സിറിയ : മനുഷ്യരായി ജനിച്ചതില്‍ ലജ്ജിക്കുക

ആയിരത്തില്‍പരംപേരെ രാസവാതകമുപയോഗിച്ച് കൂട്ടക്കൊല ചെയ്ത് സിറിയന്‍ സൈന്യത്തിന്റെ ക്രൂരതക്ക് ലോകചരിത്രത്തില്‍ തന്നെ സമാനതകള്‍ കുറവ്. ഹിറ്റ്‌ലര്‍ മരിച്ചിട്ടില്ല, പൂര്‍വ്വാധികം ശക്തിയോടെ ജീവിക്കുന്നു എന്നാണ് ഇതു വ്യക്തമാക്കുന്നത്. ബശ്ശാര്‍ അല്‍ അസദ് ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്കുനേരെയാണ് സൈന്യം വിഷ വാതക ആക്രമണം നടത്തിയതെന്നു പറയുമ്പോഴും മരിച്ചവില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍. യുദ്ധങ്ങളിലെ മിനിമം നൈതികതപോലും പാലിക്കപ്പെടാതെയുള്ള ക്രൂരത. നേരത്തെ സിറിയ രാസായുധം പ്രയോഗിച്ചെന്ന ആരോപണത്തില്‍ യുഎന്‍ അന്വേഷിക്കുമ്പോഴാണ് ലോകത്തെ ഞെട്ടിച്ച പുതിയ കൂട്ടക്കൊല അരങ്ങേറിയത്. ദമാസ്‌കസിന് സമീപമാണ് വന്‍തോതില്‍ ആക്രമണമുണ്ടായത്. […]

Syria-Houla-massacre-of-children-1200x901

ആയിരത്തില്‍പരംപേരെ രാസവാതകമുപയോഗിച്ച് കൂട്ടക്കൊല ചെയ്ത് സിറിയന്‍ സൈന്യത്തിന്റെ ക്രൂരതക്ക് ലോകചരിത്രത്തില്‍ തന്നെ സമാനതകള്‍ കുറവ്. ഹിറ്റ്‌ലര്‍ മരിച്ചിട്ടില്ല, പൂര്‍വ്വാധികം ശക്തിയോടെ ജീവിക്കുന്നു എന്നാണ് ഇതു വ്യക്തമാക്കുന്നത്. ബശ്ശാര്‍ അല്‍ അസദ് ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ക്കുനേരെയാണ് സൈന്യം വിഷ വാതക ആക്രമണം നടത്തിയതെന്നു പറയുമ്പോഴും മരിച്ചവില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍. യുദ്ധങ്ങളിലെ മിനിമം നൈതികതപോലും പാലിക്കപ്പെടാതെയുള്ള ക്രൂരത. നേരത്തെ സിറിയ രാസായുധം പ്രയോഗിച്ചെന്ന ആരോപണത്തില്‍ യുഎന്‍ അന്വേഷിക്കുമ്പോഴാണ് ലോകത്തെ ഞെട്ടിച്ച പുതിയ കൂട്ടക്കൊല അരങ്ങേറിയത്.
ദമാസ്‌കസിന് സമീപമാണ് വന്‍തോതില്‍ ആക്രമണമുണ്ടായത്. വിഷവാതകം നിറച്ച റോക്കറ്റുകള്‍ പ്രക്ഷോഭകര്‍ക്കുനേരെ പ്രയോഗിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കെട്ടിച്ചമച്ച ആരോപണമാണ് ഇതെന്നാണ് സൈന്യത്തിന്റെ പ്രതികരണം. എന്നാല്‍ ഒരു ക്‌ളിനിക്കിന്റെ തറയില്‍ കുട്ടികളുടേതുള്‍പ്പെടെ പരിക്കുകളില്ലാത്ത നൂറുകണക്കിന് മൃതദേഹങ്ങള്‍ കിടക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.. മൃതശരീരങ്ങളില്‍ കണ്ട മുഖ്യ ലക്ഷണങ്ങള്‍ ശ്വാസ തടസ്സവും മങ്ങിയ കാഴ്ചയുമാണ്. സരിന്‍ ഭയാനകമായ വിഷവാതകമാണ് ഉപയോഗിച്ചതെന്ന് സംശയിക്കുന്നു. നിറമോ മണമോ രുചിയോ ഇല്ലാത്ത ഈ വാതകം നാഡികളെ തകര്‍ക്കും. ശ്വാസകോശത്തേയും തൊണ്ടയേയും പൊള്ളിക്കും. ഇതിനു മറുമരുന്ന് കണ്ടുപിടിച്ചിട്ടില്ല. മിനിട്ടുകള്‍ക്കകം ശ്വാസം മുട്ടി മരണമാണ് വിധി. രണ്ടാംലോകമഹായുദ്ധകാലത്ത് ജര്‍മ്മന്‍ സൈന്യം ഈ വാതകം ഉപയോഗിച്ച് കൂട്ടക്കൊല നടത്തിയിരുന്നു.
ഇര്‍ബിന്‍, ദൂമ തുടങ്ങിയ സ്ഥലങ്ങളിലും മരണങ്ങളുണ്ടായിട്ടുണ്ട്. താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ആശുപത്രികളിലാണ് പരിക്കേറ്റവര്‍. സംഭവത്തില്‍ അന്താരാഷ്ട്ര ഇടപെടല്‍ വേണെമന്ന ആവശ്യം ശക്തമായിട്ടുണ്ട്. അന്വേഷണം നടത്തുമെന്ന് യുഎന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അതെത്രമാത്രം മുന്നോട്ടുപോകുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കാലം മുന്നോട്ടുപോകുന്തോറും മനുഷ്യന്‍ എത്രമാത്രം ഭീകരനായി മാറുന്നു എന്നതിന്റെ ഒരു തെളിവുകൂടിയായി മാറിയിരിക്കുകയാണ് ഈ സംഭവം. മനുഷ്യരായി ജനിച്ചതില്‍ ലജ്ജിക്കാതിരിക്കുന്നതെങ്ങിനെ?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply