ഋഷിരാജ് സിംഗ് അറിയാന്‍

  ഋഷിരാജ് സിംഗ് ആണല്ലോ ഇപ്പോഴത്തെ സ്റ്റാര്‍? സിങ്കത്തെ കുറിച്ചുള്ള പ്രകീര്‍ത്തനങ്ങളാണെങ്ങും. മനോരമയുടെ ന്യൂസ് മേക്കറിന്റെ ഫൈനലില്‍ സിങ്കം ഏറ്റുമുട്ടുന്നത് സാക്ഷാല്‍ പിസി ജോര്‍ജ്ജിനോട്. സോഷ്യല്‍ മീഡിയയില താരം. സഹിക്കവയ്യാതെ റോഡപകടങ്ങളുടെ കണക്കുകളെ കുറിച്ച് അദ്ദേഹം പറയുന്നതെല്ലാം നുണയാണെന്ന് കേരള പോലീസ്. സിങ്കം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണറായശേഷം റോഡപകടങ്ങളില്‍ കുറവൊന്നുമില്ലെന്നാണ് പോലീസിന്റെ വാദവും കക്കുകളും. സത്യമെന്തായാലും നമ്മുടെ റോഡുകളിലെ മനുഷ്യക്കുരുതി അനുദിനം തുടരുന്നു. മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം, ഹെല്‍മെറ്റ് തുടങ്ങിയവക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണല്ലോ സിങ്കം ചെയ്യുന്നത്. അവയെല്ലാം […]

 

Rishiraj-singh-Newskerala

ഋഷിരാജ് സിംഗ് ആണല്ലോ ഇപ്പോഴത്തെ സ്റ്റാര്‍? സിങ്കത്തെ കുറിച്ചുള്ള പ്രകീര്‍ത്തനങ്ങളാണെങ്ങും. മനോരമയുടെ ന്യൂസ് മേക്കറിന്റെ ഫൈനലില്‍ സിങ്കം ഏറ്റുമുട്ടുന്നത് സാക്ഷാല്‍ പിസി ജോര്‍ജ്ജിനോട്. സോഷ്യല്‍ മീഡിയയില താരം. സഹിക്കവയ്യാതെ റോഡപകടങ്ങളുടെ കണക്കുകളെ കുറിച്ച് അദ്ദേഹം പറയുന്നതെല്ലാം നുണയാണെന്ന് കേരള പോലീസ്. സിങ്കം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണറായശേഷം റോഡപകടങ്ങളില്‍ കുറവൊന്നുമില്ലെന്നാണ് പോലീസിന്റെ വാദവും കക്കുകളും. സത്യമെന്തായാലും നമ്മുടെ റോഡുകളിലെ മനുഷ്യക്കുരുതി അനുദിനം തുടരുന്നു.
മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം, ഹെല്‍മെറ്റ് തുടങ്ങിയവക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണല്ലോ സിങ്കം ചെയ്യുന്നത്. അവയെല്ലാം അല്ലെങ്കിലും നിയമവിരുദ്ധമാണ്. അവ നടപ്പാക്കാന്‍ ഋഷിരാജടക്കമുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ബാധ്യസഅഥരാണഅ. അതിനാണ് അദ്ദേഹം വന്‍തുക ശബളം വാങ്ങുന്നത്. അതില്‍ നിന്ന് വ്യത്യസ്ഥമായി ഇക്കാര്യത്തില്‍ എന്തെങ്കിലും സംഭാവനയുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. ആ പരിശോധന നല്‍കുന്നത് നിരാശമാത്രം.
എന്നാല്‍ കാതലായ ചോദ്യം ഇവയാണ്്. മലയാളിയെ ട്രാഫിക് സാക്ഷരരാക്കാന്‍ ഋഷിരാജ് സിംഹത്തിനാകുമോ? വന്‍തുക നികുതി പിരിക്കുന്ന സര്‍ക്കാരിന് തിരിച്ച് മികച്ച റോഡുകള്‍ ജനങ്ങള്‍ക്കു നല്‍കാന്‍ ബാധ്യതയില്ലേ? അക്കാര്യത്തില്‍ വല്ലതും ചെയ്യാന്‍ ഇദ്ദേഹത്തിനാകുമോ? സ്വകാര്യവാഹനങ്ങളുടെ പെരുപ്പം നിയന്ത്രിച്ച് പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ ഇദ്ദേഹത്തിനാകുമോ? കേരളത്തിനനുയോജ്യമായ ഗതാഗതനയം രൂപീകരിക്കാനാകുമോ? റോഡുവികസനത്തിനായി കുടിയൊഴിപ്പിക്കുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരം വാങ്ങികൊടുക്കാനാവുമോ? കാല്‍നടക്കാര്‍ക്കും സെക്കിള്‍ യാത്രക്കാര്‍ക്കും അവകാശപ്പെട്ടതുകൂടിയാണ് പൊതുനിരത്തെന്ന് സ്ഥാപിക്കാന്‍ കഴിയുമോ? അതൊന്നും തന്റെ ജോലിയല്ല എന്നായിരിക്കാം മറുപടി. നിലനില്‍ക്കുന്ന നിയമം നടപ്പാക്കാന്‍ വേണമെങ്കില്‍ മീശ പിരിക്കാം. അതിനാണോ ഈ കോലാഹലം?
കോഴിക്കോടുണ്ടായ ഒരു പരീക്ഷണം ഉദാഹരണമായി ചൂണ്ടികാട്ടാം. സ്വകാര്യബസുകളുടെ മത്സരയോട്ടം മഹാദുരന്തങ്ങള്‍ക്കു കാരണമായിട്ടു കാലമേറെയായല്ലോ. ബസുടമകള്‍ക്കും ജീവനക്കാര്‍ക്കും 10 രൂപ കൂടുതല്‍ കിട്ടാനാണ് ഈ മരണപ്പാച്ചില്‍. കോഴിക്കോട് അടുത്തകാലത്ത് ചില ബസുടമകള്‍ ഒരു തീരുമാനമെടുത്തിരുന്നു. ഒരോദിവസത്തേയും എല്ലാവരുടേയും വരുമാനം തുല്ല്യമായി വീതിക്കുക എന്നതായിരുന്നു അത്. സ്വാഭാവികമായും അപ്പോള്‍ മത്സരയോട്ടം കുറയും. ഇതൊരു ഉദാഹരണം മാത്രം. ഇത്തരത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള നയങ്ങള്‍ സ്വീകരിക്കാന്‍ കഴിയുമോ? അല്ലാതെ സിനിമാനടന്മാര്‍ ഹെല്‍മെറ്റ് ധരിക്കണമന്നൊക്കെ ഉത്തരവിടുമ്പോള്‍ ചിരിക്കാതിരിക്കുന്നതെങ്ങെനെ? ഇനി എഴുത്തുകാര്‍ ഇങ്ങനെയൊക്കെ എഴുതുണമെന്ന് ഇദ്ദേഹം ഉത്തരവിടുമോ?
മദ്യപാനം, ഹെല്‍മെറ്റും ബെല്‍റ്റും ഉപയോഗിക്കാതിരിക്കല്‍, അമിതവേഗത, മത്സരയോട്ടം, ഡ്രൈവര്‍ക്ക് വിശ്രമം ലഭിക്കായ്ക, മൊബൈല്‍ ഉപയോഗം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍ അവയേക്കാള്‍ എത്രയോ പ്രധാനമാണ് റോഡുകളുടേയും വാഹനങ്ങളുടേയും മോശം അവസ്ഥ. അക്കാര്യങ്ങളില്‍ കാര്യമായൊന്നും താങ്കള്‍ ചെയ്യുന്നതായി അറിയില്ല. അതോടൊപ്പം വാഹനപെരുപ്പത്തെ കുറിച്ച് താങ്കള്‍ സംസാരിക്കുന്നതു കേട്ടു. അതിനു തടയിടാന്‍ എന്തുചെയ്യാന്‍ കഴിയും? വാഹനം പെരുകുമ്പോള്‍ കൂടുതല്‍ റോഡുവേണം, റോഡുകള്‍ക്ക് വീതി കൂടുതല്‍ വേണം. അതിനായി കുടിയൊഴിക്കലുകള്‍. ഇന്ധന ഉപയോഗം. പരിസ്ഥിതി നശീകരണം. ട്രാഫിക് ജാം. പാര്‍ക്കിംഗ് സൗകര്യമില്ലായ്മ. ഇവയാണ് സത്യത്തില്‍ കേരളം നേരിടുന്ന ഏറ്റവും മുഖ്യമായ ഗതാഗത പ്രശ്‌നം. എത്രയോ രാജ്യങ്ങളില്‍ സ്വകാര്യവാഹനങ്ങള്‍ കുറക്കാനും പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനും ബോധവല്‍ക്കരണവും കര്‍ശന നിയമങ്ങളും നടപ്പാകുന്നു. ഇവിടെയാകട്ടെ എല്ലാ നിയമങ്ങളും സ്വകാര്യവാഹനങ്ങള്‍ക്കു അനുകൂലമാണ്. ട്രെയിനും ബസും സൈക്കിളും കാല്‍നടയും പ്രോത്സാഹിപ്പിക്കുന്ന ഗതാഗതനയങ്ങള്‍ സ്വാകരിക്കുന്നതില്‍ മുന്‍കൈ എടുക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ക്ക് ബാധ്യതയില്ലേ? ഉദാഹരണമായി സിനിമയില്‍ ഹെല്‍മെറ്റ് പാടില്ല എന്നതിനു പകരം സമ്മാനങ്ങളായി കാറുകളും ബൈക്കുകളും നല്‍കുന്ന പരിപാടികള്‍ അവസാനിപ്പിക്കാന്‍ എന്തേ താങ്കള്‍ പറയാത്തത്? വന്‍കിട കാറുകള്‍ക്കും ഒന്നില്‍ കൂടുതല്‍ കാറുകളുള്ളവര്‍ക്കും ഡീസല്‍ സബ്‌സിഡി വേണ്ട എന്നു വെക്കാം. പൊതുവാഹനങ്ങളെ ടോളില്‍ നിന്ന് ഒവിവാക്കാം. നഗരങ്ങലിലേക്ക് സ്വകാര്യവാഹനങ്ങളുടെ പ്രവേശനം വനിയന്ത്രിക്കാം. അതുപോലെ എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടികാട്ടാം. ആ ദിശയില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള എന്തെങ്കിലും നടപടികള്‍ക്ക് താങ്കള്‍ തുടക്കമിടുമോ? എങ്കിലത് ന്യൂസ് മേക്കറാകാനോ കയ്യടിവാങ്ങാനോ ലൈക്കുകള്‍ക്കോ വേണ്ടിയാകില്ല. പുതിയൊരു ട്രാഫിക് സംസ്‌കാരം വളരാനായിരിക്കും അത് സഹായിക്കുക. അപ്പോഴായിരിക്കും ഭാവിതലമുറയുടെ കൂടി കയ്യടി താങ്കള്‍ക്ക് ലഭിക്കുക.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ഋഷിരാജ് സിംഗ് അറിയാന്‍

  1. Yes. We have to implement schemes to reduce the usage of private vehicles to curtail traffic issues.

Leave a Reply