
1.7 ലക്ഷം കോടിയുടെ പാക്കേജുമായി കേന്ദ്രം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. കര്‍ഷകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍, ഉജ്ജ്വല യോജന, ജന്‍ധന്‍ യോജന അക്കൗണ്ടുള്ള വനിതകള്‍, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന് കീഴില്‍ വരുന്ന സ്ത്രീകള്‍, നിര്‍മാണ തൊഴിലാളികള്‍ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പണം നേരിട്ടെത്തിക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. പ്രധാനമന്ത്രി കിസാന്‍ യോജനക്ക് കീഴില്‍വരുന്ന 8.69 കോടി കര്‍ഷകര്‍ക്ക് ഏപ്രില്‍ ആദ്യവാരം 2000 രൂപ നല്‍കും. തൊഴിലുറപ്പ് പദ്ധതിയിലെ കൂലി 182 രൂപയില്‍ നിന്ന് 202 രൂപയായി ഉയര്‍ത്തും. വയോധികര്‍, വിധവകള്‍, പാവപ്പെട്ടവര്‍ എന്നിവര്‍ക്ക് അടുത്ത മൂന്നു മാസത്തേക്ക് ആയിരം രൂപ നല്‍കും. കെട്ടിട നിര്‍മാണത്തൊഴിലാളികള്‍ക്കുള്ള ക്ഷേമത്തിന് 31,000 കോടി രൂപ ഉപയോഗിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കും. ഇപിഎഫ് സംഭാവന അടുത്ത 3 മാസത്തേക്ക് സര്‍ക്കാര്‍ നല്‍കും. സ്ത്രീകളുടെ സ്വയംതൊഴില്‍ സംഘത്തിന് 10 ലക്ഷം രൂപയുടെ വായ്പ 20 ലക്ഷം ആയി ഉയര്‍ത്തും. ഉജ്വല യോജനയില്‍പ്പെട്ട വനിതകള്‍ക്ക് 3 മാസം സൗജന്യമായി ഗ്യാസ് നല്‍കും. വനിത ജന്‍ധന്‍ യോജന അക്കൗണ്ട് ഉള്ളവര്‍ക്ക് 500 രുപ അധിക സഹായം നല്‍കും. മുതിര്‍ന്ന പൗരന്‍മാര്‍ക്കും വിധവകള്‍ക്കും: 1000 രൂപ നല്‍കും തുടങ്ങി നിരവധി പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്.