ജാതീയ അധിക്ഷേപം : പഞ്ചായത്തംഗം രാജി വെച്ചു
എല്‍ ഡി എഫ് അംഗം തന്നെയാണ് സിപിഎം അംഗമായ അരുണ്‍കുമാറിനെ അധിക്ഷേപിച്ചത്. പാര്‍ട്ടിയോ മുന്നണിയോ നടപടി എടുക്കാതിരുന്നതിനെ തുടര്‍ന്നാണ് രാജി. ഭരണസമിതിയില്‍ വായ്മൂടിക്കെട്ടി എത്തിയാണ് പാര്‍ട്ടിയോടും ഭരണസമിതിയോടുമുള്ള പ്രതിഷേധം അരുണ്‍ അറിയിച്ചത്.
മറ്റൊരു മെമ്പര്‍ ജാതീയമായി അധിക്ഷേപിച്ചു എന്നാരോപിച്ച് കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തംഗം കെ എസ് അരുണ്‍കുമാര്‍ രാജി വെച്ചു. എല്‍ ഡി എഫ് അംഗം തന്നെയാണ് സിപിഎം അംഗമായ അരുണ്‍കുമാറിനെ അധിക്ഷേപിച്ചത്. പാര്‍ട്ടിയോ മുന്നണിയോ നടപടി എടുക്കാതിരുന്നതിനെ തുടര്‍ന്നാണ് രാജി. ഭരണസമിതിയില്‍ വായ്മൂടിക്കെട്ടി എത്തിയാണ് പാര്‍ട്ടിയോടും ഭരണസമിതിയോടുമുള്ള പ്രതിഷേധം അരുണ്‍ അറിയിച്ചത്. അരുണ്‍ രാജിവച്ചതോടെ എന്‍ഡിഎഫിനു ഭരണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ രാജി പിന്‍വലിച്ച് ഭരണം നിലനിര്‍ത്താന്‍ എല്‍ ഡിഎഫ് ശ്രമം തുടങ്ങി. എന്നാല്‍ ജാതീയമായി ആക്ഷേപിച്ച അംഗത്തിനെതിരെ നടപടിയെടുക്കാതെ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്ന് അരുണ്‍കുമാര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. രോഹിത് വെമുലയെ അനുസ്മരിപ്പിക്കുമാറ് ‘ഈ ലോകത്ത് ഞാന്‍ ജനിക്കാന്‍ പോലും പാടില്ലായിരുന്നു’ എന്നു ഫേസ് ബുക്കില്‍ അരുണ്‍ കുറിച്ചു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in