എറണാകുളത്ത് കോണ്‍ഗ്രസ്സ് വെള്ളക്കെട്ടില്‍

പ്രതിസന്ധിയുണ്ടാകുമ്പോള്‍ വളഞ്ഞിട്ട് ആക്രമിക്കുകയല്ല വേണ്ടതെന്നാണ് സൗമിനി ജെയിന്റെ പ്രതികരണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടെനിന്ന് പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കണം. പാര്‍ട്ടി പറഞ്ഞാല്‍ സ്ഥാനമൊഴിയാന്‍ തയാറാണെന്നും അവര്‍ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിലെ മോശം പോളിംഗ് സൃഷ്ടിച്ച പരാജയഭീതിക്കുപുറകെ എറണാകുളം കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി. വെള്ളക്കെട്ടടക്കം നഗരം നേരിടുന്ന നിരവധി പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി മേയര്‍ സൗമിനി ജയിനെനതിരെ ഒരു വിഭാഗം രംഗത്തുവന്നു. നഗരസഭക്കെതിരായ ഹൈക്കോടതി പരമാര്‍ശം കൂടി വന്നതോടെ പ്രശ്‌നം രൂക്ഷമായി. 14 ബൂത്തുകളില്‍ റീപോളിംഗ് നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് യുഡിഎഫ് ആവശ്യപ്പെടുകയും ചെയ്തു.
കഴിഞ്ഞ ദിവസം നഗരത്തിലുണ്ടായ വെള്ളിക്കെട്ടുമായി ബന്ധപ്പെട്ടാണ് എന്തിനാണ് ഇങ്ങനെയൊരു കോര്‍പ്പറേഷനെന്നും സര്‍ക്കാര്‍ കോര്‍പ്പറേഷനെ പിരിച്ചുവിടണമെന്നും ഹൈക്കോടതി പരാമര്‍ശം. .ചെളി നീക്കാന്‍ കോടിക്കണക്കിന് രൂപ ചിലവഴിച്ചിട്ടും എന്താണ് സംഭവിക്കുന്നതെന്ന് ണമെന്നും കോടതി ആവശ്യപ്പെട്ടു. നഗരത്തിലെ പ്രധാന ഓടകള്‍ വൃത്തിയാക്കുന്നതിലും ഓടകള്‍ പരിപാലിക്കുന്നതിലും ഗുരുതര വീഴ്ചയുണ്ടായെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അതിനിടയിലാണ് കൊച്ചി കോര്‍പറേഷന്‍ ഭരണം ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ജയസാധ്യതയെ ബാധിച്ചുവെന്ന് തുറന്നടിച്ച് ചില യുഡിഎഫ് നേതാക്കള്‍ രംഗത്തുവന്നത്. സൗമിനി ജെയിനെ മേയര്‍ സ്ഥാനത്തുനിന്നും നീക്കുന്നതിനുള്ള അവസരമായാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ഈ സാഹചര്യം ഉപയോഗപ്പെടുത്തുന്നത്. ഇതുവരെ കോര്‍പറേഷനെതിരെ ഉണ്ടായിട്ടുള്ള ആക്ഷേപങ്ങളും ആരോപണങ്ങളും കടുത്ത പ്രതിരോധത്തിലാണ് പാര്‍ട്ടിയെ കൊണ്ടുപോയി എത്തിച്ചിരിക്കുന്നതെന്നും നേതാക്കള്‍ പറയുന്നു. അതേസമയം പ്രതിസന്ധിയുണ്ടാകുമ്പോള്‍ വളഞ്ഞിട്ട് ആക്രമിക്കുകയല്ല വേണ്ടതെന്നാണ് സൗമിനി ജെയിന്റെ പ്രതികരണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടെനിന്ന് പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കണം. പാര്‍ട്ടി പറഞ്ഞാല്‍ സ്ഥാനമൊഴിയാന്‍ തയാറാണെന്നും അവര്‍ പറഞ്ഞു.
അതോടൊപ്പം വെള്ളക്കെട്ട് പ്രശ്‌നത്തില്‍ ഉദ്യോഗസ്ഥരെ പഴിചാരുകയാണ് അവര്‍ ചെയ്യുന്നത്. നഗരസഭക്ക് സാധ്യമായതെല്ലാം ചെയ്തുവെന്നും എന്നാല്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടേണ്ടതായിരുന്നുവെന്നുമാണ് മേയര്‍ കുറ്റപ്പെടുത്തിയത്. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് സ്വാഭാവികം മാത്രമാണ്. എന്നാല്‍ സര്‍ക്കാര്‍ ഇടപെടുമ്പോള്‍ കൂടുതല്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതായിരുന്നു എന്നും അവര്‍ കൂട്ടിചേര്‍ത്തു.

[widgets_on_pages id=”wop-youtube-channel-link”]

ഈ സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പില്‍ 14 ബൂത്തുകളില്‍ റീ പോളിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. വോട്ടെടുപ്പ് ദിനത്തിലെ അതിതീവ്ര മഴ ജനജീവിതം പോലും സ്തംഭിപ്പിക്കുകയും വേട്ടെടുപ്പിനെ സാരമായി ബാധിക്കുകയും ചെയ്‌തെന്നാണ് യു.ഡി.എഫ് കമ്മിഷന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. പോളിംഗ് സ്റ്റേഷനുകളും അവിടേക്ക് എത്തിച്ചേരാനുള്ള വഴികളും മുട്ടറ്റം വെള്ളത്തില്‍ മുങ്ങിയത് കൊണ്ട് ഭൂരിഭാഗം വോട്ടര്‍മാര്‍ക്കും ബൂത്തിലെത്താന്‍ കഴിഞ്ഞില്ല. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച കാര്യവും കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഒറ്റമഴയില്‍ രൂക്ഷമായ വെള്ളക്കെട്ടുണ്ടാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ കോര്‍ത്തിണക്കി ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതി ആരംഭിച്ചു. വിഷയം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. നഗരസഭയെ കാത്തിരിക്കാതെ നടപടിയെടുക്കണം. യുദ്ധകാലാടിസ്ഥാനത്തില്‍ വെള്ളക്കെട്ട് പരിഹരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply