സ്ത്രീകള്‍ക്കെതിരെ അഫ്ഗാന്‍
നിയമപരമായ ശിക്ഷ ലഭിക്കുമെന്ന ഭയമില്ലാതെ ഭാര്യയെയും കുട്ടികളെയും സഹോദരിമാരെയും തല്ലാന്‍ പുരുഷന് അധികാരം നല്‍കുന്ന നിയമം അഫ്ഗാനില്‍ പ്രാബല്യത്തില്‍ വരുന്നതായ റിപ്പോര്‍ട്ട് ആശങ്കാജനകമാണ്. ജനസംഖ്യയില്‍ പകുതിവരുന്ന വിഭാഗത്തിനെതിരായ കടന്നാക്രമണമായേ ഈ നീക്കത്തെ കാണാന്‍ കഴിയൂ. യാഥാസ്ഥിതിക പൗരോഹിത്യ വിഭാഗവും മുന്‍ പട്ടാളമേധാവികളും ഉള്‍പ്പെട്ട അഫ്ഗാന്‍ പാര്‍ലമെന്റ് മേയില്‍ പാസാക്കിയ നിയമം അമേരിക്കന്‍ പാവയായ പ്രസിഡന്റ് ഹാമിദ് കര്‍സായി ഉടന്‍ ഒപ്പുവയ്ക്കുന്നതോടെ പ്രാബല്യത്തില്‍വരും. അഫ്ഗാന്‍ ക്രിമിനല്‍ നടപടിച്ചട്ടത്തില്‍ നേരിയ ഭേദഗതി വരുത്തിയാണ് സ്ത്രീകളെയും പെണ്‍കുട്ടികളെയും നിയമപരിരക്ഷയ്ക്ക് പുറത്താക്കുന്നത്. പ്രതികളുടെ […]
നിയമപരമായ ശിക്ഷ ലഭിക്കുമെന്ന ഭയമില്ലാതെ ഭാര്യയെയും കുട്ടികളെയും സഹോദരിമാരെയും തല്ലാന്‍ പുരുഷന് അധികാരം നല്‍കുന്ന നിയമം അഫ്ഗാനില്‍ പ്രാബല്യത്തില്‍ വരുന്നതായ റിപ്പോര്‍ട്ട് ആശങ്കാജനകമാണ്. ജനസംഖ്യയില്‍ പകുതിവരുന്ന വിഭാഗത്തിനെതിരായ കടന്നാക്രമണമായേ ഈ നീക്കത്തെ കാണാന്‍ കഴിയൂ.
യാഥാസ്ഥിതിക പൗരോഹിത്യ വിഭാഗവും മുന്‍ പട്ടാളമേധാവികളും ഉള്‍പ്പെട്ട അഫ്ഗാന്‍ പാര്‍ലമെന്റ് മേയില്‍ പാസാക്കിയ നിയമം അമേരിക്കന്‍ പാവയായ പ്രസിഡന്റ് ഹാമിദ് കര്‍സായി ഉടന്‍ ഒപ്പുവയ്ക്കുന്നതോടെ പ്രാബല്യത്തില്‍വരും. അഫ്ഗാന്‍ ക്രിമിനല്‍ നടപടിച്ചട്ടത്തില്‍ നേരിയ ഭേദഗതി വരുത്തിയാണ് സ്ത്രീകളെയും പെണ്‍കുട്ടികളെയും നിയമപരിരക്ഷയ്ക്ക് പുറത്താക്കുന്നത്. പ്രതികളുടെ ബന്ധുക്കള്‍ക്ക് പ്രതിക്കെതിരെ മൊഴിനല്‍കാനാകില്ലെന്നാണ് യാഥാസ്ഥിതികര്‍ കൊണ്ടുവന്ന പ്രധാന ഭേദഗതി. മറ്റെവിടേയുംപോലെ അഫ്ഗാനിലും സ്ത്രീകളും പെണ്‍കുട്ടികളും വ്യാപകമായി പീഡിപ്പിക്കപ്പെടുന്നത് വീടിനുള്ളില്‍വച്ചാണ്. എന്നാല്‍, പീഡിപ്പിച്ച ആള്‍ക്കെതിരെ മൊഴിനല്‍കാന്‍ വീട്ടിലുള്ള മറ്റാര്‍ക്കും കഴിയാതെ വരുന്നതോടെ കുറ്റം തെളിയിക്കാനാകാതെ വരുമെന്ന് അഫ്ഗാനിലെ വനിതാസംഘടനകളും ഹ്യൂമന്‍ റൈറ്റ് വാച്ച് അടക്കമുള്ള പാശ്ചാത്യ മനുഷ്യാവാകാശ സംഘടനകളും ചൂണ്ടിക്കാട്ടുന്നു. പെരുമാറ്റദൂഷ്യം ആരോപിച്ച് ദുരഭിമാനത്തിന്റെ പേരില്‍ സ്ത്രീകളെ ഹീനമായി ആക്രമിക്കുന്ന ബന്ധുക്കളെയും ശൈശവവിവാഹത്തിനു പ്രേരിപ്പിക്കുന്നവരെയും ഇതോടെ ശിക്ഷിക്കാനാകാതെ വരും. നിര്‍ബന്ധിത വിവാഹവും കുടുംബപ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ പെണ്‍മക്കളെ വില്‍ക്കുന്നതും ഇപ്പോഴും നിലനില്‍ക്കുന്ന അഫ്ഗാനില്‍ പുതിയ നിയമം ഗുരുതര പ്രത്യാഘാതമുണ്ടാക്കും.
വാസ്തവത്തില്‍ ഹാമിദ് കര്‍സായി ഭരണകൂടം യാഥാസ്ഥിതികപിന്തിരിപ്പിന്‍ ശക്തിയുടെ അജന്‍ഡ നടപ്പാക്കുന്നതിന്റെ തെളിവാകുകയാണ് പുതിയ നിയമം എന്നും ചൂണഅടികാട്ടപ്പെടുന്നു. ഒരു വര്‍ഷത്തില്‍മാത്രം സ്തീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിരവധി നിയമങ്ങള്‍ യാഥാസ്ഥിതിക അഫ്ഗാന്‍ പാര്‍ലമെന്റ് ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക ഭരണസമിതികളില്‍ സ്ത്രീകള്‍ക്കുള്ള സംവരണം വെട്ടിക്കുറച്ചു. ഇതിനെല്ലാം പുറമെ വ്യഭിചാരക്കുറ്റത്തിന് പരസ്യമായി കല്ലെറിഞ്ഞു കൊല്ലാനുള്ള പഴയ നിയമം തിരിച്ചു കൊണ്ടുവരണമെന്ന് നിയമമന്ത്രാലയം ശുപാര്‍ശചെയ്തിട്ടുണ്ട്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ലോകമെങ്ങുനിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in