ആയുര്‍വേദത്തിന്റെ ശത്രു അതു ദുരുപയോഗം ചെയ്യുന്നവരാണ്

ആയുര്‍വേദത്തിന്റെ സ്വീകാര്യത വര്‍ദ്ധിക്കുന്നതും ഇപ്പോഴത്തെ സംഘടിത അക്രമങ്ങള്‍ക്ക് കാരണമാണ്. ഇംഗ്ലീഷ് മരുന്നുകള്‍ കൂടുതല്‍ കാലം കഴിച്ചാലുണ്ടാകുന്ന അപകടങ്ങളാണ് അതിനൊരു കാരണം. അത്തരം വിവരങ്ങള്‍ ഏതൊരാള്‍ക്കും ഇന്ന് ലഭ്യമാണ്. അതിനാലാണ് പലരും ആയുര്‍വേദത്തിലേക്ക മാറുന്നത്. പലയിടത്തും അലോപ്പതിയും ആയുര്‍വേദവും സമന്വയിച്ചുള്ള ചികിത്സാരീതി തന്നെ വികസിച്ചിട്ടുണ്ട്. കേരളീയ സാഹചര്യത്തില്‍ അത് വളരെ അഭികാമ്യമാണ്.

ആയുര്‍വേദത്തിനെതിരായ കടന്നാക്രമണങ്ങള്‍, പ്രത്യേകിച്ച് അലോപ്പതിയുടെ ഭാഗത്തുനിന്ന് ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല. ഇപ്പോഴത് ആയുഷിനെതിരെ മൊത്തമായിരിക്കുന്നു. അവരുടെ വീക്ഷണത്തിനനുസരിച്ച് ശാസ്ത്രീയമല്ല ആയുര്‍വേദം എന്നാണ് പ്രധാന വാദം. അതേസമയം എത്രയോ ആയുര്‍വേദമരുന്നുകളുടെ സത്ത് അലോപ്പതി മരുന്നുകളില്‍ ഉപയോഗിക്കുന്നു. എല്ലൊടിയല്‍, തേയ്മാനം, ചിന്നല്‍, കരള്‍, വാത സംബന്ധമായ രോഗങ്ങള്‍ എന്നിങ്ങനെ എത്രയോ സമയങ്ങളില്‍ ആയുര്‍വേദമാണ് കൂടുതല്‍ ഗുണകരം. ആയുര്‍വേദ മരുന്നുകളുടെ ഫലം ശാസ്ത്രീയമായി തെളിയിക്കപ്പെടുന്നില്ല എന്നു പറയുന്നവര്‍ ആവണക്കണ്ണയോ നിര്‍വാളമോ കഴിച്ചുനോക്കൂ.. അപ്പോള്‍ തന്നെ വയറിളകും. വയര്‍ ശുദ്ധിയാകും. അതിനേക്കാള്‍ വല്ിയ തെളിവു വേറെ വേണോ? അരളിക്കായയും കാഞ്ഞിരവുമൊക്കെ കഴിച്ചാല്‍ മരിക്കുന്നത് ആ ചെടിയുടെ ഇഫക്ടല്ലേ? കറുപ്പിന്റേയും കഞ്ചാവിന്റേയുമൊക്കെ ഫലവും അറിയാവുന്നതല്ലേ? കറുപ്പ് വയറിളക്കം നിര്‍ത്തും. എണ്ണകളുടേയും തൈലങ്ങളുടേയും ഫലങ്ങളും അനുഭവിച്ചവര്‍ക്കറിയാം. ആടലോടകം ശ്വാസകോശം, വാതം, ത്വക് രോഗം തുടങ്ങി പല രോഗങ്ങള്‍ക്കും ഗുണകരമാണ്. പല ഇംഗ്ലീഷ് മരുന്നുകളിലും അതുപയോഗിക്കുന്നുണ്ട്താനും. രോഗങ്ങള്‍ മാറുന്നതിനേക്കാള്‍ വലിയ തെളിവെന്തുവേണം? അലോപ്പതിക്കു മാറ്റാനാവാത്ത പല രോഗങ്ങളും ആയുര്‍വേദം മാറ്റിയിട്ടില്ലേ? തിരിച്ചും ഉണ്ടാകും. ആയുര്‍വേദം തട്ടിപ്പാണെങ്കില്‍ ഇത്രയും കാലം നിലനില്‍ക്കുമോ? വിദേശരാജ്യങ്ങളിലും ആയുര്‍വേദ ഉപയോഗം വളരെ വര്‍ദ്ധിച്ചിരിക്കുകയാണ്.

ആയുര്‍വേദത്തില്‍ മരുന്നു കൊണ്ടല്ല, വിശ്വാസ,ം കൊണ്ടാണ് രോഗം മാറുന്നതെന്നും ആരോപണമുണ്ട്. ഏതൊരു രോഗമുക്തിയിലും വിശ്വാസത്തിനും പങ്കുണ്ട്. ചികിത്സിക്കുന്ന ഡോക്ടറേയും കഴിക്കുന്ന മരുന്നുകളേയും വിശ്വസിക്കുന്നത് രോഗമുക്തിയെ വേഗത്തിലാക്കുന്നുണ്ടാകും. അത് അലോപ്പതിക്കും ഭാഗമാണ്. ഡോക്ടര്‍മാരുടെ സൗമ്യമായ പെരുമാറ്റം പോലും രോഗ്ിക്ക് ആശ്വാസം നല്‍കും. ആയുര്‍വേദത്തിലെ വാത, പിത്ത, കഫ വീക്ഷണവും നിരന്തരമായി അക്രമിക്കപ്പെടാറുണ്ട്. വാസ്തവത്തില്‍ അത് ചികിത്സാസൗകര്യത്തിനായി ഉണ്ടാക്കിയ സങ്കല്‍പ്പമാണ്. ഭൂമിയെ കുറിച്ചു പഠിക്കാന്‍ ഭൂമധ്യരേഖാ സങ്കല്‍പ്പമുണ്ടാക്കിയ പോലെതന്നെ. അപ്പോഴും പൊതുവില്‍ ബാല്യകാലത്ത് കഫപ്രശ്‌നങ്ങളും യൗവനത്തില്‍ പിത്തവും വാര്‍ദ്ധക്യത്തില്‍ വാതവുമാണ് പ്രധാന പ്രശ്‌നം. അതിന്റെയടിസ്ഥാനത്തില്‍ പൊതുവായ ഒരു തരംതിരിവ് ഉപയോഗിക്കുന്നു എന്നു മാത്രം.

ആയുര്‍വേദത്തിന്റെ സ്വീകാര്യത വര്‍ദ്ധിക്കുന്നതും ഇപ്പോഴത്തെ സംഘടിത അക്രമങ്ങള്‍ക്ക് കാരണമാണ്. ഇംഗ്ലീഷ് മരുന്നുകള്‍ കൂടുതല്‍ കാലം കഴിച്ചാലുണ്ടാകുന്ന അപകടങ്ങളാണ് അതിനൊരു കാരണം. അത്തരം വിവരങ്ങള്‍ ഏതൊരാള്‍ക്കും ഇന്ന് ലഭ്യമാണ്. അതിനാലാണ് പലരും ആയുര്‍വേദത്തിലേക്ക മാറുന്നത്. പലയിടത്തും അലോപ്പതിയും ആയുര്‍വേദവും സമന്വയിച്ചുള്ള ചികിത്സാരീതി തന്നെ വികസിച്ചിട്ടുണ്ട്. കേരളീയ സാഹചര്യത്തില്‍ അത് വളരെ അഭികാമ്യമാണ്.

കൊവിഡ് കാലത്ത് അലോപ്പതി ഒഴികെയുള്ള ചികിത്സാരീതികള്‍ ഉപയോഗിക്കുന്ന വിഷയവും ഇന്ന് വിവാദമാണ്. പല രാജ്യങ്ങളിലും അലോപ്പതിക്കൊപ്പം അവിടങ്ങളിലെ പരമ്പരാഗത ചികിത്സാരീതികളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇവിടെപക്ഷെ അതിനെ ഏറ്റവും എതിര്‍ക്കുന്ന അലോപ്പതി ഡോക്ടര്‍മാരും ഐ എം എ പോലുള്ള സംഘടനകളുമാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കലാണല്ലോ കൊവിഡ് ചികിത്സയിലെ ഒരു പ്രധാന ഘടകം. അക്കാര്യത്തില്‍ ആയുര്‍വേദത്തിനു പങ്കുവഹിക്കാനാകും. ആരെതിര്‍ത്താലും പലയിടത്തും ആയുര്‍വേദവും ഹോമിയോയും അലോപ്പതിയുമൊക്കെ സമന്വയിച്ചുള്ള ചികിത്സകള്‍ നടക്കുന്നുണ്ട്. പല ആയുര്‍വേദ ആശുപത്രികളും കോറന്റൈന്‍ കേന്ദ്രങ്ങളാണ്. അവിടെ ആയുര്‍വേദ മരുന്നുകളും കൊടുക്കുന്നുണ്ട്.

തീര്‍ച്ചയായും ആയുര്‍വേദം വലിയ പ്രതിസന്ധിയെ നേരിടുന്ന കാലം തന്നെയാണിത്. എല്ലാ വൈദ്യശാസ്ത്രശാഖകളും ഇതും വന്‍കച്ചവടമായിരിക്കുന്നു. ആത്യന്തികമായി അത് നാശത്തിലേക്കാണ് നയിക്കുക. ടൂറിസവുമായി ബന്ധപ്പെട്ടാണ് ആയുര്‍വേദം പ്രധാനമായും കച്ചവടവല്‍ക്കരിക്കപ്പെട്ടിരിക്കുന്നത്. നാടെങ്ങും നിറഞ്ഞിട്ടുള്ള ഉഴിച്ചില്‍ കേന്ദ്രങ്ങള്‍ ആയുര്‍വേദത്തെ എങ്ങനെയെല്ലാം ദുരുപയോഗം ചെയ്യാമെന്നതിന്റെ തെളിവാണ്. എ സി റൂമുകളില്‍ താമസിപ്പിച്ചാണല്ലോ പൊതുവില്‍ ടൂറിസ്റ്റുകളെ ചികിത്സിപ്പിക്കുന്നത്. എന്നാല്‍ ഒരു മണിക്കൂര്‍ ശരീരം ചൂടാക്കി ബാക്കിസമയം എ സിയുടെ തണുപ്പിലിരുത്തിയാല്‍ ഒരു ഗുണവുമുണ്ടാകില്ല. കൊവിഡാനന്തരകാലത്ത് ആയുര്‍വേദത്തെ കേന്ദ്രമാക്കി ഹെല്‍ത്ത് ടൂറിസം വികസിപ്പിക്കാനാവുമെന്നാണ് സംസ്ഥാനസര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. എന്നാല്‍ ഗുണനിലവാരം നഷ്ടപ്പെടുകയും കേവല കച്ചവടമാകുന്ന രീതിയിലുമാണത് ചെയ്യുന്നതെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ വൈദ്യശാഖയുടെ നാശത്തിനായിരിക്കും അത് വഴി തെളിയിക്കുക.

കര്‍ക്കടകകഞ്ഞിയുടെ പേരില്‍ നടക്കുന്ന വന്‍കച്ചവടവും അങ്ങനെതന്നെ. പണ്ട് കര്‍ക്കടകത്തിന്റെ പേമാരിയിലും വറുതിയിലും ജീവിതം വഴിമുട്ടിയപ്പോള്‍ ആളുകള്‍ കിട്ടിയ ചെടികളെല്ലാം ചേര്‍ത്ത കഞ്ഞിയുണ്ടാക്കി കഴിച്ചിരുന്നു. അതാണ് ഇന്നത്തെ രീതിയില്‍ വന്‍ കച്ചവടമായി വളര്‍ന്നത്. വലിയ ആയുര്‍വേദ മരുന്നുകടകളുടെ കാര്യവും വ്യത്യസ്തമല്ല. ആയുര്‍വേദ ഗുളികകള്‍ കൈകളില്‍ ഉരുട്ടിയാണ് നിര്‍മ്മിക്കേണ്ടത്. എങ്കിലേ അതിന്റെ ഫലം പൂര്‍ണ്ണമായും ലഭിക്കൂ. എന്നാല്‍ കുറെകാലമായി സംഭവിക്കുന്നത് അതല്ല. അലോപ്പതി ഗുളികകളെപോലെ ചെറിയ മെഷിനറികളുപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ഇംഗ്ലീഷ് മരുന്നു നിര്‍മ്മാണശാലകളില്‍ പോലും ആയുര്‍വേദ മരുന്നുകളുണ്ടാക്കുന്നു. മാത്രമല്ല, രൂപവും മറ്റും ഭംഗിയാക്കാന്‍ സ്റ്റാര്‍ച്ചും ചേര്‍ക്കുന്നു. ദ്രവരൂപത്തില്‍ കഴിക്കേണ്ട കഷായം പോലും ഗുളികരൂപത്തിലാക്കുന്നു. അവയുപയോഗിക്കാന്‍ സൗകര്യമായിരിക്കും. എന്നാല്‍ ഫലം കുറയും. വാസ്തവത്തില്‍ മെഡിക്കല്‍ ഷോപ്പുകള്‍ തന്നെ ആയുര്‍വേദ തത്വങ്ങള്‍ക്ക് നിരക്കുന്നതല്ല. ഓരോരുത്തരുടേയും രോഗവും ശാരീരികാവസ്ഥയും മനസ്സിലാക്കി അതനുസരിച്ചുള്ള ചേരുവകള്‍ ചേര്‍ത്ത് മരുന്നുകളുണ്ടാക്കുകയാണ് വേണ്ടത്. ഒരേ രോഗത്തിനായാലും ഷുഗറുള്ള ഒരാള്‍ക്കു നല്‍കുന്ന മരുന്നിന്റെ ചേരുവയായിരിക്കില്ല അതില്ലാത്ത ഒരാള്‍ക്ക് നല്‍കേണ്ടത്. ചേരുവകളുടെ പൊതുവായ ചില കൂട്ടുകള്‍ മാത്രമാണ് തയ്യാറാക്കുക. പിന്നീട് രോഗിയുടെ ശാരീരികാവസ്ഥയനുസരിച്ച് അവയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. ആ അവസ്ഥയൊക്കെ ഇപ്പോള്‍ ഏറെക്കുറെ ഇല്ലാതായിരിക്കുന്നു. അതും ആയുര്‍വേദത്തിന്റെ ഭാവിക്കു ഭീഷണിയാണ്.

മരുന്നുകളുടെ ദൗര്‍ല്ലഭ്യവും വലിയ പ്രശ്‌നമാണ്. ഉദാഹരണത്തിന് കുറുന്തോട്ടിയുടെ വേര് പലയിടത്തും കിട്ടാനില്ല. അശോകവും കൂന്തളവുമൊക്കെ അത്യപൂര്‍വ്വമാണ്. ഇവയൊന്നും കിട്ടാത്ത സാഹചര്യത്തില്‍ പലരും കൃത്രിമ വസ്തുക്കള്‍ ഉപയോഗിക്കുന്നു. അത് ആയുര്‍വേദത്തിന്റെ ഗുണമേന്മ നശിപ്പിക്കുന്നു. മാത്രമല്ല പലയിടത്തും വിഷമയമായ മരുന്നുകള്‍ തെളിച്ചാണ് ആയുര്‍വേദ ഔഷധങ്ങള്‍ കൃഷിചെയ്യുന്നത്. അതും ആയുര്‍വേദത്തിനു വെല്ലുവിളിയാണ്. വിഷചികിത്സക്കുപയോഗിക്കു്‌നന നീലമരിയും മറ്റും ഇത്തരം മരുന്നുകളുപയോഗിച്ച് കൃഷിചെയ്യുമ്പോള്‍ ഗുണമേന്മ കുറയുന്നതായി ബോധ്യമായിട്ടുണ്ട്. മായം ചേര്‍ക്കുന്ന പ്രവണതയും വര്‍ദ്ധിക്കുന്നു. . രാമച്ചത്തില്‍ മുള ചേര്‍ത്ത സംഭവങ്ങളുണ്ട്. ഇത്തരത്തിലുള്ള നിരവധി പ്രശ്‌നങ്ങള്‍ ആയുര്‍വേദം നേരിടുന്നു. അവക്കു പരിഹാരം കാണാന്‍ സംഘടിതമായ നീക്കമുണ്ടകണം. ഒപ്പം സമന്വിത ചികിത്സാ സംവിധാനങ്ങളും വികസിപ്പിക്കണം. അല്ലെങ്കില്‍ നമ്മുടെ തനതായ ഈ വൈദ്യശാഖയുടെ ഭാവി ശോഭനമാണെന്നു കരുതാനാവില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

3 thoughts on “ആയുര്‍വേദത്തിന്റെ ശത്രു അതു ദുരുപയോഗം ചെയ്യുന്നവരാണ്

  1. പ്രധാനപ്പെട്ടതും പ്രസക്തമുമായ നിരീക്ഷണങ്ങൾ

  2. Important observations

  3. ഇതൊന്നും ഈ കോട്ടക്കൽ ആര്യവൈദ്യ ശാലക്കാർക്ക് അറിയില്ല്യാന്നു തോന്നുന്നു. കോവിഡ് കാരണം അവർ അനിശ്ചിത കാലത്തേക്ക് പൂട്ടി. ഇതൊന്ന് അവർക്ക് പറഞ്ഞു കൊടുക്കണം.

Leave a Reply