വീണ്ടും ഒപ്പുമരം തളിര്‍ക്കുന്നു
എന്‍വിസാജ് 2011 ഏപ്രില്‍ 29ന് എന്‍ഡോസള്‍ഫാന്‍ ആഗോളവ്യാപകമായി നിരോധിക്കുന്നതു വരെ രണ്ടാഴ്ചക്കാലം, ‘ മാമരങ്ങള്‍ക്ക് വികാരങ്ങളുണ്ട് ‘ എന്ന ബഷീറിയന്‍ വാക്യമുയര്‍ത്തിപ്പിടിച്ച കാസര്‍കോട്ടെ ജീവന്റെ വൃക്ഷമായ ഒപ്പുമരം ഇതാ വീണ്ടും തളിര്‍ക്കുന്നു. ജൂലൈ 19,20,21,22 തീയ് യതികളില്‍. ഒന്നാം ഒപ്പുമരം എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് നല്‍കിയ ഔഷധക്കനി ആ കാളകൂടവിഷത്തിന്റെ ആഗോള നിരോധനമായിരുന്നു. അതിലൂടെ സഹജീവികള്‍ക്ക് നഷ്ടപരിഹാര ട്രിബ്യൂണലിന്റെ സാധ്യത തെളിഞ്ഞു. അങ്ങനെ നിങ്ങളുടെ ഒപ്പുകള്‍ സാര്‍ത്ഥകമായി. രണ്ടാം ഒപ്പുമരം: ഈ കീടനാശിനിയുടെ പേരില്‍ സര്‍ക്കാരും മനുഷ്യാവകാശ കമ്മീഷനും […]
2011 ഏപ്രില്‍ 29ന് എന്‍ഡോസള്‍ഫാന്‍ ആഗോളവ്യാപകമായി നിരോധിക്കുന്നതു വരെ രണ്ടാഴ്ചക്കാലം, ‘ മാമരങ്ങള്‍ക്ക് വികാരങ്ങളുണ്ട് ‘ എന്ന ബഷീറിയന്‍ വാക്യമുയര്‍ത്തിപ്പിടിച്ച കാസര്‍കോട്ടെ ജീവന്റെ വൃക്ഷമായ ഒപ്പുമരം ഇതാ വീണ്ടും തളിര്‍ക്കുന്നു. ജൂലൈ 19,20,21,22 തീയ് യതികളില്‍. ഒന്നാം ഒപ്പുമരം എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് നല്‍കിയ ഔഷധക്കനി ആ കാളകൂടവിഷത്തിന്റെ ആഗോള നിരോധനമായിരുന്നു. അതിലൂടെ സഹജീവികള്‍ക്ക് നഷ്ടപരിഹാര ട്രിബ്യൂണലിന്റെ സാധ്യത തെളിഞ്ഞു. അങ്ങനെ നിങ്ങളുടെ ഒപ്പുകള്‍ സാര്‍ത്ഥകമായി.
രണ്ടാം ഒപ്പുമരം:
ഈ കീടനാശിനിയുടെ പേരില്‍ സര്‍ക്കാരും മനുഷ്യാവകാശ കമ്മീഷനും തമ്മിലുണ്ടാക്കിയ കരാറനുസരിച്ചുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ആദ്യവിഹിതമായ 87 കോടി രൂപ അനുവദിക്കാത്ത അവസരത്തിലാണ് രണ്ടാം ഒപ്പുമരമുയര്‍ന്നത്. അന്ന് ഒപ്പുമരച്ചുവട്ടിലെ നിങ്ങളുടെ കയ് യൊപ്പുകള്‍, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ കാസര്‍കോട് ട്രഷറിയിലെത്തിച്ച 27 കോടിയിലൂടെ സഹജീവികള്‍ക്ക് തേന്‍ കനിയായി. തുടര്‍ന്ന് 26 കോടി വേറെയും വന്നു.
മൂന്നാം ഒപ്പുമരം:
മരിച്ചു ജീവിക്കുന്ന സഹജീവികളുടെ അവസ്ഥ കണക്കിലെടുത്ത് യുവജന സംഘടനയായ ഡിവൈഎഫ്‌ഐയും, പത്ത് അമ്മമാര്‍ക്കൊപ്പം എന്‍വിസാജും, പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവയും എന്‍ഡോസള്‍ഫാന്‍ ഇന്ത്യയില്‍ അടിയന്തിരമായി നിരോധിക്കാനും, ഫെയ്‌സ് ഔട്ട് ചെയ് യാന്‍ ഇന്ത്യക്ക് ജനീവ കരാര്‍ നല്‍കിയ പ്രോട്ടോക്കോള്‍ പരിഗണിക്കരുതെന്നഭ്യര്‍ത്ഥിച്ചും സുപ്രീം കോടതിയില്‍ ബദല്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്‌പോഴാണ് മൂന്നാം ഒപ്പുമരമുയര്‍ന്നത്. അന്ന് ഒപ്പുമരത്തില്‍ പതിഞ്ഞ നിങ്ങളുടെ രക്തമുദ്രയുള്ള കയ് യൊപ്പുകള്‍ കൊണ്ടുവന്നത് ജീവന്‍ തുളുന്പുന്ന രക്തകനികളാണ്.
2010ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ച നഷ്ടപരിഹാരത്തിനു മുന്പുള്ള ആശ്വാസധനം (5 ലക്ഷം രൂപ വരെയുള്ളത് ) മൂന്നൂ മാസത്തിനുള്ളില്‍ കൊടുത്തു തീര്‍ക്കാന്‍ കല്‍പിച്ച ആ ഉന്നത നീതിപീഠ വിധിയാണിപ്പോള്‍ കേരള സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
ആ വിധിയില്‍ നിങ്ങളുടെ രക്തമുദ്ര പതിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞത് വെറുതെയല്ല. സര്‍ക്കാര്‍ ആ വിധിയനുസരിച്ച് കാസര്‍കോട് ട്രഷറിയിലെത്തിച്ച 56 കോടി ഈ കേസിലെ പ്രധാന പ്രതിയായ കേന്ദ്ര സരക്കാറിനോട് സംസ്ഥാന സര്‍ക്കാര്‍ വാങ്ങിക്കൊള്ളണമെന്നും, കേന്ദ്ര സര്‍ക്കാര്‍ ഇവര്‍ക്ക് ആജീവനാന്ത ചികിത്സ നല്‍കണമെന്നും ഒരു രക്തരേഖ പോലെ അതില്‍ എഴുതി വച്ചിട്ടുള്ളതുകൊണ്ടാണ്. ഈ രക്തരേഖയുടെ അടിസ്ഥാനത്തിലാണ് , സഹജീവികള്‍ക്ക് വേണ്ടി പല ഘട്ടങ്ങളില്‍ സമരം ചെയ്ത സംഘടനകളോടൊപ്പം നാലാം ഒപ്പുമരം ഉയര്‍ത്താന്‍ എന്‍വിസാജ് ശ്രമിക്കുന്നത്.
നാലാം ഒപ്പുമരം:
ജൂലൈ 19,20,21,22, തീയതികളില്‍ കാസര്‍കോട്ട് നാലാം ഒപ്പുമരമുയരും. സഹജീവികള്‍ക്ക് താരും തണലും നല്‍കിയ ആ അതിജീവന വൃക്ഷത്തില്‍ നറും ജീവിതത്തിന്റെ മധുരക്കനികള്‍ വിളയും. ആ ഒരു സ്വപ്നം നിങ്ങളുടെ മനസ്സിലും ഉണ്ടാവട്ടെ.ഇക്കാലമത്രയും ഭരണകൂടങ്ങളുടെ കണ്ണുതുറപ്പിച്ച ആ ജീവവൃക്ഷം മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങള്‍ ഇതാണ്.
1. ഭരണഘടനാപരമായി കേരളത്തിനു ലഭിക്കാനുള്ള200 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ അനുവദിക്കണം.2. സഹജീവികളുടെ ഭരണഘടനാവകാശമായ എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാര ട്രിബ്യൂണല്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ അനുവദിക്കണം.3. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 2010ല്‍ നിര്‍ദ്ദേശിച്ച സമഗ്ര പുനരധിവാസ പാലിയേറ്റീവ് കെയര്‍ ആശുപത്രി ഉടന്‍ അനുവദിക്കണം.നിര്‍ദിഷ്ട കേന്ദ്ര മെഡിക്കല്‍ കോളേജ് ഈ മേഖലയിലായതിനാല്‍ അതിന്റെ അനുബന്ധമായി മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഇത് സ്ഥാപിക്കുകയാണെങ്കില്‍ ഉചിതമായിരിക്കും.4. നഷ്ടപരിഹാര ട്രിബ്യുണലിന്റെയും പാലിയേറ്റിവ് കെയര്‍ ആശുപത്രിയുടെയും കാര്യത്തില്‍ സത്വരനടപടികള്‍ ആവശ്യപ്പെട്ടുകൊണ്ട് കേരളസര്‍ക്കാരിന്റെ ഒരു സര്‍വ്വകക്ഷിസംഘം കേന്ദ്ര സര്‍ക്കാറിനെ ഉടന്‍ സമീപിക്കണം.
നിങ്ങളുടെ കയ് യൊപ്പുകളാണ് അതിജീവനം നരകതുല്യമായ സഹജീവികള്‍ക്ക് മധുരക്കനിയാകുന്നത്. വരൂ… ഒപ്പുമരച്ചുവട്ടിലേക്ക്, കൂടെ നിങ്ങളുടെ ഒരു സുഹൃത്തെങ്കിലും ഉണ്ടാവട്ടെ. സഹജീവികളുടെ അവസാന ആശ്രയമായ ഭരണഘടനാപരമായ പാലിയേറ്റീവ് കെയര്‍ സാന്ത്വന ചികിത്സാ കേന്ദ്രവും, നഷ്ടപരിഹാര ട്രിബ്യൂണലും നേടിയെടുക്കാന്‍
കാസര്‍കോടിന്റെ ജീവവൃക്ഷമായ ഒപ്പുമരച്ചുവട്ടില്‍ നമുക്ക് വീണ്ടും ഒന്നിച്ചിരിക്കാം . ഓരോ മലയാളിയുടേയും സാന്നിധ്യവും കയ്യൊപ്പും ഒപ്പുമരച്ചുവട്ടില്‍ ആവശ്യമുണ്ട്. ഏവര്‍ക്കും ഒപ്പുമരച്ചുവട്ടിലേക്ക് സ്വാഗതം.
എന്‍വിസാജ് -എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് എയ് ഡ് ഗ്രൂപ്പ്
ജോയിന്റ് ഫോറം ഫോര്‍ എന്‍ഡോസള്‍ഫാന്‍ ട്രിബൂണല്‍ റൈറ്റ്‌സ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in