തുടര്‍ഭരണമല്ല, സിപിഎം ജനാധിപത്യപാര്‍ട്ടിയാകാത്തതാണ് പ്രശ്‌നം

ജനാധിപത്യമെന്നത് വ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ വികേന്ദ്രീകരണവും ആ ആശയങ്ങളുടെ ക്രോഡീകണത്തിന്റെ കേന്ദ്രീകരണവുമാണ്. രണ്ടും കൂടി നടക്കുന്നതിനാലാണ് ജനാധിപത്യം സാധ്യമകുന്നത്. ആ പരിണാമ പ്രക്രിയയുടെ ഒരു ഘട്ടമാണ് ബൂര്‍ഷ്വാജനാധിപത്യം… കമ്യൂണിസ്റ്റുകാര്‍ പക്ഷെ ജനാധിപത്യത്തെ മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചയുടെ ഭാഗമായി കാണാന്‍ ശ്രമി്ച്ചിട്ടില്ല. മാര്‍ക്‌സ് പോലും. അദ്ദേഹത്തിന്റെ സൈദ്ധാന്തിക പരാജയത്തിന്റെ അടിത്തറതന്നെ ജനാധിപത്യത്തെ ഉള്‍ക്കൊള്ളാതിരുന്നതാണ്. ജനാധിപത്യമെന്നത് മനുഷ്യസമൂഹത്തിന്റെ വിനിമയ പ്രക്രിയയുടെ തുടര്‍ച്ചയാണ്. അതിന്റെ ഭാഗമായി മാറാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് കഴിയുന്നില്ല എന്ന യാഥാര്‍ത്ഥ്യമുണ്ട്. അതാണവരുടെ തകര്‍ച്ചക്കു കാരണം.

ജനാധിപത്യപ്രക്രിയയില്‍ തുടര്‍ഭരണം എന്നത് പുതുമയുള്ള വിഷയമല്ല. ഇന്ത്യയില്‍ തന്നെ കോണ്‍ഗ്രസ്സ് തുടര്‍ച്ചയായി എത്രയോ കാലം ഭരിച്ചിരിക്കുന്നു. അതിനാല്‍ തന്നെ തുടര്‍ഭരണം എന്ന വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യം ന്യായമാണ്. പതിറ്റാണ്ടുകള്‍ക്കുശേഷം കേരളം തുടര്‍ഭരണത്തിലേക്ക് എന്ന പ്രതീതി സൃഷ്ടിക്കാന്‍ ഇടതുപക്ഷത്തിനായിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പോടെ ആ പ്രചാരണം ശക്തമായി. തുടര്‍ന്നാണ് ഇത്തരമൊരു ചര്‍ച്ചയും ഉടലെടുത്തത്. എന്നാല്‍ തുടര്‍ഭരണം എന്ന വിഷയത്തില്‍ ഒരു പൊതുസമീപനം ഉണ്ടാകേണ്ടതുണ്ട് എന്നു തോന്നുന്നില്ല. തുടര്‍ ഭരണം ഉണ്ടാകാം, ഉണ്ടാകാതിരി്ക്കാം.. ജനം തിരുമാനിക്കും.

ലോകനിലവവാരത്തില്‍ മെച്ചപ്പെട്ട ഒരു ജനാധിപത്യം ഇന്ത്യയില്‍ നിലനില്‍ക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ഇവിടത്തെ ജനാധിപത്യപ്രക്രിയയും താരതമ്യേന മെച്ചപ്പെട്ട നിലവാരം പുലര്‍ത്തുന്നതാണ്. ലോകം അതംഗീകരിക്കുന്നുമുണ്ട്. അനവധി ഭാഷകളും സംസ്‌കാരങ്ങളും നിലനില്‍ക്കുന്ന ബൃഹത്തായ ഇന്ത്യന്‍ സമൂഹത്തില്‍ കൃത്യമായി തെരഞ്ഞെടുപ്പുകള്‍ നടക്കുന്നു എന്നത് ചെറിയ കാര്യമല്ല. നമ്മുടെ ഇലക്ഷന്‍ കമ്മീഷനും ലോകനിലവാരത്തില്‍ ശ്രദ്ധിക്കപ്പെടുന്നു. ഇത്തരം സാഹചര്യത്തില്‍ തുടര്‍ഭരണമൊക്കെ സ്വാഭാവികമാണ്. കേരളത്തില്‍ തുടര്‍ഭരണം നേടുമെന്ന് പ്രചരിക്കപ്പെടുന്ന എല്‍ഡിഎഫും സിപിഎമ്മും ഈ ജനാധിപത്യസംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. അതിനാല്‍ തുടര്‍ഭരണമെന്നത് അസ്വാഭാവികമല്ല. പക്ഷെ നമ്മുടെ പൊതുചരിത്രം അങ്ങനെയല്ല എന്നതും തള്ളാവുന്നതല്ല.

