സിപിഎമ്മിനോട്‌ എം മുകുന്ദന്‍.. പ്രത്യയശാസ്‌ത്രശാഠ്യമുപേക്ഷിച്ച്‌ ആപ്പുമായി ചേരൂ…

കേരളത്തിന്റെ ഭാവി താന്‍ കാണുന്നത്‌ പിണറായി വിജയനിലും എം എ ബേബിയിലുമൊക്കെയാണെന്ന്‌ അടുത്തകാലത്തുപോലും പറഞ്ഞ്‌ പ്രശസ്‌ത എഴുത്തുകാരന്‍ എം മുകുന്ദന്‍ ഇപ്പോള്‌ സിപിഎമ്മിനോട്‌ പറയുന്നതിങ്ങനെ. പ്രത്യയശാസ്‌ത്രശാഠ്യം ഉപേക്ഷിക്കൂ, ആപ്പുമായി കൈകോര്‍ക്കൂ. സി.പി.എം സംസ്ഥാന സമ്മേളനം അടിയന്തിരമായി ചര്‍ച്ച ചെയ്യേണ്ടത്‌ വി.എസ്‌ പ്രശ്‌നമല്ല ആം ആദ്‌മി പാര്‍ട്ടിയുടെ മുന്നേറ്റമാണ.്‌ കേരളത്തിലും ആം ആദ്‌മി സുനാമിപോലെ ആഞ്ഞടിക്കുമെന്നും മുകുന്ദന്‍ പറഞ്ഞു. നഷ്ടപ്പെട്ടുപോയ രാഷ്ട്രീയ സ്വപ്‌നങ്ങളാണ്‌ ആം ആദ്‌മിയിലൂടെ കേരളീയര്‍ക്ക്‌ തിരിച്ചുകിട്ടിയത്‌. കോണ്‍ഗ്രസും ഇടതുപക്ഷവും മാത്രം കണ്ട്‌ മടുത്ത കേരള രാഷ്ട്രീയത്തിലേക്കും […]

mmകേരളത്തിന്റെ ഭാവി താന്‍ കാണുന്നത്‌ പിണറായി വിജയനിലും എം എ ബേബിയിലുമൊക്കെയാണെന്ന്‌ അടുത്തകാലത്തുപോലും പറഞ്ഞ്‌ പ്രശസ്‌ത എഴുത്തുകാരന്‍ എം മുകുന്ദന്‍ ഇപ്പോള്‌ സിപിഎമ്മിനോട്‌ പറയുന്നതിങ്ങനെ. പ്രത്യയശാസ്‌ത്രശാഠ്യം ഉപേക്ഷിക്കൂ, ആപ്പുമായി കൈകോര്‍ക്കൂ.
സി.പി.എം സംസ്ഥാന സമ്മേളനം അടിയന്തിരമായി ചര്‍ച്ച ചെയ്യേണ്ടത്‌ വി.എസ്‌ പ്രശ്‌നമല്ല ആം ആദ്‌മി പാര്‍ട്ടിയുടെ മുന്നേറ്റമാണ.്‌ കേരളത്തിലും ആം ആദ്‌മി സുനാമിപോലെ ആഞ്ഞടിക്കുമെന്നും മുകുന്ദന്‍ പറഞ്ഞു.
നഷ്ടപ്പെട്ടുപോയ രാഷ്ട്രീയ സ്വപ്‌നങ്ങളാണ്‌ ആം ആദ്‌മിയിലൂടെ കേരളീയര്‍ക്ക്‌ തിരിച്ചുകിട്ടിയത്‌. കോണ്‍ഗ്രസും ഇടതുപക്ഷവും മാത്രം കണ്ട്‌ മടുത്ത കേരള രാഷ്ട്രീയത്തിലേക്കും ആപ്‌ കടന്നുവരും. അത്‌ സുനാമി പോലെ ഇവിടേയും ആഞ്ഞടിക്കും.
ഒന്നുകില്‍ ബിജെപി അല്ലെങ്കില്‍ കോണ്‍ഗ്ര്‌സ്‌ എന്നുമാത്രം വിഴിയെഴുതിയിരുന്ന, അരാഷ്ട്രീയക്കാര്‍ എന്ന്‌ മുദ്രകുത്തപ്പെട്ട ഡല്‍ഹിയില്‍ മാറ്റമുണ്ടായെങ്കില്‍ അതിലും ശക്തമായി കേരളത്തില്‍ മാറ്റമുണ്ടാകും.
കമ്മ്യൂണിസ്റ്റ്‌ പ്രത്യയ ശാസ്‌ത്രം ഇന്ന്‌ എവിടെയുമില്ല. അത്‌ പഴകിക്കഴിഞ്ഞു. അതുകൊണ്ട്‌ പ്രത്യയശാസ്‌ത്രശാഠ്യം ഉപേക്ഷിച്ച്‌ ആപുമായി സിപിഎം ഒന്നിക്കുകയാണ്‌ വേണ്ടതെന്നും മുകുന്ദന്‍ കൂട്ടിചേര്‍ത്തു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “സിപിഎമ്മിനോട്‌ എം മുകുന്ദന്‍.. പ്രത്യയശാസ്‌ത്രശാഠ്യമുപേക്ഷിച്ച്‌ ആപ്പുമായി ചേരൂ…

  1. മാഷെ…അഹങ്കരിക്കരുതെന്നു കേജ്രിവാൾ തന്നെ പറഞ്ഞിട്ടുണ്ട്

Leave a Reply