വില്ലുവണ്ടി എന്ന വിമോചന ബിംബം
‘ജ്ഞാനത്തിനായ് കുമ്പിള്‍ നീട്ടുന്ന കുഞ്ഞിന്റെ ജാതി ചോദിക്കുന്നു രാജ സിംഹാസനം ‘എന്ന് പ്രൊഫസര്‍ മധുസൂദനന്‍ എഴുതുന്നു, നാറാണത്തുഭ്രാന്തന്‍ എന്ന കവിതയില്‍.അത് ഒരു പഴയ കഥയല്ല .കാലത്തെ നിരന്തരം ചവിട്ടിയരക്കുന്ന വര്ണാശ്രമ -ധവ ളാധികാരത്തിന്റെ ശുഷ്‌കമായ മനോനിലയാണ് അധികാരപക്ഷത്തു നിലയുറപ്പിച്ചത് .അതിന്റെ ഒന്നാമത്തെ ബലിയാടാന് ഏകലവ്യന്‍ .എന്നിട്ടും തദ്ദേശീയര്‍ പാഠംപഠിച്ചില്ല .പെരുവിരല്‍ അറുത്തുമാറ്റിയവര്‍ക്കാണ് അംഗീകാരവും പദവിയും കിട്ടിയത്.
വില്ലുവണ്ടി എന്ന ബിംബം ആണ് നാം ഇനിയും കളയാതെ സൂക്ഷിക്കേണ്ട ഐക്കണ്‍ .കേരളത്തിന്റെ ഇരുളടഞ്ഞ ഭൂതകാലത്തില്‍ നിന്നും നമ്മെ രക്ഷിച്ചെടുത്തത് മഹാത്മാ അയ്യങ്കാളി നടത്തിയ വില്ലുവണ്ടി സമരമാണ്.അത് കേരളചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരുഏടാണ് .അതിനെ കാണാനും മനസിലാക്കാനും നാം വൈകി .വില്ലുവണ്ടി എന്ന ബിംബത്തെ മറികടക്കുന്ന മറ്റൊരു ബിംബവും നമ്മുടെ മുന്നില്‍ ഇല്ല .’ജ്ഞാനത്തിനായ് കുമ്പിള്‍ നീട്ടുന്ന കുഞ്ഞിന്റെ ജാതി ചോദിക്കുന്നു രാജ സിംഹാസനം ‘എന്ന് പ്രൊഫസര്‍ മധുസൂദനന്‍ എഴുതുന്നു, നാറാണത്തുഭ്രാന്തന്‍ എന്ന കവിതയില്‍.അത് ഒരു പഴയ കഥയല്ല .കാലത്തെ നിരന്തരം ചവിട്ടിയരക്കുന്ന വര്ണാശ്രമ -ധവ ളാധികാരത്തിന്റെ ശുഷ്‌കമായ മനോനിലയാണ് അധികാരപക്ഷത്തു നിലയുറപ്പിച്ചത് .അതിന്റെ ഒന്നാമത്തെ ബലിയാടാന് ഏകലവ്യന്‍ .എന്നിട്ടും തദ്ദേശീയര്‍ പാഠംപഠിച്ചില്ല .പെരുവിരല്‍ അറുത്തുമാറ്റിയവര്‍ക്കാണ് അംഗീകാരവും പദവിയും കിട്ടിയത് .അന്ന് ഏകലവ്യന്‍ അത് ചെയ്തില്ലായിരുന്നെങ്കില്‍ ഒരിക്കലും ഒരു അര്‍ജുനന്‍ രുപപ്പെടുമായിരുന്നില്ല .ഏകലവ്യന്‍ തന്റെ പെരുവിരല്‍ അറുത്തു കൊടുത്തതാകില്ല ,ശ്രീ കല്ലറ സുകുമാരന്‍ പറയുന്നപോലെ (കവിത-ഏകലവ്യന്റെ പെരുവിരല്‍)അര്‍ജുനനും കൂട്ടരും അക്രമത്തിലൂടെ പെരുവിരല്‍ അറുത്തെടുത്തതാവണം .
തദ്ദേശ്ശിയരുടെ വിജ്ഞാനങ്ങളെ തകര്‍ക്കുകയും വര്ണാശ്രമ വിജ്ഞാനം സ്ഥാപിക്കുകയും ചെയ്ത ഇരുളടഞ്ഞ ഏടുകള്‍ മറച്ചുവയ്ക്കുവാന്‍ എക്കാലവും ശ്രമിച്ചുവന്നു.അറിവിനെ ജാതിയയാക്കി തിരിക്കാന്‍ ശീലിപ്പിച്ച ഇവര്‍ ഒരുജാതിക്കും പ്രേത്യേകം പഠനം എന്ന കുല്‌സിത രീതികള്‍ ആവിഷ്‌കരിച്ചു .ഇത് അധികാരികളുമായി ചേര്‍ന്നു നടപ്പാക്കിയതോടെ ബഹുഭൂരിപക്ഷം മനുഷ്യരും ജീവിതത്തില്‍ നിന്നും പുറകോട്ടു പോയി .തിരുവിതാംകൂറിനെ ഒരു ഹിന്ദു രാജ്യമാക്കിയ മാര്‍ത്താണ്ഡവര്‍മ (തൃപ്പടി ദാനത്തിലൂടെ )നടപ്പാക്കിയത് വര്ണാശ്രമ വ്യവസ്ഥയായിരുന്നു .
ഈ അവസ്ഥയെ ധീരമായി നേരിട്ടത് മഹാത്മാ അയ്യന്‍കാളിയുടെ വില്ലുവണ്ടി സമരമായിരുന്നു .ഇതിനര്‍ത്ഥം ശ്രെഷ്ഠ വൈകുണ്ഠ സ്വാമി ,മുതല്‍ നാരായണഗുരു വരെയുള്ളവരുടെ ശ്രമങ്ങള്‍ക്ക് പ്രാധാന്യം ഇല്ലെന്നല്ല .മാത്രവുമല്ല അവരുടെ ശ്രമങ്ങള്‍ ഇതിനെ പിന്തുണച്ചിരുന്നു എന്നും നാം കാണണം .നാം പറയാന്‍ ശ്രമിക്കുന്നത് നമ്മുടെ നവോഥാന നേതൃത്വങ്ങളെപ്പോലെ .മഹാത്മാ അയ്യങ്കാളി ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ ഭാഗമായിരുന്നില്ല എന്നാണ് .മാത്രവുമല്ല അദ്ദേഹം ലോകത്തിലെ ആദ്യത്തെ മര്‍ദിത വര്‍ഗ നേതാവാണ് .
ഇനി നമുക്ക് പറയേണ്ടി വരുന്നത് എന്തുകൊണ്ട് മഹാത്മാവിന്റെ ‘ വില്ലുവണ്ടി’എന്ന സമരായുധം ചരിത്രത്തില്‍നിന്നും മറഞ്ഞുപോയി എന്ന കാര്യമാണ് .ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും ഉദാത്തമായ ആ ഇടപെടലിനെ അവഗണിക്കുക മാത്രമല്ല ചരിത്രത്തിലേക്കുള്ള അതിന്റെ ചലനത്തെ തടഞ്ഞുവയ്ക്കുവാന്‍ നടത്തിയ ചരിത്രവിരുദ്ധ ശ്രമങ്ങളെയാണ് നാം പുനര്‍വായിക്കേണ്ടത് .അംബേദ്കര്‍ -ഗാന്ധി-മാര്‍ക്‌സിയന്‍ ഐക്യത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് നാം .പ്രേത്യേകിച്ചും രോഹിത് വെമുലാനന്തര സമൂഹത്തില്‍ .എന്നിട്ടും എന്താകുന്നു നമുക്കുമുന്നിലെ യാഥാര്‍ഥ്യങ്ങള്‍ .ജ്ഞാനത്തെ ക്കുറിച്ചുള്ള ശ്രമങ്ങളെ നിരന്തരം പുറകോട്ടുതള്ളുന്ന ഇന്ത്യന്‍ അവസ്ഥയെ തിരിച്ചറിയാന്‍ നമുക്ക് കഴിയേണ്ടതുണ്ട് .കാരണം അറിവിനെ അധികാരവുമായി ബന്ധപ്പെടുത്തി ജനവിരുദ്ധമാക്കുന്ന ശ്രമങ്ങള്‍ രൂപപ്പെട്ടതിന്റെ ദുര്‌നിമിത്തങ്ങളോളം പഴക്കമുണ്ട് .സ്വാതന്ത്യ അനന്തര ഇന്ത്യയില്‍ നവോത്ഥാനത്തിന്റെ എല്ലാ ശ്രമങ്ങളും കയ്യൊഴിയുകയും വരേണ്യരുടെ പ്രശ്ചന്നതകള്‍ ഓരോ ഇടവും കയ്യടക്കുകയും ചെയ്തു .കേരളത്തില്‍ മാര്‍ക്‌സിയന്‍ സങ്കല്പങ്ങള്‍ക്കും ഇത് തിരിച്ചറിയാനായില്ല .അതുകൊണ്ടാണ് കേരളത്തിലെ ഒരു മുഖ്യമന്ത്രിയെ ജാതിപറഞ്ഞു അപമാനിച്ചതും ഒരു പത്ര സമ്മേളനത്തില്‍ വച്ച് മുഖ്യമന്ത്രി അതിനെ പരാമര്ശിച്ചതും .കേരളത്തില്‍പ്പോലും ജാതി ഘടകങ്ങള്‍ മാറിയിട്ടില്ല എന്ന് ബോധ്യമാകുവാന്‍ ഇതിനപ്പുറം ഉദാഹരണം ആവശ്യമില്ല. എന്നിരുന്നാലും ജാതിവിരുദ്ധ ജനാധിപത്യ ബോധത്തിലേക്ക് നാം കടക്കുന്നില്ല .മാത്രവുമല്ല ജ്ഞാന വ്യവഹാരങ്ങള്‍ ഉള്‍പ്പെടെയുള്ള ഓരോമേഖലയിലേക്കും വരേണ്യത അരിച്ചിറങ്ങുകയും ചെയ്യുന്നു .
ആഗോളീകരണത്തിന്റെ കാലഘട്ടത്തിലൂടെ മെറിറ്റോക്രസി എന്ന വ്യാജനാമത്തില്‍ വരേണ്യത അതിന്റെ അധികാരം പിടിമുറുക്കിയിരുന്നു .ഇന്ന് അതിന്റെ അടുത്തഘട്ടത്തില്‍ ടെക്‌നൊക്രസി അതിന്റെ അധികാരം പിടിമുറുക്കാന്‍ കാത്തുനില്‍ക്കുന്നതാണ് നാം കാണുന്നത് .സമൂഹത്തെ മീല്‍ക്കീഴ് അവസ്ഥയില്‍ നിലനിറുത്തുന്നതില്‍ ടെക്‌നോളജി പുലര്‍ത്തുന്ന അധികാരമാണ് നാം ഈ കൊറോണകാലത്തില്‍ കാണുന്നത് .ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവല്‍ക്കരണം ടെക്‌നോളജിയെ കൂട്ടുപിടിച്ചു കൊണ്ട് സാധാരണക്കാരെ പിന്നിലാക്കാന്‍ മത്സരിക്കുകയാണ് .മാനുഷികത എന്നത് നമുക്കുമുന്നിലില്ല .ഒരു മേല്‍ക്കീഴ് സമൂഹത്തില്‍ ശത്രു മാത്രമേ ഉള്ളു .പുരാണങ്ങള്‍ അതാണല്ലോ പഠിപ്പിക്കുന്നത് .സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇത്തരം തെറ്റായ രീതികളാണ് സാധാരണക്കാരെ വിഷമത്തിലാക്കുന്നത് .
മഹാത്മാ അയ്യന്‍കാളി ,പഞ്ചമി എന്ന പെണ്‍കുട്ടിയുടെ കയ്യും പിടിച്ചു വിദ്യാലയത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ,ജാതിഹിന്ദുക്കള്‍ ആ വിദ്യാലയം കത്തിക്കുകയായിരുന്നു .അയ്യന്‍കാളിയുടെ വില്ലുവണ്ടി പ്രവേശനം ആയിരുന്നു ജ്ഞാനാധികാരത്തിലേക്കു പ്രവേശിക്കുവാന്‍ നടത്തിയ ആധുനിക കേരളത്തിന്റെ ഏറ്റവും സവിശേഷമായ ശ്രമം .അതിന്റെ പ്രതിഫലനമാണ് യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ വൈജ്ഞാനിക അധികാരത്തില്‍ പരിണാമങ്ങളുടെ അടിത്തറ.
ഒരു പ്രഭാഷണത്തില്‍ ശ്രീ കെ ഇ എന്‍ സൂചിപ്പിച്ചതുപോലെ .മഹാത്മാ അയ്യന്‍കാളിയുടെ വില്ലുവണ്ടിയായിരിക്കണം നമുക്കുമുന്നിലെ വിമോചന ബിംബം .പ്രതിസന്ധികള്‍ കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തിലേക്കാണ് നാം പ്രവേശിക്കുന്നത് .സ്വകാര്യവല്‍ക്കരണം എന്ന ഗൂഢാലോചനയിലൂടെ ഇന്ത്യയെ കാസ്റ്റിസത്തിലേയ്ക്ക് കൊണ്ടെത്തിക്കുകയാണ് ഭരണാധികാരികള്‍ .അതുകൊണ്ടുതന്നെ ധീരമായ ചുവടുകളാണ് ഏഴകള്‍ക്കു മുന്നിലെ ഭാവി .നീതു .രജനി എസ് ആനന്ദ് എന്നു തുടങ്ങി ദേവികയില്‍ എത്തിനില്‍ക്കുന്ന പതറിപ്പോകുന്ന അവസ്ഥയില്‍നിന്ന് നമുക്ക് അതിജീവിക്കാന്‍ സാധിക്കേണ്ടതുണ്ട് വില്ലുവണ്ടി എന്ന ഐക്കണ്‍ ആയിരിക്കണം നമുക്കുമുന്നിലെ അതിജീവന പാത.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in