കൂടുതല്‍ ഫ്‌ളാറ്റുകള്‍ക്കെതിരെ പരാതി

സുപ്രിം കോടതിവിധി നടപ്പാക്കാനാവശ്യപ്പെട്ട് സമരത്തിനിറങ്ങാനാണ് സി പിഐ യുടെ തീരുമാനം. ഇതേ ആവശ്യം ഉന്നയിച്ച് ഫോറം ഫോര്‍ ഡെമോക്രസിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടക്കുന്ന കണ്‍വെന്‍ഷനില്‍ നിരവധി സാമൂഹ്യ – പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുക്കും.

മരട് ഫ്‌ളാറ്റ് വിഷയത്തില്‍ അവസാന നിയമയുദ്ധം നടക്കുമ്പോള്‍ കൊച്ചിയിലെ കൂടുതല്‍ ഫ്ളാറ്റുകള്‍ക്കെതിരെ തീരദേശ നിയമം ലംഘിച്ചെന്നുകാട്ടി പരാതി. 40 ഫ്ളാറ്റുകള്‍ക്കെതിരെയാണ്‌
പൊളിച്ച് കളയാന്‍ ഉത്തരവിട്ട  ആല്‍ഫാ ഫ്ളാറ്റിലെ താമസക്കാരന്‍ പരാതി നല്‍കിയത്. മറൈന്‍ ഡ്രൈവിലെ അബാദ് മറീന , ലിങ്ക് ഹോറിസോണ്‍, ഡിഡി സമുദ്ര ദര്‍ശന്‍ മറീന മജസ്റ്റിക് തുടങ്ങിയ ഫ്ളാറ്റുകള്‍ക്ക് എതിരെയാണ് പരാതി.

അതേസമയം വിഷയത്തില്‍ ഹൈക്കോടതി ഇടപെടുമെന്ന ഉടമകളുടെ പ്രതീക്ഷ അസ്ഥാനത്തായി. സുപ്രീംകോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചാല്‍ അത് നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് ഹൈക്കോടതിയുടചെ നിലപാട്. മരട് നഗരസഭ നല്‍കിയ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ളാറ്റുടമ നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതി തയ്യാറായില്ല. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ സാവകാശം വേണമെങ്കില്‍ സുപ്രീംകോടതിയെ തന്നെ സമീപിക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറി സുപ്രിം കോടതിയില്‍ നല്‍കിയ സത്യവാങ്ങ് മൂലത്തിലാകട്ടെ വിധി നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു. പൊളിക്കുമ്പോഴുണ്ടാകുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ചുള്ള ഐ ഐ ടിയുടെ പഠന റിപ്പോര്‍ട്ടും കോടതിയില്‍ നല്‍കി. സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുമെന്നാണ് നഗരസഭയുടെ തീരുമാനം.

അതിനിടെ സുപ്രിം കോടതിവിധി നടപ്പാക്കാനാവശ്യപ്പെട്ട് സമരത്തിനിറങ്ങാനാണ് സി പിഐ യുടെ തീരുമാനം. ഇതേ ആവശ്യം ഉന്നയിച്ച് ഫോറം ഫോര്‍ ഡെമോക്രസിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടക്കുന്ന കണ്‍വെന്‍ഷനില്‍ നിരവധി സാമൂഹ്യ – പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “കൂടുതല്‍ ഫ്‌ളാറ്റുകള്‍ക്കെതിരെ പരാതി

  1. നിയമങ്ങൾ പാലിക്കപ്പെടണം. പണത്തിന് മുകളിൽ പരുന്തും പറക്കില്ലെന്ന സ്ഥിതിക്ക് മാറ്റം വരണം. ഇപ്പോൾ നടത്തുന്ന ഇരവാദംപോലും നിയമത്തെ മറികടക്കാനുള്ള തിരക്കഥയുടെ ഭാഗമാണ്.

Leave a Reply