അതേസമയം മറ്റൊരു വിഷയമാണ് പ്രസക്തം. 20-ാം നൂറ്റാണ്ട് ലോകനിലവാരത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രമാണ്. ജനസംഖ്യയില്‍ മൂന്നിലൊന്നു ഭാഗത്ത് സോഷ്യലിസ്റ്റ് എന്നു പേരിട്ട ഭരണവ്യവസ്ഥ നിലവില്‍ നിന്നു. എന്നാല്‍ അതെല്ലാം പെട്ടെന്ന് തകര്‍ന്നു. വാസ്തവത്തില്‍ മനുഷ്യസമൂഹത്തിന്റെ ജനാധിപത്യ ചരിത്രത്തില്‍ ഈ കമ്യൂണിസ്റ്റ് ഇടപെടല്‍ കൃത്രിമമായിരുന്നു. അതിനാല്‍ തന്നെയാണത് പുറന്തള്ളപ്പെട്ടത്. ഇന്ന് കേരളമൊഴികെ ഒരിടത്തും കമ്യൂണിസ്റ്റ് ഭരണം നിലവിലില്ല. ലാറ്റിനമേരിക്കയില്‍ ചിലയിടങ്ങളില്‍ ഇടതുചായ്‌വുള്ള ചില സര്‍ക്കാരുകളുണ്ടെന്നത് ശരി. ചൈനയേയും വടക്കന്‍ കൊറിയയേയും മറക്കുന്നില്ല. വടക്കന്‍ കൊറിയയില്‍ കുടുംബവാഴ്ചയാണ് നടക്കു്‌നത്. ചൈനയില്‍ മുതലാളിത്തത്തിനു മീതെ സേച്ഛാധിപത്യരീതിയി്‌ലാണ് കമ്യൂണിസ്റ്റ് ഭരണസംവിധാനം നിലനില്‍ക്കുന്നത്. പക്ഷെ പാര്‍ലിമെന്ററി സംവിധാനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലിരിക്കുന്ന ഏകപ്രദേശം കേരളമാണ്. അത് നല്ലതല്ലേ എന്ന ചോദ്യം ശരിയെന്നു തോന്നാം. എന്നാല്‍ രാഷ്ട്രീയമായി പരിശോധിക്കേണ്ട വിഷയമാണത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സിപിഐ അതിന്റെ രാഷ്ട്രീയപരിപാടിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. സോഷ്യലിസ്റ്റ് പരിവര്‍ത്തനം ജനാധിപത്യ സംവിധാനത്തിലൂടെ എന്നാണ് അവരുടെ നിലപാട്. എന്നാല്‍ സിപിഎം നിലപാട് അതല്ല. ഇന്നും അവരുടെ ലക്ഷ്യം ലക്ഷ്യം തൊഴിലാളിവര്‍്ഗ സര്‍വ്വാധിപത്യവും ഏകപാര്‍ട്ടിഭണവുമാണ്, ഇവിടത്തെ ജനാധിപത്യസംവിധാനത്തില്‍ പങ്കെടുക്കുന്നത് അടവുമാത്രമാണ്. ഈ വ്യത്യാസം വളരെ പ്രധാനമാണ്. സത്യത്തില്‍ സിപിഐ ഇന്നൊരു ജനാധിപത്യപാര്‍ട്ടിയാണ്. പക്ഷെ സിപിഎം അതല്ല. ജനാധിപത്യപ്രക്രിയയെ രാഷ്ട്രീയമായി അംഗീകരിക്കാത്ത പാര്‍ട്ടിക്ക് ജനാധിപത്യപാര്‍ട്ടിയാകാനാകില്ല. അധികാരം പിടിച്ചെടുത്ത് ഏകപാര്‍ട്ടി ഭരണം നടപ്പാക്കുക എന്ന ദീര്‍ഘകാലലക്ഷ്യത്തിന്റെ ഭാഗം മാത്രമാണ് അവര്‍ക്ക് ജനാധിപത്യം. ഫലത്തിലത് കമ്യൂണിസ്റ്റ് ഫാസിസമാണ്. മതഫാസിസവും കമ്യൂണിസ്റ്റ് ഫാസിസവും ജനാധിപത്യശക്തികള്‍ നേരിടുന്ന വെല്ലുവിളികളാണ്. ഈ പശ്ചാത്തലത്തില്‍ തുടര്‍ഭരണം ഫാസിസ്റ്റ് ശൈലിയെ ശക്തിപ്പെടുത്തുമെന്ന് ശങ്കിക്കണം. ബംഗാളില്‍ നമ്മളത് കണ്ടതാണ്. പിന്നീടത് തകര്‍ന്നു എന്നത് വേറെ കാര്യം. അവിടെ പക്ഷെ പിന്നീട് അധികാരത്തിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ്സും സിപിഎം ശൈലിതന്നെയാണ് സ്വീകരിക്കുന്നത്. ഇരുകൂട്ടരുടേയും കൊലപാതകരാഷ്ട്രീയമാണ്. ഇവിടെയും രാഷ്ട്രീയകൊലകള്‍ നടക്കുന്നുണ്ടെങ്കിലും ബംഗാളിനോളം രൂക്ഷമല്ല കാര്യങ്ങള്‍.

മാറി മാറി വരുന്ന എല്‍ഡിഎഫ്, യുഡിഎഫ് ഭരണം കേരളത്തിന്റെ ജനാധിപത്യത്തിന് ഗുണകരമാണെന്നു സംശയമില്ല. അതിനെ നിഷേധിക്കുന്ന രണ്ടാം വരവ് ആരോഗ്യകരമായ ജനാധിപത്യപ്രക്രിയയെ തടസ്സപ്പെടുത്താം, തിരിച്ചുവിടാമെന്ന ആശങ്ക ന്യായമാണ്. തുടക്കത്തില്‍ പറഞ്ഞപോലെ കേവലം തുടര്‍ഭരണത്തെ കുറിച്ചല്ല, ഇപ്പോഴത്തെ സാഹചര്യത്തില്‍ സിപിഎം വീണ്ടും അധികാരത്തില്‍ വരുന്നതാണ് പ്രശ്‌നം. കാരണം അവര്‍ ജനാധിപത്യത്തെ അടിസ്ഥാനപരമായി അംഗീകരിക്കുന്നില്ല എന്നതുതന്നെ. സത്യത്തില്‍ സോവിയറ്റ് യൂണിയനിലെയും മറ്റു മുന്‍ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടേയും കമ്യൂണിസ്റ്റ് ഭരണം ഏകപാര്‍ട്ടി സേച്ഛാധിപത്യമായി മാറിയതാണ് തകര്‍ച്ചക്കു കാരണണെന്ന് സിപിഎം അംഗീകരിക്കുന്നുണ്ട്. പക്ഷെ അങ്ങനെയല്ലാത്ത കമ്യുണിസം സാധ്യമോ എന്ന ചോദ്യത്തിന് അവര്‍ക്ക് കൃത്യമായ മറുപടിയില്ല. ഇന്ത്യയിലേത് ബൂര്‍ഷ്വാജനാധിപത്യമെന്നാണ് അവര്‍ ആക്ഷേപിക്കുന്നത്. പിന്നെ എന്താണ് സാധ്യമാകുക എന്ന ചോദ്യത്തിന് അവര്‍ക്ക് മറുപടിയില്ല. മനുഷ്യസമൂഹത്തിന്റെ ജനാധിപത്യപരമായ വളര്‍ച്ചയെ കുറിച്ചുള്ള മാര്‍ക്‌സടക്കമുള്ളവരുട വികലമായ ധാരണകളാണ് സത്യത്തില്‍ തകര്‍ച്ചക്ക് കാരണമായത്. ജനാധിപത്യപ്രക്രിയയുമായി പൊരുത്തപ്പെട്ടുപോകാന്‍ സാധിക്കാത്തതാണ് 20-ാം നൂറ്റാണ്ടിലെ കമ്യൂണിസ്റ്റ് ഭരണങ്ങളുടെ തകര്‍ച്ചക്കു കാരണം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചയെ കുറിച്ചുള്ള പഠനത്തില്‍ കാണാന്‍ കഴിയുക, മനുഷ്യരെ മൃഗങ്ങളില്‍ നിന്നു വേര്‍തിരിച്ചത് പഞ്ചേന്ദ്രിയങ്ങളീലൂടെ ലഭിക്കുന്ന അറിവ് വാക്കുകളും ആശയവുമാക്കാനും ഭാഷയിലൂടെ കൈമാറാനുമുള്ള കഴിവ് മനുഷ്യനുമാത്രം പരിണാമത്തിലൂടെ ലഭിച്ചതാണ് എന്നതാണ്. അതാണ് സംസ്‌കാരത്തിന്റെ അടിസ്ഥാനവും തുടര്‍ച്ചയും. ഭാഷയിലൂടെ അറിവ് വരുംതലമുറക്ക് കൈമാറാന്‍ മനുഷ്യനു കഴിയും. ഈ വളര്‍ച്ചയില്‍ ജനാധിപത്യം വളരെ പ്രധാനമാണ്. ജനാധിപത്യമെന്നത് വ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ വികേന്ദ്രീകരണവും ആ ആശയങ്ങളുടെ ക്രോഡീകണത്തിന്റെ കേന്ദ്രീകരണവുമാണ്. രണ്ടും കൂടി നടക്കുന്നതിനാലാണ് ജനാധിപത്യം സാധ്യമകുന്നത്. ആ പരിണാമ പ്രക്രിയയുടെ ഒരു ഘട്ടമാണ് ബൂര്‍ഷ്വാജനാധിപത്യം… കമ്യൂണിസ്റ്റുകാര്‍ പക്ഷെ ജനാധിപത്യത്തെ മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചയുടെ ഭാഗമായി കാണാന്‍ ശ്രമി്ച്ചിട്ടില്ല. മാര്‍ക്‌സ് പോലും. അദ്ദേഹത്തിന്റെ സൈദ്ധാന്തിക പരാജയത്തിന്റെ അടിത്തറതന്നെ ജനാധിപത്യത്തെ ഉള്‍ക്കൊള്ളാതിരുന്നതാണ്. ജനാധിപത്യമെന്നത് മനുഷ്യസമൂഹത്തിന്റെ വിനിമയ പ്രക്രിയയുടെ തുടര്‍ച്ചയാണ്. അതിന്റെ ഭാഗമായി മാറാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് കഴിയുന്നില്ല എന്ന യാഥാര്‍ത്ഥ്യമുണ്ട്. അതാണവരുടെ തകര്‍ച്ചക്കു കാരണം.

ജനാധിപത്യപ്രക്രിയയിലൂടെ നിരന്തരം അധികാരം മാറി മാറിയുകയും പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ കൊടുക്കല്‍ വാങ്ങലുകള്‍ യഥേഷ്ടം നടക്കുന്ന അന്തരീക്ഷം നിലനില്‍ക്കുക എന്നത് പ്രധാനമാണ്. മനുഷ്യസമൂഹത്തിന്റെ വികാസത്തില്‍ വലിയ വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഗോത്രകാലത്ത് അയഞ്ഞ രീതിയിലുള്ള ജനാധിപത്യമായിരുന്നു നിലനിന്നിരുന്നത്. പക്ഷെ പിന്നീട് രാജവാഴ്ചകാലത്ത് മനുഷ്യര്‍ കേവലം പ്രജകള്‍ മാത്രമായി. ഫ്രഞ്ച് വിപ്ലവത്തോടെയാണ് പൗരന്‍ എന്ന ബോധം ഉരുത്തിരിയുന്നത്. അതിെന്റ സന്ദേശം ലോകമാകെ പടര്‍ന്നു.. ജനാധിപത്യവിപ്ലവങ്ങളുടെ തുടര്‍ച്ചയിലൂടെയാണ് ലോകത്ത് രാജവാഴ്ച അവസാനിക്കുന്നത്. സത്യത്തില്‍ അടുത്ത കാലത്തു മാത്രമാണ് മനുഷ്യര്‍ ജനാധിപത്യപ്രക്രിയയുടെ ഭാഗമായിട്ടുള്ളു. ഇന്ത്യയില്‍ കോണ്‍ഗ്രസ്സിന് അധികാരത്തില്‍ ഏറെകാലം തുടര്‍ച്ചയുണ്ടായി. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ അടിസ്ഥാനഘടനയില്‍ ജനാധിപത്യമുണ്ടായിരുന്നു. പിന്നീട് കോണ്‍ര്രസ്സിനെ അധികാരത്തില്‍ നിന്ന് പുറംതള്ളുന്ന രീതിയില്‍ പോലും ജനാധിപത്യം വികസിച്ചു. പക്ഷെ സിപിഎമ്മിന്റെ കാര്യം അങ്ങനെയല്ല. അതിന് ജനാധിപത്യ ഉള്ളടക്കമില്ല. അടിസഥാനപരമായി അവരത് സ്വീകരിച്ചിട്ടില്ല.

അടുത്തയിടെ മന്ത്രി തോമസ് ഐസക്ക് എന്നോടൊരു ചോദ്യം ചോദിച്ചിരുന്നു. വിദ്യാഭ്യാസ, ആരോഗ്യമേഖലകളടക്കം നിരവധി മേഖലകളില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പരാജയമാണെന്ന് എഴുതിയ ഞാന്‍ അന്ന് ഭരണത്തുടര്‍ച്ച വേണ്ട എന്നു പറഞ്ഞില്ല, എന്നാല്‍ അത്തരം മേഖലകളില്‍ വലിയ നേട്ടങ്ങള്‍ സൃഷ്ടിച്ച ഈ സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച വേണ്ട എന്നു പറയുന്നത് എന്തുകൊണ്ടാണ് എന്നായിരുന്നു ചോദ്യം. തീര്‍ച്ചയായും തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടും, വിലയിരുത്തണം. അതെല്ലാം ജനാധിപത്യപ്രക്രിയയുടെ ഭാഗം തന്നെ. പക്ഷെ അടിസ്ഥാനപരമായി ജനാധിപത്യ ഉള്ളടക്കമില്ലാത്ത സിപിഎമ്മിന്റെ ഭരണത്തുടര്‍ച്ച കമ്യൂണിസ്റ്റ് ഫാസിസത്തെ ശക്തിപ്പെടുത്താം..അതാണ് പ്രശ്‌നം. കിഫ് ബിയിലൂടെ ദീര്‍ഘകാലാടിസ്ഥാന്തതില്‍ കോടികള്‍ വായ്പയെടുത്താണ് കുറെയേറെ വികസനപദ്ധതികള്‍ നടപ്പാക്കിയിട്ടുള്ളത്. അതിന്റെ തിരിച്ചടവ് സാധ്യമെന്നും അതിനുള്ള സംവിധാനമുണ്ടെന്നും ഐസക് പറയുന്നു. പക്ഷെ അതു കൃത്യമായി നടപ്പാക്കപ്പെടുമോ എന്ന ആശങ്ക അസ്ഥാനത്തല്ല. അതെന്തോ ആകട്ടെ. ഇവിടത്തെ വിഷയം സിപിഎം ഇന്ത്യയിലെ ജനാധിപത്യവ്യവസ്ഥക്ക് ചേരുംപടി പരുവപ്പെട്ടിട്ടില്ല എന്നതാണ്. ടിപി വധം അതിന്റെ പ്രകടമായ ഉദാഹരണമാണ്. അത് അടിസ്ഥാനപരമായി ജനാധിപത്യവിരുദ്ധമായ രാഷ്ട്രീയ നിലപാടിന്റെ ഫലമാണ്. അതിനെയാണ്് ഭയപ്പെടേണ്ടത്. ഇന്ത്യന്‍ ജനാധിപത്യത്തിനു ചേരാത്ത നിലപാടും സമീപനവും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടി, സിപിഐയെ പോലെ. അത് തിരുത്തിയട്ടില്ല. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്നു പറഞ്ഞ് ഏകപാര്‍ട്ടി ഭരണം ലക്ഷ്യം വെക്കുന്ന പാര്‍ട്ടിയായി നിലനില്‍ക്കുന്നിടത്തോളം കേരളത്തിലെ തുടര്‍ഭരണം ജനാധിപത്യത്തെ സഹായിക്കില്ല. മറിച്ച് അപകടകരവുമാണ്. ഈ വിഷയം ഗൗരവമായ രാഷ്ട്രീയപ്രശ്‌നമാക്കാനുള്ള ഉത്തരവാദിത്തം ജനാധിപത്യവാദികള്‍ക്കുണ്ട്. ജനാധിപത്യ നിലപാടില്‍ നിന്ന്, ജനാധിപത്യവിരുദ്ധമായ പാര്‍ട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ അനുവദിക്കരുത്.. ആ ജനാധിപത്യജാഗ്രതയാണ് കാലം ആവശ്യപ്പെടുന്നത്.

(ഫോറം ഫോര്‍ ഡെമോക്രസി എറണാകുളത്ത് സംഘടിപ്പിച്ച സെമിനാറില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , , , , | Comments: 4 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

4 thoughts on “തുടര്‍ഭരണമല്ല, സിപിഎം ജനാധിപത്യപാര്‍ട്ടിയാകാത്തതാണ് പ്രശ്‌നം

  1. Avatar for കെ വേണു

    Krishnadas Valsan

    To sustain the content of democracy is more important

  2. വേണു പറഞ്ഞതാണ് പ്രശ്നഠ.പൂർണ യോജിപ്പ്.

  3. Avatar for കെ വേണു

    Devanand NarayanaPillai

    കേരളമുണ്ടായി 63 വർഷമായിഇത് തുടരുന്നു !ഇത് പ്രത്യേകം പറയാൻ കാരണം “ജനാധിപത്യപ്രക്രിയയില്‍ തുടര്‍ഭരണം എന്നത് പുതുമയുള്ള വിഷയമല്ല”എന്ന് പറഞ്ഞത് കൊണ്ടാണ് !
    മന്ത്രി സഭ ഉണ്ടായാലും ഗവർണർ ഭരണമായാലും ഭരണം തുടരും .തുടര്ഭരണം ആണെന്നർത്ഥം !
    ഒരേ പാർട്ടിയുടേയോ പാർട്ടിയുടെയോ മന്ത്രിസഭ തുടരുന്നതിനാണ് തുടര്ഭരണം എന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ വ്യക്തതക്കു വേണ്ടിയോ അത് എടുത്തു പറയുന്നതാണ് പൊതു ലേഖനങ്ങൾക്ക് കൂടുതൽ ഭംഗി !
    കേരളത്തിൽ സപ്തകക്ഷി ഐക്യമുന്നണി ഭരണം തകർന്നതിനു ശേഷം 1969 മുതൽ1979 വരെ പത്തുവർഷംതുടർ ഭരണം തന്നെ ആയിരുന്നു !അതിനാൽ ജനാധിപത്യപ്രക്രിയയില്‍ എന്ന് പൊതുവെ പറയുന്നത് അനാവശ്യമായ ധാരണകൾ ഉണ്ടാക്കും !”കേരളത്തിൽ തുടര്‍ഭരണം എന്നത് പുതുമയുള്ള വിഷയമല്ല”എന്ന് തന്നെ പറയുന്നതാണ് കൂടുതൽ ശരി !!
    സോ ഷ്യലിസ്റ്റ് പരിവര്‍ത്തനം ജനാധിപത്യ സംവിധാനത്തിലൂടെ എന്നല്ല സിപിഎം നിലപാട് !
    അവരുടെ ലക്ഷ്യം ” തൊഴിലാളിവര്‍്ഗ സര്‍വ്വാധിപത്യവും ഏകപാര്‍ട്ടിഭണവുമാണ്”, ഇവിടത്തെ ജനാധിപത്യസംവിധാനത്തില്‍ പങ്കെടുക്കുന്നത് അടവുമാത്രമാണ്.”
    ഇക്കാര്യം വേണു ഓർമ്മയിൽ നിന്ന് തെറ്റായി പറയുന്നതാണോ അതോ അതിനു എന്തെങ്കിലും അടിസ്ഥാനമുണ്ടോ ?അടിസ്ഥാനം ഉണ്ടോ എന്ന് പരിശോധിക്കാതെ ”
     സിപിഎം ജനാധിപത്യപാര്‍ട്ടിഅല്ല. ജനാധിപത്യപ്രക്രിയയെ രാഷ്ട്രീയമായി അംഗീകരിക്കാത്ത പാര്‍ട്ടിക്ക് ജനാധിപത്യപാര്‍ട്ടിയാകാനാകില്ല”എന്ന വേണുവിന്റെ നിഗമനം അംഗീകരിക്കാനാകില്ല !
    1964 -ൽ രൂപം കൊണ്ടത് മുതൽ നടന്ന എല്ലാ ലോക്സഭാ ,അസംബ്ലി പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും പങ്കെടുത്ത ഒരു പാർട്ടി “ജനാധിപത്യപ്രക്രിയയെ രാഷ്ട്രീയമായി അംഗീകരിക്കാത്ത”പാർട്ടിയാണ് എന്ന് പറയണമെങ്കിൽ എന്തോ വലിയ തകരാർ ഉണ്ട് !
     “ജനാധിപത്യപ്രക്രിയയെ രാഷ്ട്രീയമായി അംഗീകരിക്കാത്ത”പാർട്ടിയായിരുന്നു വേണുവിന്റെ സി പി ഐ എം എൽ എന്ന് പറഞ്ഞാൽ ശരിയായേനെ !ഒരു തെരഞ്ഞെടുപ്പുകളിലും പങ്കെടുക്കാ ത്ത ഒരു പാർട്ടിയായിരുന്നു അത് !മാത്രമല്ല അന്ന് അവരുടെ പ്രധാന സി പി എം വിമർശനം അത് തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുന്ന “തെരഞ്ഞെടുപ്പ് വ്യാമോഹമുള്ള” ഒരു പാർട്ടി എന്നായിരുന്നു !
    ഇന്ന് ഈ ലേഖനത്തിൽ സിപിഎമ്മിന്റെ സ്വഭാവം തന്റെ പഴയ പാർട്ടിയുടെ സ്വഭാവം തന്നെ ആണെന്ന് സങ്കല്പിക്കുകയാണോ ?
     “അധികാരം പിടിച്ചെടുത്ത് ഏകപാര്‍ട്ടി ഭരണം നടപ്പാക്കുക എന്ന ദീര്‍ഘകാലലക്ഷ്യത്തിന്റെ ഭാഗം മാത്രമാണ് അവര്‍ക്ക് ജനാധിപത്യം.”എന്ന് പറയുമ്പോൾ അവരുടെ രേഖകളിലോ പരിപാടിയിലോ അങ്ങിനെ ഒരു ലക്‌ഷ്യം പറയുന്നുണ്ട് എന്ന് കാണിക്കേണ്ട ബാധ്യത ലേഖകനുണ്ട് !ദൗർഭാഗ്യവശാൽ ആ ഒരു ബാധ്യത അദ്ദേഹം കാണിക്കുന്നില്ല  

  4. Avatar for കെ വേണു

    Devanand NarayanaPillai

    സി പി എമ്മിന്റെ പരിപാടി പൊതു മണ്ഡലത്തിൽ ലഭ്യമായ ഒരു രേഖയാണ് !അങ്ങിനെ ഒരു ലക്‌ഷ്യം സി പി എമ്മിന് ഉണ്ടെങ്കിൽ അതിൽ കാണുമല്ലോ ?അത് നോക്കിയാൽ ഇന്നുള്ള ജനാധിപത്യ സംവിധാനം സംരക്ഷിക്കുക ,വിപുലമായ ജനവിഭാഗങ്ങളെ സംഘടിപ്പിച്ചു ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തുക എന്ന് തന്നെയാണ് കാണുന്നത് !  
    “ജനകീയ ജനാധിപത്യം സ്ഥാപിക്കുകയും സമാധാനപരമായ മാർഗങ്ങളിലൂടെ സോഷ്യലിസ്റ്റ് പരിവർത്തനം കൈവരിക്കുകയും ചെയ്യുക എന്ന ലക്ഷ്യംനേടിയെടുക്കാൻ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി (മാർക്‌സിസ്റ്റ്) യത്‌നിക്കുന്നു. ശക്തമായ ഒരു ബഹുജന വിപ്ലവ പ്രസ്ഥാനം വളർത്തിക്കൊണ്ടുംപാർലമെൻററി-പാർലമെന്റേതര സമരരൂപങ്ങളെ സമന്വയിപ്പിച്ചുകൊണ്ടും പിന്തിരിപ്പൻശക്തികളുടെ എതിർപ്പിനെ അതിജീവിക്കാനും മേൽപ്പറഞ്ഞ മാറ്റങ്ങൾ സമാധാനപരമായ മാർഗങ്ങളിലൂടെകൈവരിക്കാനും തൊഴിലാളിവർഗവുംഅതിന്റെ സഖ്യശക്തികളും പരമാവധി ശ്രമിക്കുന്നതായിരിക്കും. 

    അതെന്തായാലും ജനാധിപത്യത്തിനുവേണ്ടിയും തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയും നടത്തിക്കൊണ്ടിരിക്കുന്ന സമരങ്ങളിൽ സാർവത്രിക വോട്ടവകാശം, പാർലമെണ്ട്, സംസ്ഥാന നിയമസഭകൾ എന്നിവയെ ആയുധങ്ങളാക്കാൻ ജനങ്ങൾക്ക് കഴിയും. ഇന്ത്യയിലെ ഇന്നത്തെ പാർലമെൻററി വ്യവസ്ഥ, ബൂർഷ്വാസിയുടെ വർഗഭരണത്തിന്റെ ഒരു രൂപമാണെങ്കിൽതന്നെയും ജനങ്ങളെ സംബന്ധിച്ചിടത്തോളം മുന്നേറ്റത്തിനുള്ള ഒരു മാർഗവും അത് ഉൾക്കൊള്ളുന്നുണ്ട്. ജനങ്ങളുടെ താൽപര്യങ്ങൾ കാത്തുരക്ഷിക്കാനും ഒരളവുവരെ ഭരണകാര്യങ്ങളിൽ ഇടപെടുന്നതിനും ജനാധിപത്യത്തിനും സാമൂഹ്യപുരോഗതിക്കും വേണ്ടിയുള്ള സമരങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നതിനായി ജനങ്ങളെ അണിനിരത്തുന്നതിനും അത് ചില അവസരങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്.
    മേലെഴുതിയതു അവരുടെ പരിപാടിയിൽ നിന്ന് എടുത്തെഴുതിയതാണ് !നടപ്പാക്കുന്ന വ്യക്തികളിൽ ഏതെങ്കിലും വ്യതിയാനങ്ങൾ ചൂണ്ടിക്കാണിക്കാം എന്നല്ലാതെ ഒരു പാർട്ടി എന്ന നിലയിൽ സി പി എം ജനാധിപത്യ പാർട്ടിയല്ല എന്ന വേണുവിന്റെ വിമർശനം അടിസ്ഥാനരഹിതമാണ് !
    പ്രിന്സിപ്പിൾസ് ഓഫ് കമ്യുണിസം എന്ന ഗ്രന്ഥത്തിൽ ഏംഗൽസ് പറയുന്നു “എല്ലാത്തിലുമുപരിഅത് ഒരു ജനാധിപത്യ ഭരണഘടന രൂപീകരിക്കും അത് വഴി തൊ ഴിലാളി വർഗത്തിന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ മേൽക്കോയ്മ സൃഷ്ടിക്കും ” Above all, it will establish a democratic constitution, and through this, the direct or indirect dominance of the proletariat.— Friedrich Engels, Principles of Communism”)
    ക്‌ളാസ് സ്ട്രഗിൾ ഇൻ ഫ്രാൻസ് എന്ന പുസ്തകത്തിന്റെ അവതാരികയിൽ ഏംഗൽസ് പറയുന്നു “തൊഴിലാളി വർഗ വിപ്ലവത്തിന്റെ ആദ്യപടി പ്രോലിറ്റേറിയറ്റിനെ ഭരണവർഗത്തിന്റെ സ്ഥാനത്തേക്ക് ഉയർത്തുകയാണ് !ജനാധിപത്യത്തിനും പ്രായപൂർത്തി വോട്ടവകാശത്തിനും വേണ്ടിയുള്ള സമരം വിജയിപ്പിക്കുകയാണ് പോരാളി പ്രോലിറ്റേറിയറ്റിന്റെ പ്രഥമവും ഏറ്റവുംപ്രധാനവും ആയ ലക്‌ഷ്യം 

    (“the first step in the revolution by the working class, is to raise the proletariat to the position of ruling class, to win the battle for democracy” and universal suffrage, being “one of the first and most important tasks of the militant proletariat”)
    പ്രായപൂർത്തി വോട്ടവകാശം ലോകത്തു തന്നെ അപൂർവമായ ഒരു കാലത്തു ജനാധിപത്യവും പ്രായപൂർത്തി വോട്ടവകാശം-വും  ഏറ്റവും പ്രധാനമായി കാണു കയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്തതാണ് മാർക്സിനെ ചരിത്രത്തിൽ ഏറ്റവും ശ്രദ്ധേയനാകുന്നത് !അദ്ദേഹത്തിൻറെ ജനാധിപത്യ നിലപാട് ലോകം ആകെ അംഗീകരിക്കുന്നതുമാണ് !
    ഇത്ര പ്രത്യക്ഷമായ ഒരു നിലപാ ടിനെ യാതൊരു മനഃസാക്ഷിക്കുത്തും ഇല്ലാതെ യാണ് കേരളത്തിലെ വലിയ മാർക്സിസ്റ് എന്ന് പേരുകേട്ട കെ വേണു താഴെ പറയും പോലെ വിമർശിക്കുന്നത് !

    “കമ്യൂണിസ്റ്റുകാര്‍ പക്ഷെ ജനാധിപത്യത്തെ മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചയുടെ ഭാഗമായി കാണാന്‍ ശ്രമി്ച്ചിട്ടില്ല. മാര്‍ക്‌സ് പോലും.

     അദ്ദേഹത്തിന്റെ സൈദ്ധാന്തിക പരാജയത്തിന്റെ അടിത്തറതന്നെ ജനാധിപത്യത്തെ ഉള്‍ക്കൊള്ളാതിരുന്നതാണ്. ജനാധിപത്യമെന്നത് മനുഷ്യസമൂഹത്തിന്റെ വിനിമയ പ്രക്രിയയുടെ തുടര്‍ച്ചയാണ്. അതിന്റെ ഭാഗമായി മാറാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് കഴിയുന്നില്ല എന്ന യാഥാര്‍ത്ഥ്യമുണ്ട്. അതാണവരുടെ തകര്‍ച്ചക്കു കാരണം. ”
    കമ്യുണിസം “റൊമാന്റിക് “ആയി കാണുകയും ആത്മനിഷ്ഠമായി പ്രവർത്തിക്കുകയും ചെയ്യുന്ന ആളാണ് കെ വി എന്ന് 75 -ൽ സഖാവ് ഹാരി എന്നോട് പറഞ്ഞപ്പോൾ ഞാൻ അതുകാര്യമാക്കിയിരുന്നില്ല !!
    ഫലത്തിലത് കമ്യൂണിസ്റ്റ് ഫാസിസമാണ് തുടങ്ങിയ വേണുവിന്റെ നിഗമനങ്ങളും കേരളത്തിലെ തുടര്‍ഭരണം ജനാധിപത്യത്തിന് ഗുണകരമാകില്ല എന്നനിർദ്ദേശവും തെറ്റും തള്ളിക്കളയാവുന്നതുമാണ് !
    മൂന്നു തെരഞ്ഞെടുപ്പ് ഫോർമേഷൻസ് മല്സരിക്കുമ്പോൾ അതിലേതു ജയിക്കണം എന്ന വളരെ സ്പെസിഫിക് ആയ ചോദ്യം മാത്രമേ നമ്മുടെ മുന്നിൽ ഉള്ളു !
    ദശകങ്ങളായി സംഘടനാ തെരഞ്ഞെടുപ്പ് പോലും നടത്താത്ത കോൺഗ്രസിന്റെ മുന്നണി ഭരണം വളരെ മോശമായിരുന്നു എന്ന് നമുക്കറിയാം !അഞ്ചു വര്ഷം കൊണ്ട് അത് കൂടുതൽ മോശമായിട്ടേ ഉള്ളു !ബി ജെ പി യാകട്ടെ ഒരു പാർട്ടി എന്ന നിലയിൽ കേരളത്തിൽ രൂപം കൊണ്ടിട്ടുമില്ല ! അതിനാൽ എന്തൊക്കെ കുറവുകൾ പറയാൻ ഉണ്ടെങ്കിലും എൽ ഡി എഫ് മുന്നണി തന്നെ യാണ് കേരളത്തിന് നല്ലതു എന്നാണ് ഞാൻ കാണുന്നത് !അതിനാൽ അവരുടെ തുടര്ഭരണം തന്നെ അഭികാമ്യം !!

Leave a Reply