സാഹിത്യത്തെ പറ്റി പിണറായി

ചന്ദ്രകുമാര്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ എന്നും സാഹിത്യത്തെ കുറിച്ച് സംസാരിക്കാറുണ്ട്. മറ്റെല്ലാവരേയുംപോലെ അവര്‍ക്കുമതിനുള്ള അവകാശമുണ്ട്. എന്നാല്‍ ഇപ്പോഴും പാര്‍്ട്ടിയോടുള്ള എഴുത്തുകാരുടെ നിലപാടുതന്നെയാണ് സാഹിത്യത്തിന്റെ നിലവാരം അളക്കാനുള്ള മാനദണ്ഡമാക്കുന്നത് എന്നത് കഷ്ടമാണ്. സാഹിത്യ അക്കാദമിയില്‍ സിവി ശ്രീരാമന്‍ പുരസ്‌കാരം വൈശാഖന് നല്‍കി സംസാരിക്കുമ്പോള്‍ പിണറായി പറഞ്ഞ ചില നിരീക്ഷണങ്ങളാണ് സൂചിപ്പിക്കുന്നത്. പത്രമുതലാളിയെ സന്തോഷിപ്പിക്കാനും ജനങ്ങളുടെ മഹത്തായ പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനും ഇറങ്ങിയാല്‍ കാലം തങ്ങളെ എങ്ങനെയാണ് വിലയിരുത്തുക എന്ന് എഴുത്തുകാര്‍ ആലോചിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. ഇന്ന് കാണുന്ന കേരളത്തെ സൃഷ്ടിക്കാന്‍ […]

download

ചന്ദ്രകുമാര്‍

കമ്യൂണിസ്റ്റ് നേതാക്കള്‍ എന്നും സാഹിത്യത്തെ കുറിച്ച് സംസാരിക്കാറുണ്ട്. മറ്റെല്ലാവരേയുംപോലെ അവര്‍ക്കുമതിനുള്ള അവകാശമുണ്ട്. എന്നാല്‍ ഇപ്പോഴും പാര്‍്ട്ടിയോടുള്ള എഴുത്തുകാരുടെ നിലപാടുതന്നെയാണ് സാഹിത്യത്തിന്റെ നിലവാരം അളക്കാനുള്ള മാനദണ്ഡമാക്കുന്നത് എന്നത് കഷ്ടമാണ്.
സാഹിത്യ അക്കാദമിയില്‍ സിവി ശ്രീരാമന്‍ പുരസ്‌കാരം വൈശാഖന് നല്‍കി സംസാരിക്കുമ്പോള്‍ പിണറായി പറഞ്ഞ ചില നിരീക്ഷണങ്ങളാണ് സൂചിപ്പിക്കുന്നത്. പത്രമുതലാളിയെ സന്തോഷിപ്പിക്കാനും ജനങ്ങളുടെ മഹത്തായ പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനും ഇറങ്ങിയാല്‍ കാലം തങ്ങളെ എങ്ങനെയാണ് വിലയിരുത്തുക എന്ന് എഴുത്തുകാര്‍ ആലോചിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. ഇന്ന് കാണുന്ന കേരളത്തെ സൃഷ്ടിക്കാന്‍ പാടുപെട്ട പ്രസ്ഥാനത്തെ കരിവാരിത്തേക്കുന്ന കഥകളെഴുതാന്‍ ചില പത്രഉടമകള്‍ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു. ആത്യന്തികമായി മഹത്വവത്കരിക്കുകയും തമസ്‌കരിക്കുകയും ചെയ്യുന്നത് പത്രഉടകമളല്ല, കാലവും വായനക്കാരുമാണെന്ന് പുതിയ എഴുത്തുകാര്‍ മനസ്സിലാക്കണമെന്നും പിണറായി ഓര്‍മിപ്പിച്ചു. ഏതു എഴുത്തുകാരെയാണ് പിണറായി ഉദ്ദേശിച്ചതെന്ന് കാര്യമായി ആര്‍ക്കും മനസ്സിലായില്ല.
അതുപോട്ടെ. പാര്‍ട്ടിയുമായി മരണം വരേയും ശ്രീരാമന്‍ സഹകരിച്ചിരുന്നു. വൈശാഖന്‍ ഇന്നും സഹകരിക്കുന്നു. എന്നുവെച്ച് ഇവരുടെ കഥകള്‍ മോശമാണെന്ന അഭിപ്രായം ആര്‍ക്കുമുണ്ടാകാനിടയില്ല. എന്നാല്‍ ശ്രീരാമന്റേയും വൈശാഖന്റേയും എഴുത്തിനെ പ്രകീര്‍ത്തിക്കുന്നതിനിടെ പിണറായി പറഞ്ഞ മറ്റു ചില കാര്യങ്ങളാണ് കൗതുകകരമായത്. കഥയെ സാമൂഹികമായി ബന്ധിപ്പിച്ച് നിര്‍ത്തുന്ന രീതിയാണ് വൈശാഖനും അവലംബിച്ചിരുന്നതെന്നു പിണറായി പറഞ്ഞു.. നവോത്ഥാനനായകരായ തകഴിയുടെയും ബഷീറിന്റെയും കേശവദേവിന്റെയും പെന്‍കുന്നം വര്‍ക്കിയുടെയുംവഴികളിലൂടെ കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഇരുവരും രചനകള്‍ നടത്തി. അതും മനസ്സിലാക്കാം. അതിനിടയില്‍ ഇടതുപക്ഷക്കാര്‍ കാലങ്ങളായി പറയുന്ന അതേപല്ലവി പിണറായിയും ആവര്‍ത്തിക്കുകയായിരുന്നു. ഇടക്കാലത്ത് ആധുനികര്‍ എന്നപേരില്‍ രംഗത്തുവന്നവരുടെ എഴുത്ത് ജനവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായിരുന്നു എന്നതാണത്. ആരെയൊക്കെയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് വ്യക്തം. വിജയനും ആനന്ദും കാക്കനാടനും മുകുന്ദനുമൊക്കെയായിരിക്കുമല്ലോ അത്. ആ അവസ്ഥയില്‍ നിന്ന് തങ്ങളുടെ ഇടപെടല്‍ കൊണ്ട് മലയാള സാഹിത്യത്തെ മണ്ണിലേക്കും സമൂഹത്തിലേക്കും സംസ്‌കാരത്തിലേക്കും തിരിച്ചുകൊണ്ടുവരുകയായിരുന്നു വൈശാഖനും ശ്രീരാമനും ചെയ്തതെന്നായിരുന്നു പിണറായി പറഞ്ഞുവെച്ചത്. എന്താണ് ഇതേകുറിച്ച് പറയുക…?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply