വേണം നമുക്ക് മറുപടികള്‍

പിജെബേബി കേരളം വലിയൊരു ദുരന്തത്തെ അതിജീവിച്ചു. മുഴുവന്‍ ജനങ്ങളും ആഞ്ഞുപിടിച്ചു.അതിലേറെ മല്‍സ്യത്തൊഴിലാളികള്‍ വ്യാഴാഴ്ച മുതല്‍ സ്വന്തം നിലക്ക് ബോട്ടുകളുമായി വന്ന് അത്യദ്ധ്വാനം ചെയ്തു. എന്നാല്‍ ഇപ്പോഴും ലക്ഷങ്ങള്‍ ക്യാമ്പുകളിലാണ്. എന്റെ വീട്ടിലും വെള്ളം അകത്തു തന്നെ. എങ്കിലും പ്രളയക്കെടുതി രൂക്ഷമായി അനുഭവിക്കുന്നവര്‍, മൂന്നും നാലും ദിവസം ഒറ്റപ്പെട്ടുകിടന്ന് മരണത്തെ മുന്നില്‍ക്കണ്ടവര്‍ ,എന്നിവരൊന്നും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴില്ല; അവരൊക്കെ കറന്റു വന്ന്, വീടു വൃത്തിയാക്കി, ജിവിതം ഒരുവിധം റെയിലില്‍ക്കയറ്റി, വീണ്ടും സോഷ്യല്‍ മീഡിയയില്‍ വരാന്‍ മാസങ്ങളെടുക്കും. അതൊരു സൗകര്യമായി […]

