അനുപമയ്ക്കും കുഞ്ഞിനും നീതി വേണം – സംയുക്ത പ്രസ്താവന

രാഷ്ട്രീയ – സാംസ്‌കാരിക – സാമൂഹിക മേഖലകളിലെ വ്യക്തികള്‍ ഒപ്പു വച്ച സംയുക്ത പ്രസ്താവന

തിരുവനന്തപുരം പേരൂര്‍ക്കട സ്വാദേശി അനുപമ എന്ന യുവതിയുടെ കുഞ്ഞിനെ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കു മേലുള്ള അധികാരം ഉപയോഗിച്ച് കടത്തിക്കൊണ്ടു പോയിട്ട് ഒരു വര്‍ഷത്തോളമായി . കേരളത്തില്‍ കുട്ടിക്കടത്തുണ്ടെന്ന് പറയുകയും പിന്നെ കോടതി തള്ളുകയും ചെയ്ത സംഭവം നമുക്കറിവുള്ളതാണ്. എന്നാല്‍ ഒരു അമ്മയില്‍ നിന്ന് കുഞ്ഞിനെ കടത്തികൊണ്ടുപോവുകയും ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടിയും അതിന് സകല വിധത്തിലും ഒത്താശ ചെയ്യുന്ന സംഭവം ആദ്യമായാണ്. സ്ത്രീയുടെ ചാരിത്ര്യ വിശുദ്ധി, കുടുംബ മഹിമ, സദാചാരം എന്നിവ ചര്‍ച്ച ചെയ്തുകൊണ്ട് സംഭവത്തെ വഴിതിരിച്ചു വിടാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഒരു ദളിത് യുവാവിന്റെ കുഞ്ഞിനെ പ്രസവിച്ചു എന്ന കാരണത്താലാണ് അനുപമയ്ക്ക് കേരളത്തില്‍ ഈ ഗതി ഉണ്ടായത്. എന്നാല്‍ ഇതേ നാട്ടില്‍ തന്നെയാണ് ‘ ജാതി രഹിത കേരളം ‘ എന്നൊക്കെ പറഞ്ഞുകൊണ്ട് സര്‍ക്കാര്‍ പ്രചാരണവും നടത്തുന്നത്. ദുരഭിമാന കൊലകള്‍ അയല്‍ സംസ്ഥാനത്ത് നടക്കുമ്പോള്‍ കേരളത്തില്‍ അത് സംഭവിക്കില്ല എന്ന ധാരണ വളരെ മുന്‍പ് തന്നെ തെറ്റിയതായി കെവിന്റെ സംഭവം തെളിയിക്കുന്നു. എന്നാലിപ്പോള്‍ സമാനമായ രീതിയില്‍ മറ്റൊരു സംഭവം നടന്നിരിക്കുകയാണ്. അനുപമയുടെ കുഞ്ഞിനെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ എടുത്ത് മാറ്റിയത് ദുരഭിമാനത്തിന്റെ പേരില്‍ നടന്ന മറ്റൊരു കുറ്റകൃത്യമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മുഖ്യമന്ത്രി, ഡി.ജി.പി.,ശിശുക്ഷേമ സമിതി, ബാലാവകാശകമ്മീഷന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി തുടങ്ങിയ നിയമ സംവിധാനങ്ങള്‍ക്ക് അനുപമ നല്‍കിയ പരാതിയില്‍ തുടര്‍ നടപടികള്‍ ഉണ്ടാകാതിരുന്നത് നിയമ സംവിധാനങ്ങള്‍ നിഷ്പക്ഷമായല്ല പ്രവര്‍ത്തിക്കുന്നത് എന്നതിന് തെളിവാണ് .. നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ച ശിശുക്ഷേമ സമിതി ഭാരവാഹികളെയും അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെയും നിയമ നടപടിക്ക് വിധേയമാക്കണം.

കുഞ്ഞിനെ തനിക്ക് തിരികെ നല്‍കണം എന്നാവശ്യപ്പെട്ട് അനുപമ ഉന്നതരായ പല നേതാക്കളെയും സമീപിച്ചു എന്നാണറിയാന്‍ കഴിയുന്നത്. എന്നിട്ടും അനുപമക്ക് നീതി കിട്ടിയില്ലയെന്നത് വളരെ ഗൗരവകരമായ കാര്യമാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കക്ഷിരാഷ്ട്രീയത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചല്ല ഇത്തരം മനുഷ്യാവകാശ പ്രശ്‌നങ്ങളോട് ഭരണ സംവിധാനം പ്രതികരിക്കേണ്ടത്. ആയതിനാല്‍ കുറ്റവാളികള്‍ രക്ഷപ്പെട്ടുകൂടാ. അവര്‍ ശിക്ഷിക്കപ്പെടണം. കുഞ്ഞിനെ കണ്ടെത്തി മാതാപിതാക്കളെ തിരിച്ചേല്‍പ്പിക്കേണ്ട ഉത്തരവാദിത്തം പൂര്‍ണമായും സര്‍ക്കാറിന്റേതാണ്. അത് സംസ്ഥാന സര്‍ക്കാര്‍ നിര്‍വ്വഹിക്കുകയും വേണം.

സംയുക്ത പ്രസ്താവനയില്‍ ഒപ്പു വച്ചവര്‍

ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കുറിലോസ്
കെ അജിത
രമ്യ ഹരിദാസ് എം പി
കെ കെ രമ എം എല്‍ എ
ബി ആര്‍ പി ഭാസ്‌കര്‍
കല്പറ്റ നാരായണന്‍
സണ്ണി എം കപിക്കാട്
ഡോ ജെ ദേവിക
ഡോ പി ഗീത
പ്രൊഫ ബി രാജീവന്‍
എം എന്‍ കാരശ്ശേരി
ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്
പി ഇ ഉഷ
കെ കെ കൊച്ച്
ഡോ സോണിയ ജോര്‍ജ്ജ്
ഡോ ആസാദ്
സലീന പ്രക്കാനം
സിവിക് ചന്ദ്രന്‍
വി പി സുഹ്റ
എന്‍ പി ചെക്കുട്ടി
കെ കെ ബാബുരാജ്
എം ഗീതാനന്ദന്‍
മേഴ്സി അലക്സാണ്ടര്‍
മൃദുലാ ദേവി എസ്
സി ആര്‍ നീലകണ്ഠന്‍
അഡ്വ നൂര്‍ബിനാ റഷീദ്
കെ എസ് ഹരിഹരന്‍
അഡ്വ കുക്കു ദേവകി
ജിയോ ബേബി
എം സുല്‍ഫത്ത്
ശ്രീജ നെയ്യാറ്റിന്‍കര
ഡോ ഹരിപ്രിയ
എന്‍ സുബ്രമഹ്ണ്യന്‍
ഡോ സോയ ജോസഫ്
കെ കെ റൈഹാനത്ത്
ഡോ സാംകുട്ടി പട്ടം കരി
തനൂജ ഭട്ടതിരി
പുഷ്പവതി പൊയ്പാടത്ത്
സമീര്‍ ബിന്‍സി
ദിനു വെയില്‍
എ എസ് അജിത് കുമാര്‍
ഡോ രാജേഷ് കോമത്ത്
ജോളി ചിറയത്ത്
ചാരുലത എ എസ്
തുളസീധരന്‍ പള്ളിക്കല്‍
അഡ്വ ഭദ്ര കുമാരി
അജയ കുമാര്‍
അമ്മിണി കെ വയനാട്
റെനി ഐലിന്‍
അഡ്വ പി എ പൗരന്‍
സി എ അജിതന്‍
അഡ്വ സുജാത വര്‍മ്മ
അഡ്വ ബിന്ദു അമ്മിണി
ദിവ്യ ദിവാകരന്‍
കെ കെ റൈഹാനത്ത്
അഡ്വ ഫാത്തിമ തഹ്ലിയ
ഒ പി രവീന്ദ്രന്‍
അപര്‍ണ ശിവകാമി
സുജ ഭാരതി
അഡ്വ കെ നന്ദിനി
പ്രമീള ഗോവിന്ദ്
അഡ്വ സുധ ഹരിദ്വാര്‍
ആബിദ് അടിവാരം
സുദേഷ് എം രഘു
അമ്പിളി ഓമനക്കുട്ടന്‍
പ്രശാന്ത് സുബ്രമഹ്ണ്യന്‍
ഷഫീഖ് സുബൈദ ഹക്കിം
വിപിന്‍ ദാസ്
ജെന്നി സുല്‍ഫത്ത്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply