അല്ലെങ്കിലും സുധീരനെ ആര്‍ക്കുവേണം?
അതെ, പ്രായോഗിക രാഷ്ട്രീയത്തിന്റേയും അഡ്‌ജസ്റ്റ്‌മെന്റ് സമരങ്ങളുടേയും പേമെന്റ് സീറ്റുകളുടേയും കാലത്ത് വി എം സുധിരനെപോലുള്ള ഒരാളെ കേരള രാഷ്ട്രീയത്തില്‍ ആര്‍ക്കുവേണം? സുധീരെോന്റ രാഷ്ട്രീയ എതിരാളിയായ സാക്ഷാല്‍ വിഎസ് ആവശ്യപ്പെട്ടപോലെ മദ്യനയം സര്‍ക്കാര്‍ അട്ടിമറിച്ച സാഹചര്യത്തില്‍ വി.എം സുധീരന്‍ കെ.പി.സി.സി അധ്യക്ഷപദവി രാജിവെക്കുകയാണ് വേണ്ടത്. സുധീരന്റെ വാക്കിന് പുല്ലുവില പോലും യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കാത്തതില്‍ അദ്ദേഹത്തിനുപോലും വേദനയുണ്ട്.. കാസര്‍കോട് നിന്ന് തുടങ്ങിയ സുധീരന്റെ ജനപക്ഷയാത്ര തിരുവനന്തപുരത്ത് അവസാനിച്ചപ്പോള്‍ എല്ലാ ബാറുകളും തുറക്കുന്നതാണ് കണ്ടതെന്നും വി.എസ് പറയുന്നു. സുധീരന്റെ വ്യക്തിത്വം […]
അതെ, പ്രായോഗിക രാഷ്ട്രീയത്തിന്റേയും അഡ്‌ജസ്റ്റ്‌മെന്റ് സമരങ്ങളുടേയും പേമെന്റ് സീറ്റുകളുടേയും കാലത്ത് വി എം സുധിരനെപോലുള്ള ഒരാളെ കേരള രാഷ്ട്രീയത്തില്‍ ആര്‍ക്കുവേണം? സുധീരെോന്റ രാഷ്ട്രീയ എതിരാളിയായ സാക്ഷാല്‍ വിഎസ് ആവശ്യപ്പെട്ടപോലെ മദ്യനയം സര്‍ക്കാര്‍ അട്ടിമറിച്ച സാഹചര്യത്തില്‍ വി.എം സുധീരന്‍ കെ.പി.സി.സി അധ്യക്ഷപദവി രാജിവെക്കുകയാണ് വേണ്ടത്. സുധീരന്റെ വാക്കിന് പുല്ലുവില പോലും യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കാത്തതില്‍ അദ്ദേഹത്തിനുപോലും വേദനയുണ്ട്.. കാസര്‍കോട് നിന്ന് തുടങ്ങിയ സുധീരന്റെ ജനപക്ഷയാത്ര തിരുവനന്തപുരത്ത് അവസാനിച്ചപ്പോള്‍ എല്ലാ ബാറുകളും തുറക്കുന്നതാണ് കണ്ടതെന്നും വി.എസ് പറയുന്നു. സുധീരന്റെ വ്യക്തിത്വം തകരുകയാണെന്നും വിഎസ് കൂട്ടിചേര്‍ക്കുന്നു. എന്തൊരു സ്‌നേഹം..
ഇത്തരമൊരു കാലഘട്ടം വിഎസും നേരിട്ടിരുന്നു. സുധീരനു ശക്തമായി അഭിപ്രായം പറയാനെങ്കിലും പറ്റുന്നുണ്ട്. വിഎസിന് അതും കഴിഞ്ഞിരുന്നില്ല. പക്ഷെ അന്നദ്ദേഹം രാജിവെച്ചില്ല എന്നതുവേറെ കാര്യം. സുധീരനും പ്രസിഡന്റ് സ്ഥാനത്തു തുടരാനാണിട. തന്നോട് രാജിവെക്കാനാവശ്യപ്പെടുന്നത് മദ്യലോബിക്കുവേണ്ടിയാണെന്ന് സുധീരന്‍ പറഞ്ഞു കഴിഞ്ഞു. അതാകട്ടെ വിഎസിനോടുമാത്രമല്ല, തന്റെ രാജി ആഗ്രഹിക്കുന്ന ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തുടങ്ങി മുതലുള്ള മുളുവന്‍ കോണ്‍ഗ്രസ്സ് നേതാക്കളോടുകൂടിയാണ്.
സുധീരനെ കടത്തിവെട്ടാന്‍ തയ്യാറാക്കിയ മദ്യനയത്തിന് തന്റെ കൈകൊണ്ടുതന്നെ ഉമ്മന്‍ചാണ്ടി ഉദകക്രിയ ചെയുമ്പോള്‍ മന്ത്രിസഭയും യുഡിഎഫും സംശയത്തിന്റെ മുള്‍മുനയിലാണ്. മാണിമാരുടെ എണ്ണം കൂടുമോ എന്ന ഭയമാണോ അവരെ നയിക്കുന്നതെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. അല്ലെങ്കില്‍ സുധീരന്‍ തന്നെ ചൂണ്ടികാട്ടിയപോലെ ഇത്രപെട്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ തട്ടിക്കൂട്ടി മദ്യനയം മാറ്റുമായിരുന്നില്ല. എന്നിട്ടും മുഖ്യമന്ത്രി പറയുന്നു, മദ്യനിരോധനത്തില്‍ വിട്ടുവീഴ്‌ചയില്ലെന്ന്. 2014ലെ ഏറ്റവും വലിയ തമാശ.
എന്തായാലും സുധീരന്‍ പറയേണ്ടതെല്ലാം പറഞ്ഞു. യു.ഡി.എഫ് ഒറ്റക്കെട്ടായി തീരുമാനിച്ച മദ്യനയം ഫലത്തില്‍ അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. . ആഗസ്റ്റ് 21 ലെ യു.ഡി.എഫ് യോഗത്തില്‍ ഈ നയം മുഖ്യമന്ത്രി അവതരിപ്പിച്ചപ്പോള്‍ത്തന്നെ കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയില്‍ അതിനെ സമ്പൂര്‍ണമായി അഭിമാനപൂര്‍വം സ്വീകരിക്കുകയാണ് ചെയ്‌തത്. ഈ നയം നടപ്പിലാക്കുന്നതിന് മന്ത്രിസഭ ഉല്‍സാഹപൂര്‍വ്വം നടപടികള്‍ സ്വീകരിച്ചു വരവേ, അതിന് ഉത്തേജനം നല്‍കുവാനും ജനപിന്തുണ വിപുലമാക്കുന്നതിനും വേണ്ടിയാണ് ലഹരിവിമുക്ത കേരളം, എന്നതുള്‍പ്പെടെയുള്ള ആശയങ്ങളുമായി ജനപക്ഷയാത്ര തുടങ്ങിയത്. ജനപക്ഷയാത്രയില്‍ ഉടനീളം ആവേശകരമായ ജനപങ്കാളിത്തവും, ജനപിന്തുണയുമാണ് പ്രകടമായതെന്നും അദ്ദേഹം പറഞ്ഞു.
മദ്യവും മയക്കുമരുന്നും നമ്മുടെ നാടിനെ നശിപ്പിക്കുന്നതില്‍ ജനങ്ങളാകെ ഉത്‌കണ്‌ഠപ്പെട്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് സര്‍ക്കാര്‍ ഈ നയം നടപ്പിലാക്കി തുടങ്ങിയതും, ജനപക്ഷയാത്ര വിജയകരമായി മുന്നോട്ടുനീങ്ങിയതുമെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ജനങ്ങളില്‍ പുതിയൊരു പ്രത്യാശയും, പ്രതീക്ഷയും വളര്‍ന്നു വന്ന ഘട്ടത്തിലാണ് പ്രഖ്യാപിത നയത്തില്‍ നിന്നും സര്‍ക്കാര്‍ വ്യതിചലിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ജനതാല്‍പര്യത്തിന് മേല്‍ മദ്യലോബിയുടെ താല്‍പര്യങ്ങള്‍ അടിച്ചല്‍േപ്പിക്കപ്പെട്ടു എന്ന സുധീരന്റെ വാക്കുകള്‍ സര്‍ക്കാരിനെതിരായ ശക്തമായ അമ്പാണ്. ഒപ്പം ംമറ്റൊരു പ്രധാന വിഷയം കൂടി അദ്ദേഹം ചൂണ്ടികാട്ടി. സര്‍ക്കാരിന്റെ അജണ്ട നിശ്ചയിക്കുന്നത് ബാഹ്യശക്തികളാണെന്നും അത് ജനാധിപത്യത്തിനു ഭീഷണിയാണെന്നതുമാണത്. രണ്ടു വകുപ്പ് സെക്രട്ടറിമാര്‍ രണ്ടു ദിവസം കൊണ്ട് ആരുടെയോ തിരക്കഥ അനുസരിച്ച് തയ്യറാക്കിയ റിപ്പോര്‍ട്ടിന്റെ പേരിലാണ് ഇതൊക്കെ നടന്നതെന്നത് വിസ്‌മയകരമാണ്. 418 ബാറുകള്‍ അടച്ചതിനുശേഷം സമൂഹത്തിലുണ്ടായ ഗുണപരമായ മാറ്റങ്ങള്‍ കണക്കിലെടുക്കാതെയും ഇത് വിലയിരുത്തുന്നതിന് അനുയോജ്യരും പൊതുസ്വീകാര്യതയുമുള്ള വിദഗ്‌ധന്മാരെ ഉള്‍പ്പെടുത്താതെയും ഏകപക്ഷീയമായി മെനഞ്ഞെടുത്തിട്ടുള്ള റിപ്പോര്‍ട്ടിന് എന്ത് വിശ്വാസ്യതയാണുള്ളതെന്നും സുധീരന്‍ ചോദിച്ചു. അതിനു മറുപടി പറയാതെ ബബബബ പറയുകയാണ് ചാണ്ടിയും ബാബുവും.
വിദേശമദ്യത്തിന്റെയും ബിയറിന്റെയും വില്‍പന ഗണ്യമായി കുറഞ്ഞതും ഗാര്‍ഹിക പീഡനങ്ങളിലും വാഹനാപകടങ്ങളില്‍ പ്രത്യേകിച്ച് ഇരുചക്രവാഹനാപകടങ്ങളില്‍ ഉണ്ടായിട്ടുള്ള വലിയതോതിലുള്ള കുറവും, തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ കുടുംബജീവിതത്തില്‍ സമാധാന അന്തരീക്ഷവും സാമ്പത്തിക ഭദ്രതയും കൈവന്നതും മദ്യപാനം മൂലമുണ്ടായ കുറ്റകൃത്യങ്ങളുടെ കുറവും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ മദ്യനയത്തില്‍ നിന്ന് പിന്നാക്കം പോയതെന്നും സുധീരന്‍ ചൂണ്ടികാട്ടി.
മദ്യനയം മൂലം തൊഴില്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കേണ്ടത് തികച്ചും ന്യായമാണ്. കെ.പി.സി.സി.യും ഈ ആവശ്യത്തെ നേരത്തെ തന്നെ പിന്തുണച്ചിട്ടുള്ളതാണ്. സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി വിചാരിച്ചാല്‍ ഇതിന് പോംവഴികള്‍ കണ്ടത്തൊനും കഴിയും. ഇത്തരം കാര്യങ്ങള്‍ ആലോചിക്കാതെ അടഞ്ഞുകിടക്കുന്ന ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാവുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കാനുള്ള വ്യഗ്രതയാണ് ഇപ്പോള്‍ കാണുന്നത്. അടഞ്ഞു കിടക്കുന്ന ബാറുകള്‍ തുറന്നു വച്ചാല്‍ മാത്രമേ വിദേശ സഞ്ചാരികള്‍ കേരളത്തിലേക്ക് വരികയുള്ളൂ എന്നൊക്കെ പറയുന്നത് യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല. മദ്യത്തിന്റെ ലഭ്യത, ഉപയോഗം, മദ്യാസക്തി ഇതൊക്കെ കുറച്ചുകൊണ്ടുവരിക എന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണ് ഇപ്പോഴത്തെ തീരുമാനം. പുതിയ തലമുറയെ മദ്യപാനത്തിലേക്ക് തള്ളിവിടുന്നതിന് ഇടവരുത്തുന്ന ബിയര്‍, വൈന്‍ പാര്‍ലറുകള്‍ വ്യാപകമായി ആരംഭിക്കുന്നത് തലമുറകളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണ്. സമ്പൂര്‍ണ മദ്യനിരോധം എന്ന ലക്ഷ്യം നേടിയെടുക്കാനായി ശക്തമായ പ്രവര്‍ത്തനങ്ങളുമായി കെ.പി.സി.സി. മുന്നോട്ടുപോകുമെന്നും വെല്ലുവിളിയുടെ ഭാഷയില്‍ തന്നെ സുധീരന്‍ വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടി മാത്രമല്ല, കോടതിയും നോക്കൂ. പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കണമെന്ന ഉത്തരവ് അഞ്ച് ദിവസത്തിനകം നടപ്പാക്കനാണ് ഹൈകോടതിയുടെ നിര്‍ദേശം.. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ അടുത്തമാസം അഞ്ചിന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി നികുതി സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഇതുകേട്ടാല്‍ തോന്നും ഒറ്റകേസും കോടതിയില്‍ കെട്ടികിടക്കുന്നില്ല, ഇതു മാത്രമേ ഉള്ളു എന്ന്.
ഇനി ജനങ്ങളുടെ കാര്യം. സിപിഎമ്മിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മുമ്പ് ജനം മുഴുവന്‍ വിഎസിന്റെ പിന്നിലായിരുന്നു എന്നാണല്ലോ പറയപ്പെട്ടിരുന്നത്. എന്നിട്ട് എന്താണുണ്ടായത്? ഇപ്പോഴിതാ ജനം മുഴുവന്‍ സുധീരന്റെ പുറകിലാണത്രെ. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ജനനായകപുരസ്‌കാരവും അദ്ദേഹത്തിന്. എന്നിട്ടെന്താ? ജനാധിപത്യത്തില്‍ പാര്‍ട്ടികളെ നിയന്ത്രിക്കാന്‍ ജനത്തിനു കഴിയുന്നുണ്ടോ?
മറ്റൊന്നുകൂടി. ചാരായ നിരോധനത്തിനുശേഷം യുഡിഎഫിനെ വിജയത്തിലെത്തിക്കാന്‍ ആന്റണിക്കു കഴിഞ്ഞോ? ജനപിന്തുണയില്‍ അത്രക്കു അര്‍ത്ഥമേയുള്ളു എന്ന് സുധീരന്‍ മനസ്സിലാക്കിയാല്‍ നന്ന്.
ഭരിക്കുമ്പോള്‍ പല പ്രായോഗിക തീരുമാനങ്ങളും എടുക്കേണ്ടി വരുമെന്നാന്ന് സുധീരനുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മറുപടി. അത്രക്കു ബുദ്ധിമുട്ടി ജനസേവനം നടത്തണോ ആവോ? എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട തീരുമാനങ്ങള്‍ എപ്പോഴും എടുക്കാന്‍ കഴിയില്ല എന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ബാറുടമകള്‍ക്കനുകൂലമായേ തീരുമാനം എടുക്കൂ എന്നു വന്നാലോ? അതാണ് ഇപ്പോള്‍ നടക്കുന്നത്. ബാറുടമകളോട് ഇത്രമാത്രം പ്രതിബദ്ധതക്ക് കാരണം എന്താണെന്നു മനസ്സിലാകുന്നില്ല
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in