ppപിജെബേബി

കേരളം വലിയൊരു ദുരന്തത്തെ അതിജീവിച്ചു. മുഴുവന്‍ ജനങ്ങളും ആഞ്ഞുപിടിച്ചു.അതിലേറെ മല്‍സ്യത്തൊഴിലാളികള്‍ വ്യാഴാഴ്ച മുതല്‍ സ്വന്തം നിലക്ക് ബോട്ടുകളുമായി വന്ന് അത്യദ്ധ്വാനം ചെയ്തു. എന്നാല്‍ ഇപ്പോഴും ലക്ഷങ്ങള്‍ ക്യാമ്പുകളിലാണ്. എന്റെ വീട്ടിലും വെള്ളം അകത്തു തന്നെ. എങ്കിലും പ്രളയക്കെടുതി രൂക്ഷമായി അനുഭവിക്കുന്നവര്‍, മൂന്നും നാലും ദിവസം ഒറ്റപ്പെട്ടുകിടന്ന് മരണത്തെ മുന്നില്‍ക്കണ്ടവര്‍ ,എന്നിവരൊന്നും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴില്ല; അവരൊക്കെ കറന്റു വന്ന്, വീടു വൃത്തിയാക്കി, ജിവിതം ഒരുവിധം റെയിലില്‍ക്കയറ്റി, വീണ്ടും സോഷ്യല്‍ മീഡിയയില്‍ വരാന്‍ മാസങ്ങളെടുക്കും. അതൊരു സൗകര്യമായി എടുത്ത് വലിയ പ്രശ്‌നങ്ങളൊന്നും നേരിടാത്ത ഭൂരിപക്ഷം പ്രദേശങ്ങളിലിരുന്ന് ഭരണസംവിധാനം മാതൃകാപരമായി പ്രവര്‍ത്തിച്ചതിന്റെ വീരശൂരപരാക്രമങ്ങള്‍ പാടുന്നവരോട് ചില യാഥാര്‍ത്ഥ്യങ്ങള്‍ പറയാതെ പറ്റില്ല.
1 ഭരണ സംവിധാനത്തിന്റെ ദീര്‍ഘകാലികവും ഹ്രസ്വകാലികവുമായ നടപടികള്‍ ഈ ദുരന്തത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
2. ഇപ്പാള്‍ മരണമടഞ്ഞ 400 പേര്‍ എന്നത് ചെറിയൊരു സംഖ്യയല്ല.
3. നദി – ഡാം മനജ്‌മെന്റിലെ ഗുരുതര വീഴ്ചകള്‍ ചര്‍ച്ചയാകുക തന്നെ വേണം. അതാണ് ദുരന്തത്തിന്റെ 75% ത്തിനു കാരണം.
4. തൃശൂരില്‍ റഗുലേറ്ററുകളുടെ ഷട്ടറുകള്‍ പൊക്കാന്‍ പറ്റാതിരുന്നത്, കുട്ടനാട്ടില്‍ ആദ്യ വെള്ളപ്പൊക്കത്തിനു ശേഷം പോലും തണ്ണീര്‍മുക്കത്തെ മണ്‍തിട്ട പൊളിച്ചുമാറ്റാതിരുന്നത് തുടങ്ങിയ കടുത്ത അനാസ്ഥകള്‍ക്ക് ഉത്തരവാദികള്‍ ശിക്ഷിക്കപ്പെട്ടേതത്രെ!
5. മുല്ലപ്പെരിയാറില്‍ തമിഴുനാട് 142 അടിയാക്കി വെള്ളമുയര്‍ത്തി നിര്‍ത്തിയത് ശരിയല്ല. അതിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ ഇടുക്കിയിലും ശബരിഗിരി മേഖലകളിലുമുള്ള സകല ഡാമുകളും തൃശൂര്‍ എറണാകുളം ജില്ലകളിലെ സാമുകളും ആഗസ്റ്റ് 13 ന് പൂര്‍ണ്ണമായും നിറഞ്ഞു കിടന്നതിന്ആരാണുത്തരവാദി? കേരളത്തിന്റെ ഡാമുകളില്‍ ഇനിയൊരു വന്‍ മഴ വന്നാല്‍ മുഴുവന്‍ വെള്ളവും ഒന്നിച്ചു താഴേക്കൊഴുക്കാന്‍ നിര്‍ബ്ബന്ധിതമാക്കിയ സ്ഥിതി ഉണ്ടാക്കിയപ്പോള്‍ താഴെയുള്ള മനുഷ്യരുടെ ജീവന് ഈ വില കല്പിച്ചു?
6ഈയിടെയാണ് ലാവോസില്‍ ഒരു വലിയ ഡാം വലിയ വെള്ളപ്പൊക്ക ദുരന്തമുണ്ടാക്കിയത്. കേരളത്തിലെ ഉത്തരവാദപ്പെട്ടവര്‍ അത് കേട്ടിരുന്നോ?
7. ബാണാസുര സാഗര്‍ രാത്രിയില്‍ തുറന്നു വിട്ട് വന്‍ നാശനഷ്ടമുണ്ടാക്കിയത് തൊട്ടുമുമ്പാണ്. അതിനെ ന്യായീകരിച്ച ചില ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളുടെ ന്യായീകരണം നാമെല്ലാം ടി.വിയില്‍ കണ്ടു. അതിനെ ശശീന്ദ്രനെപ്പോലുള്ള ജനപ്രതിനിധികള്‍ കഠിനമായി വിമര്‍ശിച്ചു. എന്നിട്ടും ബാണാസുര സാഗറില്‍ ഒരു തനിയാവര്‍ത്തനം നടന്നതില്‍ ഭരണ സംവിധാനങ്ങള്‍ക്കുത്തരവാദിത്വമില്ലേ?
8 ചെരിവു പ്രതലങ്ങളില്‍ വന്‍ കെട്ടിടങ്ങള്‍, കിളച്ചുമറിച്ചു കൃഷി എന്നിവ വേണ്ടെന്ന് ഗാഡ്ഗില്‍ പറഞ്ഞു.ക്വാറിയിങ്ങ് പാടില്ലെന്ന് തീര്‍ത്തു പറഞ്ഞു. എന്നിട്ടും ജനവാസ മേഖല്ലകളുടെ 50 മീറ്റര്‍ അടുത്തു വരെ ക്വാറിയിങ്ങ് അനുവദിച്ച സര്‍ക്കരിന് ഇപ്പോള്‍ ഉരുള്‍പൊട്ടലില്‍ നഷ്ടമായ 200 ഓളം ജീവനുകളുടെ കാര്യത്തില്‍ എന്തെങ്കിലും ഉത്തരവാദിത്തമുണ്ടോ?
9. നദികള്‍ക്ക് ഒഴുകാന്‍ വഴി വേണം, നൂറ്റാണ്ടില്‍ ഒരു വലിയ പ്രളയമെന്നത് കേരളത്തില്‍ പതിവാണ്, അതിന് കരുതിയിരിക്കണം എന്നു് വര്‍ഷങ്ങള്‍ക്കു മുമ്പ് മുരളി തുമ്മാരുകുടി പറഞ്ഞതിന് സര്‍ക്കാര്‍ വല്ല വിലയും കൊടുത്തോ?
10..14 ന് രാത്രി കനത്ത തോതില്‍ പമ്പ തീരങ്ങളെ വിഴുങ്ങി കുത്തിയൊഴുകിയിട്ട് അത് നല്കിയ മുന്നറിയിപ്പുകളില്‍ നിന്ന് പെരിയാര്‍, ചാലക്കടി,കുറുമാലി, മണലിപ്പുഴയുടെ താഴ് വാരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് എന്തു മുന്നറിയിപ്പുകൊടുത്തു? കൊടുക്കാത്തതിന് വില്ലേജോഫീസറും പോലീസ് എസ് ഐ യുമാണോ ഉത്തരവാദികള്‍? ഉന്നതതലത്തിലുള്ളവര്‍ ആ മണിക്കൂറുകളില്‍ കാര്യങ്ങളെ കണ്ടതെങ്ങനെ? ഇത്തരം സംഗതികള്‍ അന്വേഷിച്ച് കൃത്യമായ മറുപടികള്‍ കേരള സമൂഹത്തിനു ലഭ്യമാക്കാന്‍ ഒരു നിഷ്പക്ഷമായ കമ്മീഷന്‍ അന്വേഷണം നടത്തിയേ തീരൂ !

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply