സോണിസോറിയുടെ പോരാട്ടവീര്യം പീഡനങ്ങളില്‍ നിന്ന്
ഛത്തിസ്ഗഡിലെ സൗത്ത് ബസ്താല്‍ മണ്ഡലത്തില്‍നിന്നു ലോകസഭയിലേക്കു മത്സരിക്കുന്ന ആദിവാസിയും മനുഷ്യാവകാശ പ്രവര്‍ത്തകയുംം ആധ്യാപികയുമായ സോണി സോറിയുടെ പോരാട്ടവീര്യം താന്‍ നേരിട്ട ഭയാനകമായ പീഡനങ്ങളില്‍ നിന്ന്. പത്താം തിയതി നടക്കുന്ന തെരഞ്ഞെടുപ്പില്‍ സോണി സോറി മത്സരിക്കുന്നത് ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ്. ഛത്തിസ്ഡില്‍ നടക്കുന്ന മാവോയിസ്റ്റ് വേട്ടയുടെ ഇരയാണ് സോണി സോറി. ഒരിക്കലും മാവോയിസ്റ്റല്ലാത്ത, സായുധസമരത്തെ തള്ളിക്കളയുന്ന സോണിസോറിയെ അറസ്റ്റ് ചെയ്തത് അങ്ങനെ ആരോപിച്ചായിരുന്നു. അവരോട് നിയമപാലകര്‍ നടത്തിയത് ബസിനുള്ളില്‍ ഡെല്‍ഹി പെണ്‍കുട്ടിയോട് കാപാലികര്‍ ചെയ്തതിനേക്കാള്‍ ഭീകരമായ പീഡനങ്ങളായിരുന്നു. […]
ഛത്തിസ്ഗഡിലെ സൗത്ത് ബസ്താല്‍ മണ്ഡലത്തില്‍നിന്നു ലോകസഭയിലേക്കു മത്സരിക്കുന്ന ആദിവാസിയും മനുഷ്യാവകാശ പ്രവര്‍ത്തകയുംം ആധ്യാപികയുമായ സോണി സോറിയുടെ പോരാട്ടവീര്യം താന്‍ നേരിട്ട ഭയാനകമായ പീഡനങ്ങളില്‍ നിന്ന്. പത്താം തിയതി നടക്കുന്ന തെരഞ്ഞെടുപ്പില്‍ സോണി സോറി മത്സരിക്കുന്നത് ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ്.
ഛത്തിസ്ഡില്‍ നടക്കുന്ന മാവോയിസ്റ്റ് വേട്ടയുടെ ഇരയാണ് സോണി സോറി. ഒരിക്കലും മാവോയിസ്റ്റല്ലാത്ത, സായുധസമരത്തെ തള്ളിക്കളയുന്ന സോണിസോറിയെ അറസ്റ്റ് ചെയ്തത് അങ്ങനെ ആരോപിച്ചായിരുന്നു. അവരോട് നിയമപാലകര്‍ നടത്തിയത് ബസിനുള്ളില്‍ ഡെല്‍ഹി പെണ്‍കുട്ടിയോട് കാപാലികര്‍ ചെയ്തതിനേക്കാള്‍ ഭീകരമായ പീഡനങ്ങളായിരുന്നു. ശരീരത്തില്‍ വൈദ്യുതാഘാതമേല്‍പ്പിക്കുകയും ജനനേന്ദ്രിയത്തില്‍ വലിയ കല്ലുകളും പാറക്കഷണങ്ങളും വരെ കടത്തുകയും ചെയ്തു. ലോക്കപ്പില്‍ തന്നെ 12 തവണ കൂട്ടബലാല്‍സംഗം ചെയ്തതായും അവര്‍ പറഞ്ഞു.
ആദിവാസി കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപികയുടെ തൊഴില്‍ സ്വയം തെരഞ്ഞെടുക്കുകയായിരുന്നു സോണി. ഒപ്പം മനുഷ്യാവകാശരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്നു. അതാണ് സര്‍ക്കാരിന് തലവേദനയായത്. ദന്തേവാഡയിലെ ജബേലി സ്‌കൂളില്‍ പഠിപ്പിക്കുന്നതിനിടെയാണ് സോണിയെ പോലീസ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. മൈനിംഗ് കമ്പനിയായ എസാര്‍ ഗ്രൂപ്പില്‍നിന്ന് മാവോയിസ്റ്റുകള്‍ ഭീഷണിപ്പെടുത്തി അപഹരിച്ച 15 ലക്ഷം രൂപ കൈമാറാനുള്ള വാഹകയായി പ്രവര്‍ത്തിച്ചുവെന്നാണ് പോലീസ് അവര്‍ക്കുനേരേ ആരോപിച്ച കുറ്റം. എസാര്‍ ഗ്രൂപ്പും സോണിയും മാവോയിസ്റ്റുകളും ഈ കുറ്റം നിഷേധിച്ചിരുന്നു. തങ്ങളുമായി സോണിസോറിക്ക് ബന്ധമില്ല എന്നും മാവോയിസ്റ്റുകള്‍ വ്യക്തമാക്കി. എന്നിട്ടും പീഡനം തുടര്‍ന്നു. ആംനസ്റ്റി ഇന്റര്‍ നാഷണലിന്റേയും ദേശീയ മനുഷ്യാവകാശ കമീഷന്റേയും നോം ചോംസ്‌കി, അരുന്ധതി റോയ്, ആനന്ദ് പട്വര്‍ധന്‍, മീന കന്ദസ്വാമി, അരുണ റോയ്, ഹര്‍ഷ് മന്ദര്‍, പ്രശാന്ത് ഭൂഷണ്‍ തുടങ്ങി 250 പ്രമുഖര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റേയും ഫലമായാണ് മൂന്നുവര്‍ഷത്തിനുശേഷം അവര്‍ മോചിക്കപ്പെട്ടത്. കോടതിയും അവര്‍ കുറ്റക്കാരിയല്ലെന്നു കണ്ടെത്തി.
ജയിലില്‍നിന്ന് കൂടുതല്‍ കരുത്തുനേടിയാണു സോണി സോറി തിരിച്ചെത്തിയത്. ആദിവാസികളുടെ ജീവിക്കാനായുള്ള പോരാട്ടത്തിന് രാഷ്ര്ടീയമായ ഇടപെടലും ആവശ്യമാണെന്ന ബോധ്യത്തില്‍ നിന്നാണ് തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് അവര്‍ പറയുന്നു. ഒരു പാര്‍ട്ടിയും ഈ പോരാട്ടത്തെ പിന്തുണക്കുന്നില്ല. ആം ആദ്മി പാര്‍ട്ടിയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്ന നിര്‍ദേശം വച്ചത്. അതു സ്വീകരിക്കുകയായിരുന്നു.
വളരെ മോശപ്പെട്ട അവസ്ഥയാണ് ഛത്തിസ്ഗഡില്‍ നിലനില്‍ക്കുന്നതെന്ന് സോണി സോറി പറയുന്നു. സര്‍ക്കാരും മാവോിസ്റ്റുകളംു സായുധ സമരത്തിലാണ്. കുട്ടികള്‍പോലും അതിനിരകളാണ്. താന്‍ മുമ്പ് പഠിപ്പിക്കുമ്പോള്‍ 100 കുട്ടികളുണ്ടായിരുന്ന ആദിവാസി സ്‌കൂളില്‍ ഇപ്പോള്‍ 10 കുട്ടികള്‍ പോലുമില്ലെന്ന് അവര്‍ പറഞ്ഞു. പേന പിടിക്കേണ്ട കൈകള്‍ തോക്കെടുക്കുന്ന സാഹചര്യം ഇല്ലാതാക്കാനായിരിക്കും തന്റെ ആദ്യശ്രമം. ഖനി മാഫിയക്കുവേണ്ടി നടക്കുന്ന ആദിവാസി പീഡനം അവസാനിപ്പിക്കും. വില്ലേജ് കൗണ്‍സിലിന് കൂടുതല്‍ അധികാരം, അന്യായമായ ഭൂമി ഏറ്റെടുക്കല്‍ അവസാനിപ്പിക്കുക, കുട്ടികള്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ തുടങ്ങിയ വിഷയങ്ങള്‍ക്ക് തന്റെ മാനിഫസ്്‌റ്റോയില്‍ സോണി സോറി പ്രാധാന്യം കൊടുത്തിരിക്കുന്നത്.
1998മുതല്‍ ബിജെപിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ബാലിറാം കശ്യപായിരുന്നു നാലുതവണ വിജയിച്ചത്. 2011ല്‍ അദ്ദേഹം മരിച്ചപ്പോള്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മകന്‍ ദിനേഷ് കശ്യപ് ആണ് ജയിച്ചത്. ഇത്തവണയും അദ്ദേഹമാണ് ബി.ജെ.പി. സ്ഥാനാര്‍ത്ഥി. മാവോയിസറ്റ് അക്രമത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് മഹേന്ദ്ര കര്‍മ്മയുടെ മകന്‍ ദീപക് കര്‍മ്മയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സോണി സോറിയുടെ സ്ഥാനാര്‍ഥിത്വം തെരഞ്ഞെടുപ്പിനെ എങ്ങനെയാണ് സ്വാധീനിക്കുക എന്നതില്‍ ഇരുകൂട്ടരും ആശങ്കാകുലരാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in