സ്വയം വിമര്‍ശനവുമായി വീണ്ടും സിപിഎം

പതിവുപോലെ സ്വയംവിമര്‍ശനമെന്ന ചടങ്ങുമായി സിപിഎം സമ്മേളനം ആരംഭിക്കുന്നു. പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടില്‍ പ്രവര്‍ത്തകരെ ശക്തമായി വിമര്‍ശിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. പാര്‍ട്ടിക്കല്‍്പം ശക്തി ബാക്കിയുള്ള കേരളാഘടകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നതായും വാര്‍ത്തകളുണ്ട്. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ റിയല്‍ എസ്‌റ്റേറ്റ് മാഫിയയുമായി ബന്ധമുള്ളവര്‍ ഉണ്ടെന്നും പ്രവര്‍ത്തകര്‍ക്കിടയിലെ മദ്യപാനികളുടെ എണ്ണം വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മൂന്നാറില്‍ ഉള്‍പ്പെടെ റിയല്‍ എസ്‌റ്റേറ്റ് മാഫിയയുമായി നേതാക്കള്‍ക്കുള്ള ബന്ധം പരാമര്‍ശമായിട്ടുണ്ട്. അത് സംസ്ഥാനസമ്മേളനത്തിലും ചില പ്രതിനിധികള്‍ ഉന്നയിച്ചിരുന്നു പ്രധാനമന്ത്രിസ്ഥാനം വരെ പരിഗണിക്കപ്പെടുകയും പിന്നീട് കിംഗ് മേക്കര്‍ എന്ന […]

cpm

പതിവുപോലെ സ്വയംവിമര്‍ശനമെന്ന ചടങ്ങുമായി സിപിഎം സമ്മേളനം ആരംഭിക്കുന്നു. പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടില്‍ പ്രവര്‍ത്തകരെ ശക്തമായി വിമര്‍ശിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍. പാര്‍ട്ടിക്കല്‍്പം ശക്തി ബാക്കിയുള്ള കേരളാഘടകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നതായും വാര്‍ത്തകളുണ്ട്. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ റിയല്‍ എസ്‌റ്റേറ്റ് മാഫിയയുമായി ബന്ധമുള്ളവര്‍ ഉണ്ടെന്നും പ്രവര്‍ത്തകര്‍ക്കിടയിലെ മദ്യപാനികളുടെ എണ്ണം വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മൂന്നാറില്‍ ഉള്‍പ്പെടെ റിയല്‍ എസ്‌റ്റേറ്റ് മാഫിയയുമായി നേതാക്കള്‍ക്കുള്ള ബന്ധം പരാമര്‍ശമായിട്ടുണ്ട്. അത് സംസ്ഥാനസമ്മേളനത്തിലും ചില പ്രതിനിധികള്‍ ഉന്നയിച്ചിരുന്നു
പ്രധാനമന്ത്രിസ്ഥാനം വരെ പരിഗണിക്കപ്പെടുകയും പിന്നീട് കിംഗ് മേക്കര്‍ എന്ന പദവിയിലെത്തുകയും ചെയ്ത പാര്‍ട്ടിയെ ഒന്നുമില്ലാത്ത അവസ്ഥയിലെത്തിക്കുന്നതില്‍ നേതൃത്വം കോാടുത്ത പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലാണ് റി്‌പ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത് എന്നതവിടെ ഇരിക്കട്ടെ. ഇക്കാര്യത്തില്‍ സ്വന്തം റോള്‍ കാരാട്ട് സ്വയംവിമര്‍ശനപരമായി കാണുന്നുണ്ടോ എന്നറിയില്ല. അപ്പോഴും സ്വയം വിമര്‍ശനം നന്ന്. പക്ഷെ അതിന്റെ തുടര്‍ച്ചയായി വേണ്ട തിരുത്തലുകള്‍ നടക്കാറില്ല. ഏതാനും പേരെ നേതൃത്വത്തില്‍ നിന്ന് മാറ്റുന്നതൊഴികെ.
