ഭൂതവും ദുര്‍ഭൂതവും കാരണഭൂതവും

കമ്യൂണിസ്റ്റാണെന്ന് പറയുന്ന പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാറിനെ ദുര്‍ഭൂതം എന്ന് പറഞ്ഞതിന് കോണ്‍ഗ്രസിന്റെ സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെയുള്ള തെറിവിളികള്‍ സൈബര്‍ സഖാക്കള്‍ ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ല. തെറി വിളിക്കുന്നവര്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആമുഖം പോലും വായിച്ചിരിക്കാന്‍ ഇടയില്ല.

‘യൂറോപ്പിനെ ഒരു ഭൂതം ബാധിച്ചിരിക്കുന്നു. കമ്യൂണിസം എന്ന ഭൂതം’ എന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ തുടക്കത്തില്‍ തന്നെ എഴുതിവെച്ച ആളുടെ പേര് കാറല്‍ മാര്‍ക്‌സ് എന്നാണ് . കമ്യൂണിസത്തെ ഭൂതബാധയായി കാണുന്ന ഭാവനകള്‍ക്ക് സാക്ഷാല്‍ കാറല്‍ മാര്‍ക്‌സിനോളം തന്നെ പഴക്കമുണ്ട്, അതേ സമയം, കമ്യൂണിസ്റ്റാണെന്ന് പറയുന്ന പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാറിനെ ദുര്‍ഭൂതം എന്ന് പറഞ്ഞതിന് കോണ്‍ഗ്രസിന്റെ സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെയുള്ള തെറിവിളികള്‍ സൈബര്‍ സഖാക്കള്‍ ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ല. തെറി വിളിക്കുന്നവര്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആമുഖം പോലും വായിച്ചിരിക്കാന്‍ ഇടയില്ല. തെറി വിളിക്കാന്‍ അതിന്റെ ആവശ്യവുമില്ലല്ലോ. ഇനി കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചാല്‍ തന്നെ, അത് തെറിവിളിക്കുന്നവരെ തടയുകയുമില്ല.

മതവിരുദ്ധന്‍ ആണെന്ന് പറയുമ്പോള്‍ തന്നെ, മതാത്മകമായ ഭാഷയില്‍ വിശ്വാസത്തിന്റെ ഇഷ്ടികകള്‍ കൊണ്ട് തന്നെയാണ്, മാര്‍ക്‌സ് മാനിഫെസ്റ്റോ നിര്‍മിച്ച് വെച്ചിരിക്കുന്നത്. മറ്റ് വിശ്വാസികളെ മുഴുവന്‍ നിര്‍ദയം പരിഹസിക്കുമ്പോഴും, വിശ്വാസികളുടെ മനോനില തന്നെയാണ് മാര്‍ക്‌സിസ്റ്റുകളേയും നയിക്കുന്നത്. അത് കൊണ്ട് തന്നെയാണ്, മരിച്ച മാര്‍ക്‌സിനെ കുറിച്ച് പറയുമ്പോള്‍ മാത്രമല്ല, ജീവിച്ചിരിക്കുന്ന പിണറായി വിജയനെക്കുറിച്ച് പറയുമ്പോഴും അവര്‍ പ്രകോപിതരാകുന്നത്. ഫാസിസത്തിന്റെ പതിനാല് ലക്ഷണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ഉമ്പര്‍ട്ടോ എക്കോ പറഞ്ഞത് , ചോദ്യം ചെയ്യാന്‍ പെടാന്‍ പാടില്ലാത്ത നേതൃത്വം എന്നാണെങ്കില്‍, അത് ഇവിടെ അക്ഷരം പ്രതി നടപ്പാക്കുന്നത് പിണറായി വിജയന്റെ പാര്‍ട്ടിയും അതിന്റെ നേതൃത്വവും അണികളും തന്നെയാണ്. പാര്‍ട്ടിയില്‍ പോലും, പിണറായി കഴിഞാല്‍ ആര് എന്ന ചോദ്യത്തിന് ഉത്തരം, അത് ഒരിക്കലും കഴിയുന്നില്ലല്ലോ എന്ന കെജി ശങ്കരപിള്ളയുടെ കവിതയുടെ പാരഡി തന്നെയായിരിക്കും അതിന്റെ മറുപടി.

എല്ലാ ഐശ്വര്യങ്ങള്‍ക്കും ‘കാരണഭൂതന്‍’ എന്ന് ഭക്തജനങ്ങള്‍ കരുതുന്ന പിണറായി വിജയന്റെ സര്‍ക്കാരിനെ ദുര്‍ഭൂതം എന്ന് വിളിച്ചാല്‍ ആരാധകര്‍ക്ക് അത് സഹിക്കില്ല. അതേ സമയം, സമകാലിക കേരളത്തില്‍ തുടര്‍ഭരണത്തിന്റെ കെടുതികളില്‍ ജീവിക്കുന്ന ഒരാളെ സംബന്ധിച്ചേടത്തോളം കാറല്‍ മാര്‍ക്‌സിന്റെ ഭൂതത്തെ പിണറായി സര്‍ക്കാറിലേക്ക് പരിഭാഷപ്പെടുത്തുക എന്ന് പറയുന്നത് തികച്ചും സ്വാഭാവികം മാത്രമാണ്. അതാണ് , അത് മാത്രമാണ് കെ സി വേണുഗോപാല്‍ ചെയ്തത്. അതിന്റെ പേരില്‍ ആണ് ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങളും

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply