
കവിയൂര്‍ കേസിലെ സി.ബി.ഐയുടെ നാലാമത്തെ അന്വേഷണ റിപ്പോര്‍ട്ടും കോടതി തള്ളി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
കവിയൂരില്‍ കുടുംബത്തിലെ അംഗങ്ങളുടെ കൂട്ടമരണവുമായി ബന്ധപ്പെട്ട സി.ബി.ഐയുടെ നാലാമത്തെ അന്വേഷണ റിപ്പോര്‍ട്ടും കോടതി തള്ളി. മാനക്കേട് മൂലം കുടുംബം ആത്മഹത്യ ചെയ്തതാണെന്നും ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആരാണ് പീഡിപ്പിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നുമാണ് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. തിരുവനന്തപുരം സി.ബി.ഐ കോടതിയാണ് റിപ്പോര്‍ട്ട് തള്ളിയത്. തുടര്‍ അന്വേഷണത്തിന് സി.ബി.ഐയ്ക്ക് കോടതി നിര്‍ദേശം നല്‍കി.
കവിയൂരിലെ മരണങ്ങള്‍ ആത്മഹത്യ തന്നെയാണെന്ന് മൂന്നു റിപ്പോര്‍ട്ടിലും ആവര്‍ത്തിച്ച സി.ബി.ഐ കുട്ടിയെ പീഡിപ്പിച്ചത് പിതാവ് തന്നെയാണെന്ന നിലപാടാണ് എടുത്തത്. എന്നാല്‍ കോടതി ഇത് തള്ളിയിരുന്നു. തുടര്‍ന്നാണ് പിതാവാണ് പീഡിപ്പിച്ചതിന് ശാസ്ത്രീയ തെളിവില്ലെന്ന റിപ്പോര്‍ട്ടുമായി നാലാം തവണ സി.ബി.ഐ കോടതിയില്‍ എത്തിയത്. 2004 സെപ്തംബര്‍ 28നാണ് ചുമത്ര ക്ഷേത്രത്തിലെ പൂജാരി കണ്ണൂര്‍ മയ്യില്‍ ചെറുപഴശ്ശി ഒണിക്ക്യാംപറമ്പ് കുണ്ടുംകര ഇല്ലത്ത് കെ.ഐ നാരായണന്‍ നമ്പൂതിരി, ഭാര്യ കോഴിക്കോട് കുറ്റ്യാടി ചേലോട് ഇല്ലത്തു ശോഭന, മക്കളായ അനഘ, അഖില, അക്ഷയ് എന്നിവരെ തിരുവല്ല കവിയൂര്‍ ക്ഷേത്രത്തിനു സമീപമുള്ള വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. കിളിരൂര്‍ സ്വദേശിയായ പെണ്‍കുട്ടി പീഡനത്തിനു പിന്നാലെ മരണമടഞ്ഞ കേസിലെ മുഖ്യപ്രതി മല്ലപ്പള്ളി ചെങ്ങരൂര്‍ സ്വദേശി ലതാ നായരുമായി കുടുംബത്തിന് ബന്ധമുണ്ടെന്നും മകളെ ലതാ നായര്‍ പലര്‍ക്കും കാഴ്ചവച്ചെന്നും കിംവദന്തി ഉയര്‍ന്നതോടെയാണ് കുടുംബം ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിച്ചിരുന്നത്. വീട്ടില്‍ ജ്യോതിഷാലയം നടത്തിയിരുന്ന നമ്പൂതിരിയെ ലതാ നായര്‍ പല തവണ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും മൃതദേഹങ്ങള്‍ക്കൊപ്പം കണ്ടെത്തിയ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. ലതാ നായരാണ് മരണത്തിന് ഉത്തരവാദിയെന്ന് കുറിപ്പില്‍ പറഞ്ഞിരുന്നു. നാട്ടുകാരില്‍ ചിലര്‍ അസഭ്യം പറഞ്ഞതിനെ മനോവിഷമവും കാരണമാണെന്നും കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. 2005 ജനുവരിയിലാണ് കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്.