സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ വീണ്ടും പിളര്‍പ്പിലേക്കോ?
സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ കേരളകോണ്‍ഗ്രസ്സ് വീണ്ടും പിളര്‍പ്പിലേക്കോ? കഴിഞ്ഞ ദിവസത്തെ സംഭനവികാസങ്ങള്‍ അത്തരം സൂചനയാണ് നല്‍കുന്നത്. അല്ലെങ്കില്‍ തന്നെ പിളര്‍പ്പിന്റേയും ലയനത്തിന്റേയും ചരിത്രമാണല്ലോ ഈ പാര്‍ട്ടിയുടേത്. അതിനാള്‍ അതില്‍ അല്‍ഭുതപ്പെടാനില്ല. പഴയ ജോസഫ് ഗ്രൂപ്പ് പിളര്‍ന്നു പുതിയ പാര്‍ട്ടിയാകാനുള്ള സാധ്യതയാണ് ഉടലെടുത്തിരക്കുന്നത്. അതിനു പ്രധാനകാരണം പിസി ജോര്‍ജ്ജാണ്. എന്നാല്‍ പിസിജോര്‍ജ്ജിനു പുറകില്‍ സാക്ഷാല്‍ കെ എം മാണിയുമുണ്ടെന്ന് ജോസഫ് ഗ്രൂപ്പിലെ പല നേതാക്കള്‍ക്കും ആക്ഷേപമുണ്ട്. അതാണ് കാര്യങ്ങളെ രൂക്ഷമാക്കിയിരിക്കുന്നത്. ഇന്നലെ തിരുവനന്തപുരത്തു വിളിച്ചുചേര്‍ത്ത കേരള കോണ്‍ഗ്രസ് (എം) […]
സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ കേരളകോണ്‍ഗ്രസ്സ് വീണ്ടും പിളര്‍പ്പിലേക്കോ? കഴിഞ്ഞ ദിവസത്തെ സംഭനവികാസങ്ങള്‍ അത്തരം സൂചനയാണ് നല്‍കുന്നത്. അല്ലെങ്കില്‍ തന്നെ പിളര്‍പ്പിന്റേയും ലയനത്തിന്റേയും ചരിത്രമാണല്ലോ ഈ പാര്‍ട്ടിയുടേത്. അതിനാള്‍ അതില്‍ അല്‍ഭുതപ്പെടാനില്ല.
പഴയ ജോസഫ് ഗ്രൂപ്പ് പിളര്‍ന്നു പുതിയ പാര്‍ട്ടിയാകാനുള്ള സാധ്യതയാണ് ഉടലെടുത്തിരക്കുന്നത്. അതിനു പ്രധാനകാരണം പിസി ജോര്‍ജ്ജാണ്. എന്നാല്‍ പിസിജോര്‍ജ്ജിനു പുറകില്‍ സാക്ഷാല്‍ കെ എം മാണിയുമുണ്ടെന്ന് ജോസഫ് ഗ്രൂപ്പിലെ പല നേതാക്കള്‍ക്കും ആക്ഷേപമുണ്ട്. അതാണ് കാര്യങ്ങളെ രൂക്ഷമാക്കിയിരിക്കുന്നത്. ഇന്നലെ തിരുവനന്തപുരത്തു വിളിച്ചുചേര്‍ത്ത കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി യോഗം ജോസഫ് വിഭാഗം ബഹിഷ്‌കരിച്ചത് ഇത്തരമൊരു നീക്കത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ആളും തരവും നോക്കാതെ അധിക്ഷേപം ചൊരിയുന്ന പി.സി. ജോര്‍ജിനൊപ്പം സ്റ്റിയറിംഗ് കമ്മിറ്റിയില്‍ പങ്കെടുക്കാനാകില്ലെന്ന നിലപാടു ജോസഫ് വിഭാഗം സ്വീകരിച്ചതോടെ യോഗം മാറ്റിവച്ചു മുഖം രക്ഷിക്കുകയായിരുന്നു കെ എം മാണി. എന്നാല്‍ ജോര്‍ജിന്റെ പ്രസ്താവന തിരുത്താനോ മറിച്ചൊരു നിലപാടെടുക്കാനോ മാണി തയാറായിട്ടില്ല. പരിശോധിക്കുമെന്നു മാത്രമാണ് പറഞ്ഞത്. ഇതാണ് പ്രശ്‌നം ഗുരുതരമാക്കിയത്്.
വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് ഒരു ലോക്‌സഭാ സീറ്റ് മതിയെന്ന പി.സി. ജോര്‍ജിന്റെ പ്രസ്താവനയാണു ജോസഫ് വിഭാഗത്തെ പ്രകോപിപ്പിച്ചത്. ഒരു സീറ്റ് മാത്രം ലഭിച്ചാല്‍ അതു പഴയ മാണി വിഭാഗത്തിന് ആയിരിക്കും എന്നതിനാല്‍ തങ്ങളെ ഒതുക്കാനാണു ജോര്‍ജ് ഈ ആവശ്യം ഉന്നയിച്ചതെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിലയിരുത്തല്‍. കോട്ടയത്തിനൊപ്പം ഇടുക്കി കൂടി അവകാശപ്പെടാന്‍ കേരളാ കോണ്‍ഗ്രസി(എം)ന് അര്‍ഹതയുണ്ടെനാനണ് ജോസഫിന്റെ നിലപാട്. ജോസഫും കൂട്ടരും പോണമെങ്കില്‍ പോകട്ടെ എന്ന മാണിയുടെ മനസിലിരിപ്പാണു ജോര്‍ജ് പ്രകടിപ്പിച്ചതെന്ന സംശയവും ജോസഫിനുണ്ട്. തിരഞ്ഞെടുപ്പില്‍ ബിജെപിയേക്കാള്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസ്സിനു ലഭിച്ചാല്‍ മാത്രമേ രാഷ്ട്രപതി മന്ത്രിസഭ രൂപീകരിക്കാന്‍ ആദ്യത്തെ അവസരം നല്‍കൂ, അതിനാല്‍ കോണ്‍ഗ്രസ്സിനു കൂടുതല്‍ സീറ്റു കിട്ടാന്‍ സഹായിക്കുകയാണ് വേണ്ടതെന്നുമുള്ള ജോര്‍ജ്ജിന്റെ വിശദീകരണമൊക്കെ വെറും തന്ത്രമായേ ജോസഫും കൂട്ടരും കാണുന്നുള്ളു.
ഏറെ പ്രസിദ്ധമായ പിടി ചാക്കോ സംഭവമാണ് കേരള കോണ്‍ഗ്രസ്സിനു രൂപം കൊടുക്കാന്‍ പെട്ടന്നുണ്ടായ പ്രചോദനം എന്നു പറയാറുണ്ട്. എന്തായാലും കേരളത്തിന്റെ ആവശ്യങ്ങള്‍ ശക്തമായി ഉന്നയിക്കുകയും അതിനുവേണ്ടി പോരാടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു കേരള കോണ്‍ഗ്രസ്സ് രൂപം കൊണ്ടത്. വാസ്തവത്തില്‍ പാര്‍ട്ടി രൂപം കൊള്ളുമ്പോള്‍ ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യയില്‍ വിരളമായിരുന്നു. തമിഴ് നാട്ടില്‍ ഡി.ഏം.കെയും അണ്ണാ ഡി.എം.കെയും മറ്റും ഉണ്ടായിരുന്നു. എന്നാല്‍ സമീപകാലത്തെ ഇന്ത്യന്‍ രാഷ്ട്രീയം ശ്രദ്ധിക്കുക. പ്രാദേശിക പാര്‍ട്ടികള്‍ ഓരോ സംസ്ഥാനത്തും നിര്‍ണ്ണായക ശക്തികളായി മാറിയിരിക്കുന്നു. അതതു സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനാണ് അവ തമ്മില്‍ മുഖ്യമായും മത്സരിക്കുന്നത്. സൂപ്രധാന വിഷയങ്ങളിലാകട്ടെ അവരൊന്നിക്കുകയും ചെയ്യുന്നു. മുല്ലപ്പെരിയാര്‍, റെയില്‍വേ തുടങ്ങിയ വിഷയങ്ങളില്‍ തമിഴ്‌നാട്ടിലെ പ്രസ്ഥാനങ്ങള്‍ സ്വീകരിച്ച നിലപാടുകള്‍ നോക്കുക. ആന്ധ്ര, കര്‍ണ്ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇതു തന്നെ അവസ്ഥ. പേരെന്തുതന്നെയായാലും സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും മറ്റും പ്രാദേശിക പാര്‍ട്ടികള്‍ തന്നെ. ബംഗാളില്‍ പോലും തൃണമൂല്‍ കോണ്‍ഗ്രസ്സും സി.പി.എമ്മും തമ്മിലുള്ള പ്രധാന മത്സരം പ്രാദേശിക പ്രശ്‌നങ്ങളില്‍ തന്നെ. ബംഗാളിലെ സി.പി.എം സത്യത്തില്‍ ഒരു പ്രാദേശിക പാര്‍ട്ടി തന്നെ എന്നവരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. സത്യത്തില്‍ എത്രമാത്രം ഫെഡറല്‍ ആകാന്‍ കഴിയുമോ അത്രയും ജനാധിപത്യം ശക്തിപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ കേരളാ കോണ്‍ഗ്രസ്സിനു അതിനു കഴിയാതെ ഉപ പ്രാദേശിക പാര്‍ട്ടിയായി മാറുകയായിരുന്നു. കേരളത്തിന്റെ വികസനം എന്ന ലക്ഷ്യത്തോടെയെയായിരുന്നു കേരള കോണ്‍ഗ്രസ്സ് രൂപം കൊണ്ടതെങ്കിലും പെട്ടന്നുതന്നെ അത് മധ്യതിരുവിതാംകൂറിലെ െ്രെകസ്തവ റബര്‍ കര്‍ഷകരുടെ ഒരു പാര്‍ട്ടിയായി അതുമാറി. കേരളം നേരിടുന്ന പൊതു പ്രശ്‌നങ്ങളിലൊന്നും അവര്‍ക്ക് കാര്യമായി ശബ്ദിക്കാനുണ്ടായിരുന്നില്ല. ഒപ്പം നിരന്തരമായ പിളര്‍പ്പുകളും. അധികാരം മാത്രമായിരുന്നു പിളര്‍പ്പുകളുടേയും മുന്നണിവിടലുകളുടേയും ലക്ഷ്യം. ഏതു മുന്നണി വന്നാലും കേരള കോണ്‍ഗ്രസ്സിന്റെ ഒരു കഷണം ഉണ്ടാകുമെന്നുറപ്പുവരുത്തുകയും ചെയ്യും. അത്തരമൊരു ചരിത്രം ആവര്‍ത്തിക്കാനുള്ള സാധ്യതയാണ് സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിലും ഉടലെടുത്തിരിക്കുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in