും സഹായകമായിട്ടുണ്ട്, വര്‍ഗീയ വിരുദ്ധ പരിവേഷം
നിലനിര്‍ത്തിക്കൊണ്ടു തന്നെ ഈ സാധ്യതയെ വിനിയോഗിക്കാനുള്ള പ്രത്യേകമായ വൈദഗ്ദ്യം അവര്‍ക്കുണ്ട്. ( മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി വിവാദമാവുന്നതും , സി.പി.ഐ യുടെ മന്ത്രിമാര്‍ ഈഴവര്‍ മാത്രമാകുന്നത് വിവാദമാകാതിരിക്കുന്നതും ശ്രദ്ധിക്കുക). ആര്‍.എസ്.എസിനെ പ്രതിരോധിക്കാനെന്ന പേരില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചും രാമായണമാസം ആചരിച്ചും
ഉത്സവകമ്മറ്റികളില്‍ പങ്കാളികളായും ഹിന്ദുമത വിശ്വാസികളെ തങ്ങളോടൊപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ സിപിഎം നടത്താറുണ്ട്. എങ്കിലും സി,പി.എമ്മിന്റെ ഹിന്ദു വോട്ടുബാങ്കുകളില്‍
ചോര്‍ച്ചയുണ്ടായപ്പോള്‍ (ബി.ജെ.പിയുടെ വളര്‍ച്ചയും, തങ്ങള്‍
കബളിപ്പിക്കപ്പെടുകയായിരുന്നെന്ന ദളിദ് വിഭാഗങ്ങളുടെ തിരിച്ചറിവും അതിനു കരണമായിട്ടുണ്ടാവാം) ക്രിസ്ത്യന്‍, മുസ്ലിം വോട്ടുകള്‍ തങ്ങളിലേക്ക് ആകര്‍ഷിക്കാനുള്ള തന്ത്രങ്ങളും അവര്‍ ആവിഷ്‌കരിച്ചു. മുസ്ലിം ലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും വിഘടിത
വിഭാഗങ്ങളെ തങ്ങളുടെ സഖ്യകക്ഷികള്‍ ആക്കുന്നത് ഇത്തരമൊരു തന്ത്രത്തിന്റെ ഭാഗമായാണ്. അപ്പോഴും തങ്ങളുടെ വര്‍ഗീയ വിരുദ്ധ പരിവേഷത്തിനു കോട്ടംതട്ടരുടതെന്ന ചിന്തമൂലം, മുസ്ലിം ലീഗിന്റെ വിഘടിത വിഭാഗത്തെ ഐ.എന്‍.എല്‍ ആയി പേരുമാറ്റി, വര്‍ഷങ്ങളോളം പുറത്തു നിര്‍ത്തി അവരുമായുള്ള സഹകരണം തുടരുകയായിരുന്നു. കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗം ഇടതു മുന്നണിയിലേക്കു വന്നപ്പോള്‍ പള്ളിയെയും പട്ടക്കാരെയും തള്ളിപറയണമെന്ന നിബന്ധനയോടു കൂടെയാണ് അവരെ സഖ്യകക്ഷി ആക്കിയത്. എന്നാല്‍ ജോസ് കെ. മാണിയെ അത്തരം നിബന്ധനകളൊന്നുമില്ലാതെ ഉടനടി ഇടതുമുന്നണിയില്‍ സഖ്യകക്ഷി ആക്കാനുള്ള തിടുക്കത്തിലാണ് സി.പി.എം. എങ്ങനെയും ഭരണത്തുടര്‍ച്ച കൈവരിക്കുക എന്ന ഒറ്റ അജണ്ടയിലേക്കു അവര്‍ ചുരുങ്ങിയിരിക്കുന്നു. ഭരണമില്ലാത്ത ഒരവസ്ഥയെക്കുറിച്ചു ചിന്തിക്കാനേ സാധ്യമല്ലാത്ത പരിതാപകരമായ സ്ഥിതിയിലാണവര്‍.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ പ്രതിപക്ഷ നേതൃപദവിയുണ്ടായിരുന്ന പാര്‍ട്ടിയാണിപ്പോള്‍ ഒരു സംസ്ഥാന പാര്‍ട്ടിയായി പരിണമിച്ചുകൊണ്ടിരിക്കുന്നത്. തങ്ങള്‍ തുടര്‍ഭരണം
നടത്തിക്കൊണ്ടിരുന്ന ബംഗാളിലും ത്രിപുരയിലും അടുത്തകാലത്തൊന്നും അധികാരത്തില്‍ തിരിച്ചുവരാനുള്ള സാധ്യതകള്‍ ഇല്ല. ഇത്തരമൊരു സന്ദര്‍ഭത്തില്‍ എങ്ങനെയെങ്കിലും കേരളത്തില്‍ ഭരണം നിലനിര്‍ത്തുക എന്നതിലേക്ക് അവരുടെ ലക്ഷ്യം പരിമിതപ്പെടുക സ്വാഭാവികമാണ്. അനധികൃത കൈയേറ്റത്തിന്റെ കാര്യത്തിലാകട്ടെ, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ
എതിര്‍ക്കുന്നതിലാകട്ടെ, അന്യാധീനപ്പെട്ട ആദിവാസികളുടെ ഭൂമി
തിരിച്ചുപിടിക്കുന്നതിലാകട്ടെ, അനധികൃത കോറികള്‍ക്ക് അനുമതി നല്കുന്നതിലാകട്ടെ, വികസന കാഴ്ചപ്പാടുകളിലാവട്ടെ, സ്വാശ്രയ വിദ്യഭ്യാസത്തിന്റെ കാര്യത്തിലാവട്ടെ കേരളാകോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്കു സമാനമാണ് സിപിഎമ്മിന്റെ പല നയങ്ങളും.
എന്നുമാത്രമല്ല, സി.പി.എം. തന്നെ ഒരുതരം കേരളകോണ്‍ഗ്രസ് ശൈലിയിലേക്ക് മാറികൊണ്ടിരിക്കുകയല്ലേ. മുന്‍കാലങ്ങളില്‍ പാര്‍ട്ടി സെക്രട്ടറിയുടെ നിയന്ത്രണത്തിലായിരുന്നു ഭരണനേതൃത്വം. നായനാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന
അച്യുതാനന്ദനും, അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായിരുന്നല്ലോ കാര്യങ്ങള്‍ യന്ത്രിച്ചിരുന്നത്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹത്തിനു ആഭ്യന്തര വകുപ്പ് നല്‍കാതിരിക്കാനുള്ള പ്രത്യേക ജാഗ്രത പോലും
കാണിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭരണത്തിന്റെയും പാര്‍ട്ടിയുടെയും കടിഞ്ഞാണ്‍ പിണറായിയുടെ കൈകളില്‍ തന്നെയാണ്. മക്കളുമായി ബന്ധപ്പെട്ടു ഉയര്‍ന്നിട്ടുള്ള ആക്ഷേപങ്ങളില്‍ നട്ടംതിരയുന്ന കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയായി തുടരുന്നതുതന്നെ പിണറായിയുടെ ഔദാര്യത്തിലാണ്. ബംഗാളിലെയും ത്രിപുരയിലെയും തിരിച്ചടികള്‍ മൂലം പഴയ പ്രതാപമെല്ലാം നഷ്ടപ്പെട്ട അഖിലേന്ത്യാ നേതൃത്വത്തിനു പോലും നോക്കുകുത്തിയായി നില്‍ക്കാനേ സാധിക്കു. കേരളാകോണ്‍ഗ്രസില്‍ മാണിസാറിന്റെ അപ്രമാദിത്വം എങ്ങനെയായിരുന്നോ അതിനു സമാനമായ അപ്രമാദിത്വമാണിപ്പോള്‍ പിണറായിക്കു സി.പി.എമ്മില്‍. ഫലത്തില്‍ ഒരു പ്രാദേശിക പാര്‍ട്ടിയായി പരിണമിച്ചുകൊണ്ടിരിക്കുന്ന സിപിഎം, തങ്ങളുടെ മുന്‍നിലപാടുകളില്‍  നിന്നും വ്യതിചലിച്ചു ഐക്യജനാധിപത്യ മുന്നണിയുടെ പരമ്പരാഗത വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി ആവിഷ്‌കരിക്കുന്ന തന്ത്രങ്ങളും ജോസ് കെ. മാണിയുമായുള്ള ബാന്ധവവും അവര്‍ക്കു ഗുണപരമായി ഭവിക്കാനുള്ള സാധ്യതകളുണ്ട്. പ്രത്യേകിച്ചും കോണ്‍ഗ്രസ് അഖിലേന്ത്യതലത്തില്‍ ബലഹീനമായിരിക്കുന്ന സാഹചര്യത്തില്‍. ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ടുബാങ്കില്‍ എത്രമാത്രം വിള്ളല്‍ വീഴ്ത്താന്‍ കോണ്‍ഗ്രസിനും ബിജെപിക്കും സാധിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെ ആത്യന്തിക ഫലം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply