ശബരിമലയല്ല, പൗരോഹിത്യത്തിന്റെ ദുഷ്ടലാക്കുകളാണ് തകര്‍ക്കപ്പെടുന്നത്
ഞെരളത്ത് ഹരിഗോവിന്ദന്‍ ശബരിമലയില്‍ മാത്രമല്ല,കേരളത്തില്‍ നിലവില്‍ നമ്പൂതിരിമാര്‍ പൂജ ചെയ്യുന്ന പല ക്ഷേത്രങ്ങളിലും അല്ലാത്ത ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്കോ,വിവിധ സമുദായത്തില്‍പ്പെട്ട പുരുഷന്‍മാര്‍ക്കോ,പ്രവേശനം,പൂജ ചെയ്യല്‍,ചെണ്ടകൊട്ടല്‍,സോപാനസംഗീതം പാടല്‍,കലാരൂപങ്ങള്‍ അവതരിപ്പിക്കല്‍ തുടങ്ങി പലതിനും പലതിനും വിലക്കുകള്‍ നിലനില്‍ക്കുന്നുണ്ട്.അത്തരം പല ആരാധനാലയങ്ങളുടേയും പൂര്‍വ ചരിത്രം പരിശോധിച്ചാല്‍ അവയൊന്നും ഇപ്പോള്‍ നിലവിലുള്ളവര്‍ക്ക് യാതൊരു അവകാശങ്ങളും ഇല്ലാത്തവയാണെന്നുകാണാം.ഇത് ഹൈന്ദവ ആരാധനാലയങ്ങളില്‍ മാത്രമല്ല കൃസ്ത്യന്‍,മുസ്ലീം തുടങ്ങിയവരുടെ ആരാധനാലയങ്ങളിലും ഉള്ള അവസ്ഥയാണ്.അത്തരത്തില്‍ വിലക്കുകളും വിവേചനങ്ങളും ഉണ്ടായ സന്ദര്‍ഭങ്ങളിലൊന്നും വേദനിപ്പിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യപ്പെട്ട മനുഷ്യര്‍ക്കു വേണ്ടി വിശ്വാസികളെന്നു അവകാശപ്പെടുന്ന ഒരാളും അനുകൂല […]
ഞെരളത്ത് ഹരിഗോവിന്ദന്‍
ശബരിമലയില്‍ മാത്രമല്ല,കേരളത്തില്‍ നിലവില്‍ നമ്പൂതിരിമാര്‍ പൂജ ചെയ്യുന്ന പല ക്ഷേത്രങ്ങളിലും അല്ലാത്ത ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്കോ,വിവിധ സമുദായത്തില്‍പ്പെട്ട പുരുഷന്‍മാര്‍ക്കോ,പ്രവേശനം,പൂജ ചെയ്യല്‍,ചെണ്ടകൊട്ടല്‍,സോപാനസംഗീതം പാടല്‍,കലാരൂപങ്ങള്‍ അവതരിപ്പിക്കല്‍ തുടങ്ങി പലതിനും പലതിനും വിലക്കുകള്‍ നിലനില്‍ക്കുന്നുണ്ട്.അത്തരം പല ആരാധനാലയങ്ങളുടേയും പൂര്‍വ ചരിത്രം പരിശോധിച്ചാല്‍ അവയൊന്നും ഇപ്പോള്‍ നിലവിലുള്ളവര്‍ക്ക് യാതൊരു അവകാശങ്ങളും ഇല്ലാത്തവയാണെന്നുകാണാം.ഇത് ഹൈന്ദവ ആരാധനാലയങ്ങളില്‍ മാത്രമല്ല കൃസ്ത്യന്‍,മുസ്ലീം തുടങ്ങിയവരുടെ ആരാധനാലയങ്ങളിലും ഉള്ള അവസ്ഥയാണ്.അത്തരത്തില്‍ വിലക്കുകളും വിവേചനങ്ങളും ഉണ്ടായ സന്ദര്‍ഭങ്ങളിലൊന്നും വേദനിപ്പിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യപ്പെട്ട മനുഷ്യര്‍ക്കു വേണ്ടി വിശ്വാസികളെന്നു അവകാശപ്പെടുന്ന ഒരാളും അനുകൂല ശബ്ദമുയര്‍ത്തിയിട്ടില്ല.എന്നാല്‍ എന്നേപ്പോലൊരാള്‍ അതിനെ മറികടന്നത്, ”ക്ഷേത്രം എന്ന സ്ഥാപനത്തെ തന്നെ അത്ര മഹത്വപ്പെട്ട ഒരിടമായി കാണുന്നില്ലെന്നും അവിടെത്തന്നെ പാടിയാലെ ദൈവം കേള്‍ക്കൂ എന്നു വിശ്വസിക്കുന്നില്ലെന്നും(ദൈവം കേള്‍ക്കാനല്ല ഞാന്‍ പാടുന്നത്,എനിക്ക് ദൈവമാകാന്‍ വേണ്ടിയാണ് എന്നത് മറ്റൊരു വാസ്തവം.????) അവിടെപ്പാടിയാലും റോഡില്‍ നിന്നു പാടിയാലും എനിക്കൊരേ അനുഭൂതിയാണ്” എന്നു പറഞ്ഞും അത് പ്രാവര്‍ത്തികമാക്കിയുമാണ്…അതുകൊണ്ട് എനിക്കൊരു കേന്ദ്രത്തിലേക്കും ബാലിശമായതും നിസ്സാരപ്പെടതുമായ അവകാശങ്ങള്‍ക്കായി വാദമുന്നയിച്ച് സമരം നയിച്ച് വിഡ്ഢിയാവേണ്ടി വന്നില്ല…ഇപ്പോഴും എന്റെ ആ നിലപാടില്‍ യാതൊരു വ്യത്യാസവുമില്ല…ബ്രാഹ്മണശൈലിയില്‍ പുലരുന്ന ഇടമായാലും പറയന്റെ പൂജാശൈലിയുള്ള ഇടമായാലും എനിക്കൊരുപോലെയാണ്….ശബരിമലയിലേക്ക് തള്ളിക്കേറാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത്തരമൊരു തിരിച്ചറിവുണ്ടാകുമ്പോഴാണ് സനാതന ധര്‍മബോധത്തിലേക്ക് അവര്‍ വളര്‍ന്നെന്നു പറയാനാവുക.യുവതികള്‍ കയറുമ്പോള്‍ തടയാന്‍ നിന്ന് കോമാളിയാവുന്നതിനേക്കാള്‍ എത്രയോ എളുപ്പമുള്ള മാര്‍ഗമായിരുന്നു അങ്ങനൊരു യുവതീ പ്രവേശനം നടന്നാല്‍ അതില്‍ എതിര്‍പ്പുള്ള പുരുഷന്‍മാര്‍ പിന്നീട് ശബരിമല കേറില്ല എന്ന ബഹിഷ്‌കരണ മാര്‍ഗം.അയ്യപ്പനു അത്ര ശക്തിയുണ്ടെങ്കില്‍ അയ്യപ്പന്‍ യുവതികളെ തടയട്ടെ എന്നു വിചാരിക്കാനുള്ള ഭക്തി പ്രകടിപ്പിക്കാനുള്ള ആര്‍ജവമായിരുന്നു ഭക്തര്‍ കാണിക്കേണ്ടിയിരുന്നത്.ഒരു തവണ ശബരിമലയിലേക്ക് ചെന്നില്ലെങ്കില്‍ ഏതെങ്കിലും ഒരാളെ അയ്യപ്പന്‍ ഉപദ്രവിച്ച ചരിത്രമുണ്ടോ?പാവപ്പെട്ട മലയരയരില്‍ നിന്നും തട്ടിയെടുത്ത് അവിടെ തന്ത്രിയായും മേശാന്തിയായും കേറിക്കൂടി ലക്ഷങ്ങള്‍ സമ്പാദിച്ച് സുഖിക്കുന്ന,വിശ്വാസികളുടെ വിദ്യാഭ്യാസത്തിനോ,വിവാഹത്തിനോ,വീട് നിര്‍മാണത്തിനോ ആ സമ്പാദ്യത്തില്‍ നിന്നൊരു രൂപ കൊടുത്തിട്ടില്ലാത്ത അത്തരം ബ്രാഹ്മണര്‍ക്കു വേണ്ടിയാണ് ഇപ്പോള്‍ ആശാരിമാരും തട്ടാരും നായന്‍മാരും പുലയനും ഈഴവരും മറ്റും മറ്റും തമ്മില്‍ത്തല്ലുന്നതെന്നു മറക്കണ്ട.അങ്ങാടിപ്പുറം തിരുമാന്ധാംകുന്നു ക്ഷേത്രത്തിലെ മലയരാജാവെന്നറിയപ്പെടുന്ന പാണകുടുംബത്തിനുള്ള സര്‍വ അധികാരങ്ങളും പോയി അവിടെ വള്ളുവനാട് രാജാവിന്റെ പ്രതിനിധികള്‍ എന്നപേരില്‍ പലരും കേറിക്കൂടി ധനസമ്പാദനം നടത്തിവന്നിരുന്ന കാര്യം പോലെയാണ് ഇതും.ആ ധനസമ്പാദനത്തിനുള്ള അവകാശത്തില്‍ എല്ലാ ഹിന്ദു സമുദായങ്ങള്‍ക്കും ഒരിക്കലും പങ്കു വെക്കലോ ഊഴമിട്ട് നല്‍കലോ ഉണ്ടാവില്ല.പകരം അപ്രകാരം ധനം സമ്പാദിക്കുന്നോരുടെ സുരക്ഷക്കായി എല്ലാ സമുദായക്കാരും തെരുവിലിറങ്ങണം….നല്ല കോമാളിക്കൂട്ടങ്ങളാവുകയാണ് ഇപ്പോഴത്തെ പ്രതിഷേധക്കാരും അതിനവസരം നല്‍കിയ സര്‍ക്കാറും സര്‍ക്കാറിന്റെ ന്യായീകരണത്തൊഴിലാളികളും..വാസ്തവത്തില്‍ ശബരിമലയല്ല തകര്‍ക്കപ്പെടുന്നത്.. അവിടെ അടയിരുന്നു കുമാര്‍ഗത്തില്‍ കോടികളുണ്ടാക്കുന്ന തന്ത്രിമാരും മേല്‍ശാന്തിമാരുമാണ് പടിപടിയായി തകര്‍ക്കപ്പെടുന്നത്.അത് ഈ വിധി വന്നില്ലായിരുന്നെങ്കില്‍ കേരളത്തിലെ ഇടതുപുരോഗമന നാട്യക്കാര്‍ക്കുപോലും സാധിക്കാതെപോയ ഒരു പൊളിച്ചെഴുത്താണ്.കാരണം ഈ ബ്രാഹ്മണപൌരോഹിത്യം ഇപ്രകാരം ധനം സമ്പാദിച്ച് വര്‍ണവിവേചനം കാണിക്കുന്ന പലയിടങ്ങളിലും അവരെ ചോദ്യം ചെയ്യാതെ കൂട്ടുനില്‍ക്കുന്ന ക്ഷേത്രക്കമ്മറ്റി ഭാരവാഹികള്‍,മാനേജര്‍മാര്‍,ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ എന്നിവരില്‍ നല്ലൊരു ശതമാനം ആളുകളും കമ്യൂണിസ്റ്റ് ”പാര്‍ടി”ക്കാരാണല്ലോ.അവരും കൂടി കൂട്ടുനിന്നാണ്/നോക്കിനിന്നാണ് ഈവക സകല അഴിമതികളും നടന്നുവരുന്നത്…
കേരളത്തില്‍ ഈ പൌരോഹിത്യ ചൂഷണം ഏറ്റവുമധികമുള്ളത് കൃസ്ത്യന്‍,ഇസ്ലാം മതങ്ങളിലാണെന്നും കാണാം.വിശ്വാസികളെ പറ്റിച്ച് സുഖലോലുപരായി ജീവിക്കുന്ന ഇവരുടെ വരുമാനത്തിനോ ആര്‍ഭാട ജീവിതത്തിനോ നിയന്ത്രണം വരുത്താന്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടികള്‍ യാതൊരു പ്രബല സമരങ്ങളും കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ നടത്തിയിട്ടില്ല.മറ്റു രണ്ടു ”പ്രമുഖ”പാര്‍ടിക്കാരുടെ കാര്യം പിന്നെ പറയുകയും വേണ്ടല്ലോ.
ഒരു മത കേന്ദ്രത്തിന്റെയും പേരില്‍ ഒരു പാവപ്പെട്ട വിശ്വാസികളും ചൂഷണം ചെയ്യപ്പെടാതെ നോക്കാന്‍ ജാഗ്രത കാണിക്കലാവണം ഒരു സര്‍ക്കാറിന്റെ ”മത”ത്തോടുള്ള ആദ്യസമീപനം.അതോടെ പൌരോഹിത്യത്തിന്റെ അടിവേരറുക്കപ്പെട്ട് ആ പദവിക്ക് ആകര്‍ഷണം കുറയുകയും ആ പദവിയോട് ആദരവ് അടിമത്തം എന്നിവ ഇല്ലാതാവുകയും ചെയ്യും.അപ്പോള്‍ സമൂഹം പതുക്കെ വിശ്വാസത്തിന്റെ ലഹരിക്കപ്പുറം യാഥാര്‍ഥ്യത്തിന്റെ പുലരിക്ക് കണ്ണോര്‍ക്കും…ഇത്തരം കേന്ദ്രങ്ങള്‍ക്ക് പറഞ്ഞു പരത്തപ്പെട്ട പരിപാവനതയില്ലെന്നും സ്വന്തം ഹൃദയത്തെ അതിനേക്കാള്‍ ദിവ്യത്വമുള്ള ശ്രീകോവിലാക്കാന്‍ ഇവിടെ മാനവീകതയുടെ മഹാകാശമുണ്ടെന്നു തിരിച്ചറിയുകയും ചെയ്യും.മതവിശ്വാസംപോലെ തെരഞ്ഞെടുപ്പിനായി മാത്രം നിലകൊള്ളുന്ന രാഷ്ട്രീയ പാര്‍ടികളിലുള്ള അന്ധവിശ്വാസങ്ങളും തൂത്തെറിയപ്പെടണം..അതിനായും പുരോഗമനപ്രസ്ഥാനങ്ങള്‍ സുതാര്യരാവണം…അപ്പോള്‍ ഇത്തരം കോടതിവിധികള്‍ക്കോ,പ്രവേശനവാദങ്ങള്‍ക്കോ ഒന്നും യാതൊരു പ്രസക്തിയുമുണ്ടാവില്ല.വിശ്വാസികളെ സംരക്ഷിച്ചുപോന്ന നിലപാടില്‍ നിന്നും മാറി അവരെ മാനവീക ബോധത്തിലേക്കു വളര്‍ത്തിക്കൊണ്ടുവരാനുള്ള നിലപാടുകളില്‍ ഉറച്ചു നില്‍ക്കാന്‍ കഴിയാത്തിടത്തോളം സര്‍ക്കാറും പാര്‍ടികളും മതങ്ങളും തമ്മിലടിച്ച് ചത്തൊടുങ്ങുന്ന വന്‍ പരാജയങ്ങള്‍ മാത്രമായിരിക്കും.
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in