സിഖ് വിരുദ്ധകലാപവും കമല്‍നാഥിനെതിരായ കേന്ദ്ര നീക്കവും

1984ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ധിരാഗാന്ധിയെ വെടിവച്ചു കൊന്നതിനെ തുടര്‍ന്ന് ഡല്‍ഹിയിലും മറ്റും സിഖ് വിഭാഗങ്ങള്‍ക്കു നേരെയുണ്ടായ കൂട്ടക്കൊല നടക്കുമ്പോള്‍ കമല്‍നാഥ്, ജഗദീഷ് ടൈറ്റ്ലര്‍, സജ്ജന്‍കുമാര്‍ എന്നിവര്‍ ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു പാര്‍ട്ടിപ്രവര്‍ത്തനം നടത്തിയിരുന്നത്. സെന്‍ട്രല്‍ ഡല്‍ഹിയിലെ റാക്കബ്ഗഞ്ജ് ഗുരുദ്വാരയ്ക്കു പുറത്ത് തടിച്ചുകൂടിയവര്‍ രണ്ടു സിഖുകാരെ കൊലപ്പെടുത്തിയത് കമല്‍നാഥിന്റെ സാന്നിധ്യത്തിലാണെന്നാണു സാക്ഷിമൊഴി.

കോണ്‍ഗ്രസ്സ് നേതാക്കളള കുടുക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണല്ലോ കേന്ദ്രസര്‍ക്കാരും ബിജെപി നേതൃത്വവും. . അതിന്റെ ഭാഗമായി പഴയ പല കേസുകളും കുത്തിപ്പൊക്കുകയുമാണ്. അതിന്റെ ഭാഗമായി ഇപ്പോഴിതാ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിനെ കുരുക്കാനുള്ള നീക്കമാണ് ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. 1984ലെ സിഖ് വിരുദ്ധ കലാപക്കേസ് വീണ്ടും അന്വേഷിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിനെ കുരുക്കാന്‍ 1984ലെ സിഖ് വിരുദ്ധ കലാപക്കേസ് വീണ്ടും അന്വേഷിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ വര്‍ഷം മധ്യപ്രദേശ് മുഖ്യമന്ത്രിയായതോടെയാണ് കേസ് വീണ്ടും വേട്ടയാടാന്‍ തുടങ്ങിയത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ സിഖ് ഗ്രൂപ്പ് കമല്‍നാഥിനെതിരേ പ്രതിഷേധിച്ചിരുന്നു. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് കമല്‍നാഥിനെതിരേ പുനരന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്. എന്നാല്‍, കലാപക്കേസുമായി യാതൊരു ബന്ധവുമില്ലെന്നും അന്വേഷണകമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും കമല്‍നാഥ് പറയുന്നു.
1984ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ധിരാഗാന്ധിയെ വെടിവച്ചു കൊന്നതിനെ തുടര്‍ന്ന് ഡല്‍ഹിയിലും മറ്റും സിഖ് വിഭാഗങ്ങള്‍ക്കു നേരെയുണ്ടായ കൂട്ടക്കൊല നടക്കുമ്പോള്‍ കമല്‍നാഥ്, ജഗദീഷ് ടൈറ്റ്ലര്‍, സജ്ജന്‍കുമാര്‍ എന്നിവര്‍ ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു പാര്‍ട്ടിപ്രവര്‍ത്തനം നടത്തിയിരുന്നത്. സെന്‍ട്രല്‍ ഡല്‍ഹിയിലെ റാക്കബ്ഗഞ്ജ് ഗുരുദ്വാരയ്ക്കു പുറത്ത് തടിച്ചുകൂടിയവര്‍ രണ്ടു സിഖുകാരെ കൊലപ്പെടുത്തിയത് കമല്‍നാഥിന്റെ സാന്നിധ്യത്തിലാണെന്നാണു സാക്ഷിമൊഴി. കലാപം സംബന്ധിച്ച് അന്വേഷിച്ച നാനാവതി കമ്മീഷന്‍ ഇന്ത്യന്‍ എക്സ്പ്രസ് ലേഖകന്‍ സഞ്ജയ് സൂരി ഉള്‍പ്പെടെ രണ്ടുപേരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചപ്പോഴും കമല്‍നാഥ് സ്ഥലത്തുണ്ടായിരുന്നതായി അറിയിച്ചിരുന്നു. എന്നാല്‍, കലാപകാരികളെ ശാന്തരാക്കുകയാണ് താന്‍ ചെയ്തതെന്നായിരുന്നു കമല്‍നാഥിന്റെ വിശദീകരണം. കലാപത്തില്‍ ഇദ്ദേഹത്തിന്റെ പങ്കിനെ കുറിച്ച് തെളിവൊന്നുമില്ലെന്ന് കമ്മീഷനും കണ്ടെത്തിയിരുന്നു.
തീര്‍ച്ചയായും ഇന്ത്യ കണ്ട ഏറ്റവും ഭീകരമായ കൂട്ടക്കൊലകളിലൊവ്വായിരുന്നു സിഖ് കൂട്ടക്കൊല. വര്‍ഷങ്ങള്‍ക്കുശേഷം കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിനെ ശിക്ഷിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കലാപവുമായി ബന്ധപ്പെട്ട് 88 പേര്‍ക്കെതിരായ ശിക്ഷ ഡല്‍ഹി ഹൈക്കോടതി ശരിവച്ചിരുന്നു. അതേസമയം കുറ്റക്കാരെല്ലാം ശിക്ഷിക്കപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിന്റെ മുന്‍കൈയില്‍ നടന്നതുമായ കൂട്ടക്കൊലയില്‍ ദശകങ്ങള്‍ക്കുശേഷമാണ് ചെറിയ ശിക്ഷയെങ്കിലുമുണ്ടായത്.

 

 

 

 

 

 

 

 

1984 ഒക്ടോബര്‍ 31 ന് മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തെത്തുടര്‍ന്നാണു രാജ്യത്ത് സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ രാജ്യത്താകമാനം 2,733 പേര്‍ കൊല്ലപ്പെട്ടെന്നാണു കണക്കുകള്‍. ഇതില്‍ 2,100 കൊലപാതകങ്ങളും ഡല്‍ഹിയിലാണ് അരങ്ങേറിയത്. 30 വര്‍ഷം മുമ്പ് ആ വന്‍മരം വീണപ്പോള്‍ അടിയില്‍പെട്ട് ഇല്ലാതായ ചെറുചെടികളായിരുന്നു അവരെന്നു പറഞ്ഞ് കൂട്ടക്കൊലകളെ ന്യായീകരിച്ചത് ഇന്ദിരക്കുശേഷം പ്രധാനമന്ത്രിയായ മകന്‍ രാജീവ് ഗാന്ധി തന്നെയായിരുന്നു.
സ്വതന്ത്ര ഖാലിസ്ഥാനായി കലാപം നടത്തിയ സിക് തീവ്രവാദികളെ തുരത്താന്‍ അമൃത് സര്‍ ക്ഷേത്രത്തില്‍ നടത്തിയ സൈനിക ഇടപെടലായിരുന്നു ഇന്ദിരയുടെ വധത്തിലേക്ക് നയിച്ചതെന്ന ചരിത്രം എല്ലാവര്‍ക്കുമറിയാവുന്നത്. അംഗരക്ഷകരായ സിഖുകാരെ മാറ്റാന്‍ നിരവധി പേര്‍ ഉപദേശിച്ചിരുന്നെങ്കിലും ഇന്ദിര അതിനു തയ്യാറായില്ല. അതേ സിഖുകാരാലാണ് അവര്‍ കൊല്ലപ്പെട്ടത്. തുടര്‍ന്നായിരുന്നു കൂട്ടക്കൊലകള്‍ അരങ്ങേറിയത്. ലണ്ടനിലെ സിഖ് സമൂഹം മധുരം വിതരണം ചെയ്തും നൃത്തം ചെയ്തും ഇന്ദിരാഗാന്ധിയുടെ മരണം ആഘോഷിച്ചെന്ന പ്രചാരണങ്ങള്‍ ഡല്‍ഹിയില്‍ പരന്നു. ആശുപത്രി പരിസരത്തുണ്ടായിരുന്ന ജനക്കൂട്ടം അതോടെ അക്രമാസക്തമായി. അക്രമികള്‍ സിഖുകാരുടെ കച്ചവട സ്ഥാപനങ്ങളും വീടുകളും കൊള്ളയടിക്കുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്തു. വാര്‍ത്തയറിഞ്ഞ് ആശുപത്രിയിലെത്തിയ അന്നത്തെ രാഷ്ട്രപതി സെയില്‍സിംഗിന്റെ വാഹന വ്യൂഹം പോലും ആക്രമിക്കപ്പെട്ടു. അക്രമത്തെത്തുടര്‍ന്ന് ഏതാണ്ട് 20000 ഓളം ആളുകള്‍ ഡല്‍ഹി വിട്ട് ഓടിപ്പോയിയെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകള്‍ പറയുന്നു. വ്യക്തമായ പദ്ധതിപ്രകാരം നടത്തിയ ഒരു കലാപമായിരുന്നു ഇതെന്ന് മാധ്യമങ്ങളും, മനുഷ്യാവകാശ സംഘടനകളും വിശ്വസിക്കുന്നു. കോണ്‍ഗ്രസ്സ് നേതാക്കളുള്‍പ്പടെയുള്ളവര്‍ പ്രാദേശികമായി മീറ്റിങ്ങുകള്‍ നടത്തുകയും, കയ്യില്‍കിട്ടാവുന്ന ആയുധങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്യുകയും ചെയ്യുകയായിരുന്നു. ഇരുമ്പു ദണ്ഡുകളും സ്‌ഫോടക വസ്തുക്കളും കഠാരകളും മണ്ണെണ്ണയുമായെത്തിയ അക്രമികള്‍ കണ്ണില്‍ കണ്ട സിഖ് സമുദായാംഗങ്ങളെയെല്ലാം ആക്രമിച്ചു. സിഖ് ഭൂരിപക്ഷ പ്രദേശങ്ങളില്‍ തീവെപ്പും ബലാത്സംഗങ്ങളും കൊള്ളയും അരങ്ങേറി. ഡല്‍ഹിയില്‍ ബസ്സുകളും ട്രെയിനുകളും തടഞ്ഞ് നിര്‍ത്തി ഗുരുദ്വാരകളില്‍ അഭയം തേടിയവര്‍ അവിടെ വെച്ച് കൂട്ടമായി ആക്രമിക്കപ്പെട്ടു. സിഖുകാര്‍ കൂട്ടമായി താമസിച്ചിരുന്ന പ്രദേശങ്ങളില്‍ മൃതശരീരങ്ങളിലോ, മൃതശരീരങ്ങളില്‍ നിന്നും വേര്‍പെട്ട ഭാഗങ്ങളിലോ ചവിട്ടാതെ നടക്കാനാവുമായിരുന്നില്ലെന്ന് പിറ്റേദിവസം സംഭവസ്ഥലം സന്ദര്‍ശിച്ച ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ടര്‍ രാഹുല്‍ ബേദി രേഖപ്പെടുത്തിയിരിക്കുന്നു. സിഖുകാരേയും, അവര്‍ താമസിക്കുന്ന സ്ഥലങ്ങളും കണ്ടു പിടിക്കുവാന്‍ അക്രമത്തിനു നേതൃത്വം നല്‍കിയവര്‍ റേഷന്‍ കാര്‍ഡുകളും, വോട്ടര്‍ പട്ടികയും, സ്‌കൂള്‍ രജിസ്‌ട്രേഷന്‍ വിവരങ്ങളും എല്ലാം സംഘടിപ്പിച്ചിരുന്നു. ഒക്ടോബര്‍ 31 രാത്രി തന്നെ, സിഖുകാരുടെ വീടുകള്‍ കണ്ടുപിടിച്ച് അതിലെല്ലാം ഇംഗ്ലീഷ് അക്ഷരം ‘ട’ എന്നു രേഖപ്പെടുത്തിയിരിക്കുന്നു. പിറ്റേ ദിവസം സിഖുകാരുടെ വീടുകള്‍ പ്രത്യേകമായി തിരിച്ചറിയാനായിരുന്നു ഇത്. പിന്നീട് നടന്ന അന്വേഷണകമ്മീഷനുകള്‍ക്ക് ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴികളില്‍ ഇതെല്ലാം രേഖപ്പെടുത്തിയിരിക്കുന്നു.
കൂട്ടക്കൊലയെ കുറിച്ച് പിന്നീട് നിരവധി കമ്മീഷനുകള്‍ അന്വേഷിച്ചു. മര്‍വാ കമ്മീഷന്‍, രംഗനാഥ് മിശ്ര കമ്മീഷന്‍, കപൂര്‍മിത്തല്‍ കമ്മിറ്റി, ജയിന്‍ ബാനര്‍ജീ സമിതി, പോറ്റി റോഷാ സമിതി, ജയിന്‍ അഗര്‍വാള്‍ കമ്മിറ്റി, അഹുജാ സമിതി, ധില്ലന്‍ സമിതി, നറുള കമ്മീഷന്‍, നാനാവതി കമ്മീഷന്‍ എന്നിങ്ങനെ പട്ടി നീളുന്നു. .എന്നിട്ടും ഇരകള്‍ക്ക് നീതി ലഭിച്ചിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. അപ്പോഴും കമല്‍ നാഥിനെതിരായ നീക്കം പ്രതിപക്ഷത്തെ ഇല്ലാതാക്കുക എന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന ആരോപണം ശരിയാണോ അല്ലയോ എന്നത് കാലം തീരുമാനിക്കട്ടെ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply