പൗരത്വഭേദഗതിനിയമത്തെ പിന്തുണച്ച് 1100 ‘പ്രമുഖര്‍’ രംഗത്ത്

ജെഎന്‍യു അടക്കമുള്ള രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലയിലേയും അമേരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളിലെ ഗവേഷകരും ഇവരിലുണ്ട്.

ലോകമെങ്ങും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കനക്കുമ്പോള്‍ നിയമത്തെ പിന്തുണച്ച് ഒരു വിഭാഗം ഗവേഷകരും ബുദ്ധിജീവികളും രംഗത്ത്. 1100 പേരടങ്ങുന്ന സംഘമാണ് കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് പ്രസ്താവന ഇറക്കിയത്. ജെഎന്‍യു അടക്കമുള്ള രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലയിലേയും അമേരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളിലെ ഗവേഷകരും ഇവരിലുണ്ട്.
ഭരണഘടനയുടെ മതനിരപേക്ഷതയുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് പൗരത്വ നിയമം. നിലവില്‍ പൗരത്വത്തിന് നല്‍കുന്ന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നില്ല. പാക്കിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പരിഹാരം മാത്രമാണ് ചെയ്യുന്നത്, 1950ലെ ലിയാഖത്ത് – നെഹ്റു ഉടമ്പടി പരാജയപ്പെട്ടതു മുതല്‍, വിവിധ നേതാക്കളും, കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ദളിത് വിഭാഗത്തില്‍ നിന്നുള്ളവരടക്കം മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന്് പ്രസ്താവനയില്‍ പറയുന്നു. ഏതു മതത്തില്‍പെട്ടയാള്‍ക്കും ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതിന് നിയമം ഒരു തടസമാകുന്നില്ല. നിയമപരമായി നടപടിക്രമങ്ങളിലൂടെ പൗരത്വം തേടുന്ന ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള അഹമ്മദീയ, ഹസാരാസ്, ബലൂച് അടക്കമുള്ള വിഭാഗങ്ങളെ നിയമം തടയുന്നില്ല എന്നും പ്രസ്താവനയില്‍ പറയുന്നു. അതേസമയം നിയമത്തെ പിന്തുണച്ച് രാജ്യമെങ്ങും വീടുവീടാന്തരം കയറി പ്രചരണം നടത്താനും 1000ത്തോളം റാലികളും 300 പത്രസമ്മേളനങ്ങളും നടത്താനും ബിജെപി തീരുമാനിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply