സൗദിയില്‍ സ്ഥിരം പ്രിവിലേജ് ഇഖാമക്ക് 1.5 കോടി രൂപ

സൗദി അറേബ്യയുമായി നയതന്ത്ര ബന്ധമുള്ള എല്ലാ രാജ്യങ്ങള്‍ക്കും പ്രിവിലേജ് ഇഖാമ നിയമം അനുസരിച്ചുള്ള സ്ഥിരവും ,താല്‍ക്കാലികവുമായുള്ള ഇഖാമ അനുവദിക്കും .സ്പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ നിന്ന് പ്രിവിലേജ് ഇഖാമ ഗുണഭോക്താക്കളെ ഒഴിവാക്കും .എന്നാല്‍ രാജ്യത്ത്‌നിലവില്‍ ഉള്ള സ്പോണ്‍സര്‍ഷിപ്പ് നിയമം അതെ പടി തുടരും

സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് അനുവദിക്കുന്ന സ്ഥിരം ഇഖാമക്ക് (താമസാനുമതി രേഖ ) എട്ട് ലക്ഷം റിയാല്‍ ( 15,000,000 രൂപ ഏകദേശ കണക്കില്‍ ) ഫീസ് ആയിരിക്കുമെന്ന് റിപ്പോര്‍ട്ട് .ഓരോ വര്‍ഷവും പുതുക്കുന്ന ഇഖാമക്ക് ഒരു ലക്ഷം റിയാല്‍(1,875,000 രൂപ ഏകദേശ കണക്കില്‍ ) ഫീസും ആണ് ഈടാക്കുക. സൗദി അറേബ്യയുമായി നയതന്ത്ര ബന്ധമുള്ള എല്ലാ രാജ്യങ്ങള്‍ക്കും പ്രിവിലേജ് ഇഖാമ നിയമം അനുസരിച്ചുള്ള സ്ഥിരവും ,താല്‍ക്കാലികവുമായുള്ള ഇഖാമ അനുവദിക്കും .സ്പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ നിന്ന് പ്രിവിലേജ് ഇഖാമ ഗുണഭോക്താക്കളെ ഒഴിവാക്കും .എന്നാല്‍ രാജ്യത്ത്‌നിലവില്‍ ഉള്ള സ്പോണ്‍സര്‍ഷിപ്പ് നിയമം അതെ പടി തുടരും .
സൗദിയിലേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതി സഹായകമാകുമെന്നും .ഗ്രീന്‍ കാര്‍ഡിന് സമാനമായ പ്രിവിലേജ്ഇഖാമ പദ്ധതി അനുസരിച്ച് നിശ്ചിത ഫീസുകള്‍ക്ക് അനുസൃതമായി സ്ഥിരം ഇഖാമയോ താല്‍ക്കാലിക ഇഖാമയോ ആണ് അനുവദിക്കുന്നത് .
വിദേശ രാജ്യക്കാര്‍ക്ക് കുടുംബത്തിനൊപ്പം സൗദിയില്‍ താമസം, ബന്ധുക്കള്‍ക്ക് വിസിറ്റ് വിസ, താമസ, വ്യാപാര, വ്യവസായ ആവശ്യങ്ങള്‍ക്ക് വീടുകളും ഫ്‌ലാറ്റുകളും അടക്കം റിയല്‍ എസ്റ്റേറ്റുകളും, വാഹനങ്ങളും സ്വന്തം പേരില്‍ വാങ്ങാന്‍ അനുമതി, സ്വന്തമായി സ്ഥാപനങ്ങള്‍ ആരംഭിക്കാം ,തൊഴിലാളികളെ സ്വന്തം സ്പോണ്‍സര്‍ഷിപ്പില്‍ നിയമനം നടത്തുന്നതിനുള്ള അനുമതി, സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ അനുമതി, സ്വകാര്യ മേഖലയില്‍ ഇഷ്ടാനുസരണം തൊഴില്‍ മാറാന്‍ അനുമതി, സൗദിയില്‍നിന്ന് പുറത്തുപോകാനും രാജ്യത്തേക്ക് മടങ്ങിവരുന്നതിനുമുള്ള സ്വാതന്ത്ര്യം, എയര്‍പോര്‍ട്ടുകളിലും കരാതിര്‍ത്തി പോസ്റ്റുകളിലും സൗദികള്‍ക്കുള്ള കൗണ്ടറുകള്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി, രാജ്യത്ത് വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി തുടങ്ങിയ ഏതാനും പ്രത്യേക ആനുകൂല്യങ്ങള്‍ ഈ നിയമത്തിലൂടെ വിദേശികള്‍ക്ക് ലഭ്യമാകുന്നത് .
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍ക്കും ഇഖാമ അനുവദിക്കും .ഇത്തരക്കാരുടെ കഴിവുകളും ,സേവനങ്ങളും പ്രയോജനപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് ഇവര്‍ക്ക് ഇഖാമ അനുവദിക്കുന്നത് .നിക്ഷേപകര്‍ക്ക് പുറമെ പ്രഗത്ഭരായ ഡോക്ടര്‍മാരെയും ,ശാസ്ത്രജ്ഞന്മാരെയും ,എഞ്ചിനീയര്‍മാരെയും സൗദിയിലേക്ക് ആകര്‍ഷിക്കുന്നതിനും നിയമം സഹായകമാകും .ബിനാമി ബിസിനസ് ഒരു പരിധിവരെ തടയിടാനും ഈ നിയമം സഹായകമാകുമെന്നാണ് പ്രതീക്ഷ .

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply