സാംസ്‌കാരിക ഫാസിസത്തിനെതിരെ വിബ്ജിയോര്‍ ചലച്ചിത്രമേള
സാമൂഹിക പ്രസക്തിയുള്ള ചെറുചലച്ചിത്രങ്ങളുടേയും ഡോക്യുമെന്ററികളുടേയും മറ്റ് ബദല്‍ സിനിമകളുടേയും ചലച്ചിത്രമേളയായ വിബ്ജിയോര്‍ മഴവില്‍മേളയുടെ ഒമ്പതാം എഡിഷന്റെ ഭാഗമായി, രാജ്യത്ത് ഭീഷണമായ രീതിയില്‍ വളരുന്ന സാസ്‌കാരിക ഫാസിസത്തിനെതിരായ കാമ്പയിന്‍ ആരംഭിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും കലാസൃഷ്ടികള്‍ക്കുമെതിരായ കടന്നാക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രചരണ പരിപാടി ആരംഭിക്കുന്നത്. പൂന ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ പ്രശസ്ത് ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്റെ ജയ് ഭീം എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ നടന്ന അക്രമണം ഇതിനൊരു ഉദാഹരണം മാത്രമാണ്. ഇന്‍സ്റ്റിട്യൂട്ടില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥി അജയന്‍ […]
സാമൂഹിക പ്രസക്തിയുള്ള ചെറുചലച്ചിത്രങ്ങളുടേയും ഡോക്യുമെന്ററികളുടേയും മറ്റ് ബദല്‍ സിനിമകളുടേയും ചലച്ചിത്രമേളയായ വിബ്ജിയോര്‍ മഴവില്‍മേളയുടെ ഒമ്പതാം എഡിഷന്റെ ഭാഗമായി, രാജ്യത്ത് ഭീഷണമായ രീതിയില്‍ വളരുന്ന സാസ്‌കാരിക ഫാസിസത്തിനെതിരായ കാമ്പയിന്‍ ആരംഭിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും കലാസൃഷ്ടികള്‍ക്കുമെതിരായ കടന്നാക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രചരണ പരിപാടി ആരംഭിക്കുന്നത്. പൂന ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ പ്രശസ്ത് ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്റെ ജയ് ഭീം എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ നടന്ന അക്രമണം ഇതിനൊരു ഉദാഹരണം മാത്രമാണ്. ഇന്‍സ്റ്റിട്യൂട്ടില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥി അജയന്‍ അടാട്ടടക്കം പലര്‍ക്കും പരിക്കേറ്റു. രാജ്യത്തെ പല സര്‍വ്വകലാശാലകളിലും ഇത്തരം പ്രവണതകള്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. കാശ്മീരില്‍ നിന്നുള്ള ചലചിത്രോത്സത്തിനെതിരെ ഹൈദരബാദില്‍ അക്രമമുണ്ടാകുകയും മേള തടയുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം വിബ്ജിയോറിന്റെ എട്ടാം എഡിഷണില്‍ വെച്ച്, വധശിക്ഷകള്‍ അവസാനിപ്പിക്കണെമന്നാവശ്യപ്പെട്ടു നടത്തിയ പ്രചരണത്തില്‍ പങ്കെടുത്ത, ദേശീയ പുരസ്‌കാര ജേതാവ് പ്രൊഫ ഐ ഷണ്‍മുഖദാസടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത സംഭവവുമുണ്ടായി. ഭരണകൂടത്തിന്റെയും ഫാസിസ്റ്റ് – വര്‍ഗ്ഗീയ സംഘടനകളുടെയും ഭാഗത്തുനിന്ന് ഇത്തരം അക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുകയാണ്. രാജ്യം നേരിടുന്ന വെല്ലുവിളിയായി ഇവ മാറിയ സാഹചര്യത്തിലാണ് വിബ്ജിയോറിന്റെ ഭാഗമായി ഇത്തരമൊരു പ്രചരണം ആരംഭിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കും.
2014 ഫെബ്രുവരി 11 മുതല്‍ 16 വരെ കേരള സംഗീത നാടക അക്കാദമി ക്യാമ്പസില്‍ വെച്ചാണ് മഴവില്‍ മേള നടക്കുന്നത്. പ്രശസ്ത സംവിധായകന്‍ പി ബാബവുരാജാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. ഇത്തവണ മേളയുടെ മുഖ്യ പ്രതിപാദ്യ വിഷയം ലിംഗ നീതിയാണ്. (ഏലിറലൃ ഖൗേെശരല). സ്ത്രികള്‍ക്കെതിരായ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ മേളയിലെ പ്രമുഖ വിഷയമായിരിക്കും. അതോടൊപ്പം മറ്റു ലൈംഗിക ന്യൂനപക്ഷങ്ങള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും മേളയെ സജീവമാക്കും. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചലചിത്ര – മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പങ്കെടുക്കും. കഴിഞ്ഞ മുപ്പതില്‍പ്പരം വര്‍ഷങ്ങളായി സ്ത്രീസ്വാതന്ത്ര്യരംഗത്ത് പ്രവര്‍ത്തിക്കുന്ന, സംവിധായിക ദീപാ ധന്‍രാജിന്റെ ചിത്രങ്ങള്‍ ഇക്കുറി റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒമ്പതാമത് വിബജിയോര്‍ ചലചിത്രമേളയുടെ മറ്റൊരു സവിശേഷത സമര്‍പ്പിക്കപ്പെടുന്ന ചലച്ചിത്രങ്ങളില്‍ കേരള സ്‌പെക്ട്രം വിഭാഗത്തില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഏറ്റവും നല്ല ഹ്രസ്വചിത്രത്തിന് 25000 രൂപയുടെ ക്യാഷ് അവാര്‍ഡ് നല്‍കുന്നു എന്നതാണ്. കൂടാതെ രണ്ടു യുവ ചലച്ചിത്രകാരന്മാര്‍ക്ക് വിബ്ജിയോര്‍ ഫിലിം ഫെല്ലോഷിപ്പും ദേശീയ തലത്തില്‍ ശ്രദ്ധേയമാകുന്ന ഡോക്യുമെന്ററിക്ക് പ്രശസ്ത ഡോക്യുമെന്ററി ചലച്ചിത്രകാരന്‍ സി ശരത്ചന്ദ്രന്റെ പേരിലുള്ള ഫെല്ലോഷിപ്പും സമ്മാനിക്കും.
2012 ജനുവരി 1 നു ശേഷം നിര്‍മ്മിച്ച ഹൃസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, സംഗീത ആല്‍ബങ്ങള്‍, അനിമേഷന്‍ ചിത്രങ്ങള്‍, സ്‌പോട്ട്, പരീക്ഷണചിത്രങ്ങള്‍ എന്നീ വിഭാഗങ്ങളിലുള്ള ചലച്ചിത്രങ്ങളാണ് മേളയിലേക്ക് അയക്കണ്ടത്. പ്രധാനമായും നാഷനല്‍, ഇന്റര്‍നാഷണല്‍, കേരള സ്‌പെക്ട്രം എന്നീ 3 വിഭാഗങ്ങളിലായാണ് ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്. കേരളത്തില്‍ നിന്നുള്ള ചലച്ചിത്രകാരന്മാരുടെ ഡോക്യുമെന്ററികള്‍, ഹൃസ്വചലച്ചിത്രങ്ങള്‍, കുട്ടികളുടേയോ കുട്ടികള്‍ക്കുള്ളതുമായ ചലച്ചിത്രങ്ങള്‍ (ചില്‍ഡ്രന്‍ ഫോക്കസ്) എന്നീവ കേരള സ്‌പെക്ട്രം വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ഇതുകൂടാതെ വിബ്ജിയോര്‍ ചലച്ചിത്രമേളയുടെ മുഖ്യപ്രമേയങ്ങളായ സ്വത്വങ്ങള്‍, അവകാശങ്ങള്‍, വികസനവാദം, ലിംഗപദവിയും ലൈംഗികതയും, സംസ്‌കാരങ്ങളും മാധ്യമങ്ങളും, മൗലികവാദവും ബഹുസ്വരതയും, ദേശരഷ്ട്രങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചലച്ചിത്രങ്ങളും അയക്കാവുന്നതാണ്.
ശരത്ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം, മേളയില്‍ പങ്കെടുക്കുന്ന ചലച്ചിത്രകാരന്മാര്‍, ആക്ടിവിസ്റ്റുകള്‍, കലാകാരന്മാര്‍ എന്നിവരുമൊത്ത് വേദി പങ്കിട്ടുകൊണ്ട് മിനി കോണ്‍ഫ്രന്‍സുകള്‍, അഭിമുഖങ്ങള്‍, സമ്മേളനങ്ങള്‍, മാധ്യമ പ്രദര്‍ശനം, ജൈവ മേള, കലാ സാംസ്‌ക്കാരിക രാവ്, ഗ്രാമീണ മഴവില്‍മേളകള്‍, കോളേജ് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് കലാലയ മഴവില്‍ മേളകള്‍ എന്നിവയും മേളയുടെ ഭാഗമായി നടക്കും.
വിബ്ജിയോര്‍ ചലച്ചിത്ര കൂട്ടായ്മയുടെ വെബ്‌സൈറ്റ് ആയ ംംം.്ശയഴ്യീൃളശഹാ.ീൃഴ ലൂടെയാണ് ചലച്ചിത്രങ്ങള്‍ സമര്‍പ്പിക്കേണ്ടത്. വെബ്‌സൈറ്റിലെ അപേക്ഷ ഫോം പരിപൂര്‍ണമായി പൂരിപ്പിച്ചതിനുശേഷം സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന ഫിലിം എന്‍ട്രി നമ്പര്‍ ഡിവിഡികളിന്മേലും തുടര്‍ന്നുള്ള എല്ലാ കത്തിടിപാടുകളിലും ഉപയോഗിക്കണം. സെക്രട്ടറി, വിബ്ജിയോര്‍ ചലച്ചിത്ര കൂട്ടായ്മ, രണ്ടാം നില, കള്ളിയത്ത് ബില്‍ഡിങ്ങ്, പാലസ് റോഡ് തൃശ്ശൂര്‍ 20 എന്നീ വിലാസത്തില്‍ നവംബര്‍ 30നുമുമ്പ് ചിത്രത്തിന്റെ 2 ഡി വി ഡി കോപ്പികള്‍ അയക്കണം. അയക്കണം.. മുന്‍ വര്‍ഷങ്ങളില്‍ വിബ്ജിയോര്‍ തിരഞ്ഞെടുപ്പു കമ്മിറ്റിയുടെ പരിഗണനക്കായി സമര്‍പ്പിച്ച ചിത്രങ്ങള്‍ വീണ്ടും പരിഗണിക്കില്ല. നാഷനല്‍ / കേരള സ്‌പെക്ട്രം എന്നീ വിഭാഗങ്ങളിലുള്ള ചലച്ചിത്രങ്ങള്‍ക്ക് 300 രൂപയാണ് പ്രവേശന ഫീസ്. ചിത്രങ്ങള്‍ അയക്കുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി ശിളീ@്ശയഴ്യീൃളശഹാ.ീൃഴ എന്ന ഇമെയില്‍ വിലാസത്തിലോ 919447893066/919447000830 എന്ന നമ്പറുകളിലോ ബന്ധപ്പെടാം.
വിബ്ജിയോര്‍ ഫിലിം കളക്ടീവിന്റെ ബാനറില്‍, തൃശൂര്‍ ചേതന മീഡിയ ഇന്‍സ്റ്റിറ്റിയൂട്ട്, നോട്ടം സഞ്ചരിക്കുന്ന ചലച്ചിത്രമേള, നവചിത്ര ഫിലിം സൊസൈറ്റി, സെന്‍സ്, വിഷ്വല്‍ സേര്‍ച്ച്, മൂവിങ്ങ് റിപ്പബ്ലിക്ക്, ഗയ എന്നീ സംഘടനകള്‍ ചേര്‍ന്ന് തൃശൂര്‍ കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത്, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ, കേരള ചലച്ചിത്ര അക്കാദമി, ഇന്‍ഫര്‍മേഷന്‍ & പബ്ലിക്ക് റിലേഷന്‍ വകുപ്പ്, വിവിധ സന്നദ്ധ സംഘടനകള്‍, ചലച്ചിത്രകൂട്ടായ്മകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in