എന്‍ എസ് മാധവന്റേത് കോപ്പി ക്യാറ്റ് നിലപാട് – കെ ഗോപിനാഥന്‍

ഇത്രയും അഹങ്കാരവും അസംബന്ധതയും മുറ്റി നില്ക്കുന്ന ഒരു സമീപനം ഉന്നതമായ രാഷ്ട്രീയ-മൂല്യബോധങ്ങള്‍ അവകാശപ്പെടുന്ന എഴുത്തുകാര്‍/കലാകാരന്മാരില്‍ നിന്ന് ഉണ്ടായതായി ഓര്‍ക്കുന്നില്ല. താന്‍പോരിമയും, ഉടമസ്ഥതാവാദത്തിന്റെ അശ്ലീല വ്യാഖ്യാനവുമായി മാത്രമെ എന്‍.എസ്.മാധവന്റെ ഹിഗ്വിറ്റ എന്ന നാമധേയത്തിലുള്ള അവകാശവാദത്തെ കാണാനാവൂ. ഹിഗ്വിറ്റയെ മലയാളികള്‍ അറിയുന്നത് ഈ അക്ഷരപ്രമാണിയുടെ ചെറുകഥയിലൂടെയാണത്രേ! സാക്ഷാല്‍ ഹിഗ്വിറ്റ പോലും അദ്ദേഹത്തെ അറിയുന്നത് ഈ കഥയിലൂടെയായിരിക്കും!

കഥയെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്തിട്ടുള്ളവരുടെ കൂട്ടത്തിലാണ് ഞാനും. ഇപ്പോഴും. പക്ഷേ മനോഹരമായ ആ സര്‍ഗ്ഗസൃഷ്ടിയുടെ പിറകില്‍ ഇത്രയും വികൃതമായ ഒരു മനസ്സ് ഞങ്ങള്‍ പ്രതീക്ഷിച്ചില്ല സര്‍. ഈ തിരിച്ചറിവ് പകര്‍ന്നതിന് താങ്കളോട് നന്ദിയുണ്ട്. താങ്കളുടെ നാട്യങ്ങളില്‍ നിന്ന് ഞങ്ങള്‍ നിരൂപിച്ചെടുത്ത താങ്കളുടെ ചിത്രം ഞങ്ങളുടെ പിഴവ്. കോപ്പി ലെഫ്റ്റ് ആയില്ലെങ്കിലും കോപ്പി റൈറ്റും മറികടന്ന് കോപ്പി ക്യാറ്റ് ആയിക്കളയും, അത്രയും തരം താഴും എന്ന് ഒരിക്കലും താങ്കളെപറ്റി ധരിച്ചതില്ല. ധാര്‍മ്മികതയുടെ യാതൊരു നാട്യങ്ങളുമില്ലാത്ത ഫിലിം ചേംബറിനെപോലുള്ള ഒരു ബോഡിയുടെ വിലക്കിനെ സ്വാഗതം ചെയ്യുന്ന എഴുത്തുകാര്‍ ഖാപ്പ് പഞ്ചായത്തിന്റെ പണി ചെയ്യുന്നോ?

ഫുട്ബാളര്‍ ഹിഗ്വിറ്റപോലും മാധവനോട് സമ്മതം ചോദിക്കണോ? ഒരു സിനിമയുടെ പേരിടാന്‍ അതുമായി ഒരുതരത്തിലും ബന്ധമില്ലാത്ത ഒരു എഴുത്തുകാരന്റെ സമ്മതം വാങ്ങണം പോലും! ഇല്ലെങ്കില്‍ ‘മദ്യാദകേടാ’ണെന്ന് സാഹിത്യ ശിരോമണി സച്ചിദാനന്ദ പ്രഭുവും കല്‍പിച്ചിരിക്കുന്നു. ഇല്ലെങ്കില്‍ പിണറായി വിജയനെ കൊണ്ട് നടപടിയാക്കും എന്ന് അത്രയൊന്നും ഒളിക്കാത്ത ഭീഷണിയും! ഒരു പേര് വിലക്കാന്‍ ഭരണകൂട അധികാരത്തെ നിര്‍ബന്ധിക്കുക! ഞങ്ങള്‍ താങ്കളെയും ശരിയായി മനസ്സിലാക്കിവരുന്നേയുള്ളു സര്‍! ഇവര്‍ക്കൊക്കെ അധികാരകേന്ദ്രങ്ങളും അവരുടെ വിലക്കുകളും എന്നാണ് ഇത്ര പ്രിയപ്പെട്ടതാവാന്‍ തുടങ്ങിയത്! എല്ലാതരത്തിലുള്ള വിലക്കുകളും നിരോധനങ്ങളും തിരസ്‌കരിക്കപ്പെടേണ്ടവയാണ്. പ്രതിഷേധാര്‍ഹമാണ്. ഇവിടെ എഴുത്തുകാര്‍തന്നെ അത് ആവശ്യപ്പെടുന്നു. വിചിത്രം!

ഹിഗ്വിറ്റ എന്ന നാമം മാധവന് മാത്രം അവകാശപ്പെട്ടതല്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ആ പേരിന് അംഗീകാരം നല്കിയ ചേംബര്‍ ഇന്ന് അത് വിലക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്. അതും ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയശേഷം! അത് പിന്‍വലിച്ചേ മതിയാകൂ. സച്ചിദാനന്ദ-മാധവാധികള്‍ ഈ നിലപാടില്‍ നിന്ന് പിന്‍വാങ്ങി തെറ്റ് ഏറ്റ് പറയണം. ഇതൊന്നും സംഭവിക്കുന്നില്ലെങ്കില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നിയമപരമായി നേരിടണം. അവരുടെ അവകാശം സംരക്ഷിക്കണം. സര്‍ഗ്ഗാത്മക സ്വാതന്ത്ര്യവും. അതിന് എല്ലാ പിന്തുണയും നല്‍കാന്‍ പൊതുസമൂഹത്തിന് ധാര്‍മ്മിക ബാദ്ധ്യതയുണ്ട്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply