ഓസ്‌ട്രേലിയയില്‍ 10000 ഒട്ടകങ്ങളെ കൊല്ലുന്നു

വരള്‍ച്ച കൂടുതലായി ബാധിച്ച പ്രദേശങ്ങളില്‍ ഹെലിക്കോപ്ടറിലെത്തുന്ന പ്രൊഫഷണല്‍ ഷൂട്ടര്‍മാര്‍ ഒട്ടകങ്ങളെ വെടിയുതിര്‍ത്ത് കൊല്ലും.

ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയും വരള്‍ച്ചയും നേരിടുന്ന ആസ്‌ട്രേലിയയില്‍ 10000ത്തോളം ഒട്ടകങ്ങള കൊന്നൊടുക്കാന്‍ തീരുമാനം. മനുഷ്യര്‍ക്ക് കുടിക്കാന്‍ പോലും വെള്ളം കിട്ടാത്ത സാഹചര്യത്തിലാണ് വലിയ അളവില്‍ വെള്ളം കുടിക്കുന്ന ഒട്ടകങ്ങളെ കൊല്ലുന്നത്. വെടി വെച്ചാണ് ഒട്ടകങ്ങളെ കൊല്ലുക. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ പടര്‍ന്നുപിടിച്ച കാട്ടുതീ ഇപ്പോഴും പലയിടത്തും തുടരുകയാണ്. വരള്‍ച്ച കൂടുതലായി ബാധിച്ച പ്രദേശങ്ങളില്‍ ഹെലിക്കോപ്ടറിലെത്തുന്ന പ്രൊഫഷണല്‍ ഷൂട്ടര്‍മാര്‍ ഒട്ടകങ്ങളെ വെടിയുതിര്‍ത്ത് കൊല്ലും. വാസസ്ഥലങ്ങളിലേക്ക് മൃഗങ്ങള്‍ കടന്നുകയറി അമിതമായി വെള്ളം ഉപയോഗിക്കുന്നുവെന്ന് കാണിച്ചുള്ള പരാതികളെ തുടര്‍ന്നാണ് തീരുമാനം. പല മൃഗങ്ങളും മനുഷ്യരെ അക്രമിക്കുന്നുവത്രെ. ഓസ്‌ട്രേലിയയില്‍ അന്‍പതുകോടിയിലധികം മൃഗങ്ങള്‍ ഇതിനോടകം കാട്ടുതീയില്‍ ചത്തൊടുങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , , , , , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ഓസ്‌ട്രേലിയയില്‍ 10000 ഒട്ടകങ്ങളെ കൊല്ലുന്നു

  1. ഇവയെ വെറുതെ കൊന്ന് കളയാതെ ഭക്ഷണ ആവശ്യത്തിന് ഉപയോഗിച്ച് കൂടെ ????

Leave a Reply