സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തുടരുന്ന ദളിത് പീഡനം

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോലും ദളിത് ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന വിവേചനത്തിന്റെ റിപ്പോര്‍ട്ടുകള്‍ നിരന്തരമായി പുറത്തുവരാറുണ്ട്. ഉയര്‍ന്ന പോലീസ് ഉജ്യാഗസ്ഥന്‍ ദളിതനായതുകൊണ്ടുമാത്രം സെല്യൂട്ട് അടിക്കാതിരിക്കുകയും അത് വിവാദമായപ്പോള്‍ വെടിവെച്ചുകൊല്ലുകയും ചെയ്ത സവര്‍ണ്ണ കോണ്‍സ്റ്റബളിന്റെ നാടാണ് കേരളം. കേരളം പ്രബുദ്ധമാണ്, ജാതിപീഡനമില്ല എന്നൊക്കെ അഹങ്കരിക്കുന്നവരാണല്ലോ നമ്മള്‍. ഓരോ പ്രദേശത്തേയും പീഡനത്തിന്റെ സ്വഭാവത്തില്‍ വ്യത്യാസമുണ്ടാകാമെന്നല്ലാതെ ജാതീയ വിവേചനം അതിശക്തമായി തന്നെ നിലനില്‍ക്കുന്ന പ്രദേശം തനനെയാണ് കേരളവും. ദലിത് വിഭാഗത്തില്‍ നിന്ന് സ്‌റ്റേറ്റ് ലൈബ്രേറിയന്‍ തസ്തികയിലെത്തേണ്ട സംസ്ഥാനത്തെ ആദ്യ വനിതക്ക് അര്‍ഹിക്കുന്ന സ്ഥാനക്കയറ്റം നിഷേധിച്ച […]

0cd301bf_publiclibrary-2

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോലും ദളിത് ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന വിവേചനത്തിന്റെ റിപ്പോര്‍ട്ടുകള്‍ നിരന്തരമായി പുറത്തുവരാറുണ്ട്. ഉയര്‍ന്ന പോലീസ് ഉജ്യാഗസ്ഥന്‍ ദളിതനായതുകൊണ്ടുമാത്രം സെല്യൂട്ട് അടിക്കാതിരിക്കുകയും അത് വിവാദമായപ്പോള്‍ വെടിവെച്ചുകൊല്ലുകയും ചെയ്ത സവര്‍ണ്ണ കോണ്‍സ്റ്റബളിന്റെ നാടാണ് കേരളം. കേരളം പ്രബുദ്ധമാണ്, ജാതിപീഡനമില്ല എന്നൊക്കെ അഹങ്കരിക്കുന്നവരാണല്ലോ നമ്മള്‍. ഓരോ പ്രദേശത്തേയും പീഡനത്തിന്റെ സ്വഭാവത്തില്‍ വ്യത്യാസമുണ്ടാകാമെന്നല്ലാതെ ജാതീയ വിവേചനം അതിശക്തമായി തന്നെ നിലനില്‍ക്കുന്ന പ്രദേശം തനനെയാണ് കേരളവും.
ദലിത് വിഭാഗത്തില്‍ നിന്ന് സ്‌റ്റേറ്റ് ലൈബ്രേറിയന്‍ തസ്തികയിലെത്തേണ്ട സംസ്ഥാനത്തെ ആദ്യ വനിതക്ക് അര്‍ഹിക്കുന്ന സ്ഥാനക്കയറ്റം നിഷേധിച്ച വാര്‍ത്തയുടെ പശ്ചാത്തലതതിലാണ് ഈ കുറിപ്പ്. അഡീഷനല്‍ ചീഫ് സെക്രട്ടറിയും ഉന്നത വിദ്യാഭ്യാസ അഡീഷനല്‍ സെക്രട്ടറിയും സ്‌റ്റേറ്റ് ലൈബ്രേറിയനും പങ്കെടുത്ത ഡിപ്പാര്‍ട്ട്‌മെന്റല്‍ പ്രമോഷന്‍ കമ്മിറ്റിയിലാണ് ഏറ്റവും മുതിര്‍ന്ന ഡെപ്യൂട്ടി ലൈബ്രേറിയന്‍ പി.കെ. ശോഭനയെ തഴഞ്ഞ് കീഴ്ജീവനക്കാരന് സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനിച്ചതത്രെ. തീര്‍ച്ചയായും ഇവര്‍ മൂവരും ദളിതരാകില്ല എന്നുറപ്പ്. അയ്യരുടെ കോടതിയില്‍ പുലയനു നീതി കിട്ടില്ലല്ലോ. ശോഭനക്ക് ജോലിയില്‍ മികവില്ലെന്ന സ്‌റ്റേറ്റ് ലൈബ്രേറിയന്റെ രഹസ്യറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണത്രെ നടപടി. എന്നും ദളിതര്‍ക്കുനേരെ ഉന്നയിക്കുന്ന ആരോപണമാണിത്. എന്നാല്‍ അവര്‍ ജോലിയില്‍ എന്തെങ്കിലും വീഴ്ച വരുത്തുകയോ നടപടി നേരിടുകയോ ചെയ്തതായി റിപ്പോര്‍ട്ടില്ല താനും. സ്‌റ്റേറ്റ് ലൈബ്രേറിയന്‍ വിരമിക്കുന്ന ഒഴിവില്‍ ശോഭന നിയമിക്കപ്പെടാതിരിക്കാന്‍ നാളുകളായി സംഘടിതനീക്കം നടക്കുന്നതായി മാധ്യമം ദിനപത്രം നേരത്തെതന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡെപ്യൂട്ടി സ്‌റ്റേറ്റ് ലൈബ്രേറിയന്റെ തസ്തികയിലിരിക്കുമ്പോഴും അര്‍ഹതപ്പെട്ട അധികാരങ്ങള്‍ നിഷേധിച്ച് സാധാരണ ലൈബ്രേറിയന്റെ ജോലി ചെയ്യിച്ചതും നേരത്തെ വിവാദമായിരുന്നു. വാര്‍ത്തയെ തുടര്‍ന്ന് പട്ടികജാതിവര്‍ഗ നിയമസഭാ സമിതി ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ഡെപ്യൂട്ടി സ്‌റ്റേറ്റ് ലൈബ്രേറിയന്മാര്‍ക്ക് അര്‍ഹതപ്പെട്ട സൗകര്യമാണ് തനിക്ക് നിഷേധിക്കുന്നതെന്ന് ശോഭന മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
ഒന്നാം ഗ്രേഡ് ലൈബ്രേറിയയായാണ് ശോഭനക്ക് ആദ്യം നിയമനം ലഭിച്ചത്. എന്നാല്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ ഡ്യൂട്ടി ലൈബ്രേറിയന്റെ കസേരക്ക് പകരം പൊതുജനങ്ങള്‍ ഇരിക്കുന്ന കസേരയാണ് നല്‍കിയത്. അതു വാര്‍ത്തയായതിനെതുടര്‍ന്ന് പട്ടികജാതിവര്‍ഗ സെല്‍ ഇടപെട്ടാണ്് പരിഹരിക്കപ്പെട്ടത്. സീനിയര്‍ ഡെപ്യൂട്ടി സ്‌റ്റേറ്റ് ലൈബ്രേറിയനായി സ്ഥാനക്കയറ്റം ലഭിച്ചപ്പോഴും വിവേചനം തുടര്‍ന്നു. വകുപ്പ് തലവന്റെ തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥയെന്ന നിലയില്‍ ബുക്‌റൂമിന്റെ രണ്ട് ഷിഫ്റ്റുകളുടെ നേതൃത്വം, കാഷ് രജിസ്റ്ററിന്റെ ചുമതല, ഫോണും കമ്പ്യൂട്ടറും പ്രിന്ററും ഉള്ള പ്രത്യേക കാബിന്‍ എന്നിവക്ക് അവര്‍ക്കര്‍ഹതയുണ്ടായിരുന്നു.
എന്നാല്‍ സ്‌റ്റേറ്റ് ലൈബ്രേറിയന്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ സര്‍വീസില്‍ പ്രവേശിച്ചപ്പോള്‍ ചെയ്ത ജോലിയിലേക്ക് മാറ്റി. ഷിഫ്റ്റ് സമയം രാവിലെ എട്ട് മുതല്‍ രാത്രി എട്ടുവരെയാക്കുകയും ചെയ്തു. സ്‌റ്റേറ്റ് ലൈബ്രറിയിലെ അധികാര വികേന്ദ്രീകരണം സംബന്ധിച്ച 2006ലെ സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായ ഈ നടപടിക്കെതിരെ ശോഭന പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഒരു ദളിത് ഉദ്യാഗസ്ഥക്കെതിരെ ഇത്രമാത്രം വിവേചനം നടന്നിട്ടും യൂണിയനുകളൊന്നും കാര്യമായ ഇടചപെടല്‍ നടത്തുന്നില്ല എന്നത് മറ്റൊരു വൈരുദ്ധ്യം. ഒരുപക്ഷെ ജാതിവിവേചനം ഇ#്‌ലാത്ത നാട് എന്നു തങ്ങള്‍ നാഴികക്കു നാല്‍പ്പതുവട്ടം പറയുന്ന അവകാശവാദത്തിന്റെ പൊള്ളത്തരം പുറത്തുവരുമെന്നതുകൊണ്ടാകാമത്.
തങ്ങളുടെ സമുദായത്തില്‍ നിന്ന് 10 ബിഎക്കാര്‍ ഉണ്ടായി വാരന്‍ മഹാനായ അയ്യങ്കാളി ആഗ്രഹിച്ചു. ഇന്നവര്‍ പക്ഷെ ആയിരകണക്കിനാണ്. എന്നിട്ടും ഇത്തരത്തിലുള്ള വിവേചനം അവസാനിക്കുന്നില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം.

കടപ്പാട് – മാധ്യമം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply