ശോഭന്‍ സര്‍ക്കാരും സമര്‍ അചര്‍ജിയും ഒന്നാകുമ്പോള്‍

ശോഭന്‍ സര്‍ക്കാര്‍ സന്യാസിയാണ്. സമര്‍ അചര്‍ജി കമ്യൂണിസ്റ്റ് നേതാവും. യഥാക്രമം ആത്മീയതയുടേയും ഭാതികതയുടേയും വക്താക്കള്‍. എന്നാല്‍ പണം എന്ന പ്രത്യയശാസ്ത്രത്തില്‍ ഇരുവരും ഒന്നിക്കുന്നു. ഒരാള്‍ സ്വര്‍ണ്ണം സ്വപ്നം കാണുന്നു. മറ്റയാള്‍ നോട്ടുകെട്ടുകള്‍ക്കു മുകളില്‍ ഉറങ്ങുന്നു. ശോഭന്‍ സര്‍ക്കാര്‍ സ്വര്‍ണ്ണത്തെ സ്വപ്നം കാണല്‍ തുടരുകയാണ്. യുപിയിലെ ഉന്നാവൊയില്‍ ശോഭന്‍ സര്‍ക്കാരിന്റെ സ്വപ്‌നദര്‍ശനത്തെ അടിസ്ഥാനമാക്കി ആര്‍ക്കിയോളജിക്കല്‍ സര്‍വെ 1000 ടണ്‍ സ്വര്‍ണത്തിനായി ഖനനം തുടരുകയാണ്. കുറ്റം പറയരുതല്ലോ, ബ്രിട്ടീഷുകാര്‍ക്കെതിരെയുളള പോരാട്ടത്തില്‍ രക്തസാക്ഷിത്വം വഹിച്ച രാജ റാവു രാം ബുക്‌സ് സിംഗ് […]

Untitled-1

ശോഭന്‍ സര്‍ക്കാര്‍ സന്യാസിയാണ്. സമര്‍ അചര്‍ജി കമ്യൂണിസ്റ്റ് നേതാവും. യഥാക്രമം ആത്മീയതയുടേയും ഭാതികതയുടേയും വക്താക്കള്‍. എന്നാല്‍ പണം എന്ന പ്രത്യയശാസ്ത്രത്തില്‍ ഇരുവരും ഒന്നിക്കുന്നു. ഒരാള്‍ സ്വര്‍ണ്ണം സ്വപ്നം കാണുന്നു. മറ്റയാള്‍ നോട്ടുകെട്ടുകള്‍ക്കു മുകളില്‍ ഉറങ്ങുന്നു.
ശോഭന്‍ സര്‍ക്കാര്‍ സ്വര്‍ണ്ണത്തെ സ്വപ്നം കാണല്‍ തുടരുകയാണ്. യുപിയിലെ ഉന്നാവൊയില്‍ ശോഭന്‍ സര്‍ക്കാരിന്റെ സ്വപ്‌നദര്‍ശനത്തെ അടിസ്ഥാനമാക്കി ആര്‍ക്കിയോളജിക്കല്‍ സര്‍വെ 1000 ടണ്‍ സ്വര്‍ണത്തിനായി ഖനനം തുടരുകയാണ്. കുറ്റം പറയരുതല്ലോ, ബ്രിട്ടീഷുകാര്‍ക്കെതിരെയുളള പോരാട്ടത്തില്‍ രക്തസാക്ഷിത്വം വഹിച്ച രാജ റാവു രാം ബുക്‌സ് സിംഗ് ആണ് തനിക്ക് സ്വപ്‌നദര്‍ശനം നല്‍കിയതെന്നാണ് ശോഭന്‍ സര്‍ക്കാര്‍ പറയുന്നത്. ഇപ്പോഴിതാ ഫത്തേപൂര്‍ ജില്ലയിലെ ആദംപൂരില്‍ 2,500 ടണ്‍ സ്വര്‍ണം മറഞ്ഞുകിടക്കുന്നതായും അദ്ദേഹം സ്വപ്നം കണ്ടു. ഇതേക്കുറിച്ച് ഫത്തേപ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റിന് കത്തെഴുതിയിട്ടുണ്ട്. ഇനി ആര്‍ക്കിയോളജിക്കല്‍ സര്‍വെ അവിടേക്കും പാഞ്ഞെത്തുമായിരിക്കും.
അതിനിടയിലാണ് ത്രിപുരയിലെ സിപിഎം നേതാവ് സമര്‍ അചര്‍ജി നോട്ടുകെട്ടുകള്‍ക്കു മുകളില്‍ കിടന്നുറങ്ങുക എന്ന തന്റെ സ്വപ്നം സാക്ഷാല്‍ക്കരിച്ചത്. ജോഗേന്ദര്‍നഗറിലെ ലോക്കല്‍ കമ്മിറ്റിയംഗമായ സമര്‍ അചര്‍ജി ബാങ്കില്‍ നിന്ന് 20 ലക്ഷം രൂപ പിന്‍വലിച്ചാണ് തന്റെ ആഗ്രഹപൂര്‍ത്തീകരണം നടത്തിയത്. ബാങ്കില്‍ എത്ര രൂപ ബാലന്‍സുണ്ടെന്നറിയില്ല. കരാറുകാരനായതിനാല്‍ കോടികള്‍ ഉണ്ടായിരിക്കാം. എന്തായാലും പണത്തിനുമീതെ കിടന്നുറങ്ങിയതിന് പാര്‍ട്ടി നടപടി എടുത്തു എന്നാണറിവ്.
ചുരുക്കി പറഞ്ഞാല്‍ പണത്തിനു മീതെ ആത്മീയതയും ഭൗതികതയും പറക്കില്ല എന്ന പഴയ ചൊല്ല് എത്ര സത്യം……

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply