സെക്രട്ടറിക്ക് മേല്‍ക്കോയ്മയില്ല – ആര്‍ എം പി മാതൃകയാകുന്നു

ആര്‍.എം.പിയുടെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ സി.പി.എം വിമതര്‍ രൂപം കൊടുക്കുന്ന പുതിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, സംഘടനാ സംവിധാനത്തില്‍ മാതൃകയാകുമെന്ന് റിപ്പോര്‍ട്ട്. ലോകത്തെങ്ങും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കകത്ത് രൂപം കൊണ്ടുവന്ന ഫാസിസ്റ്റ് പ്രവണതകള്‍ക്ക് കാരണമായ സംവിധാനത്തൊണ് പുതിയ പാര്‍ട്ടി തകര്‍ക്കുന്നത്. പാര്‍ട്ടിഘടനയില്‍ സെക്രട്ടറി അമിതമായ അധികാരമുണ്ടാവില്ല എന്നതാണത്. പകരം തുല്യ അധികാരത്തോടെ ചെയര്‍മാനും ജനറല്‍ സെക്രട്ടറിയും പിന്നെ സെക്രട്ടറിമാരുമുള്ള പുതിയ ഘടനയാണ് ആലോചിക്കുന്നത്. ജനാധിപത്യ രീതിയില്‍ സമ്മേളനമെല്ലാം നടത്തുമ്പോഴും മേല്‍ഘടകങ്ങള്‍ക്കും അവസാനം സെക്രട്ടറിക്കും അനഭിമതമായ കമ്മിറ്റികളോ തീരുമാനങ്ങളോ പൊതുവില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ […]

TP-Murder-Newskerala

ആര്‍.എം.പിയുടെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ സി.പി.എം വിമതര്‍ രൂപം കൊടുക്കുന്ന പുതിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, സംഘടനാ സംവിധാനത്തില്‍ മാതൃകയാകുമെന്ന് റിപ്പോര്‍ട്ട്. ലോകത്തെങ്ങും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കകത്ത് രൂപം കൊണ്ടുവന്ന ഫാസിസ്റ്റ് പ്രവണതകള്‍ക്ക് കാരണമായ സംവിധാനത്തൊണ് പുതിയ പാര്‍ട്ടി തകര്‍ക്കുന്നത്. പാര്‍ട്ടിഘടനയില്‍ സെക്രട്ടറി അമിതമായ അധികാരമുണ്ടാവില്ല എന്നതാണത്. പകരം തുല്യ അധികാരത്തോടെ ചെയര്‍മാനും ജനറല്‍ സെക്രട്ടറിയും പിന്നെ സെക്രട്ടറിമാരുമുള്ള പുതിയ ഘടനയാണ് ആലോചിക്കുന്നത്.
ജനാധിപത്യ രീതിയില്‍ സമ്മേളനമെല്ലാം നടത്തുമ്പോഴും മേല്‍ഘടകങ്ങള്‍ക്കും അവസാനം സെക്രട്ടറിക്കും അനഭിമതമായ കമ്മിറ്റികളോ തീരുമാനങ്ങളോ പൊതുവില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിലനില്‍ക്കാറില്ല. സാധാരണനിലയില്‍ ഓരോ ഘടകത്തിന്റേയും ഭാരവാഹികളെ സമ്മേളനത്തിനുമുന്നെ തീരുമാനിച്ചിരിക്കും. അവ സമ്മേളനത്തില്‍ ഔദ്യോഗികമായ തിരഞ്ഞെടുപ്പാക്കിമാറ്റും. ഗ്രൂപ്പിസം വരുമ്പോള്‍ മാത്രമാണ് മത്സരമുണ്ടാകുക. അങ്ങനെ ഔദ്യോഗികപക്ഷത്തെ തോല്‍പ്പിക്കുന്ന കമ്മിറ്റികള്‍ക്ക് സാധാരണ ഗതിയില്‍ നിലനില്‍പ്പുണ്ടാകില്ല. കേരളത്തില്‍ തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ജനാധിപത്യപരമായി എന്ന അവകാശവാദത്തില്‍ തിരഞ്ഞെടുക്കപ്പെട്ട എത്രയോ കമ്മിറ്റികള്‍ പിരിച്ചുവിടപ്പെട്ടിരിക്കുന്നു. പാര്‍ട്ടി കമ്മിറ്റികള്‍ മാത്രമല്ല, പോഷക സംഘടനകളുടേയും ഭാരവാഹികളെ സത്യത്തില്‍ നിശ്ചയിക്കുന്നത് പാര്‍ട്ടി സെല്‍ എന്ന ജനാധിപത്യപരമല്ലാത്ത സംവിധാനത്തിലാണ്. അത്തരം സംവിധാനങ്ങളിലൂടെ അന്തിമമായി അധികാരം സെക്രട്ടറിയില്‍ കേന്ദ്രീകരിക്കപ്പെടുന്നു. ഈ രീതിയെയാണ് പുതുതായി രൂപീകരിക്കുന്ന പാര്‍ട്ടി പൊളിച്ചെഴുതുമെന്ന് റിപ്പോര്‍ട്ടുള്ളത്. എങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തിലെ പുതിയ ഒരു തുടക്കമായിരിക്കും അത്.
സത്യത്തില്‍ ഇന്ത്യയില്‍ അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ കുറച്ചുകാലം ഡാങ്കേ ചെയര്‍മാനും ഇ.എം.എസ്. ജനറല്‍ സെക്രട്ടറിയുമായ ദേശീയ നേതൃത്വമുണ്ടായിരുന്നു. പിന്നീട് ആ രീതി ഉപേക്ഷിക്കപ്പെടുകയായിരുന്നു. അങ്ങനെ വളര്‍ന്ന ഏകാധിപത്യ പ്രവണതകള്‍ ഇല്ലാതാക്കാനാണ് പുതിയ നീക്കമത്രെ. ഡിസംബര്‍ ആറ്, ഏഴ് തീയതികളില്‍ കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന കണ്‍വന്‍ഷനില്‍ ആര്‍.എം.പിയുടെ ഭരണഘടനയും പരിപാടിയും സംഘടനാ സംവിധാനവും അംഗീകരിക്കപ്പെടും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “സെക്രട്ടറിക്ക് മേല്‍ക്കോയ്മയില്ല – ആര്‍ എം പി മാതൃകയാകുന്നു

  1. So ,you mean it is all because of a Secretary?

Leave a Reply