വിനീത വിധേയനാകുക,അല്ലെങ്കില്‍ ഉന്മൂലനം ചെയ്യപ്പെടാന്‍ തയ്യാറാകുക.
ബച്ചുമാഹി സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ, ബ്രാഹ്മണ അധീശത്വത്തിനെതിരെ, മനുവാദികള്‍ക്കെതിരെ മുന്‍നിരയില്‍ നിലകൊണ്ടതായിരുന്നു രോഹിതിനെ സംഘികള്‍ക്ക് കരടാക്കിയത്. സംഘി കയ്യാളുകളായ സര്‍വ്വകലാശാല അധികൃതരുടെ ആസൂത്രിതമായ വേട്ടയാടലും മാനസികപീഡയുമാണ് രോഹിതിന്റെ ജീവത്യാഗത്തിലേക്ക് നയിച്ചത് എന്ന യാഥാര്‍ത്ഥ്യം വാദത്തിന് മാറ്റി വെച്ചാലും അവന്റെ മൃതദേഹത്തോട് പോലും, ജനാധിപത്യ രാഷ്ട്രത്തിലെ അധികാരികള്‍ കാട്ടിയ ക്രൂരതയും നിന്ദയും ബ്രിട്ടിഷ് രാജിനെപ്പോലും നാണിപ്പിക്കും. മൃതദേഹം സ്വന്തക്കാര്‍ക്ക് വിട്ട് കൊടുക്കാതെ, ജന്മനാട്ടില്‍ കൊണ്ട് വന്നു സംസ്‌ക്കരിക്കണമെന്ന അവരുടെ ആഗ്രഹം പോലും അനുവദിക്കാതെ, അനാഥദേഹം പോലെ, പോലീസ് ബലാല്‍ക്കാരേണ ദഹിപ്പിക്കുകയയിരുന്നു. […]
സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ, ബ്രാഹ്മണ അധീശത്വത്തിനെതിരെ, മനുവാദികള്‍ക്കെതിരെ മുന്‍നിരയില്‍ നിലകൊണ്ടതായിരുന്നു രോഹിതിനെ സംഘികള്‍ക്ക് കരടാക്കിയത്. സംഘി കയ്യാളുകളായ സര്‍വ്വകലാശാല അധികൃതരുടെ ആസൂത്രിതമായ വേട്ടയാടലും മാനസികപീഡയുമാണ് രോഹിതിന്റെ ജീവത്യാഗത്തിലേക്ക് നയിച്ചത് എന്ന യാഥാര്‍ത്ഥ്യം വാദത്തിന് മാറ്റി വെച്ചാലും അവന്റെ മൃതദേഹത്തോട് പോലും, ജനാധിപത്യ രാഷ്ട്രത്തിലെ അധികാരികള്‍ കാട്ടിയ ക്രൂരതയും നിന്ദയും ബ്രിട്ടിഷ് രാജിനെപ്പോലും നാണിപ്പിക്കും. മൃതദേഹം സ്വന്തക്കാര്‍ക്ക് വിട്ട് കൊടുക്കാതെ, ജന്മനാട്ടില്‍ കൊണ്ട് വന്നു സംസ്‌ക്കരിക്കണമെന്ന അവരുടെ ആഗ്രഹം പോലും അനുവദിക്കാതെ, അനാഥദേഹം പോലെ, പോലീസ് ബലാല്‍ക്കാരേണ ദഹിപ്പിക്കുകയയിരുന്നു. എതിരാളിയുടെ മൃതദേഹത്തെ പോലും വെറുതെ വിടാത്ത പ്രതികാരം.
അതിന്റെ ബാക്കിപത്രമാണ് കന്നയ്യയ്ക്ക് നേരെ നീണ്ടത്. പൊതുവെ, സവര്‍ണ്ണവാദത്തെ വെറുപ്പിക്കാത്ത സി.പി.ഐ.യുടെ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധിയായിട്ടും അംബേദ്കര്‍ രാഷ്ട്രീയത്തിന് വേണ്ടിയും, ബ്രാഹ്മണ വ്യവസ്ഥക്ക് എതിരായും നിലകൊണ്ടു എന്നതാണ് കന്നയ്യ നോട്ടപ്പുള്ളിയാകാന്‍ കാര്യം. ആദ്യം വ്യാജ തെളിവ് ഉണ്ടാക്കി അറസ്റ്റ്, പോലിസ് കസ്റ്റഡിയില്‍ ആയിരിക്കെയും കോടതിയിലും നിയമത്തെ പുല്ലു പോലെ അവഗണിച്ച് അഭിഭാഷക ഗൌണ്‍ അണിഞ്ഞവരും അല്ലാത്തവരുമായ സംഘി ഗുണ്ടകളുടെ മര്‍ദ്ദനം… ഒരു ഘട്ടത്തില്‍ ജീവനോടെ പുറത്ത് വരുമോ എന്ന് പോലും ശങ്ക ഉയര്‍ന്നു. ഒടുവില്‍ തുറുങ്കില്‍ സൂക്ഷിക്കാന്‍ പഴുതൊന്നുമില്ലാതെ, ഇന്നോളം കേള്‍ക്കാത്ത, നിയമപുസ്തകങ്ങളില്‍ ഇല്ലാത്ത ഉപാധികളോടെ തുറന്ന് വിട്ടപ്പോള്‍ ആ ജഡ്ജി മാഡം പ്രത്യാശിച്ച പോലെ, വെങ്കയ്യ മന്ത്രി ഉപദേശിച്ച പോലെ, തങ്ങള്‍ ഇച്ഛിച്ച വിധം ‘പരുവപ്പെട്ട്’ നല്ല നടപ്പിനു സന്നദ്ധനായ ഒരു കന്നയ്യയെന്ന സംഘി പ്രതീക്ഷിയെ തകിടം മറിച്ചതിനുള്ള വ്യക്തമായ താക്കീതാണ് സവര്‍ണ്ണ ഫാഷിസ്റ്റുകള്‍, ഇനാം പ്രഖ്യാപിച്ച തുറന്ന വധാഹ്വാനത്തിലൂടെ ഇപ്പോള്‍ നടത്തുന്നത്. ഒന്നുകില്‍ വിനീത വിധേയനാകുക, കുറഞ്ഞ പക്ഷം ഒന്നും കാണാത്ത, കേള്‍ക്കാത്ത മാവിലായിക്കാരനാകുക അല്ലെങ്കില്‍ ഉന്മൂലനം ചെയ്യപ്പെടാന്‍ തയ്യാറാകുക.
തിരസ്‌കൃതരുടെ രാഷ്ട്രീയം പറഞ്ഞതിനാണ് ഉമര്‍ ഖാലിദും, അനിര്‍ബനും ‘രാജ്യദ്രോഹി’ പട്ടം കിട്ടി എന്ന് പുറംലോകം കാണുമെന്ന യാതൊരു ക്ലൂവും ഇല്ലാതെ അഴിക്കുള്ളില്‍ കഴിയുന്നത്. അപരവല്‍ക്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയം അക്കാദമികമായി ഉയര്‍ത്തിപ്പിടിച്ചതാണ് അവകാശപ്രതിബദ്ധരുടെ മുദ്രാവാക്യങ്ങളില്‍ പോലും സെലക്റ്റീവ് അമ്‌നെഷ്യക്ക് വിധേയമാകുന്ന ഗീലാനി ചെയ്ത കുറ്റം. കന്നയ്യയുടെയും ഉമറിന്റെയും അനിര്‍ബനിന്റെയും ഗീലാനിയുടെയും രാഷ്ട്രീയം വ്യത്യസ്ത ധാരകളില്‍, ജനാധിപത്യത്തിന്റെയും, മനുഷ്യാവകാശങ്ങളുടെയും ഗളഹസ്തത്തിനെതിരെയും, കാലങ്ങളായി അദൃശ്യമായും അടുത്തായി ദൃശ്യമായും ഇന്ത്യയുടെ അധികാരം കയ്യടക്കിയ സവര്‍ണ്ണ ഫാഷിസത്തിനെതിരായും വിശാലഭൂമികയില്‍ മേളിക്കുന്നു. കന്നയ്യ ഗീലാനിയെ പേരെടുത്ത് പറഞ്ഞാലും ഇല്ലെങ്കിലും, ഗീലാനി ദലിത് വിഷയത്തില്‍ പ്രത്യേക പരാമര്‍ശം നടത്തിയാലും ഇല്ലെങ്കിലും അവ പരസ്പരം ക്ലാഷ് സൃഷിക്കുന്നില്ല. അവരെ വിരുദ്ധപക്ഷത്തായി അവതരിപ്പിച്ച് ഗാഗ്വാ വിളിക്കുന്ന വിഡ്ഡ്യാന്‍മാരുടെ ഫേസ്ബുക്ക് സ്റ്റാറ്റസുകളില്‍ അല്ലാതെ.
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in