സഞ്ചാരപാത വളച്ചുകെട്ടി ടോള്‍ കൊള്ള തുടരുമ്പോള്‍…

തൃശൂര്‍ – എറണാകുളം ദേശീയപാതയില്‍ പാലിയക്കര ടൂള്‍ ബൂത്തിനു സമീപത്തുള്ള സമാന്തരപാത ജനങ്ങള്‍ പൊളിച്ചതിനു പുറകെ പോലീസ് സഹായത്തോടെ പുനസ്ഥാപിച്ചത് വന്‍വിവാദത്തിനു തിരികൊടുത്തിരിക്കുകയാണ്. സമാന്തരപാത തുറക്കാനുള്ള കളക്ടറുടെ ഉത്തരവ് നടപ്പാക്കപ്പെടില്ല എന്നുറപ്പുള്ള നാട്ടുകാരായിരുന്നു ശനിയാഴ്ച രാത്രി തടസ്സങ്ങള്‍ പൊളിച്ചുമാറ്റി പാത തുറന്നത്. ടോള്‍ നല്കാതെ വാഹനങ്ങള്‍ക്ക് കടന്നുപോകുന്നതിനുള്ള പഴയ ദേശീയപാതയില്‍ ടോള്‍ കമ്പനി കെട്ടിയ തടസമാണ് പൊളിച്ചു നീക്കിയത്. അതാകട്ടെ ടോള്‍ ബൂത്തു വരുന്നതിനു എത്രയോ കാലം മുമ്പ് നിലനില്‍ക്കുന്നതുമാണ്. വാസ്തവത്തില്‍ ടോള്‍ പാതയാണ് സമാന്തരപാത. എന്നാല്‍ […]

tttതൃശൂര്‍ – എറണാകുളം ദേശീയപാതയില്‍ പാലിയക്കര ടൂള്‍ ബൂത്തിനു സമീപത്തുള്ള സമാന്തരപാത ജനങ്ങള്‍ പൊളിച്ചതിനു പുറകെ പോലീസ് സഹായത്തോടെ പുനസ്ഥാപിച്ചത് വന്‍വിവാദത്തിനു തിരികൊടുത്തിരിക്കുകയാണ്. സമാന്തരപാത തുറക്കാനുള്ള കളക്ടറുടെ ഉത്തരവ് നടപ്പാക്കപ്പെടില്ല എന്നുറപ്പുള്ള നാട്ടുകാരായിരുന്നു ശനിയാഴ്ച രാത്രി തടസ്സങ്ങള്‍ പൊളിച്ചുമാറ്റി പാത തുറന്നത്. ടോള്‍ നല്കാതെ വാഹനങ്ങള്‍ക്ക് കടന്നുപോകുന്നതിനുള്ള പഴയ ദേശീയപാതയില്‍ ടോള്‍ കമ്പനി കെട്ടിയ തടസമാണ് പൊളിച്ചു നീക്കിയത്. അതാകട്ടെ ടോള്‍ ബൂത്തു വരുന്നതിനു എത്രയോ കാലം മുമ്പ് നിലനില്‍ക്കുന്നതുമാണ്. വാസ്തവത്തില്‍ ടോള്‍ പാതയാണ് സമാന്തരപാത. എന്നാല്‍ അതേസ്ഥലത്താണ് തിങ്കളാഴ്ച അര്‍ധരാത്രി രണ്ടുമണിയോടെ വന്‍ പോലീസ് സന്നാഹത്തോടെ അധികൃതര്‍ ചെറുവാഹനങ്ങള്‍ക്കുപോലും തടസമാകുന്ന വിധത്തില്‍ ഇരുമ്പുതൂണുകള്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ചത്. പ്രത്യേകം തയാറാക്കിയ ഇരുമ്പു തൂണുകള്‍ ഇവിടെയെത്തിക്കുകയായിരുന്നു. നേരത്തെ അറുത്തുമാറ്റിയ ഇരുമ്പുതൂണുകള്‍ നീക്കം ചെയ്യാതെയാണ് പുതിയത് സ്ഥാപിച്ചത്. ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയത്രെ. കോടതി അലക്ഷ്യമാകുമെന്നതിനാലാണ് സമാന്തരപാത വീണ്ടും അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നാണ് കലക്ടറുടെ വിശദീകരണം.
അപകടഭീഷണി ചൂണ്ടികാട്ടി രാഷ്ര്ടീയ, മനുഷ്യാവകാശ സംഘടനാപ്രവര്‍ത്തകര്‍ പരാതി നല്കിയതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം പി.ഡബ്ല്യു.ഡിയോടും ഹൈവേ അതോറിറ്റിയോടും തടസം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കലക്ടര്‍ ഡോ. എ. കൗശിഗന്‍ ഉത്തരവ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ നാഷണല്‍ ഹൈവേ അതോററ്റി പരിശോധനയ്ക്ക് എത്തുകയും ചെയ്തു. പരിശോധനയില്‍ പുതുക്കാട് മണലി ഭാഗത്ത് നിന്നു പുലക്കാട്ടുകരയിലേക്ക് പോകുന്ന വഴി ടോള്‍ കമ്പനി വലിയ ഇരുമ്പ് റെയില്‍ പ്ലെയ്റ്റുകള്‍ ഉപയോഗിച്ച് കെട്ടി ഗതാഗതം തടസപ്പെടുത്തിയതായി കണ്ടെത്തുകയും ചെയ്തു. അന്നാട്ടുകാരുടെ പ്രധാന സഞ്ചാരപാതയാണത്. ചെറിയ വാഹനത്തിന് കഷ്ടിച്ച് കടന്നുപോകാവുന്ന തരത്തിലാണ് റെയിലുകള്‍ സ്ഥാപിച്ചിരുന്നത്. വാഹനങ്ങള്‍ തിങ്ങി ഞെരുങ്ങി ഇതിലൂടെ കടന്ന് പോകുമ്പോള്‍ അപകടങ്ങളുണ്ടാകുന്നതും പതിവാണ്. കലക്ടറുടെ ഉത്തരവ് നടപ്പാക്കാന്‍ നാഷണല്‍ ഹൈവേ അധികതൃതരോ ടോള്‍ കമ്പനിയോ പോലീസ് തയാറായിരുന്നില്ല. ഈ ഘട്ടത്തിലാണ് ജനകീയമായി തടസങ്ങള്‍ നീക്കം ചെയ്തത്.  തടസം നീങ്ങിയതോടെ വാഹനങ്ങള്‍ക്ക് ഈ വഴിയിലൂടെ ടോള്‍ നല്കാതെ സുഗമമായി കടന്നുപോകാവുന്ന നിലയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബൈക്കുകള്‍ക്ക് കഷ്ടിച്ചു കടന്നുപോകാനേ കഴിയൂ. ഇത് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യതെത ഹനിക്കുന്നതാണെന്നതില്‍ സംശയമില്ല.
സമാന്തരപാത തുറന്നുകൊടുക്കാന്‍ താന്‍ ഉത്തരവിട്ടുവെന്നത് ദുര്‍വ്യാഖ്യാനമായിരുന്നുവെന്നാണ് കലക്ടര്‍ പറയുന്നത്. സമാന്തരപാത തുറന്ന് നല്‍കണമെന്ന് പരാതി ലഭിച്ചപ്പോള്‍ നിയമവശം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് താന്‍ ദേശീയപാത അഥോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കുകയാണുണ്ടായത്. ഇതിനെ പരാതിക്കാര്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. മാത്രമല്ല ഒരു കാരണവശാലും പരാതിക്കാരനോ നാട്ടുകാര്‍ക്കോ കോടതി ഉത്തരവുപ്രകാരം അടച്ചുകെട്ടിയ റോഡ് തുറന്നുനല്‍കാന്‍ അധികാരമില്ലെന്നും കലക്ടര്‍ പറഞ്ഞു. 2012ല്‍ ടോള്‍ കമ്പനി ഹൈക്കോടതിയില്‍ നിന്നും പാലിയേക്കരയിലെ സമാന്തരപാത അടച്ചുപൂട്ടാന്‍ ഉത്തരവ് നേടിയിരുന്നു. ഈ ഉത്തരവ് സഹിതം ടോള്‍ കമ്പനി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ജനങ്ങള്‍ തുറന്ന പാലിയേക്കരയിലെ സമാന്തരപാത വീണ്ടും അടച്ചുപൂട്ടിയത്. ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവ കടന്നു പോകാനാവശ്യമായ ക്രമീകരണം ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
തീര്‍ച്ചയായും കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാണ്. ബി ഒ ടി മുതലാളിമാരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ യു ഡി എഫ് ഭരണകാലത്ത് അടച്ചുപൂട്ടിയ പാലിയേക്കരയിലെ സമാന്തര റോഡ് ജനതാല്‍പ്പര്യപ്രകാരം ഇടതുപക്ഷ സര്‍ക്കാര്‍ തുറന്നുവെന്നാണ് ദേശാഭിമാനി ആദ്യം റിപ്പോര്‍ട്ടു ചെയ്തത്. ആ ആവശ്യമുന്നയിച്ചു സിപിഎമ്മിന്റെ വര്‍ഗബഹുജന സംഘടനകള്‍ നടത്തിയ സമരവും തീരുമാനമെടുക്കാന്‍ സ്ഥലം എം എല്‍ എയും മന്ത്രിയുമായ രവീന്ദ്രനാഥ് എടുത്ത മുന്‍കയ്യും ദേശാഭിമാനി എടുത്തു പറഞ്ഞു സിപിഎം ഇവിടെ ടോളിനെതിരാണ്. ടോള്‍പിരിവിന്റെ മറവില്‍ വന്‍കൊള്ളയാണ് സ്വകാര്യ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ നടത്തുന്നത്. പൊലീസിനെ ഉപയോഗിച്ചു പ്രക്ഷോഭകരെ തടയാനും ടോള്‍കമ്പനി താല്‍പ്പര്യം സംരക്ഷിക്കാനുമാണ് യു ഡി എഫ് സര്‍ക്കാര്‍ ശ്രമിച്ചത്. കരാര്‍ പ്രകാരമുള്ള നിര്‍മാണ പ്രവര്‍ത്തനമൊന്നും കമ്പനി പൂര്‍ത്തീകരിച്ചിട്ടില്ല. എന്നാല്‍ ഇടയ്ക്കിടെ ടോള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്താനും. എന്നിങ്ങനെ പോകുന്നു ദേശാഭിമാനി വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചു ഒരു ദിവസം കഴിയുന്നതിനു മുമ്പ് പൊലീസ് സാന്നിദ്ധ്യത്തില്‍ സര്‍ക്കാരിന്റേയും ജില്ലാഭരണകൂടത്തിന്റെയും സമ്മതത്തോടെയാണ് സമാന്തരപാത വീണ്ടും അടച്ചുകെട്ടിയത്. ഇപ്പോള്‍ ദേശാഭിമാനി മൗനത്തിലാണ്. കരാര്‍ പ്രകാരമുള്ള നിര്‍മ്മാണജോലി പൂര്‍ത്തീകരിക്കുംമുമ്പ് ടോള്‍ പിരിവ് ആരംഭിക്കാന്‍ അനുവാദം കൊടുക്കുകയും ചെലവായതിലേറെ തുക വെറും മൂന്നു കൊല്ലക്കാലംകൊണ്ട് പിരിച്ചെടുക്കുകയും ചെയ്ത കമ്പനിക്കെതിരെ ചെറുവിരലനക്കാന്‍ സര്‍ക്കാരിനാവുന്നില്ല. സംസ്ഥാനത്ത് ചുങ്കപ്പാതയുണ്ടാകില്ല എന്ന് ധനമന്ത്രി പ്രസ്താവിച്ചതിനു തൊട്ടുപുറകെയാണ് ഈ സംഭവം.
ഒരു വശത്ത് നാട്ടുകാരുടെ സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കുമ്പോള്‍ മറുവശത്ത് നിയമപരമായി ചെയ്യേണ്ട കാര്യങ്ങള്‍ പോലും ഇത്രയും വര്‍ഷമായി ടോള്‍ കമ്പനി ചെയ്തിട്ടുല്ല എന്നതാണ് വസ്തുത. വേണ്ടത്ര ഓവര്‍ ബ്രിഡ്ജുകളോ കാല്‍നടക്കാര്‍ക്കുള്ള സൗകര്യങ്ങളോ ബസ് ബേകളോ വഴി വിളക്കുകളോ സര്‍വ്വീസ് റോഡുകളോ ഇല്ലാതെയാണ് ടോള്‍ കൊള്ള നടക്കുന്നത്. ഇത്രയും ഒറ്റ ടോള്‍ ബൂത്ത് മാത്രമേ ഉള്ളു എന്നതിനാല്‍ ചെറിയ ദൂരത്തിനുപോലും വലിയ തുകയാണ് കൊടുക്കേണ്ടിവരുന്നത്. എന്നാല്‍ ഉപഭോക്താക്കള്‍ക്കുള്ള ന്യായമായ അവകാശങ്ങള്‍ പോലും യാത്രക്കാര്‍ക്ക് ലഭിക്കു്ന്നില്ല. സിഗ്നലുകളില്‍ കാത്തുകെട്ടികിടക്കേണ്ട അവസ്ഥയാണ് വഴിനീളെ. തിരക്കുപിടിച്ച അങ്കമാലി സെന്ററില്‍ പോലും ഓവര്‍ ബ്രിഡ്ജില്ല. മാത്രമല്ല, അശാസ്ത്രീയമായ നിര്‍മ്മാണത്തിന്റെ ഫലമായി അപകടങ്ങളുടെ പരമ്പരയാണ് ഈ പാതയില്‍ നടക്കുന്നത്. തൃശ്ശൂരിലെ നേര്‍വഴി സംഘടന ശേഖരിച്ച കണക്കുകള്‍ പ്രകാരം മണ്ണുത്തിമുതല്‍ തൃശൂര്‍ ജില്ലാ അതിര്‍ത്തിയായ കറുകുറ്റി വരെയുള്ള 38 കിലോമീറ്റര്‍ പരിധിയില്‍ രണ്ട് വര്‍ഷത്തിനിടെ 252 പേര്‍ വാഹനാപകടങ്ങളില്‍ മരിച്ചു. ഇവരില്‍ 54 പേര്‍ കാല്‍ നടയാത്രക്കാരാണ്. 1168 അപകടങ്ങളിലായി 1518 പേര്‍ക്ക് അംഗവൈകല്യം സംഭവിച്ചതായും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ടോള്‍ പിരിവ് നടക്കുന്ന പുതുക്കാട് പ്രദേശത്ത് മാത്രം 411 അപകടങ്ങളില്‍ 65 പേര്‍ മരിച്ചതായാണ് കണക്ക്. 520 പേര്‍ക്ക് പരിക്കേറ്റു. അന്താരാഷ്ട്ര നിലവാരമുള്ള അപകടരഹിത നാലുവരി പാത. ഇതായിരുന്നു മണ്ണുത്തി മുതല്‍ ഇടപ്പള്ളി വരെയുള്ള ദേശീയപാതാ നിര്‍മ്മാണത്തിലെ പ്രധാന കരാര്‍ വ്യവസ്ഥ. എന്നാല്‍ പാത കണ്ടാല്‍ ഈ അവകാശവാദങ്ങളെല്ലാം പൊളിയും. എന്നാലും കൊള്ളക്കൊരു കുറവുമില്ല എന്നതാണ് ദുഖകരം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply