അടൂര്‍ ഗോപാലകൃഷ്ണനു അന്യഗ്രഹത്തില്‍ പോകാമെന്ന് ബി ഗോപാലകൃഷ്ണന്‍

വേണ്ടി വന്നാല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വീടിനു മുന്നിലും ജയ് ശ്രി റാം വിളിക്കുമെന്നും ഭീഷണി സ്വരത്തില്‍ ബി ഗോപാലകൃഷ്ണന്‍ ആവര്‍ത്തിച്ചു.

 

കഴിഞ്ഞ ദിവസം ഹിന്ദു ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും എതിരെ 49 സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പിട്ടു പ്രധാനമന്ത്രിക്കയച്ച കത്തിനെതിരെ പ്രതികരണം രൂക്ഷമാക്കികൊണ്ട് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍. കത്തില്‍ ഒപ്പിട്ടവരില്‍ കേരളത്തില്‍ നിന്നും അടൂര്‍ ഗോപാലകൃഷ്ണനും രേവതിയും അടക്കമുള്ള സിനിമ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഇതാണ് അഡ്വക്കേറ്റ് ഗോപാലകൃഷ്ണനെ ചൊടിപ്പിച്ചത്. വേണ്ടി വന്നാല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വീടിനു മുന്നിലും ജയ് ശ്രി റാം വിളിക്കുമെന്നും ഭീഷണി സ്വരത്തില്‍ ബി ഗോപാലകൃഷ്ണന്‍ ആവര്‍ത്തിച്ചു. കത്തിനോടുള്ള പ്രതികരണമായി ജയ് ശ്രി റാം വിളിക്കാത്തവര്‍ക്ക് അന്യഗ്രഹത്തില്‍ പോകാം എന്നാണ് ബി ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. തുടര്‍ന്ന് വിഷയത്തില്‍ പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് വാക്കുകള്‍ ആവര്‍ത്തിച്ച് ബി ഗോപാലകൃഷ്ണന്‍. ഇത് രാമായണം മാസമാണെന്നും പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു എന്നും അദ്ദേഹം ആവര്‍ത്തിച്ചു. അതേസമയം താന്‍ ദൈവവിശ്വാസിയാണെന്നും ശ്രീരാമനെ ഉത്തമ പുരുഷനായാണ് കാണുന്നതെന്നും ജയ് ശ്രീറാം വിളി കൊലവിളിയാകുന്നതും വിളിക്കാത്ത ന്യൂനപക്ഷങ്ങളെ അക്രമിക്കന്നതും കണ്ടതിനാലാണ് പ്രതികരിച്ചതെന്നും അടൂര്‍ പറഞ്ഞു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “അടൂര്‍ ഗോപാലകൃഷ്ണനു അന്യഗ്രഹത്തില്‍ പോകാമെന്ന് ബി ഗോപാലകൃഷ്ണന്‍

  1. Avatar for Critic Editor

    പാക്കിസ്ഥാനിൽ ഇവർ വാങ്ങിച്ചിട്ട സ്ഥലം നിറഞ്ഞുപോയി. പുതിയത് ചന്ദ്രനിലാണ്. മനുഷ്യന് ഇതുവരെ ഒരു പ്രയോജനവും ചെയ്യാത്ത ദൈവങ്ങൾക്ക് നാമൊക്കെ കല്പിച്ചുകൊടുത്ത കഴിവുകളുണ്ടായിരുന്നെങ്കിൽ എന്തേ ഇവിടം രാമരാജ്യമാകാതിരുന്നത്?
    പ്രതിഷേധിക്കുന്നു!

Leave a Reply