സതീശന്‍ ശരിതന്നെ, പക്ഷെ…….

അപ്രതീക്ഷിതമായി ലഭിക്കുമെന്നു കരുതിയ കെപിസിസി പ്രസിഡന്റ് സ്ഥാനം കൈവിട്ടുപോയതിന്റെ വിഷമത്തിലായിരിക്കാമെങ്കിലും വി ഡി സതീശന്‍ കഴിഞ്ഞ ദിവസം ഉന്നയിച്ച ചില വിമര്‍നങ്ങള്‍ കാമ്പുള്ളവയാണ്. താക്കോല്‍ സ്ഥാനങ്ങള്‍ പൂട്ടി പോക്കറ്റിലിട്ടു നടക്കുന്നവരാണ് പലനേതാക്കളുമെന്നാന്ന് അദ്ദേഹം ആരോപിച്ചത്. ആര്‍ ശങ്കറെപ്പോലുള്ള നേതാക്കളില്‍ നിന്ന് താക്കോല്‍ സ്ഥാനങ്ങള്‍ പിടിച്ചുവാങ്ങിയവരാണ് അന്നത്തെ കെ.എസ്.യു നേതാക്കള്‍. സ്ഥാനമാനങ്ങളില്‍ കടിച്ചുതൂങ്ങുന്നത് അഭിമാനക്ഷതമായി കണ്ട് ശങ്കറെപോലുള്ള നേതാക്കള്‍ സ്ഥാനമൊഴിയാനുള്ള വിശാലമനസ്‌കത കാട്ടി. ശങ്കറിന്റെ പ്രായം പിന്നിട്ടിട്ടും കിട്ടിയ സ്ഥാനങ്ങളില്‍ ഉറച്ചിരിക്കുന്നവരാണ് ഇപ്പോഴുള്ളത്. 80 കഴിഞ്ഞാലും 90 കഴിഞ്ഞാലും […]

vdഅപ്രതീക്ഷിതമായി ലഭിക്കുമെന്നു കരുതിയ കെപിസിസി പ്രസിഡന്റ് സ്ഥാനം കൈവിട്ടുപോയതിന്റെ വിഷമത്തിലായിരിക്കാമെങ്കിലും വി ഡി സതീശന്‍ കഴിഞ്ഞ ദിവസം ഉന്നയിച്ച ചില വിമര്‍നങ്ങള്‍ കാമ്പുള്ളവയാണ്. താക്കോല്‍ സ്ഥാനങ്ങള്‍ പൂട്ടി പോക്കറ്റിലിട്ടു നടക്കുന്നവരാണ് പലനേതാക്കളുമെന്നാന്ന് അദ്ദേഹം ആരോപിച്ചത്. ആര്‍ ശങ്കറെപ്പോലുള്ള നേതാക്കളില്‍ നിന്ന് താക്കോല്‍ സ്ഥാനങ്ങള്‍ പിടിച്ചുവാങ്ങിയവരാണ് അന്നത്തെ കെ.എസ്.യു നേതാക്കള്‍. സ്ഥാനമാനങ്ങളില്‍ കടിച്ചുതൂങ്ങുന്നത് അഭിമാനക്ഷതമായി കണ്ട് ശങ്കറെപോലുള്ള നേതാക്കള്‍ സ്ഥാനമൊഴിയാനുള്ള വിശാലമനസ്‌കത കാട്ടി. ശങ്കറിന്റെ പ്രായം പിന്നിട്ടിട്ടും കിട്ടിയ സ്ഥാനങ്ങളില്‍ ഉറച്ചിരിക്കുന്നവരാണ് ഇപ്പോഴുള്ളത്. 80 കഴിഞ്ഞാലും 90 കഴിഞ്ഞാലും ഇവരെ ഇറക്കാനാകില്ല. ഇനി സ്ഥാനം ഒഴിയേണ്ടിവന്നാല്‍ ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങള്‍ക്ക് മാത്രമായിരിക്കും ഇവര്‍ അവസരം കൊടുക്കുക.  കൊച്ചിയില്‍ കെഎസ്‌യുവിന്റെ വിദ്യാര്‍ഥി ജനജാഗ്രതാസദസില്‍ വെച്ചാണ് സതീശന്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്.
ആരെയൊക്കെയാണ് സതീശന് ഉദ്ദേശിച്ചതെന്നു വ്യക്തമാണ്. ആന്റണി, ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി, സുധീരന്‍ തുടങ്ങിയവരാണതില്‍ മുഖ്യം. തങ്കച്ചനെപോലേയും ഹസനെപോലേയും മുസ്തഫയെപോലേയും സി എന്‍ ബാലകൃഷ്ണനെപോലേയും തേറമ്പില്‍ രാമകൃഷ്ണനെപോലേയുമുള്ള നിരവധി നേതാക്കള്‍ വേറേയുമുണ്ട്. ഇവരില്‍ പലരും റിട്ടയര്‍ ചെയാറായി എന്നു പറയാറായിട്ടില്ലെങ്കിലും സതീശന്റെ പ്രസ്താവനയുടെ അന്തസത്ത ശരിയാണ്. ഒരു ഘട്ടം കഴി്ഞ്ഞാല്‍ യുവതലമുറക്കായി വഴിമാറണം. തൊഴിലുകളിലെല്ലാം അതുണ്ടല്ലോ. പ്രായത്തിന്റെ പരിമിതി രാഷ്ട്രീയത്തിലുമില്ലേ? ചുരുങ്ങിയത് താക്കോല്‍  സ്ഥാനങ്ങളെങ്കിലും ഒഴിയണം.സമൂഹത്തിലെ പുതുചലനങ്ങള്‍ അറിയാവുന്ന യുവതലമുറ ആ സ്ഥാനങ്ങളില്‍ വരണം. കോണ്‍ഗ്രസ്സില്‍ അത്തരക്കാര്‍ക്ക് ഒരു കുറവുമില്ലല്ലോ.
എല്ലാ പാര്‍ട്ടികളുടേയും അവസ്ഥ ഇതുതന്നെ. പാര്‍ട്ടി സ്ഥാനങ്ങളും അധികാരങ്ങളുമെല്ലാം മരണം വരെയും കുത്തകയായി കൊണ്ടുനടക്കുന്നവരാണവര്‍. നിയമസഭയില്‍ ദശകങ്ങള്‍, പാര്‍ട്ടി നേതൃത്വത്തില്‍ ദശകങ്ങള്‍ എന്നൊക്കെ അഭിമാനത്തോടെ പറയുന്നത് സത്യത്തില്‍ പാര്‍ട്ടികള്‍ക്കപമാനമാണ്. പുതുതലമുറ വരുന്നില്ല എന്നല്ലേ അതിനര്‍ത്ഥം.? രാഷ്ട്രീയം ഏതാനും പേരുടെ കുത്തകയോ തറവാട്ടുസ്വത്തോ ആകേണ്ടതല്ല.
മറ്റൊന്നു കൂടി. മുന് നേതാക്കള്‍ക്ക് പഴയ തലമുറ വെറുതെ ഒഴിഞ്ഞുകൊടുത്തതല്ല. ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ യുവതലമുറ രംഗത്തുവന്നപ്പോള്‍ അവര്‍ക്ക് വേറെ മാര്‍ഗ്ഗമില്ലായിരുന്നു. അതുകൂടി മനസ്സിലാക്കണം കേരളത്തിലെ എല്ലാ പാര്‍ട്ടികളിലുമുള്ള യുവനേതാക്കള്‍. പക്ഷെ നിര്‍ഭാഗ്യമെന്നു പറയട്ടെ അവരില്‍ ഭൂരിഭാഗവും നേതാക്കളുടെ ആജ്ഞാനുവര്‍ത്തികള്‍ മാത്രമാണ്. അപ്പോള്‍ പിന്നെ ഇതല്ലാതെ മറ്റെന്താണുണ്ടാകുക?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply