അലനും താഹയും ഇടതുതീവ്രവാദത്തെ തള്ളിപ്പറഞ്ഞില്ലെങ്കിലോ?
ഒരുവശത്തു വലതുപക്ഷ അവസരവാദത്തോടും മറുവശത്തു ഇടതുപക്ഷ തീവ്രവാദത്തോടും എതിരിടുക എന്നതാണല്ലോ മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന പ്രമാണം തന്നെ .സുനില്‍ ഉള്‍കൊള്ളുന്ന ഇടതുപക്ഷം അത് കാലങ്ങളായി ചെയ്യുന്നുണ്ട് .സി .പി .ഐ യോടുള്ള ഭിന്നതക്ക് കാരണം വലതുപക്ഷ അവസരമാണെങ്കില്‍, വിവിധ നക്‌സല്‍ -മാവോവാദി ഗ്രൂപ്പുകളോടുള്ളത് ഇടതു തീവ്രവാദത്തോടുള്ള എതിര്‍പ്പാണല്ലോ.
”തഹാക്കും അലനും ജാമ്യം ലഭിച്ചതില്‍ സന്തോഷം .ആശ്വാസം .ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നയത്തിനും രാഷ്ട്രീയ ധാര്‍മികതക്കും തീര്‍ത്തും എതിരായ നടപടിയായിരുന്നു അലനെയും താഹയെയും uapa ചുമത്തി ജയിലിലടച്ച നടപടി .ഇടതുപക്ഷം ഇക്കാര്യത്തില്‍ ആത്മപരിശോധനക്കും സ്വയം വിമര്‍ശനത്തിനും തയ്യാറാകണം” .പ്രിയ സുഹൃത്ത് സുനില്‍ പി ഇളയിടത്തിന്റെ പ്രതികരണമാണിത്. ഈ ഇടതുപക്ഷ നയവും ധാര്‍മ്മികതയും എളുപ്പത്തില്‍ പുനഃപരിശോധനയും സ്വയം വിമര്‍ശനവും നടത്താന്‍ പറ്റുന്ന വിധത്തില്‍ ലളിതമാണോ എന്നാണ് സംശയം .
ഒരുവശത്തു വലതുപക്ഷ അവസരവാദത്തോടും മറുവശത്തു ഇടതുപക്ഷ തീവ്രവാദത്തോടും എതിരിടുക എന്നതാണല്ലോ മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന പ്രമാണം തന്നെ .സുനില്‍ ഉള്‍കൊള്ളുന്ന ഇടതുപക്ഷം അത് കാലങ്ങളായി ചെയ്യുന്നുണ്ട് .സി .പി .ഐ യോടുള്ള ഭിന്നതക്ക് കാരണം വലതുപക്ഷ അവസരമാണെങ്കില്‍, വിവിധ നക്‌സല്‍ -മാവോവാദി ഗ്രൂപ്പുകളോടുള്ളത് ഇടതു തീവ്രവാദത്തോടുള്ള എതിര്‍പ്പാണല്ലോ. മുന്‍കാലത്തു എം .എല്‍ പ്രസ്ഥാനത്തെയും ജനകീയ സാംസ്‌കാരിക വേദിയെയും എതിരിട്ടത് ആശയപരമായി മാത്രമായിരുന്നില്ല .പാര്‍ട്ടി സാം വിധാനത്തേയും ഭരണാധികാരത്തെയും ഉപയോഗിച്ചു അടിച്ചമര്‍ത്തുകയാണ് നടന്നത് .അലന്റെയും താഹയുടെയും പേരില്‍ uapa ചുമത്തിയതില്‍ അതേ തുടര്‍ച്ച തന്നെയാണുള്ളത് .ഇക്കാര്യത്തില്‍ എന്തെങ്കിലും നയവ്യതിയാനമോ ധാര്‍മ്മികമായ തെറ്റോ സംഭവിച്ചിട്ടുണ്ടെന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അംഗീകരിക്കുമെന്നു തോന്നുന്നില്ല .
യഥാര്‍ത്ഥത്തില്‍ ആരാണ്’തെറ്റ് ‘തിരുത്തിയത് ? അല്ലെങ്കില്‍ തെറ്റ് തിരുത്തിയതായി പ്രതീക്ഷിക്കപ്പെടുന്നത് ? അലനും താഹയും ഇടതു തീവ്രവാദത്തെ തള്ളിപറയാതെ , അതിനോട് ചെറിയ ആഭിമുഖ്യമെങ്കിലും ഈ കാലയളവില്‍ കാണിച്ചിരുന്നെങ്കില്‍ സകല ലെഫ്റ്റ് ലിബറലുകളും പോലീസിനെക്കാളും വലിയ യജമാനര്‍ ആകുന്നത് കാണാമായിരുന്നു .ചുരുക്കി പറഞ്ഞാല്‍ ,പാര്‍ട്ടിയും ഭരണകൂടവും വിനിയോഗിച്ച സ്വാഭാവിക അധികാരത്തിനു വിധേയമായി അവര്‍ പരുവപ്പെട്ടു, തിരുത്തപ്പെട്ടു എന്നാണ് ഇടതു ലിബറലുകള്‍ ആശ്വസിക്കുന്നത് .ഇതില്‍ കമ്മ്യൂണിസ്റ്റ് ധാര്‍മ്മികതയും നൈതികതയുമെല്ലാം ആരോപിക്കാവുന്ന പദങ്ങള്‍ മാത്രം .ഇത്തരം വാക്കുകള്‍ മാര്‍ക്‌സിസ്റ്റ് നിഘണ്ടുവില്‍ ധാരാളം ഉണ്ടല്ലോ .
(ഫേസ് ബുക്ക് പോസ്റ്റ്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
അതുൽ
September 12, 2020 at 5:25 pm
ആരാ ഇടത് ? ആരാ വലത് ??? സിപിഎം ഇപ്പഴും ഇടത് ആണെന്ന് പറയാൻ ഉളുപ്പില്ലേ ? സിപിഐ മാത്രമാണ് ഇപ്പഴും ഇടത് നയം പ്രസംഗത്തിൽ ഒതുക്കാതെ പ്രവർത്തിയിലും കാണിക്കുന്ന പ്രസ്ഥാനം