കേരളത്തില്‍ പാര്‍ട്ടി വളരുന്നില്ലെന്നും ത്രിപുരയില്‍ മാത്രമാണ് പാര്‍ട്ടിക്കു വളര്‍ച്ചയുണ്ടായിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. .പാര്‍ട്ടിയില്‍ ചെറുപ്പക്കാര്‍ കുറയുന്നുവെന്നും പാര്‍ട്ടിക്കു വയസാകുന്നുവെന്നും യുവാക്കള്‍ കടന്നു വരുന്നില്ലെന്നും കേരളത്തിലെ സംസ്ഥാനസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 50 ശതമാനവും 46 വയസിന് മുകളിലുള്ളവരാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡി.വൈ.എഫ്.ഐയിലേയും എസ്.എഫ്.ഐയിലേയും അംഗസംഖ്യ കുറഞ്ഞു. ജനരോഷത്തിനൊപ്പം പാര്‍ട്ടിക്കു നില്‍ക്കാനാകുന്നില്ല. സമരങ്ങള്‍ വഴിപാടാകുന്നു. എന്നാല്‍ എന്തുകൊണ്ട് യുവജനങ്ങള്‍ കടന്നു വരുന്നില്ല എന്ന് കാര്യമായി വിശകലനം ചെയ്യുന്നില്ല. അവരെ ഉള്‍ക്കൊള്ളാവുന്ന രീതിയില്‍ മാറണമെന്ന് പറയുമ്പോള്‍ അതെങ്ങിനെ? ഒരിക്കലും പാര്‍ട്ടി തുടരുന്ന അന്ധവിശ്വാസങ്ങള്‍ക്ക് സമാനമായ നിലപാടുകളില്‍ നിന്നത് സാധ്യമാകില്ല. അവ പരിശോധിക്കാനാകട്ടെ തയ്യാറല്ല താനും. മറിച്ച് കാലഹരണപ്പെട്ട തങ്ങളുടെ ആശയങ്ങള്‍ ലോകത്തെവിടെയെങ്കിലും പുനരുജ്ജീവിക്കപ്പെടുന്നുണ്ടോ എന്ന് ഭൂതക്കണ്ണാടി വെച്ചുള്ള പരിശോധനയിലാണ് പാര്‍ട്ടി.
സഖാക്കളില്‍ പുരോഗമനമൂല്യങ്ങള്‍ ഇടിയുന്നു. ചിലര്‍ക്ക് പലിശയ്ക്ക് പണം നല്‍കുന്ന ഏര്‍പ്പാടുണ്ട്. ലൈംഗികപീഡനമടക്കമുള്ള പരാതികളുണ്ട്. കമ്യൂണിസ്റ്റ് തത്വങ്ങള്‍ ലംഘിക്കുന്നു. തെറ്റുതിരുത്തല്‍ നിര്‍ദേശത്തിനു ശേഷവും ദുഷ്പ്രവണതകള്‍ക്ക് മാറ്റമില്ല. 1996ലും, 2009 ലും തിരുത്തല്‍ രേഖ നടപ്പാക്കണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും നടപ്പായിരുന്നില്ല എന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. ദേശീയതലത്തിലും കേരളത്തിലും പാര്‍ട്ടി നേതൃത്വം കൊടുത്ത സമരങ്ങളെല്ലാം പരാജയപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ ദേശീയരാഷ്ട്രീയത്തിലെടുക്കേണ്ട നിലപാടുകളെ ചൊല്ലി ശക്തമായ അഭിപ്രായ ഭിന്നത ഉടലെടുത്തതായും റിപ്പോര്‍ട്ടുണ്ട്. വര്‍ഗീയഫാസിസത്തിനെതിരെ കോണ്‍ഗ്രസ്സുള്‍പ്പെടെയുള്ള ജനാധിപത്യകക്ഷികളുമായി കൂട്ടുചേരാമെന്ന വാദവും വര്‍ഗീയഫാസിസത്തിനും ആഗോളീകരണഉദാരവത്കരണ നയങ്ങള്‍ക്കുമെതിരെ ഇടതുപക്ഷകക്ഷികളുടെ ഐക്യനിര ശക്തിപ്പെടുത്തി മുന്നോട്ടുപോകണമെന്ന വാദവും തമ്മിലാണ് ഏറ്റുമുട്ടുന്നത്. കോണ്‍ഗ്രസ്സുമായിപ്പോലും കൂട്ടുകെട്ടാവാമെന്ന നിലപാടിലാണ് പശ്ചിമബംഗാള്‍ ഘടകം. അതിനെതിരെയാണ് കേരളഘടകം. പ്രകാശ് കാരാട്ടിനു പിന്നില്‍ കേരളഘടകവും സീതാറാം യെച്ചൂരിക്ക് ബംഗാള്‍ഘടകവും ഉറച്ചുനില്‍ക്കുന്നു. തമാശയെന്തെന്നാല്‍ ഇതില്‍ ആശയപരമായ വിഷയമൊന്നുമില്ല എന്നതാണ്. ബംഗാളില്‍ കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ അടുത്ത തിരഞ്ഞെടുപ്പില്‍ വീഴ്ത്താനാകുമെന്ന കണക്കുകൂട്ടലിലാണ് ബംഗാള്‍ഘടകം. സംഘടനാപ്രവര്‍ത്തനംപോലും അസാധ്യമായ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ അതിജീവനത്തിന് കോണ്‍ഗ്രസ് സഹകരണം അനിവാര്യമാണെന്നുമാണ് അവരുടെ വാദം. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ്സുമായി കൂട്ടുകൂടാനാവില്ല എന്നാര്‍ക്കാണറിയാത്തത്. അങ്ങനെ കൂടിയില്‍ വളരുക ബിജെപിയായിരിക്കും. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സാഹചര്യം അംഗീകരിച്ച് അതിനനുസൃതമായ നിലപാടുകള്‍ സ്വീകരിക്കുന്നതിനു പകരം മുകളില്‍ നിന്ന് നിലപാട് അടിച്ചേല്‍പ്പിച്ചാല്‍ ഇതുതന്നെയായിരിക്കും അവസ്ഥ. മറിച്ച് ഓരോ സംസ്ഥാനത്തും മാറിമാറി കൂട്ടുകെട്ടുകള്‍ പരീക്ഷിക്കുന്നതിനു പകരമായി ഇടതുപക്ഷഐക്യം വിപുലപ്പെടുത്തണമെന്നും ഇതിന്റെ ആദ്യപടിയെന്നനിലയില്‍ പത്തിലേറെവരുന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുമായി സി.പി.എം. സഹകരിക്കണമെന്നുമുള്ള വാദമാണ് കാരാട്ടുയര്‍ത്തുന്നത്. ഒരുകാലത്ത് സി.പി.എം. മാറ്റിനിര്‍ത്തിയിരുന്ന എസ്.യു.സി.ഐ.പോലുള്ള പാര്‍ട്ടികളുമായും സി.പി.എമ്മില്‍നിന്നുതന്നെ പിരിഞ്ഞുപോയവരടക്കമുള്ള കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുമായും സഹകരിക്കാനും അദ്ദേഹം തയ്യാറായിട്ടുണ്ട്. വലതുപക്ഷ ആക്രമണം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഇടതുപക്ഷ ഐക്യം വിപുലീകരിക്കേണ്ടത് അടിയന്തരാവശ്യമാണെന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ഇടത് ഐക്യം ശക്തമാക്കാന്‍ എല്ലാ ഇടതുപക്ഷ പാര്‍ടികളെയും ഗ്രൂപ്പുകളെയും വ്യക്തികളെയും വിശാലമായ ഒരു ഇടതുപക്ഷവേദിയിലേക്ക് നയിക്കണം. ഇടതുപക്ഷ നേതൃത്വത്തിലുള്ള ബഹുജനസംഘടനകളുടെ ഏകോപനത്തിനായി നടപടികള്‍ ഉണ്ടാകണമെന്നും കാരാട്ട് പറഞ്ഞു. ബൂര്‍ഷ്വാ കോര്‍പ്പറേറ്റുകളുടെയും ഹിന്ദുത്വ ശക്തികളുടെയും ഒന്നിച്ചുള്ള തള്ളലിലാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയിരിക്കുന്നതെന്നും ഹിന്ദുത്വശക്തികള്‍ക്ക് അവരുടെ വര്‍ഗ്ഗീയ അജണ്ട തുറക്കാന്‍ ബിജെപി സര്‍ക്കാര്‍ വഴിതുറക്കുകയും ചെയ്‌തെന്നും പറഞ്ഞ കാരാട്ട് കോണ്‍ഗ്രസ്സിനെ കുറിച്ച് മിണ്ടാതിരുന്നത് നേതൃത്വത്തിലെ അഭിപ്രായ ഭിന്നത മൂലമാണത്രെ. യെച്ചൂരിക്കു താല്‍പ്പര്യം കോണ്‍ഗ്രസ്സാണ്. പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതിലും ഈ മാറ്റം പ്രകടമാകാം. സ്വാഭാവികമായും യെച്ചൂരിയായിരിക്കും സെക്രട്ടറി എന്നാണല്ലോ ധാരണ. എന്നാല്‍ കാരാട്ട് പക്ഷം എസ് രാമചന്ദ്രന്‍ പിള്ളയുടെ പേരുയര്‍ത്തുന്നു. അതേസമയം പ്രാദേശികമായ വൈവിധ്യങ്ങള്‍ അംഗീകരിക്കാനും പ്രാദേശികപാര്‍ട്ടികളുടേയും ജനതാപരിവാറിലെ പാര്‍ട്ടികളുടേയും പിന്തുണ തേടി, ജാതി വിഷയത്തോടടക്കം കൃത്യമായ നിലപാടെടുത്ത് മുന്നോട്ടുപോകാന്‍ ഇരുപക്ഷവും തയ്യാറല്ല എന്നതാണ് ദുഖകരം. ഭരണഘടന ശില്‍പ്പിയായ ഡോ ഡോ. ബി ആര്‍ അംബേദ്കറുടെ ജന്മദിനമാണ് ഇന്നെന്നും അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിലാണ് നാമെന്നും അദ്ദേഹം തയ്യറാക്കിയ ഭരണഘടന പോലും ഇഷ്ടാനുസരണം മാറ്റാന്‍ ശ്രമിക്കുന്ന ബിജെപി ആര്‍എസ്എസ് ശക്തികളാണ് രാജ്യം ഭരിക്കുന്നതെന്നും ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞ കാരാട്ട് പക്ഷെ ജാതീയമായ ചൂഷണത്തെ പരാമര്‍ശിച്ചില്ല. ഇക്കാരണങ്ങളാല്‍ തന്നെ പ്രതീക്ഷക്കു വകയുണ്ടെന്ന് പറയാനാകില്ല. മാത്രമല്ല ഈ സമ്മേളനവും ഏറെ സമയം വിഎസ് അപഹരിക്കാനാണ് സാധ്യത.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply