വിട്ടുവീഴ്ചയരുത് സുധീരന്‍

ഏറെ വൈകിയെങ്കിലും കെപിസിസി പ്രസിഡന്റ് സ്ഥാനം വിഎം സുധീരനെ തേടിയെത്താന്‍ കാരണമെന്താണ് എന്ന് എല്ലാവര്‍ക്കുമറിയാം. ഏറെ ജീര്‍ണ്ണിച്ചുകഴിഞ്ഞ കോണ്‍ഗ്രസ്സിന് പുതിയൊരു മുഖമുണ്ടാക്കാനുള്ള ഹൈക്കമാന്റിന്റെ തീരുമാനമാണ് അതിനു കാരണമായത് എന്ന് എല്ലാവര്‍ക്കുമറിയാം. ഒപ്പം ആം ആദ്മി പാര്‍ട്ടി്, രാഷ്ട്രീയത്തിലേക്കു കൊണ്ടുവരുന്ന ചില മൂല്യങ്ങളും അതിന് പരോക്ഷമായ കാരണമായി. സ്വാഭാവികമായും സുധീരന്റെ കസേര സുരക്ഷിതമല്ല എന്നറിയാത്തവര്‍ കേരളത്തില്‍ ആരുമുണ്ടാവില്ല. പോതുശത്രുവിനെതിരെ നിരവധി ശത്രുക്കള്‍ ഒന്നിക്കുമെന്നുറപ്പ്. സുധീരനും തീര്‍ച്ചായായും അതറിയാം. സാക്ഷാല്‍ ഉമ്മന്‍ ചാണ്ടിയില്‍ നിന്നുതന്നെയാണ് ആദ്യ യുദ്ധപ്രഖ്യാപനം. സുധീരനില്‍ കേരളത്തിലെ […]

indexഏറെ വൈകിയെങ്കിലും കെപിസിസി പ്രസിഡന്റ് സ്ഥാനം വിഎം സുധീരനെ തേടിയെത്താന്‍ കാരണമെന്താണ് എന്ന് എല്ലാവര്‍ക്കുമറിയാം. ഏറെ ജീര്‍ണ്ണിച്ചുകഴിഞ്ഞ കോണ്‍ഗ്രസ്സിന് പുതിയൊരു മുഖമുണ്ടാക്കാനുള്ള ഹൈക്കമാന്റിന്റെ തീരുമാനമാണ് അതിനു കാരണമായത് എന്ന് എല്ലാവര്‍ക്കുമറിയാം. ഒപ്പം ആം ആദ്മി പാര്‍ട്ടി്, രാഷ്ട്രീയത്തിലേക്കു കൊണ്ടുവരുന്ന ചില മൂല്യങ്ങളും അതിന് പരോക്ഷമായ കാരണമായി.
സ്വാഭാവികമായും സുധീരന്റെ കസേര സുരക്ഷിതമല്ല എന്നറിയാത്തവര്‍ കേരളത്തില്‍ ആരുമുണ്ടാവില്ല. പോതുശത്രുവിനെതിരെ നിരവധി ശത്രുക്കള്‍ ഒന്നിക്കുമെന്നുറപ്പ്. സുധീരനും തീര്‍ച്ചായായും അതറിയാം. സാക്ഷാല്‍ ഉമ്മന്‍ ചാണ്ടിയില്‍ നിന്നുതന്നെയാണ് ആദ്യ യുദ്ധപ്രഖ്യാപനം.
സുധീരനില്‍ കേരളത്തിലെ ഒരുപാട് പേര്‍ക്ക് പ്രതീക്ഷയുണ്ട്. ജനകീയ സമരക്കാര്‍ക്കുമാത്രമല്ല, രാഷ്ട്രീയത്തെ ഗൗരവമായി നിരീക്ഷിക്കുന്നവരും പ്രതീക്ഷയിലാണ്. മൂല്യങ്ങലെല്ലാം നഷ്ടപ്പെട്ട കേരളരാഷ്ട്രീയത്തിലേക്ക് അവ തിരിച്ചുകൊണ്ടുവരുന്നതിന്റെ ആദ്യപടികള്‍ സുധീരന്‍ സ്വീകരിക്കുമെന്നു കരുതാം. തീര്‍ച്ചയായും മറ്റു പാര്‍ട്ടികളേയും അത് മാറ്റിതീര്‍ക്കും. അതാണ് കേരളം ഇന്ന് ആവശ്യപ്പെടുന്നത്. ഇത് കേവലം കക്ഷി രാഷ്ട്രീയ പ്രശ്‌നമല്ല. മൊത്തം കേരള രാഷ്ട്രീയത്തിന്റെ പ്രശ്‌നമാണ്.
അതേസമയം താന്‍ എന്തുകൊണ്ട് പ്രസിഡന്റായി എന്നറിയുന്ന സുധീരന്‍ വിട്ടുവീഴ്ചക്കു തയ്യാറായാല്‍ എല്ലാം തകരും. അക്കാര്യത്തില്‍ വിഎസ് അച്യുതാനന്ദനാകരുത് സുധീരന്റെ മാതൃക. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ വലിയ രാഷ്ട്രീയ സമരമാണ് അദ്ദേഹത്തിനു നടത്താനുള്ളത്. രാജിവെക്കേണ്ടിവന്നാല്‍ അതിനും തയ്യാറാകണം. രാജിയും ചിലപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനമാകുമല്ലോ.
പ്രസിഡന്റായി സ്ഥാനമേറ്റശേഷം ആദ്യം നടന്ന കോണ്‍ഗ്രസ്സ് നിര്‍വാഹകസമിതിയോഗത്തില്‍ കേരളം തന്നിലര്‍പ്പിച്ച പ്രതീക്ഷകള്‍ അദ്ദേഹം കാത്തു. കോണ്‍ഗ്രസില്‍ ഇനി വിഭാഗീയ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് അദ്ദേഹം ുന്നറിയിപ്പ് നല്‍കി. വിഭാഗീയതയുമായി ആരെങ്കിലും മുന്നോട്ട് പോയാല്‍ കര്‍ശന നടപടിയെടുക്കും. കളങ്കിത വ്യക്തികളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ചങ്ങാത്തമോ ബന്ധമോ പാടില്ല. കോണ്‍ഗ്രസ് നേതാക്കള്‍ വിവാദ പ്രസ്താവന ഒഴിവാക്കണം. അനാവശ്യ പ്രസ്താവന നടത്തി ആശയക്കുപ്പമുണ്ടാക്കരുത്. മഴ തീര്‍ന്നാലും മരം പെയ്യുന്ന അവസ്ഥയുണ്ടാകരുത്.
മന്ത്രീമാരേയും നേതാക്കളേയും നിരീക്ഷിക്കാനുള്ള സംവിധാനത്തിനും കെപിസിസി രൂപം നല്‍കുകയാണ്. അതില്‍ അല്‍പ്പം ജനാധിപത്യ വിരുദ്ധതയുണ്ട്. എന്നാല്‍ േേകാണ്‍ഗ്രസ്സിന് അത് അനിവാര്യമാണ്. മന്ത്രിമാരുടെ യാത്രകള്‍ പാര്‍ട്ടിയെ അറിയിക്കണം. പാര്‍ട്ടിയും ഭരണവും തമ്മില്‍ ബന്ധിപ്പിക്കാന്‍ മൂന്നംഗ സമിതി രൂപവല്‍ക്കരിക്കും. ഓരോ മന്ത്രിയുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ അഞ്ച് അംഗങ്ങള്‍ വീതമുള്ള സമിതികളും രൂപവല്‍ക്കരിക്കും.
നേതാക്കളുടെ യാത്രകള്‍ അതാത് പ്രദേശത്ത് കീഴ്ഘടകങ്ങളെ അറിയിക്കണം. ഒന്നില്‍ കൂടുതല്‍ ആളുകള്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ഒരു ചര്‍ച്ചയ്ക്ക് ടെലിവിഷനില്‍ പങ്കെടുക്കരുത്. അതിനേക്കാള്‍ എല്ലാം ഉപരിയായി മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്. ഇതിനായി അഞ്ചംഗ സമിതി രൂപവത്കരിക്കും.
ഭരണവുമായി ബന്ധപ്പെട്ട നിരവധി തീരുമാനങ്ങളും സുധീരന്റെ നേതൃത്വത്തില്‍ കെപിസിസി എടുത്തിട്ടുണ്ട്. സംസ്ഥാനത്ത് പുതിയ ബാറുകള്‍ അനുവദിക്കില്ല. അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണം. ക്വാറികളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ജില്ലാ തലത്തില്‍ സമിതി വേണം. ആറന്മുള വിമാനത്താവളത്തിന്റെ കാര്യത്തില്‍ എല്‍.ഡി.എഫിന് വീഴ്ച പറ്റിയെന്ന് സുധീരന്‍ പറഞ്ഞു. ആറന്മുളയുടെ കാര്യത്തില്‍ തനിക്ക് വ്യത്യസ്ത അഭിപ്രായമുണ്ട്. എന്നാല്‍ കൂട്ടായ ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
ലോകസഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്സിനെ തയ്യാറാക്കുക എന്നതാണ് സുധീരന്റെ അടിയന്തിര കടമ. തീര്‍ച്ചയായും അതിനുമുമ്പ് എടുത്തുചാടി ഒന്നും ചെയ്യാന്‍ അദ്ദേഹത്തിനാവില്ല. തിരഞ്ഞെടുപ്പുവേള അതിന് ഉചിതവുമല്ല. എന്നാല്‍ തിരഞ്ഞെടുപ്പിനുശേഷം സുധീരനായ സുധീരനെയാണ് രാഷ്ട്രീയകേരളം പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷ അസ്ഥാനത്താവില്ല എന്നു കരുതാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply