ബൈജു രവീന്ദ്രന്‍ ഫോബ്‌സ് സമ്പന്ന പട്ടികയില്‍
മലയാളി യുവ സംരംഭകരില്‍ സമ്പത്തില്‍ രണ്ടാമത് വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷംഷീര്‍ വയലിലാണ്
ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ നൂറു വ്യക്തികളുടെ ഫോബ്‌സ് പട്ടികയില്‍ ബൈജൂസ് ആപ് സ്ഥാപകനും സി.ഇ. ഒയുമായ ബൈജു രവീന്ദ്രനും. 1.91 ബില്യന്‍ ഡോളറാണ് ഈ 38 കാരന്റെ ആസ്തി. ഇന്ത്യയിലെ 72-ാമത്തെ ധനികനാണ് ബൈജു രവീന്ദ്രന്‍. മലയാളി യുവ സംരംഭകരില്‍ സമ്പത്തില്‍ രണ്ടാമത് വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷംഷീര്‍ വയലിലാണ്. 1.41 ബില്യന്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 42 വയസുള്ള ഡോ. ഷംഷീര്‍ വയലില്‍ പട്ടികയില്‍ 99-ാം സ്ഥാനത്താണ്. ഏറ്റവും സമ്പന്നനായ മലയാളി ലുലു ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ എം.എ യൂസഫലിയാണ്. 4.3 ബില്യന്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ മറ്റു മലയാളികള്‍: ആര്‍.പി ഗ്രൂപ്പ് ഉടമ രവി പിള്ള- ആസ്തി 3.1 ബില്യന്‍ ഡോളര്‍ (43ാം സ്ഥാനം), മുത്തൂറ്റ് ഫിനാന്‍സ് ഉടമ എം.ജി ജോര്‍ജ് മുത്തൂറ്റ്-3.05 ബില്യണ്‍ (44), ഇന്‍ഫോസിസ് മുന്‍ വൈസ് ചെയര്‍മാനും ആക്‌സിലര്‍ വെഞ്ചേഴ്സ് ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്‍- 2.36 ബില്യന്‍ (55), ജെംസ് എഡ്യൂക്കേഷന്‍ ഉടമ സണ്ണി വര്‍ക്കി- 2.05 ബില്യന്‍ (67), എസ് ഡി ഷിബുലാല്‍- 1.4 ബില്യണ്‍ (100). പട്ടികയില്‍ 12-ാം വര്‍ഷവും ഒന്നാമന്‍ മുകേഷ് അംബാനി തന്നെ. 51.4 ബില്യന്‍ ഡോളറാണ് അദ്ദേഹത്തിന്റെ വരുമാനം. ജിയോയുടെ വളര്‍ച്ചയാണ് ഇക്കുറി വരുമാന വര്‍ദ്ധനക്ക് പ്രധാന കാരണം. എട്ടുസ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തിയ അദാനിയുടെ വരുമാനം 15.7 മില്യന്‍ ഡോളറാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in