കണ്ടേജ്യന്‍ – ലോക യാഥാര്‍ത്ഥ്യത്തോട് അടുത്ത് നില്‍ക്കുന്ന സിനിമ

കിട്ടിയ അവസരം മുതലെടുത്ത് ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്ന കോര്‍പറേറ്റ് കമ്പനികളെ കുറിച്ചും, ഇതെങ്ങനെ വോട്ടാക്കി മാറ്റാം എന്ന് ചിന്തിക്കുന്ന രാഷ്ട്രീയനേതൃതങ്ങളെ കുറിച്ചും, ജനങ്ങളുടെ അസുഖത്തോടുള്ള ഭീതിയും, ശാരീരിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയും, ലോക് ഡൗണുകള്‍ ഉണ്ടാകുമ്പോള്‍ വ്യാപകമായി സൂപ്പര്‍ മാര്‍ക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളും ജനങ്ങള്‍ കയ്യേറുന്നതും, ഒറ്റപ്പെടുന്ന രോഗികളും അവരുടെ ബന്ധുക്കളുടെ വൈകാരികതയും നന്നായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്..

‘ This disease has no treatment protocol and no vaxination ‘ സ്റ്റീവന്‍ സോഡര്‍ബെര്‍ഗ് സംവിധാനം ചെയ്ത 2011ല്‍ ഇറങ്ങിയ കണ്ടേജ്യന്‍ (Contagion) എന്ന ഒരു സിനിമയിലെ ഒരു ഡയലോഗ് ആണിത്..

ഈ കൊറോണ കാലത്ത് ലോകം അഭിമുഖീകരിക്കുന്ന വൈറസ് ബാധയെകുറിച്ച് അതിന്റെ ഭീകരതയെ കുറിച്ച് മനസിലാക്കാന്‍ ഈ സിനിമ ഒന്ന് കണ്ടു നോക്കുക.. അധികം സിനിമാറ്റിക് ആവാത്ത ഡോക്യുഫിക്ഷന്‍ സ്ലോ മൂഡ് രീതിയാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.. അതുകൊണ്ട് തന്നെ ഒരു ത്രില്ലര്‍ മൂഡ് ഒന്നും പ്രതീക്ഷിക്കരുത്..

ലോകത്തിന്റെ പല ഭാഗങ്ങളിലായി ആളുകള്‍ വായില്‍ നിന്ന് നുരയും പതയും പൊങ്ങി കുഴഞ്ഞു വീണു മരിക്കുന്നത് കാട്ടിയാണ് ചിത്രം തുടങ്ങുന്നത്.. പിന്നീട് അസുഖം, പിടിച്ചാല്‍കിട്ടാത്ത രീതിയില്‍ ലോകത്താകെ പടരുന്നതും ഈ വൈറസ് എന്താണെന്ന് കണ്ടുപിടിക്കാനുള്ള ശ്രമങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം..

ഇന്‍ക്യൂബേഷന്‍ പീരീഡില്‍ ഈ അസുഖം പലര്‍ക്കും പകരുന്നതിനെക്കുറിച്ചും ഈ അസുഖം എവിടെ നിന്ന് വന്നു എന്ന് മനസിലാക്കാന്‍ ഇന്റക്‌സ് പേഷ്യന്റിനെ കണ്ടു പിടിക്കാന്‍ നടത്തുന്ന പോരാട്ടങ്ങളും അവസാനം അസുഖത്തിനുള്ള വാക്‌സിന്‍ കണ്ടുപിടിക്കുകയും വൈറസ് നിയന്ത്രണ വിധേയം ആക്കുകയും ചെയ്യുന്നിടത്താണ് സിനിമ അവസാനിക്കുന്നത്..

ഒരാള്‍ ഒരു ദിവസം ശരാശരി രണ്ടുമുതല്‍ മൂവായിരം തവണ വരെ സ്വന്തം മുഖം സ്പര്‍ശിക്കുമെന്നും, അതിനിടയില്‍ നമ്മള്‍ വാതിലിന്റെ പിടിയിലും, ലിഫ്റ്റിന്റെ ബട്ടണിലും,വെള്ളം കുടിക്കാനായി ടാപ്പുകളിലും, പരസ്പരം സ്പര്‍ശിക്കുന്നതും ഒക്കെ, അതായത് രോഗി സ്പര്‍ശിച്ച പ്രതലത്തിലൂടെ രോഗം പകരുന്നതിനെക്കുറിച്ചുമുള്ള ഡീറ്റെയില്‍ഡ് ആയിട്ടുള്ള കാര്യങ്ങള്‍ Kate Winslet അവതരിപ്പിച്ച ഡോക്ടര്‍ എറിന്‍ എന്ന കഥാപാത്രം വിശദമാക്കുന്നുണ്ട്.. വൈറസിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ ഡോക്ടര്‍ എറിന്‍ മരിക്കുന്നതിനു തൊട്ട് മുന്‍പ് തന്റെ പുതപ്പ് അടുത്ത് കിടക്കുന്ന രോഗിക്ക് കൊടുക്കുന്ന വേദനിപ്പിക്കുന്ന കാഴ്ച്ചകള്‍ വൈറസിന്റെ വ്യാപനത്തിന്റെ തീവ്രത എത്രമാത്രം ഉണ്ടെന്ന് പ്രേക്ഷകരെ ഭയപ്പെടുത്തുന്ന രംഗങ്ങളില്‍ ഒന്നാണ്.. പ്രത്യേകിച്ച് ആരോഗ്യരംഗത്ത് ഉള്ള തൂപ്പുകാര്‍ മുതല്‍ ഡോക്ടേഴ്‌സ് വരെയുള്ളവര്‍ രാവും പകലും ഇല്ലാതെ രോഗികളെ പരിചരിക്കുന്ന ഈ വേളയില്‍..

കിട്ടിയ അവസരം മുതലെടുത്ത് ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്ന കോര്‍പറേറ്റ് കമ്പനികളെ കുറിച്ചും, ഇതെങ്ങനെ വോട്ടാക്കി മാറ്റാം എന്ന് ചിന്തിക്കുന്ന രാഷ്ട്രീയനേതൃതങ്ങളെ കുറിച്ചും, ജനങ്ങളുടെ അസുഖത്തോടുള്ള ഭീതിയും, ശാരീരിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയും, ലോക് ഡൗണുകള്‍ ഉണ്ടാകുമ്പോള്‍ വ്യാപകമായി സൂപ്പര്‍ മാര്‍ക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളും ജനങ്ങള്‍ കയ്യേറുന്നതും, ഒറ്റപ്പെടുന്ന രോഗികളും അവരുടെ ബന്ധുക്കളുടെ വൈകാരികതയും ഒക്കെ നന്നായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്.. കൂടാതെ ഒരു പ്രധാന കാര്യം കൂടി അതില്‍ കാണിച്ചിട്ടുണ്ട്. നമ്മുടെ പ്രകൃതിയെ മനുഷ്യര്‍ തന്നെ നശിപ്പിക്കുന്നത് കൊണ്ടാണ് ഇങ്ങനെയുള്ള ഓരോ അസുഖങ്ങള്‍ വരാന്‍ കാരണം എന്നൊക്കെയുള്ള കാര്യങ്ങളും സിനിമയില്‍ പങ്ക് വെക്കുന്നുണ്ട്..

‘ How the movie ‘Contagion’ perfectly predicted the 2020 coronavirus crisis ‘ ഈ തലക്കെട്ടോടെ ന്യൂയോര്‍ക് പോസ്റ്റില്‍ വന്ന ലേഖനത്തില്‍ ഈ സിനിമയെ കുറിച്ച് ഇങ്ങിനെ സൂചിപ്പിക്കുന്നുണ്ട്.. ‘The COVID-19 crisis caught a lot of people flat-footed – including an alarming number of people in government – but to anyone who’s seen ‘Contagion,’ this all seems a bit like deja vu.’..സമകാലിക ലോക സാഹചര്യത്തില്‍ ഈ സിനിമകാണുന്ന ഏതൊരാള്‍ക്കും ഇതെല്ലാം ‘ഡെജാവു’ പോലെയാകുമെന്ന് ഉറപ്പാണ്..

മികച്ച അഭിനയവും സംവിധാനവും cinematography യും എല്ലാം ചേര്‍ന്ന നിലവിലെ ലോക യാഥാര്‍ത്ഥ്യത്തോട് അടുത്ത് നില്‍ക്കുന്ന ഒരു സിനിമയാണ് Contagion. സിനിമ കാണുന്നതിനൊപ്പം ഇപ്പോള്‍ ഈ കൊറോണയുടെ കാലത്ത് നുമ്മള്‍ എടുക്കേണ്ട മുന്‍ കരുതലിനെ കുറിച്ച്, സോപ്പിട്ടു കൈകഴുകുക, ശാരീരിക അകലം പാലിക്കുക, ജാഗ്രത, പരസ്പരം സഹായിക്കുക സ്‌നേഹിക്കുക, മറ്റുള്ളവരോടുള്ള കരുതല്‍, ഈ കാലവും മറികടക്കേണ്ട ആവശ്യകത ഇതൊക്കെ തന്നെയാവണം നമ്മളെയും മുന്നോട്ട് നയിക്കേണ്ടത്..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply