മണിപ്പൂരിലേത് വ്യാജഏറ്റുമട്ടല്‍ കൊലകള്‍
നിരവധി വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്ക് കാരണമായ പട്ടാളത്തിന്റെ പ്രത്യേകാധികാരനിയമം പിന്‍വലിക്കാനാവശ്യപ്പെട്ട് ഐതിഹാസിക സമരരം നടത്തുന്ന ഇററോംഷര്‍മ്മിളയുടെ നാട്ടില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് ഇങ്ങനെ. മണിപ്പൂരിലെ ഭൂരിപക്ഷം ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും വ്യാജമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തന്നെ കണ്ടെത്തിയിരിക്കുന്നു. മണിപ്പൂര്‍ സുരക്ഷാസേനയ്‌ക്കെതിരെയുള്ള 44 ഏറ്റുമുട്ടല്‍ കൊലപാതകക്കേസുകള്‍ സംബന്ധിച്ച പരാതി പരിശോധിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 20 എണ്ണം വ്യാജ ഏറ്റുമുട്ടലാണെന്ന് വ്യക്തമാക്കി. സ്വരക്ഷയ്ക്കായി സൈന്യം നടത്തിയ വെടിവെയ്പ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന അവകാശവാദം തെറ്റാണ്. ഏറ്റുമുട്ടലുകളില്‍ ഭൂരിപക്ഷവും പൊലീസും സൈന്യവും […]
നിരവധി വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്ക് കാരണമായ പട്ടാളത്തിന്റെ പ്രത്യേകാധികാരനിയമം പിന്‍വലിക്കാനാവശ്യപ്പെട്ട് ഐതിഹാസിക സമരരം നടത്തുന്ന ഇററോംഷര്‍മ്മിളയുടെ നാട്ടില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് ഇങ്ങനെ. മണിപ്പൂരിലെ ഭൂരിപക്ഷം ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും വ്യാജമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തന്നെ കണ്ടെത്തിയിരിക്കുന്നു. മണിപ്പൂര്‍ സുരക്ഷാസേനയ്‌ക്കെതിരെയുള്ള 44 ഏറ്റുമുട്ടല്‍ കൊലപാതകക്കേസുകള്‍ സംബന്ധിച്ച പരാതി പരിശോധിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 20 എണ്ണം വ്യാജ ഏറ്റുമുട്ടലാണെന്ന് വ്യക്തമാക്കി. സ്വരക്ഷയ്ക്കായി സൈന്യം നടത്തിയ വെടിവെയ്പ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന അവകാശവാദം തെറ്റാണ്. ഏറ്റുമുട്ടലുകളില്‍ ഭൂരിപക്ഷവും പൊലീസും സൈന്യവും സംയുക്തമായി നടത്തുന്ന നീക്കങ്ങളാണ്. രണ്ടെണ്ണം മാത്രമാണ് യഥാര്‍ത്ഥ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന് കമ്മീഷന്‍ കണ്ടെത്തിയത്. ബാക്കിയുള്ള 22 കേസുകള്‍ പിന്നീട് പരിഗണിക്കും. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.
ഏറ്റുമുട്ടല്‍ കേസുകള്‍ വ്യാജമാണെന്നു തെളിയിച്ചാലും മണിപ്പൂരിലെ അസ്പാ നിയമത്തിന്റെ ബലത്തില്‍ സൈന്യം യാതൊരു അച്ചടക്ക നടപടിക്കും തയാറാവുകയില്ലെന്നും കമ്മീഷന്‍ ചൂണ്ടികാട്ടി. അടിയന്തിരമായി നിയമം പിന്‍വലിക്കണമെന്ന സന്ദേശം തന്നെയാണ് കമ്മീഷന്‍ നല്‍കിയിരിക്കുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in