സുശീലന്റെ മരണത്തിന് മുഖ്യമന്ത്രീ… താങ്കളാണ് ഉത്തരവാദി
കൊല്ലം അഞ്ചല്‍ തോയിത്തല സ്വദേശി സുശീലന്റെ മരണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്. തന്റെ രണ്ട് കുട്ടികളുടെ ചികില്‍സാ സഹായത്തിന് മുഖ്യമന്ത്രിയില്‍ നിന്ന് സഹായം ലഭിക്കുമെന്ന് കരുതി ജനസമ്പര്‍ക്ക പരിപാടിക്ക് കാത്തിരിക്കുകായയിരുന്നു സുശീലനെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ കാത്തുകാത്തിരുന്ന ദിവസം വന്നപ്പോള്‍ മുഖ്യമന്ത്രിയെ കാണാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രിക്ക് കൊടുക്കാനുള്ള അപേക്ഷ ആരോ വാങ്ങികൊണ്ടുപോയെങ്കിലും അദ്ദേഹത്തെ കാണാന്‍ പോലും സുശീലനു കഴിഞ്ഞില്ലത്രെ. മുഖ്യമന്ത്രിയുടെ പിഎയ്ക്കാണ് അപേക്ഷ നല്‍കിയിരുന്നതെന്ന് സുശീലന്റെ ബന്ധുക്കള്‍ പറഞ്ഞു. സഹായം ലഭിക്കുമെന്ന് ഉറച്ച വിശ്വാസം സുശീലനുണ്ടായിരുന്നെന്നും […]
കൊല്ലം അഞ്ചല്‍ തോയിത്തല സ്വദേശി സുശീലന്റെ മരണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്. തന്റെ രണ്ട് കുട്ടികളുടെ ചികില്‍സാ സഹായത്തിന് മുഖ്യമന്ത്രിയില്‍ നിന്ന് സഹായം ലഭിക്കുമെന്ന് കരുതി ജനസമ്പര്‍ക്ക പരിപാടിക്ക് കാത്തിരിക്കുകായയിരുന്നു സുശീലനെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ കാത്തുകാത്തിരുന്ന ദിവസം വന്നപ്പോള്‍ മുഖ്യമന്ത്രിയെ കാണാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രിക്ക് കൊടുക്കാനുള്ള അപേക്ഷ ആരോ വാങ്ങികൊണ്ടുപോയെങ്കിലും അദ്ദേഹത്തെ കാണാന്‍ പോലും സുശീലനു കഴിഞ്ഞില്ലത്രെ. മുഖ്യമന്ത്രിയുടെ പിഎയ്ക്കാണ് അപേക്ഷ നല്‍കിയിരുന്നതെന്ന് സുശീലന്റെ ബന്ധുക്കള്‍ പറഞ്ഞു. സഹായം ലഭിക്കുമെന്ന് ഉറച്ച വിശ്വാസം സുശീലനുണ്ടായിരുന്നെന്നും കിട്ടാഞ്ഞതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
ഹൈക്കോടതി നിരീക്ഷിച്ചപോലെ, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ജോലി കൃത്യമായി ചെയ്യാത്തതിനാലാണ് ഇത്തരം മാമാങ്കള്‍ ആവശ്യമായി വരുന്നത്. പക്ഷെ അപ്പോഴും രാജഭരണത്തെ അനുസ്മരിപ്പിക്കുന്ന ഇത്തരത്തിലുള്ള പരിപാടികളിലൂടെയല്ല മുഖ്യമന്ത്രി സഹായങ്ങള്‍ നല്‍കേണ്ടത്. സര്‍ക്കാര്‍ ജീവനക്കാരെ പണിയെടുപ്പിക്കുകയാണ് വേണ്ടത്. പ്രജാവത്സലനായ രാജാവിനുമുന്നില്‍ കൈനീട്ടി നില്‍ക്കുന്ന പ്രജകളല്ല ജനങ്ങള്‍. ഇത് ഫ്യൂഡല്‍ കാലമല്ല, ജനാധിപത്യമാണ്. എല്ലാവരേയും താന്‍ കാണുമെന്ന് ഓരോ ജനസമ്പര്‍ക്ക പരിപാടിക്കുമുമ്പും മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നു. അതുവിശ്വസിച്ചാണ് ആ പാവം കാത്തിനിന്നിട്ടുണ്ടാവുക. എത്രയോ ദിവസത്തെ പ്രതീക്ഷയായിരുന്നിരിക്കണം അത്. ആ പ്രതീക്ഷ പൊലിഞ്ഞപ്പോഴുണ്ടായ നിരാശയും കുട്ടികളെ എങ്ങനെ ചികത്സിക്കാമെന്ന ആധിയുമായിരിക്കണം സുശീലനെ അത്മഹത്യയിലേക്ക് നയിച്ചത്. അതിനാല്‍തന്നെ ഈ മരണത്തിന് ധാര്‍മ്മികമായ ഉത്തരവാദിത്തം മിസ്റ്റര്‍ ഉമ്മന്‍ചാണ്ടീ… താങ്കള്‍ക്കുതന്നെയാണ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Willow
December 25, 2013 at 9:54 am
Useful information. Fortunate me I discovered your site accidentally, and I’m shocked with it. And I wish you Merry Christmas!