‘ഷീ ടാക്‌സി’ റെഡി

സാമൂഹ്യനീതിവകുപ്പിന്റെ ‘ഷീ ടാക്‌സി’ പദ്ധതിക്ക് തുടക്കമായി. വനിതകള്‍ക്ക് ഒറ്റയ്‌ക്കോ കുടുംബസമേതമോ യാത്രചെയ്യാനുള്ള പദ്ധതിയാണിത്. തിരുവനന്തപുരത്താണ് പദ്ധതി തുടങ്ങിയിരിക്കുന്നത്. ദിവസവും 24 മണിക്കൂറും ഈ സേവനം ലഭ്യമാകും. മൂന്നു മാസംകൊണ്ട് 100 കാറുകളായി സേവനത്തിന് ലഭ്യമാക്കാനാണ് ശ്രമം. രണ്ടാംഘട്ടത്തില്‍ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും പദ്ധതി വ്യാപിപ്പിക്കും. കോള്‍ സെന്റര്‍ വഴിയാണ് ‘ഷീ ടാക്‌സി’ സേവനം ലഭ്യമാകുക. മുഴുവന്‍ സമയവും കണ്‍ട്രോള്‍ റൂമിന് ടാക്‌സി കാറുകളുമായി ഉപഗ്രഹബന്ധിത സംവിധാനമായ ജി.പി.എസ്. വഴി ബന്ധപ്പെടാന്‍ കഴിയും. പോലീസിന്റെ സഹായവും ഇവയ്ക്കുണ്ടാകും. നിരക്കില്‍ കൃത്യത […]

she-Taxi-Trivandrum-747x513സാമൂഹ്യനീതിവകുപ്പിന്റെ ‘ഷീ ടാക്‌സി’ പദ്ധതിക്ക് തുടക്കമായി.
വനിതകള്‍ക്ക് ഒറ്റയ്‌ക്കോ കുടുംബസമേതമോ യാത്രചെയ്യാനുള്ള പദ്ധതിയാണിത്. തിരുവനന്തപുരത്താണ് പദ്ധതി തുടങ്ങിയിരിക്കുന്നത്. ദിവസവും 24 മണിക്കൂറും ഈ സേവനം ലഭ്യമാകും. മൂന്നു മാസംകൊണ്ട് 100 കാറുകളായി സേവനത്തിന് ലഭ്യമാക്കാനാണ് ശ്രമം. രണ്ടാംഘട്ടത്തില്‍ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും പദ്ധതി വ്യാപിപ്പിക്കും.
കോള്‍ സെന്റര്‍ വഴിയാണ് ‘ഷീ ടാക്‌സി’ സേവനം ലഭ്യമാകുക. മുഴുവന്‍ സമയവും കണ്‍ട്രോള്‍ റൂമിന് ടാക്‌സി കാറുകളുമായി ഉപഗ്രഹബന്ധിത സംവിധാനമായ ജി.പി.എസ്. വഴി ബന്ധപ്പെടാന്‍ കഴിയും. പോലീസിന്റെ സഹായവും ഇവയ്ക്കുണ്ടാകും. നിരക്കില്‍ കൃത്യത പുലര്‍ത്തുന്ന മീറ്ററുകള്‍, ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ വഴി പണമടയ്ക്കാനുള്ള ഇലക്‌ട്രോണിക് പേയ്‌മെന്റ് സംവിധാനം, അത്യാവശ്യസന്ദര്‍ഭങ്ങളില്‍ ജാഗ്രതാസന്ദേശത്തിനുള്ള അലര്‍ട്ട് സ്വിച്ചുകള്‍, സുരക്ഷാ ആപ്ലിക്കേഷന്‍ സജ്ജീകരിച്ച മൊബൈല്‍ഫോണ്‍, വിനോദോപാധികള്‍ തുടങ്ങി അത്യാധുനിക സംവിധാനങ്ങളും സുരക്ഷിതത്വവും ചേര്‍ത്തുവെച്ചാണ് ഷീ ടാക്‌സി തുടങ്ങുന്നത്.
ഷീ ടാക്‌സികളുടെ ഉടമസ്ഥര്‍ സ്ത്രീകളായിരിക്കും. പ്രതിമാസം 20,000 രൂപ വരെയെങ്കിലും വരുമാനം ലഭ്യമാകുംവിധത്തിലുള്ള വാണിജ്യസംരംഭമായാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. മാസം 22 ദിവസം എട്ടുമണിക്കൂര്‍ വീതം പ്രവര്‍ത്തിച്ചാല്‍പോലും 20,000 രൂപ വരുമാനമുണ്ടാക്കാനാകും. കാറുകളുടെ വശങ്ങളില്‍ പരസ്യം പതിച്ചും കാറിനുള്ളിലെ എല്‍.സി.ഡി. സംവിധാനത്തിലൂടെ പരസ്യം പ്രദര്‍ശിപ്പിച്ചും കൂടുതല്‍ വരുമാനം ഉണ്ടാക്കാനാണ് പദ്ധതി. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡാണ് പിങ്കും വെളുപ്പും നിറം ചാര്‍ത്തിയ കാറുകള്‍ നല്‍കി ജെന്‍ഡര്‍ പാര്‍ക്കുമായി ഈ പദ്ധതിയില്‍ സഹകരിക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply