സര്‍ക്കാരിന്റെ അരി മില്‍ പദ്ധതി ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അട്ടിമറിച്ചു

ജി. അരുണ്‍ അമ്പതു രൂപയോടടുക്കുന്ന അരിവില കുറയ്ക്കാന്‍ സര്‍ക്കാര്‍ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും രക്ഷയില്ല. ഇന്നലെ ചില്ലറവിപണിയില്‍ ബ്രാന്‍ഡഡ് അരിക്കു 4648 രൂപയായിരുന്നു വില. കാലവര്‍ഷമെത്തുന്നതോടെ അരിവില വീണ്ടും ഉയരുമെന്നാണു വിപണിസൂചന. മേല്‍ത്തരം അരി പ്രതിവര്‍ഷം 20 രൂപ നിരക്കില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടു സര്‍ക്കാര്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കാനിരുന്ന അരി മില്‍ പദ്ധതി ഭക്ഷ്യസിവില്‍ സപ്ലൈസ്, ധനവകുപ്പുകളിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വകാര്യ മില്ലുകാര്‍ അട്ടിമറിച്ചു. സര്‍ക്കാര്‍ അരി മില്ലുകള്‍ തുടങ്ങിയാല്‍ കുത്തക ബ്രാന്‍ഡുകളുടെ ചൂഷണത്തില്‍നിന്നു ജനം മോചിതരാകും. […]

rrr

ജി. അരുണ്‍

അമ്പതു രൂപയോടടുക്കുന്ന അരിവില കുറയ്ക്കാന്‍ സര്‍ക്കാര്‍ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും രക്ഷയില്ല. ഇന്നലെ ചില്ലറവിപണിയില്‍ ബ്രാന്‍ഡഡ് അരിക്കു 4648 രൂപയായിരുന്നു വില. കാലവര്‍ഷമെത്തുന്നതോടെ അരിവില വീണ്ടും ഉയരുമെന്നാണു വിപണിസൂചന.
മേല്‍ത്തരം അരി പ്രതിവര്‍ഷം 20 രൂപ നിരക്കില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടു സര്‍ക്കാര്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കാനിരുന്ന അരി മില്‍ പദ്ധതി ഭക്ഷ്യസിവില്‍ സപ്ലൈസ്, ധനവകുപ്പുകളിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വകാര്യ മില്ലുകാര്‍ അട്ടിമറിച്ചു.
സര്‍ക്കാര്‍ അരി മില്ലുകള്‍ തുടങ്ങിയാല്‍ കുത്തക ബ്രാന്‍ഡുകളുടെ ചൂഷണത്തില്‍നിന്നു ജനം മോചിതരാകും. അരിവില പകുതിയിലേറെ താഴുമെന്നതിനാല്‍ സര്‍ക്കാര്‍പദ്ധതി ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വകാര്യ മില്ലുടമകള്‍ അട്ടിമറിക്കുകയായിരുന്നു.
നിലവില്‍ കര്‍ഷകരില്‍നിന്നു സര്‍ക്കാര്‍ നേരിട്ടു സംഭരിക്കുന്ന നെല്ല് അരിയാക്കാന്‍ സ്വകാര്യ മില്ലുകളിലാണ് ഏല്‍പിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ നല്‍കുന്ന മേല്‍ത്തരം നെല്ല് അരിയാക്കി സ്വകാര്യ മില്ലുകാര്‍ സ്വന്തം ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുകയാണു പതിവ്. സ്വകാര്യ മില്ലുകളില്‍നിന്നു സര്‍ക്കാരിനു മടക്കിനല്‍കുന്നതാകട്ടെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള മോശം അരിയും.
മുമ്പ് അരിവില 50 രൂപ കടന്നപ്പോള്‍ കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരാണ് എല്ലാ ജില്ലയിലും മില്‍ തുടങ്ങാന്‍ പദ്ധതിയിട്ടത്. ഇതിനാവശ്യമായ ഭൂമി സിവില്‍ സപ്ലൈസ് കോര്‍പറേഷന് എല്ലാ ജില്ലയിലുമുണ്ട്. അതെല്ലാം കാടുപിടിച്ചു വെറുതേകിടക്കുകയാണ്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ആസ്ഥാനമായ എറണാകുളം ജില്ലയിലെ ഇടപ്പള്ളിയില്‍ അത്യാധുനികസൗകര്യങ്ങളോടെ മില്‍ തുടങ്ങാനുള്ള സ്ഥലവും ഇങ്ങനെ പാഴാകുന്നു.
കോട്ടയത്തു വെയര്‍ ഹൗസിങ് കോര്‍പറേഷനു കീഴിലുള്ള മോഡണ്‍ റൈസ് മില്ലിനുപുറമേ സഹകരണമേഖലയില്‍ ചിലയിടങ്ങളില്‍ അരി മില്ലുകളുണ്ടെന്നതൊഴിച്ചാല്‍ സര്‍ക്കാരിന് ഈ മേഖലയില്‍ കാര്യമായ നിയന്ത്രണങ്ങളില്ല. ഇതു മുതലെടുത്ത് നെല്ലറകളായ കുട്ടനാടും പാലക്കാടുമടക്കം സംഭരണസമയത്തു സ്വകാര്യ മില്ലുകള്‍ നടത്തുന്ന പകല്‍ക്കൊള്ള അവസാനിപ്പിക്കാന്‍ കൃഷിഭക്ഷ്യവകുപ്പുകള്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ല. നെല്ലുസംഭരണത്തിന്റെ പേരില്‍ കൃഷി വകുപ്പില്‍നിന്നു ഡെപ്യൂട്ടേഷനിലെത്തുന്ന പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍മാരാകട്ടെ സര്‍ക്കാരിനെയും ജനങ്ങളെയും ഒരുപോലെ വഞ്ചിക്കുകയാണ്.
വിളവെടുപ്പു പൂര്‍ത്തിയായ പാടശേഖരങ്ങളില്‍നിന്ന്, പതിരും ഈര്‍പ്പവും ചൂണ്ടിക്കാട്ടി ക്വിന്റലില്‍ 15 കിലോഗ്രാം കുറച്ച് നെല്ലെടുക്കാനാണു സ്വകാര്യ മില്ലുകാരുടെ ശ്രമം. ഒരു ക്വിന്റല്‍ നെല്ല് കര്‍ഷകര്‍ നല്‍കിയാല്‍ 85 കിലോഗ്രാമിന്റെ വിലയേ നല്‍കൂ.
കര്‍ഷകരെ സഹായിക്കാന്‍ നിയുക്തരായ ചില പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍മാരാണ് ഇതിനു കൂട്ടുനില്‍ക്കുന്നത്. സമ്മര്‍ദത്തേത്തുടര്‍ന്ന് ഇക്കുറി 1015 കിലോ വരെ കിഴിവു നല്‍കിയാണു കര്‍ഷകര്‍ നെല്ല് വിറ്റത്. രണ്ടാംകൃഷി ആരംഭിക്കാനിരിക്കേ, നല്‍കിയ നെല്ലിന്റെ വില ലഭിക്കാത്തതും കര്‍ഷകരെ പ്രതിസന്ധിയിലാക്കി.
കര്‍ഷകരില്‍നിന്നു സംഭരിക്കുന്ന നെല്ല് കുത്തി അരിയാക്കി സപ്ലൈകോയ്ക്കു തിരിച്ചുനല്‍കുന്നതില്‍ വന്‍വെട്ടിപ്പു നടക്കുന്നതായി മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡെപ്യൂേട്ടഷന്‍ കാലാവധി കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കൃഷി, സിവില്‍ സപ്ലൈസ് വകുപ്പുകളെ പറ്റിച്ച് പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍മാരായി തുടരുന്ന ചിലരാണു നെല്ലുസംഭരണത്തിനും സര്‍ക്കാരിന്റെ അരി മില്‍ പദ്ധതിക്കും തുരങ്കംവയ്ക്കുന്നത്. നെല്ല് നല്‍കിയ വകയില്‍ 384 കോടി രൂപ കര്‍ഷകര്‍ക്കു സര്‍ക്കാര്‍ നല്‍കാനുണ്ട്. 182 കോടി രൂപയാണു ഭക്ഷ്യ, ധനമന്ത്രിമാരുടെ സ്വന്തം ജില്ലയായ ആലപ്പുഴയിലെ കര്‍ഷകര്‍ക്കു മാത്രം ലഭിക്കാനുള്ളത്.

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Economics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply