ഹിന്ദുത്വവാദികളുടെ ആക്രമണം : മുഖ്യമന്ത്രിക്ക് നിവേദനം
ആലുവയിലെ സിനിമ സെറ്റിനു നേരെ നടന്ന ഹിന്ദുത്വ വാദികളുടെ ആക്രമണം : രാഷ്ട്രീയ – സാമൂഹിക – സാംസ്‌കാരിക – മാധ്യമ രംഗങ്ങളിലുള്ള പ്രമുഖര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ സംയുക്ത പരാതി…
സര്‍,
24. 5. 2020 ഞായറാഴ്ച് വൈകുന്നേരം ഹരി പാലോട് മൊബൈല്‍ നമ്പര്‍ 94 00 86 00 04) എന്ന അന്താരാഷ്ട്രീയ ഹിന്ദു പരിഷത് ജനറല്‍ സെക്രട്ടറിയുടെ ആസൂത്രണത്തില്‍ തന്റെ സ്വന്തം ഫേസ് ബുക് ഐഡിയിലൂടെ ‘മിന്നല്‍ മുരളി’ എന്ന സിനിമയ്ക്ക് വേണ്ടി തയ്യാറാക്കിയ പള്ളിയുടെ മാതൃകയുള്ള സെറ്റിനെ പൊളിച്ചു നീക്കിയ വിവരം അറിയിച്ചത് സാംസ്‌കാരിക കേരളം ഞെട്ടലോടെയാണ് കണ്ടത്. മലയാറ്റൂര്‍ രതീഷ് എന്ന രാഷ്ട്രീയ ബജരംഗ്ദള്‍ നേതാവിന്റെയും സിനിമ സെറ്റ് പൊളിച്ച ഇതര ഹിന്ദുത്വ ഭീകരരുടെയും ചിത്രങ്ങളടക്കം പോസ്റ്റ് ചെയ്താണ് നിയമ വ്യവസ്ഥയെ തന്നെ വെല്ലുവിളിച്ചിരിക്കുന്നത്. സിനിമയ്ക്കുവേണ്ടി താല്‍ക്കാലികമായി ആലുവ മണപ്പുറത്തു തയ്യാറാക്കിയ മാതൃക സമീപത്തെ ക്ഷേത്രത്തിന് മുന്നിലാണെന്ന ന്യായം പറഞ്ഞാണ് ആക്രമിച്ചു തകര്‍ത്തത്. ഹിറ്റ്‌ലറിന്റെ നാസിവാഴ്ചകാലത്ത്
സാംസ്‌കാരിക സ്ഥാപനങ്ങളുടെയും പ്രവര്‍ത്തകരുടെയും നേര്‍ക്ക് നടന്ന ആക്രമണങ്ങളെ ഭീതിയോടെ മാത്രമാണ് ലോകം ഇന്നും ഓര്‍ക്കുന്നത്. കേന്ദ്രത്തിലെ സംഘപരിവാര്‍ ഭരണം തുടങ്ങിയ നാള്‍ മുതല്‍ കൊന്നും വധഭീഷണി മുഴക്കിയും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ നിന്നും കേരളം താരതമ്യേന വിമുക്തമാണെന്ന് കരുതപ്പെടുമ്പോഴാണ് ജനാധിപത്യ വിശ്വാസികളെ ഞെട്ടിച്ചുകൊണ്ട് ഈ നീചവും അപലപനീയവുമായ ഹീനകൃത്യം അരങ്ങേറിയത്.
ആവിഷ്‌കാര സ്വാതന്ത്ര്യവും, ഭരണഘടനാ മൂല്യങ്ങളും നിലനില്‍ക്കുന്ന നമ്മുടെ നാട്ടില്‍ അരങ്ങേറിയ ഹിന്ദുത്വ ഭീകരാക്രമണത്തിന്റെ ഉത്തരവാദികളെ എത്രയും പെട്ടന്ന് പിടികൂടി നിയമപരമായി ശിക്ഷിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ആദരപൂര്‍വം
രമ്യ ഹരിദാസ് എംപി
ഡോ.ജെ ദേവിക
എന്‍ പി ചെക്കുട്ടി
ഡോ. മാത്യു കുഴല്‍നാടന്‍
ലതിക സുഭാഷ്
എസ് ശാരദക്കുട്ടി
മാലാ പാര്‍വ്വതി
കെ കെ രമ
ശിഹാബുദീന്‍ പൊയ്ത്തുംകടവ്
തുളസീധരന്‍ പള്ളിക്കല്‍
ഹമീദ് വാണിയമ്പലം
സാബു കൊട്ടാരക്കര
കെ എസ് ഹരിഹരന്‍
എം ഷാജര്‍ഖാന്‍
ഡോ.രേഖാരാജ്
സുജ സൂസന്‍ ജോര്‍ജ്
സി ആര്‍ നീലകണ്ഠന്‍
മേഴ്സി അലക്സാണ്ടര്‍
ശ്രീജ നെയ്യാറ്റിന്‍കര
റെനി ഐലിന്‍
ശീതള്‍ ശ്യാം
കെ കെ റൈഹാനത്
സുധ മേനോന്‍
തനൂജ ഭട്ടതിരി
ഗോമതി ഇടുക്കി
വിധു വിന്‍സെന്റ്
ദീദി ദാമോദരന്‍
അഡ്വ. പി എ പൗരന്‍
ലദീദ ഫര്‍സാന
ഗോപാല്‍ മേനോന്‍
കെ ജി ജഗദീശന്‍
അംബിക മറുവാക്ക്
എ എസ് അജിത്കുമാര്‍
മൃദുലാദേവി
ഷംസീര്‍ ഇബ്രാഹിം
ഡോ സാംകുട്ടി പട്ടംകരി
ബാബുരാജ് ഭഗവതി
അമ്മിണി വയനാട്
ഡോ. ഹരിപ്രിയ
അഡ്വ. ഫാത്തിമ തഹ്ലിയ
ദിനു വെയില്‍
ഷഫീക് സുബൈദ ഹക്കീം
സിന്ധു മരിയ നെപ്പോളിയന്‍
ഡോ.ധന്യ മാധവ്
അജയ കുമാര്‍
ലാലി പി എം
ആദില ടി
വി പി റജീന
പ്രമീള ഗോവിന്ദ്
സോയ ജോസഫ്
സി എസ് രാജേഷ്
പ്രശാന്ത് സുബ്രഹ്മണ്യന്‍
ബിന്ദു തങ്കം കല്യാണി
അഡ്വ .മായാ കൃഷ്ണന്‍
ജോണി എം എല്‍
വിനീത വിജയന്‍
അഡ്വ.കുക്കു ദേവകി
നാസര്‍ മാലിക്
സൗന്ദര്‍രാജ് പി
സോനു സിസിലി വിന്‍സെന്റ്
സുനിത ഓതറ
അഭിലാഷ് പടച്ചേരി
ടിന്റുമോള്‍ ജോസഫ്
ഷമീന ബീഗം
അല്‍ഫോന്‍സാ
റീന ഫിലിപ്പ്
ജബീനാ ഇര്‍ഷാദ്
മുഹമ്മദാലി സി പി
റെജീന റെജി
പ്രശാന്ത് പ്രഭ ശാര്ങ്ഗധരന്‍
ബാസില്‍ ഇസ്ലാം
ഹാറൂണ്‍ കവന്നൂര്‍
വിപിന്‍ ദാസ്
ജ്യോതി ബസു ആര്‍
നിഖില്‍ പ്രഭ
പ്രീത ജി പി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in