കപിക്കാടിനെ തിരുത്തുകയല്ല, സ്വയം തിരുത്തുകയാണ് കമ്മ്യൂണിസ്റ്റുകാര്‍ ചെയ്യേണ്ടത്.

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന സിനിമ കാണുന്ന കാലത്ത്, ഫ്യൂഡല്‍ മേധാവികളെ കൂടി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേടിയെടുത്തു എന്ന രീതിയിലാണ് നാമൊക്കെ ചിന്തിച്ചിരുന്നത്. എന്നാല്‍, അവസാനത്തെ പ്രകടനത്തില്‍ അതിന്റെ മുന്‍പന്തിയിലേക്ക് വരുന്ന സവര്‍ണ്ണപ്രമാണി വാസ്തവത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലേക്ക് ജാതി മേധാവിത്തത്തെയും പാര്‍ട്ടി പരിപാടികളില്‍ നിന്ന് ജാതി ഉന്മൂലനം ഒഴിവാക്കപ്പെടുന്നതിലേക്കും കാര്യങ്ങള്‍ എത്തിയ്ക്കുകയായിരുന്നു എന്ന് നാം ഇന്ന് തിരിച്ചറിയുന്നു.

കപിക്കാടിനെ തിരുത്താന്‍ നടക്കുകയല്ല, സ്വയം തിരുത്താന്‍ ശ്രമിക്കുകയാണ് കമ്മ്യൂണിസ്റ്റുകാര്‍ മൌലികമായി ചെയ്യേണ്ടത്… കാരണം, ജാതിയുടെ കാര്യത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ദയനീയ പരാജയമാണ് പൊതുവില്‍ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ വിവിധ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ നടക്കുന്നുണ്ട്. അടിയന്തിരമായി ജാതിയുടെ വിഷയം സമ്മേളനങ്ങളില്‍ ഉന്നയിക്കപ്പെടേണ്ടതുമുണ്ട്. ആയതിനാല്‍ കപിക്കാടിനെ വിശകലനമോ വിമര്‍ശനമോ നടത്തുകയല്ല, ദേശീയ തലത്തില്‍ ഉത്തരവാദിത്തമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വയം വിമര്‍ശനപരമായി ജാതി പ്രശ്‌നം കൈകാര്യം ചെയ്യുകയാണ് വര്‍ത്തമാന ആവശ്യം.

വൈദിക കാലഘട്ടത്തില്‍ ഉല്‍പ്പാദനത്തിന്റെയും ഉല്‍പ്പാദന ശക്തികളുടെയും വികാസത്തോടെ ഉണ്ടായ വര്‍ഗ്ഗ വിഭജനം തന്നെയാണ് വര്‍ണ്ണങ്ങളെ സൃഷ്ടിച്ചത്. മൌര്യവംശത്തിന്റെ കാലഘട്ടം മുതല്‍ ഹിന്ദുത്വവല്‍ക്കരണം ബുദ്ധ-ജൈന മതങ്ങളെ ആക്രമണങ്ങളിലൂടെ തകര്‍ത്തു ജയം നേടിയപ്പോള്‍ ഉറപ്പിക്കപ്പെട്ടത് മനുസ്മൃതി അനുശാസിക്കുന്ന വര്‍ണ്ണ നിയമങ്ങളായിരുന്നു. ജാതിവ്യവസ്ഥ ശക്തിപ്പെട്ടു നില്‍ക്കേണ്ടത് അക്കാലം മുതല്‍ അധികാരികളുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ട ആവശ്യവുമായിരുന്നു. ഇതു തന്നെയാണ് ഇന്നും തുടരുന്നത്.

മുഗളന്മാരുടെ ഭരണം ഇന്ത്യയില്‍ മാറ്റങ്ങളുണ്ടാക്കിയെന്നത് നേരാണെങ്കിലും ജാതിവ്യവസ്ഥ അതേ പടി അവരും നിലനിര്‍ത്തി. രാജ്യത്തെ കൊള്ളയടിക്കാന്‍ വന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിയും ജാതിസമ്പ്രദായത്തെ തൊടാതെ മാറി നിന്നു. എന്നാല്‍, ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്തിയ ബ്രിട്ടീഷ് സാമ്രാജ്യത്വം ജാതി-മത ഭിന്നതകള്‍ കൂടുതല്‍ കൂടുതല്‍ മൂര്‍ഛിപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയായിരുന്നു. ഭിന്നിപ്പിച്ചു ഭരിയ്ക്കുക എന്നത് ജാതിയുടെ കാര്യത്തിലും അവര്‍ കൃത്യമായി പാലിച്ചു. അതേ സമയം, തങ്ങള്‍ക്ക് കീഴില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ ദല്ലാള്‍ വര്‍ഗ്ഗം വളര്‍ത്തിയെടുക്കാനും സൈന്യത്തിന് അംഗബലം കൂട്ടാനായി താഴ്ന്ന ജാതിക്കാരെ കൂടി ഉള്‍പ്പെടുത്താനും ബ്രിട്ടീഷ് സാമ്രാജ്യത്വം ശ്രമിച്ചിട്ടുണ്ട്. ഇതൊക്കെ ഒരു തരത്തിലും അധികാരത്തിലേക്കോ ഉയര്‍ച്ചയിലേക്കോ കീഴ് ജാതിക്കാരെ കൊണ്ടു പോകാതെ നിയന്ത്രിതവും പരിമിതവുമായ രീതിയിലായിരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

1927ല്‍ അംബേദ്ക്കര്‍ മനുസ്മൃതി കത്തിച്ചു. അംബേദ്ക്കറിന്റെ ഭരണഘടനയെ കുറിച്ചും മനുസ്മൃതിയെ കുറിച്ചും ഭരണഘടന പാസ്സാക്കി നാലു ദിവസം കഴിഞ്ഞപ്പോള്‍, 1949 നവംബര്‍ 30ന് ആര്‍എസ്എസ് തങ്ങളുടെ ജിഹ്വയായ ഓര്‍ഗനൈസറില്‍ താഴെ കാണുന്നത് എഴുതി:

”The worst about the new constitution of Bharat is that there is nothing Bharatiya about it. The drafters of the constitution have incorporated in it elements of British, American, Canadian, Swiss and sundry other constitutions. But there is no trace of ancient Bharatiya constitutional laws, institutions, nomenclature and phraseology in it…in our constitution there is no mention of the unique constitutional development in ancient Bharat. Manu’s Laws were written long before Lycurgus of Sparta or Solon of Persia. To this day his laws as enunciated in the Manusmriti excite the admiration of the world and elicit spontaneous obedience and conformity. But to our constitutional pundits that means nothing.’

അതായത്, അംബേദ്ക്കറുടെ ഭരണഘടനയെ നിരാകരിക്കുകയും മനുസ്മൃതിയെ വേണമെന്നാവശ്യപ്പെടുകയുമായിരുന്നു ആര്‍എസ്എസ് ചെയ്തിട്ടുള്ളത്.

1930ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറാക്കിയ Draft Platform for Action എന്ന രേഖയില്‍ ജാതിയെ നിര്‍ദ്ദാക്ഷിണ്യം ഇല്ലായ്മ ചെയ്യുക എന്നതടക്കം പല തവണ ജാതി ഉന്മൂലനത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ടായിരുന്നു എന്ന് ഇന്നത്തെ കമ്മ്യൂണിസ്റ്റുകാര്‍ ചിന്തിക്കുന്നത് നല്ലതാണ്. ആ കാലത്ത് അംബേദ്ക്കറുമായി യോജിപ്പില്‍ ആയിരുന്നു പ്രസ്ഥാനം. പിന്നീട് അത് ഇല്ലാതായതിന് കാരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തെറ്റായ നിലപാടുകള്‍ തന്നെയായിരുന്നു. അതു കൊണ്ടു തന്നെ അംബേദ്ക്കറോളം എത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയ്ക്ക് കഴിഞ്ഞിട്ടില്ല എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. കാരണം, ജാതിയെ പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിലയിരുത്തിയത് സാംസ്‌കാരിക ഉപരിഘടനയിലെ പ്രതിഭാസമായിട്ടായിരുന്നു. ഇത്തരം യാന്ത്രികമായ സമീപനങ്ങള്‍ വര്‍ണ്ണസമരം എന്നാല്‍ വര്‍ഗ്ഗസമരം കൂടിയാണ് എന്ന അടിസ്ഥാന കാഴ്ചപ്പാടില്‍ നിന്നും പ്രസ്ഥാനത്തെ വ്യതിചലിപ്പിച്ചു. പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രപരമായ അടിത്തറയെ ആയിരുന്നു ഇത്തരത്തില്‍ ദുര്‍ബ്ബലമാക്കിയത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ന് കോര്‍പ്പറേറ്റ് ഫാസിസ്റ്റ് ഭരണകൂടം ബ്രാഹ്മണിക മേധാവിത്തത്തിന്‍ കീഴില്‍ വിദ്യാഭ്യാസ മേഖലകളിലും ശാസ്ത്ര രംഗത്തും മിത്തുകളെ അവതരിപ്പിക്കുക വഴി ജാതി അടിച്ചമര്‍ത്തലുകളെ ശക്തിമാക്കുന്നുണ്ട്. 1980കളില്‍ വന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ അന്നേ നിലപാടെടുത്ത കാവിശക്തികള്‍ അയോദ്ധ്യയും കാശിയും അടക്കമുള്ള വിഷയങ്ങളെ കൊണ്ട് രംഗം കയ്യടക്കി. ഹിന്ദുത്വശക്തികള്‍ അധികാരത്തില്‍ വന്നപ്പോള്‍ ക്രിമീലേയര്‍, സാമ്പത്തിക സംവരണം തുടങ്ങിയ നടപടികളിലൂടെ അംബേദ്ക്കര്‍ വിഭാവനം ചെയ്ത മഹത്തായ ആശയത്തെ വികലമാക്കിത്തീര്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ സാമ്പത്തിക സംവരണം നടപ്പാക്കുന്നതും ഈ സമയത്ത് ശ്രദ്ധേയമാണ്.

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന സിനിമ കാണുന്ന കാലത്ത്, ഫ്യൂഡല്‍ മേധാവികളെ കൂടി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേടിയെടുത്തു എന്ന രീതിയിലാണ് നാമൊക്കെ ചിന്തിച്ചിരുന്നത്. എന്നാല്‍, അവസാനത്തെ പ്രകടനത്തില്‍ അതിന്റെ മുന്‍പന്തിയിലേക്ക് വരുന്ന സവര്‍ണ്ണപ്രമാണി വാസ്തവത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലേക്ക് ജാതി മേധാവിത്തത്തെയും പാര്‍ട്ടി പരിപാടികളില്‍ നിന്ന് ജാതി ഉന്മൂലനം ഒഴിവാക്കപ്പെടുന്നതിലേക്കും കാര്യങ്ങള്‍ എത്തിയ്ക്കുകയായിരുന്നു എന്ന് നാം ഇന്ന് തിരിച്ചറിയുന്നു.

ആയതിനാല്‍ കപിക്കാടിനെ നന്നാക്കുകയല്ല, 1930 ലെ പാര്‍ട്ടി രേഖയും അക്കാലത്തെ പ്രവര്‍ത്തനങങളും വര്‍ത്തമാന കാല യാഥാര്‍ത്ഥ്യങ്ങളും അടക്കം പഠിച്ച് സ്വയം നന്നാവാന്‍ നോക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്യേണ്ടത്.

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply