രാജസ്ഥാന്‍ : 6 ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസ്സിലേക്ക്
വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെതിരെ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്നും രാജിവെച്ചവര്‍ അറിയിച്ചു. ഇതോടെ 200 അംഗ നിയമസഭയിലെ കോണ്‍ഗ്രസ് അംഗസംഖ്യ 118 ആയി ഉയരും.
രാജസ്ഥാനില്‍ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ആറ് എംഎല്‍എമാരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. തങ്ങള്‍ കോണ്‍ഗ്രസില്‍ ലയിക്കുകയാണെന്ന് കാണിച്ച് ഇവര്‍ സ്പീക്കര്‍ സിപി ജോഷിക്ക് കത്ത് നല്‍കി. രാജസ്ഥാനിലും മധ്യപ്രദേശിലും കര്‍ണാടക മോഡല്‍ അട്ടിമറിക്ക് ബിജെപി ശ്രമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഈ നീക്കം. രാജേന്ദ്ര ഗുഡ്, ജോഗേന്ദ്ര സിംഗ് അവാന, വാജിബ് അലി, ലഖാന്‍ സിംഗ് മീണ, സന്ദീപ് യാദവ്, ദീപ്ചന്ദ് ഖേറിയ എന്നീ ബിഎസ്പി എംഎല്‍എമാരാണ് തങ്ങള്‍ കോണ്‍ഗ്രസില്‍ ലയിക്കുകയാണ് എന്ന് കാണിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. വര്‍ഗ്ഗീയ ശക്തികളോട് ശക്തമായി പോരാടുക, സംസ്ഥാനത്തിന്റെ വികസനത്തിനായി വഴിയൊരുക്കുക എന്നിവയാണ് തങ്ങളുടെ ലക്ഷ്യങ്ങള്‍ എന്നവര്‍ അരിയിച്ചു. അശോക് ഗെല്ലോട്ട് ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ്. അദ്ദേഹത്തേക്കാള്‍ നന്നായി രാജസ്ഥാന് വേണ്ടി പ്രവര്‍ത്തിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല. ഇനി വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെതിരെ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്നും രാജിവെച്ചവര്‍ അറിയിച്ചു. ഇതോടെ 200 അംഗ നിയമസഭയിലെ കോണ്‍ഗ്രസ് അംഗസംഖ്യ 118 ആയി ഉയരും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in