ഹൗ ഓള്‍ഡ് ആര്‍ യു വിജയിക്കണം.
ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമ മലയാള സിനിമാ ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നത് അതിന്റെ ഗുണമേന്മ കൊണ്ടല്ല. തീര്‍ച്ചയായും ഭേദപ്പെട്ട സിനിമ തന്നെയത്. ഒപ്പം നന്മയുള്ള സിനിമയും. അതേസമയം അതിഗംഭീരസിനിമ എന്ന് ആരും പറയാനിടയില്ല. അതേസമയം മലയാള സിനിമക്ക് ഈ സിനിമ അനിവാര്യമായിരുന്നു. ഒരു നടി വര്‍ഷങ്ങള്‍ക്കുശേഷം അഭിനയലോകത്തേക്ക് തിരിച്ചുവന്നു എന്നതുമല്ല അതിനു കാരണം. ലാല്‍ സിനിമ, മമ്മുട്ടി സിനിമ, ദിലീപ് സിനിമ, ഫഹദ് സിനിമ എന്നെല്ലാം പറയുന്നിടത്ത് മഞ്ജു സിനിമ എന്ന വിശേഷണത്തില്‍ ഈ […]
ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമ മലയാള സിനിമാ ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നത് അതിന്റെ ഗുണമേന്മ കൊണ്ടല്ല. തീര്‍ച്ചയായും ഭേദപ്പെട്ട സിനിമ തന്നെയത്. ഒപ്പം നന്മയുള്ള സിനിമയും. അതേസമയം അതിഗംഭീരസിനിമ എന്ന് ആരും പറയാനിടയില്ല.
അതേസമയം മലയാള സിനിമക്ക് ഈ സിനിമ അനിവാര്യമായിരുന്നു. ഒരു നടി വര്‍ഷങ്ങള്‍ക്കുശേഷം അഭിനയലോകത്തേക്ക് തിരിച്ചുവന്നു എന്നതുമല്ല അതിനു കാരണം. ലാല്‍ സിനിമ, മമ്മുട്ടി സിനിമ, ദിലീപ് സിനിമ, ഫഹദ് സിനിമ എന്നെല്ലാം പറയുന്നിടത്ത് മഞ്ജു സിനിമ എന്ന വിശേഷണത്തില്‍ ഈ സിനിമ അറിയപ്പെടുന്നു എന്നതാണ് അതിനു കാരണം. തീര്‍ച്ചയായും നടീ നടന്മാരുടെ പേരിലല്ല സിനിമകള്‍ അറിയപ്പെടേണ്ടത്. എന്നാല്‍ മലയാള സിനിമയിലെ പുരുഷ കേസരികളായി വിലസുന്നവര്‍ക്കുമുന്നില്‍ ഇത്തരത്തിലൊരു സിനിമ അനിവാര്യമായിരുന്നു. അതുതന്നെ ഈ സിനിമയുടെ പ്രസക്തി.
വിവാഹശേഷം അഭിനയിക്കാന്‍ കഴിവുള്ള വ്യക്തി വീട്ടിലിരിക്കുകയും ഇല്ലാത്ത വ്യക്തി സിനിമയില്‍ തുടരുകയും ചെയ്യുകയാണല്ലോ മഞ്ജുവിന്റെ കാര്യത്തിലുണ്ടായത്. അതിനുപുറകിലെ മലയാളിയുടെ പുരുഷമനസ്സിനെ കുറിച്ച് ഏറെ ചര്‍ച്ച നടന്നതാണ്. അതിനൊരു തിരുത്ത് – താല്‍ക്കാലികമായിട്ടായാലും…. അതിനാല്‍തന്നെ ഈ സിനിമ വിജയിക്കേണ്ടത് അനിവാര്യമാണ്. ആ ദിശയില്‍തന്നെയാണ് തിയറ്ററുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍….. മഞ്ജുവിന്റെ തിരിച്ചുവരവായതിനാല്‍ സിനിമയുടെ പ്രമേയവും സമാനമാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in