കരുണാകരന്‍ സ്മാരക ട്രസ്റ്റ് അഴിമതിയില്‍ 5 പേര്‍ റിമാന്റില്‍
മുന്‍ കെപിസിസി അംഗം കുഞ്ഞിക്കൃഷ്ണന്‍ നായര്‍ ചെയര്‍മാനായി പെരിങ്ങോമില്‍ രൂപീകരിച്ച ട്രസ്റ്റ്, സ്വരൂപിച്ച പണം കാസര്‍ഗോഡ് ഇതേ പേരില്‍ മറ്റൊരു ട്രസ്റ്റ് രൂപീകരിച്ച് വകമാറ്റിയെന്നാണ് കേസ്.
കണ്ണൂര്‍ ചെറുപുഴയിലെ കെ കരുണാകരന്‍ സ്മാരക ട്രസ്റ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് നേതാക്കള്‍ അടക്കം അഞ്ച് പേര്‍ അറസ്റ്റില്‍. കുഞ്ഞികൃഷ്ണന്‍, റോഷി ജോസ്, ടിഎസ് സ്‌കറിയ, ടിവി അബ്ദുള്‍ സലീം, ജെ സെബാസ്റ്റിയന്‍ എന്നിവരാണ് പിടിയിലായത്. ട്രസ്റ്റിന്റെ മറവില്‍ 30 ലക്ഷം രൂപയുടെ തിരിമറി കാണിച്ചെന്ന് ആരോപിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവ് ജെയിംസ് പന്തമാക്കല്‍ കോടതിയെ സമീപിച്ചിരുന്നു. മുന്‍ കെപിസിസി അംഗം കുഞ്ഞിക്കൃഷ്ണന്‍ നായര്‍ ചെയര്‍മാനായി പെരിങ്ങോമില്‍ രൂപീകരിച്ച ട്രസ്റ്റ്, സ്വരൂപിച്ച പണം കാസര്‍ഗോഡ് ഇതേ പേരില്‍ മറ്റൊരു ട്രസ്റ്റ് രൂപീകരിച്ച് വകമാറ്റിയെന്നാണ് കേസ്. പയ്യന്നൂര്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്റ് ചെയതു. കരാറുകാരന്‍ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇവര്‍ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ നിയമോപദേശം ലഭിച്ച ശേഷം മാത്രമേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുന്ന കാര്യത്തില്‍ പൊലീസ് തീരുമാനമെടുക്കു. സെപ്റ്റംബര്‍ 5നാണ് കരാറുകാരനായ മുത്തപ്പാറക്കുന്നേല്‍ ജോസഫിനെ കെ കരുണാകരന്‍ മെമ്മോറിയല്‍ അശുപത്രിയുടെ മുകളിലത്തെ നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in